പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു കാരുമാത്ര സ്‌കൂള്‍ വിദ്യാര്‍ഥികള്‍*

574

കാരുമാത്ര- ലോക തപാല്‍ ദിനത്തില്‍ കാരുമാത്ര ഗവ :യു പി സ്‌കൂളിലെ കുട്ടികള്‍ കാരുമാത്ര പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു.കാരുമാത്ര സ്‌കൂള്‍ ഹൈ സ്‌കൂള്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം വിദ്യാഭ്യാസ മന്ത്രിക്ക് സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് രിഫാന്‍ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് പോസ്റ്റ് ഓഫീസ് പ്രവര്‍ത്തന രീതിയും സേവനങ്ങളും വിശദീകരിച്ചു ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ഷാലി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലസ്സെടുത്തു. പ്രധാനാദ്ധ്യാപിക മെര്‍ലിന്‍ ജോസഫ്, എസ് എം സി ചെയര്‍മാന്‍ ഷറഫുദ്ധീന്‍, ആദ്ദ്യാപകരായ മേഘ്ന പി കെ, മഞ്ജു വി എന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement