കൊടകര: വൈദ്യുതോര്‍ജ്ജ ഉല്പാദന വിതരണ സംരക്ഷണ മേഖലയിലെ നൂതന ആശയങ്ങള്‍ കണ്ടെത്താന്‍ കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസ്സോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തല സെമിനാര്‍ മത്സരം നടത്തി.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന മത്സരം സഹൃദയ എക്‌സി.ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.വി. ജോസ് അധ്യക്ഷനായി.ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്ന് തിരഞ്ഞെടുത്ത ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ തേജസ് കോളേജ് ഒന്നാം സ്ഥാനവും വിദ്യ കോളേജ് രണ്ടാം സ്ഥാനവും സഹൃദയ കോളേജ് മൂന്നാം സ്ഥാനവും നേടി.
ഉദ്ഘാടന ചടങ്ങില്‍ തൃശ്ശൂര്‍ ജനറേഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. പ്രസന്ന മുഖ്യതിഥിയായിരുന്നു.കെ.എസ്.ഇ.ബി. എന്‍ജി. അസ്സോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.ടി. ജോബ്,തൃശ്ശൂര്‍ ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ടി.ആര്‍. സുരേഷ്,സഹൃദയ പ്രിന്‍സിപ്പല്‍ ഡോ.നിക്‌സന്‍ കുരുവിള,കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.ഡി. ഹരീഷ്,സഹൃദയ ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പ്രൊഫ. സെബിന്‍ ഡേവിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here