HelloAI- HAILabs.ai ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ബ്രേക്കിംഗ് എഡ്യുക്കേഷന്‍ പ്ലാറ്റ് ഫോം ഒരുക്കുകയാണ് മലയാളികളായ 3 സംരംഭകര്‍. എല്ലാപ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമായസമഗ്രവും അനുയോജ്യവുമായ പഠനയാത്രയാണ് HelloAI- HAILabs.ai മുന്നോട്ട് വെയ്ക്കുന്നത്. അഡാപ്റ്റീവ് ലേണിംഗ്, വ്യക്തിഗതമാക്കിയ ട്യൂട്ടറിംഗ്, സന്ദര്‍ഭവബോധമുള്ള ജനറേറ്റീവ് ഉള്ളടക്കം എന്നിവയിലൂടെ ആവശ്യമായ AI ഡാറ്റാ സാക്ഷരതാ വൈദഗ്ദ്ധ്യമുള്ള വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തുക എന്നലക്ഷ്യത്തോടെ Hello AI ഒരു സാങ്കേതികവിദ്യാധിഷ്ഠിത ഭാവിക്ക് വഴിയൊരുക്കുന്നു. കേരളസ്റ്റാര്‍ട്ട്പ്പ് മിഷനില്‍ നിന്നുള്ള പ്രൊഡക്ടൈസേഷന്‍ ഗ്രാന്റും, സ്റ്റാര്‍ട്ടപ്പ് ഇന്ത്യയില്‍ നിന്നുള്ള സീഡ് ഗ്രാന്റും, STEM , കിഡ്സേഫ് സര്‍ട്ടിഫിക്കേഷന്‍, 800+സ്റ്റാട്ടപ്പുകള്‍ക്കിടയില്‍ ലേണിംഗ് ടൂള്‍സ് എഞ്ചിനിയറിംങ് മത്സരത്തില്‍ ഫൈനലിസ്റ്റ് പദവി എന്നിവയും ഇതിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. HelloAI- HAILabs.ai ഒരു ഫ്രീമിയം മോഡലായ ലെവല്‍ 1 ലേക്ക് സൗജന്യ ആക്സസ്് നല്‍കുന്നു. അതേസമയം പ്രീമിയം ഓപ്ഷനുകള്‍ പഠനാനുഭവങ്ങള്‍ മെച്ചപ്പെടുകയും ചെയ്യുന്നു. AI വിദ്യാഭ്യാസ വിപ്ലവത്തില്‍ ചേരാന്‍ https://hailabs.ai സന്ദര്‍ശിക്കുക.
ഇതിന്റെ സിഇഒ പ്രശസ്ത കമ്പനികളായ മൈക്രോസോഫ്റ്റ്, സാംസങ് തുടങ്ങിയ പ്രശസ്തകമ്പനികളില്‍ 25 വര്‍ഷം ഡിജിറ്റല്‍ ഉല്‍പ്പന്ന വൈദഗ്ദ്ധ്യം തെളിയിച്ച പ്രസാദ് പ്രഭാകരന്‍ ഐഐഎംബി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്, സിഒഒ ആയ പ്രീത പ്രഭാകരന്‍ സ്റ്റാന്‍ഫോര്‍ഡ് സീഡുമായി ബന്ധമുള്ള കേരളത്തിലെ കൊച്ചിയില്‍ നിന്നുള്ള AI റോബോട്ടിക്സ് എഞ്ചിനീയറാണ്. സിടിഒ ആയ എഡ്വിന്‍ ജോസ് കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സ് ആന്റ് ടെക്നോളജിയില്‍ പരിജ്ഞാനവും ഇപ്പോള്‍ യുഎസിലെ വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടീരിക്കുന്ന വ്യക്തിയുമാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഒരു ശോഭനമായഭാവിയിലേക്കുള്ള പാതയില്‍ നമുക്കും ഒരുമിച്ച് കൈകോര്‍ക്കാം.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഡാറ്റലിറ്ററസി പദ്ധതിയുമായി 3 മലയാളിസംരംഭകര്‍
മാലിന്യങ്ങള്‍ നീക്കം ചെയ്തു
നാലമ്പല തീര്‍ത്ഥാടനം & ആന ഊട്ട് കഴിഞ്ഞ് ക്ഷേത്രമതില്‍ കെട്ടിനകത്തും പുറത്തും ഗ്രൗണ്ടിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാനേജിംഗ്,കമ്മിറ്റി അംഗങ്ങളുടെയും, ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും ഹരിതാകര്‍മ്മ സേന അംഗങ്ങളുടെയും നേതൃത്വത്തില്‍ നടത്തി. പൂര്‍ണമായും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുവരെ പ്രവര്‍ത്തികള്‍ തുടരും.
ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാന്‍ കലവറ നിറക്കല്‍ തുടങ്ങി
കോണത്തുകുന്ന്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളില്‍ കലവറ നിറയ്ക്കല്‍ തുടങ്ങി. ചിങ്ങം ഒന്ന് കൃഷിദിനത്തിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചത്. കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗുണമേന്മയുള്ള പച്ചക്കറികള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നു അതില്‍ ഭൂരിഭാഗവുംവീടുകളില്‍ ഉത്പാദിപ്പിച്ചവയായിരുന്നു. എ.ഡി.ദിയയില്‍ നിന്ന് പി.ടി.എ.പ്രസിഡന്റ് എ.വി.പ്രകാശ് പച്ചക്കറി ഏറ്റുവാങ്ങി. ഹെഡ്മിസ്ട്രസ് പി.എസ്.ഷക്കീന, ഒ.എസ്.ആശ, എന്‍.രാജശ്രീ, മിഥു ദേവസ്സി, പി.എ.അനു, പി.കെ.സൗമ്യ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവശേഷിക്കുന്ന ക്ലാസുകാര്‍ പദ്ധതിയില്‍ പങ്കാളിയാകും
തൊഴില്‍മേള
ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & മോഡല്‍ കേസ് സെന്റര്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള.നൂറോളം ഒഴിവുകള്‍, ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
Contact : 9544068001
വയോജനങ്ങള്‍ക്ക് ആശ്രയമേകാന്‍ പോളാശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം ഉദ്ഘാടനം ആഗസ്റ്റ് 19 ന്
ഒറ്റപ്പെട്ട അമ്മമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നിര്യാതയായ കനകവല്ലി സുധാകരന്റെ ആഗ്രഹപ്രകാരം നിരാലംബര്‍ക്ക് കൂടിതല്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശം ലക്ഷ്യം വെച്ച് സുധാകരന്‍ പോളശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോളശ്ശേരി ഫൗണ്ടേഷന്റെ ആദ്യസംരംഭമായ ഓള്‍ഡ് ഏജ് ഹോം കെട്ടിടം ആഗസ്റ്റ് 19 ന് ഉച്ചതിരിഞ്ഞ് 7 മണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ഓള്‍ഡ് ഏജ് ഹോമിന്റെ നാമകരണം ടി.എന്‍.പ്രതാപന്‍ എംപി നിര്‍വ്വഹിക്കും. ഓള്‍ഡ് ഏജ് ഹോമിന്റെ ഉദ്ഘാടനത്തോടൊപ്പം ഇതിന്റെ തന്നെ മറെറാരു സംരംഭമായ ഗീതാഞ്ജലി സോഷ്യല്‍ ക്ലബ്ബിന്റെ ഉദ്ഘാടനം അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വൈസ് പ്രിന്‍സിപ്പല്‍ ഡോ.ആനന്ദ് കുമാര്‍ നിര്‍വ്വഹിക്കും. സിനിമാതാരം മനോജ് കെ.ജയന്‍ മുഖ്യതിഥിയായിരിക്കും. റിട്ട.ഐപിഎസ് ഓഫീസര്‍ പി.എന്‍.ഉണ്ണിരാജന്‍ ഗീതാഞ്ജലി സോഷ്യല്‍ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖല വിശദീകരിക്കും. പോളാശ്ശേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളാശ്ശേരി സെക്രട്ടറി അനില്‍ബാബു തുടങ്ഹിയവരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട ടൗണില്‍ നിന്നും 8 കി.മീ അകലെ വെളളാനിയില്‍ 2 ഏക്കര്‍ സ്ഥലത്ത് 13000സ്‌ക്വ.ലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഓണവിപണന മേള ആരംഭിച്ചു
