അസ്‌നാന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു നാട് മുഴുവനും

746

ഇരിങ്ങാലക്കുട -ക്യാന്‍സര്‍ ബാധിതനായ അസ്‌നാന്റെ ജീവന്‍ രക്ഷിക്കാനുള്ള ‘രക്ത മൂല കോശ ദാന’ രജിസ്‌ട്രേഷന്‍ കാട്ടുങ്ങച്ചിറ പി. ടി .ആര്‍ മഹല്‍ ആഡിറ്റോറിയത്തില്‍ വച്ച് നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ,ജനമൈത്രി പോലീസ് , എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.ഔദ്യോഗിക ഉദ്ഘാടനം ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോമോണ്‍ ജോണ്‍ നിര്‍വ്വഹിച്ചു.നമ്മുടെ ഇരിങ്ങാലക്കുട പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട എസ് ഐ കെ .എസ് സുശാന്ത് ,സിസ്റ്റര്‍ റോസ് ആന്റോ ,കൂടല്‍മാണിക്യം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എസ് ഐ ഓഫ് പോലീസ് തോമസ് വടക്കന്‍ നന്ദി പറഞ്ഞു.ഇരിങ്ങാലക്കുടയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം പേര്‍ ക്യാമ്പിലേക്ക് എത്തിച്ചേര്‍ന്നു

Advertisement