കാറളം മഹിളാ സമാജം തൊഴിൽ പരിശീലന കേന്ദ്രം ഉദ്‌ഘാടനം നിർവ്വഹിച്ചു

138

കാറളം:പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കാറളം മഹിളാ സമാജം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം എം. എൽ എ നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 11, 50, 000 (പതിനൊന്നുലക്ഷത്തി അമ്പതിനായിരം ) രൂപ ഉപയോഗിച്ചാണ് മഹിളകൾക്കുള്ള തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. മഹിളാ മന്ദിരത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കാറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ സന്തോഷ്‌ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. എ. മനോജ്‌കുമാർ എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. ബ്ലോക്ക്‌ മെമ്പർ ഷംല അസീസ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിത മനോജ്‌, വാർഡ് മെമ്പർമാരായ ഐ. ഡി. ഫ്രാൻസിസ് മാസ്റ്റർ, കെ. വി. ധനേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. മഹിളാ സമാജം പ്രസിഡന്റ്‌ കനകം പദ്മനാഭൻ സ്വാഗതവും സെക്രട്ടറി രാജി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Advertisement