ഇരിങ്ങാലക്കുട സിറ്റീസണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവില്‍ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി എ. എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയ സെക്രട്ടറി ടി. ജി. ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.എം. അജിത്കുമാര്‍, ജയന്‍ അരിമ്പ്ര, എന്‍. കെ. അരവിന്താക്ഷന്‍, കെ. വി. ജിനരാജ് ദാസ്, എ. പി. വര്‍ഗീസ്, സുരേഷ് ബാബു കല്ലിങ്ങപ്പുറം, വിനി. കെ. ആര്‍., അജിത രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സൊസൈറ്റി പ്രസിഡന്റ് ടി. എസ്. സജീവന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം. ടി. വര്‍ഗീസ് നന്ദിയും പറഞ്ഞു
വിപണന മേളയില്‍ വിഷരഹിത പച്ചക്കറികളും, പൂക്കളും ലൈവ് ആയി നേന്ത്രക്കായ വറുത്തതും,40 മുതല്‍ 80ശതമാനം വരെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സബ് സീഡിയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ ലഭ്യതയും ഉണ്ടായിരിക്കും.
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ചമയം നാടകവേദിയുടെ 26-ാം വാര്‍ഷികാഘോഷങ്ങള്‍ പുല്ലൂര്‍ നാടകരാവിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എന്‍.രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയന്‍, തോമസ് തൊകലത്ത്, ഭാസുരാംഗന്‍, പുഷ്പാംഗദന്‍, ജഗദീഷ്‌സി.എന്‍., തങ്കംടീച്ചര്‍, കൈപ്പുള്ള പ്രകാശന്‍, നെല്‍സന്‍ എന്നിവര്‍ സംസാരിച്ചു. കിംഗ്‌സ് മുരളി സ്വാഗതവും, സെക്രട്ടറി വേണു ഇളന്തോളി നന്ദിയും പറഞ്ഞു.
ആനയൂട്ട് നടത്തി
കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവുംആനയൂട്ടും നടന്നു.
തൃശൂര്‍ ജില്ലാകളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ . ഐ.എ.എസ് ആനയൂട്ട്ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ റൂറല്‍ എസ്.പി.ഐശ്വര്യഡോങ്ങ് റെമുഖ്യാതിഥിയായിരുന്നു.കൂടല്‍മാണിക്യംദേവസ്വം ചെയര്‍മാന്‍യു.പ്രദീപ് മേനോന്‍ യോഗത്തില്‍അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗംഅഡ്വ. അജയ് കുമാര്‍. കെ.ജി.
സ്വാഗതവും, ദേവസ്വംഅഡ്മിനിസ്‌ട്രേറ്റര്‍ഉഷാ നന്ദിനി.കെ.നന്ദിയുംപറഞ്ഞു.ആനയൂട്ടിന്25 ആനകള്‍ പങ്കെടുത്തു.
ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു
പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു. 2023-24 വര്‍ഷത്തെ വിദ്യാര്‍ത്ഥിപ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഷൈജു ടി.കെ.മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ബിനു കുറ്റിക്കാടന്‍ സിഎംഐ വിദ്യാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യാതിഥി ഹെഡ്‌ബോയ്, ഹെഡ്‌ഗേള്‍ എന്നിവര്‍ക്ക് ബാഡ്ജ് അണിയിക്കുകയും സാഷെ നല്‍കി ആദരിക്കുകയും സ്‌കൂള്‍ ഫ്്‌ളേഗ് കൈമാറുകയും ചെയ്തു. ഡെറിക് ദീപക്-ഹെഡ് ബോയ്, റിയ ജെയ്‌സണ്‍- ഹെഡ്‌ഗേള്‍ ആഷിന്‍ ജോസഫ്-അസി.ഹെഡ്‌ബോയ്, എയ്ഞ്ചലീന പിന്‍സോ- അസി.ഹെഡ്‌ഗേള്‍, ശ്രീഹരി ഇ.എസ്- ജനറല്‍ ക്യാപ്റ്റന്‍, അന്ന ഇസബെല്‍ ജിന്നി- അസി. ജനറല്‍ ക്യാപ്റ്റന്‍, ക്ലാസ്സ് ലീഡേഴ്,്, ഇംഗ്ലീഷ് അംബാസിഡേഴ്‌സ് എന്നിവരെ ഈ വര്‍ഷത്തെ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ഡോ.ജോയി വട്ടോലി സിഎംഐ, ഫിനാഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.റാഫേല്‍ പെരിഞ്ചേരി സിഎംഐ, അക്കാദമിക് അഡ്മിനിസ്‌ട്രേറ്റര്‍ ജോവാന്‍, കോഡിറേറ്റര്‍മാരായ ഷാലി ജയ്‌സണ്‍, രമ്യ ഗിരീഷ്, പിടിഎ പ്രസിഡന്റ് പയസ്സ് ടി.ജെ., എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതി അറസ്റ്റില്‍
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. വെസ്റ്റ് കൊമ്പാറ പയ്യപ്പിള്ളി അജിത്ത് (31) ആണ് അറസ്റ്റില്‍ ആയത്.
അവിട്ടത്തൂര്‍ മഹാദേവക്ഷ്രത്തിലെ വിനായക ചതുര്‍ത്തി 20ന്
അവിട്ടത്തുര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ യാണ്ടിലെ വിനായക ചതുര്‍ത്ഥി ആഘോഷം 20 /8/ 2023, ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നതാണ്. അന്നു രാവിലെ ഗണപതി ഹോമവും വൈകുന്നേരം അപ്പം മൂടലും ഉണ്ടായിരിക്കും. അപ്പം വഴിപാട് ബുക്ക് ചെയ്തവര്‍ക്ക് അന്നു സന്ധ്യക്ക് ആയത് വിതരണം ചെയ്യുന്നതാണ്.
കേശദാനം സ്‌നേഹദാനം പരിപാടി നടത്തി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കേശദാനം സ്‌നേഹദാനം പരിപാടി നടത്തി. അമല ഹോസ്പ്പില്‍ലില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ന് വിഗ് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേക്ക് 30വിദ്യാര്‍ത്ഥികള്‍ മുടി ദാനം ചെയ്തു.ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍ലിപ്പല്‍ സി.എന്‍സണ്‍ ഡൊമിനിക് പി. അദ്ധ്യക്ഷനായി.ഇരിങ്ങാലക്കുട എസ്‌ഐ ജോര്‍ജ്ജ ചടങ്ങ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് സ്റ്റാഫ് സെക്രട്ടറി സിബിന്‍ ലാസര്‍ എന്നിവര്‍ ആശംസ നല്കി. എന്‍സിസി ഓഫീസര്‍ മായഎന്‍.വി സ്വാഗതം പറഞ്ഞു.എന്‍സിസി സീനിയര്‍ മാസ്റ്റ്ര്‍ ജോ ജോസഫ് നന്ദിയും അര്‍പ്പിച്ചു.
തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
2023 സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 2 വരെ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ കൊണ്ടാടുന്ന വി. കൊച്ചുത്രേസ്യായുടെ തിരുനാളിനൊരുക്കമായി തിരുനാള്‍ കമ്മിറ്റി ഓഫീസ് കഴിഞ്ഞ ചൊവ്വാഴ്ച (15.08.2023) വികാരി ഫാ.ഡോ. ആന്റോ കരിപ്പായി ഉദ്ഘാടനം ചെയ്തു. തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണ്‍ ഇല്ലിക്കല്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ ജിയോ പോള്‍, ജോയിന്റ് കണ്‍വീനര്‍മാരായ പൗലോസ് കറുകുറ്റിക്കാരന്‍, തോമാസ്‌പൊതപറമ്പില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
നടനകൈരളി ദേശീയ നാട്യോത്സവം ആഗസ്റ്റ് 17, 18 തിയ്യതികളില്‍
ഇരിങ്ങാലക്കുട നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന നവരസ സാധനയുടെ 100-ാമത് ശില്പശാലയുടെ ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 17,18 തിയ്യതികളില്‍ വൈകുന്നേരം 6 മണി മുതല്‍ ദേശീയ നാട്യോത്സവം സംഘടിപ്പിക്കും. നടനകൈരളിയുടെ ‘കൊട്ടിച്ചേതം’ അരങ്ങില്‍ ആഗസ്റ്റ 17 ന് കര്‍ണ്ണാടകയിലെ കഥക് നര്‍ത്തകി കൃതി, മോഹിനിയാട്ടം നര്‍ത്തകിമാരായകലാമണ്ഡലം അമലു സതീഷ്, ആമിന ഷാനവാസ് എന്നിവര്‍ക്കു പുറമെ ഗൗരവ് ബിഷ്ത് അവതരിപ്പിക്കുന്ന ഹ്രസ്വനാടകവും, 18 ന് മഹാരാഷ്ട്രയിലെ രാധിക മുലായ്, കര്‍ണ്ണാടകയിലെ ദീപ്തിഹാത്വാര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യവും കൂടാതെ മഹാരാഷ്ട്രയിലെ അജയ് മെഹ്‌റ, സഞ്ജയ് ഗോസ്വാമി, മധ്യപ്രദേശിലെ രാജമൗലി ദീക്ഷിത് എന്നിവര്‍ പങ്കെടുക്കുന്ന നാടകാവതരണവും ഉണ്ടായിരിക്കും. നടനകൈരളി ഡയറക്ടര്‍ കപിലവേണു സാസ്‌കാരിക സംഘത്തെ സ്വാഗതംചെയ്തു സംസാരിക്കും.
കടുപ്പശ്ശേരി ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍
കടുപ്പശ്ശേരി: തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍ ആഘോഷിച്ചു. വികാരി ജനറല്‍ ഫാ. ജോസ് മഞ്ഞളി കൊടിയേറ്റി. തിരുനാള്‍ ദിവ്യബലിക്ക് ഫാ.സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. റോബിന്‍ പാലാട്ടി, കൈക്കാരന്മാരായ സിജോയ് തോമസ് ആളൂക്കാരന്‍, ഡേവിസ് കോങ്കോത്ത്, ഹെന്‍ട്രി താഴേക്കാടന്‍, ജനറല്‍ കണ്‍വീനര്‍ പീറ്റര്‍ കോങ്കോത്ത്, ജോയിന്റ് കണ്‍വീനര്‍ ജോബി താഴേക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
യുവജനങ്ങള്‍ രാജ്യത്തിന്റെ നാളെയുടെ പ്രതിക്ഷകള്‍ മാര്‍ പോളി കണ്ണൂക്കാടന്‍
നാളെകളിലെ രാജ്യത്തിന്റെ ഭരണാധികാരികളും പ്രതീക്ഷകളും യുവജനങ്ങളിലാണ് കാണുന്നതെന്നും ഉദ്യോഗസ്ഥതലത്തിലും ഭരണ തലത്തിലും അധികാരം കൈയ്യാളി സമൂഹത്തില്‍ മാറ്റത്തിന് വഴി തെളിക്കേണ്ട തേരാളികളാണ് യുവജനങ്ങള്‍ എന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായ പ്പെട്ടു കേരള കാത്ത് ലിക് യൂത്ത് മൂവ്‌മെന്റ് . കെ.സി.വൈ.എം. വാര്‍ഷിക സമ്മേളനം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കത്തിഡ്രല്‍ ബിഷപ് . കെ.സി.