കാറളത്ത് സാന്ത്വന ചികിത്സാ പരിശീലനം സംഘടിപ്പിച്ചു

246
Advertisement

കാറളം -കാറളം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന പരിശീലനം കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാറളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഐ ഡി ഫ്രാന്‍സിസ് മാസ്്റ്റര്‍ ,ഷമീര്‍ കെ ബി ,മിനി രാജന്‍ ,സരിത വിനോദ് ,ഷൈജു വെട്ടിയാട്ടില്‍ ,ശ്രീജിത്ത് ,ബ്ലോക്ക് മെമ്പര്‍ മല്ലിക ചാത്തുക്കുട്ടി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കാറളം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എം ഉമേഷ് നന്ദി പറഞ്ഞു.പാലിയേറ്റീവ് കെയര്‍ നഴ്‌സുമാരായ ഷീജ പ്രേമന്‍ ആശ മരിയ ഷാജി ,കെ യു ചിത്ര എന്നിവര്‍ ക്ലാസുകള്‍ എടുത്തു

Advertisement