കാട്ടൂര്‍ : പെരിഞ്ഞനം ആറാട്ടുകടവ് കടലില്‍ കുളിക്കാന്‍ പോയി കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കരക്കടിഞ്ഞു .കൂരിക്കുഴി,കഴിമ്പ്രം എന്നിവിടങ്ങളില്‍ നിന്നാണ് കണ്ടെടുത്തത് .പൊഞ്ഞനം ദുബായ് മൂല സ്വദേശികളായ കുരുതുകുളങ്ങര പീറ്റര്‍ മകന്‍ ആന്‍സണ്‍(14),കുരുതുകുളങ്ങര ജോഷി മകന്‍ ഡെല്‍വിന്‍ (13 ) എന്നിവരെയാണ് ഇന്നലെ കടലില്‍ കാണാതായത് .മുതിര്‍ന്നവരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടു കൂടിയാണ് ബീച്ചിലേക്ക് അവധി ആഘോഷിക്കാന്‍ പോയത് .ഫുട്ബാള്‍ കളിച്ചുകൊണ്ടിരിക്കെ ബോള്‍ കടലിലേക്ക് പോയത് എടുക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു .ലൈഫ് ഗാര്‍ഡും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു .മറ്റൊരു വിദ്യാര്‍ത്ഥിയെ കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .
Advertisement