ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സി. ബി. ഐ അന്വേഷിക്കണം ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പ്രതിഷേധം

400

ശരത്ത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇൻഡ്യൻ നാഷണൽ കോണ്ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സാധ്യാഹ്ന ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോസാഫ് ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി മുഖ്യപ്രഭാഷണം നടത്തി. എൽ ഡി ആന്റോ, കെ കെ ചന്ദ്രൻ, നിഥിൻ തോമസ്, സുജ സഞ്ജീവ്കുമാർ, ജസ്റ്റിൻ ജോൺ, സിജു യോഹന്നാൻ, പി ഭരതൻ, മഞ്ജു അനിൽ, കുരിയൻ ജോസഫ്, ജോസ് മാമ്പിള്ളി, എൻ ജെ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement