ചേലൂരില്‍ അപകട വളവിന് സമീപമുള്ള കാട്ടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.

756
Advertisement

ചേലൂര്‍ : പോട്ട-മൂന്നുപീടിക സംസ്ഥാന പാതയിലെ ചേലൂരില്‍ അപകട വളവിന് സമീപമുള്ള കാട്ടിക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു.മാസങ്ങള്‍ക്ക് മുന്‍പ് സി.എന്‍. ജയദേവന്‍ എം.പിയുടെ ഫണ്ടില്‍ നിന്നും ലഭിച്ച ഏഴുലക്ഷം രൂപ ഉപയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കുളത്തിന്റെ കല്‍ക്കെട്ടുകളാണ് ഇടിഞ്ഞു താഴ്ന്നത്.ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയില്‍ ഇരുപത്തിയേഴാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കുളത്തിന്റെ സംരക്ഷണഭിത്തി പൊതുമരാമത്ത് വകുപ്പിന്റ എതിര്‍പ്പുകള്‍ അവഗണിച്ച് റോഡിലേക്ക് കയറ്റി കെട്ടിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും ഈ റോഡിലൂടെ കടന്നുപോകുന്നത്. വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലാണ് ഈ കുളത്തിന്റെ സംരക്ഷണഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.കുളത്തിലെ കല്‍കെട്ടുകള്‍ തകര്‍ന്നതോടെ ഏത് നിമിഷവും മതില്‍ തകര്‍ന്ന് വീഴാവുന്ന അവസ്ഥയില്‍ വിള്ളലുകള്‍ വീണിട്ടുണ്ട് .മതില്‍ തകരുന്നതോടെ റോഡിന്റെ വശവും കുളത്തിലേയ്ക്ക് ഇടിഞ്ഞ് വീഴാവുന്നതാണ്.

Advertisement