വൈ.എം. യൂണിറ്റ് പ്രസിഡന്റ് സോജോ ജോയ് തൊടുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കലാഭവന്‍ ജോഷിക്ക് കലാശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് കെ.സി.വൈ.എം. വര്‍ക്കിങ്ങ് ഡയറക്ടര്‍ ഫാ.ജോസഫ് തൊഴുത്തുങ്കല്‍ കെ.സി.വൈ.എം. കോ ഓഡിനേറ്റര്‍ ടെല്‍സണ്‍ കോട്ടോളി, കെ.സി.വൈ.എം. രൂപത ചെയര്‍മാന്‍ റിജോ ജോയ്, കത്തീഡ്രല്‍ ട്രസ്റ്റി ലിംസണ്‍ ഊക്കന്‍ സെക്രട്ടറി അമല്‍ദാസ് പടമാടന്‍ എന്നിവര്‍ പ്രസംഗിച്ചു സമ്മേളനത്തില്‍ ടോണി ഏന്‍ഡ് ഗൈ.ഡയറക്ടര്‍ പ്രദീപിനെ ആദരിച്ചു എസ്.എസ്.എല്‍.സി. പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി മുന്‍ പ്രസിഡന്റുമാരായ ജോസ് മാമ്പിള്ളി, റോബി കാളിയങ്കര, ടെല്‍സണ്‍ കോട്ടോളി, ഷാജന്‍ ചക്കാലക്കല്‍, തോംസണ്‍ ചിരിയങ്കണ്ടത്ത്, അഡ്വ. ജോണ്‍ നിധിന്‍ തോമസ് എന്നിവരെ ബിഷപ്പ് ആദരിച്ചു
സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ കരുതലാകണം.പി എ അജയഘോഷ്
ഇരിങ്ങാലക്കുട : സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ നടന്ന പി എന്‍ സുരേഷ് അനുസ്മരണയോഗത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍പ്പണ മനോഭാവത്തോടുകൂടി സാമൂഹിക പ്രവര്‍ത്തനം ഏറ്റെടുക്കുന്ന ഒരാള്‍ക്ക് മാത്രമേ അത്തരം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയൂ. പി എന്‍ സുരേഷിന്റെ ജീവിതം സക്രിയവും ക്രിയാത്മകവുമായിരുന്നുവെന്ന് അജയഘോഷ് കൂട്ടിച്ചേര്‍ത്തു.പി എന്‍ സുരേഷ് കെ പി എം എസ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും, ഇരിങ്ങാലക്കുട യൂണിയന്‍ സെക്രട്ടറിയായും, കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി അംഗമായും ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്ന വ്യക്തിയാണ്.
സംസ്ഥാന കമ്മിറ്റി അംഗം പിസി രഘു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പി എന്‍ സുരന്‍, ശശി കൊരട്ടി, കെ പി ശോഭന , പി വി പ്രതീഷ്, കെ സി സുധീര്‍ , പി കെ ഉണ്ണികൃഷ്ണന്‍ , കെ എസ് രാജു , പിസി രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പാഥേയം പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി. തൃശ്ശൂരിലെ അഗതികളും അശരണരുമായവര്‍ക്കും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും പൊതിച്ചോറുകള്‍ വിതരണം ചെയ്തു. ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികളും വളണ്ടിയര്‍മാരും ചേര്‍ന്ന് 420 ഓളം പൊതിച്ചോറുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ബി. സജീവ് ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സന്ധ്യ പി പി, ഉമ സി മോഹന്‍, വളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
ക്യാപ്റ്റന്‍ പി കെ ദാസന് ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിന്റെ ആദരം
ഇരിങ്ങാലക്കുട : രാജ്യ സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന്, ‘ഓപ്പറേഷന്‍ ട്രൈഡന്റ് ‘ അടക്കം സേനയുടെ നിരവധി നിര്‍ണായക നീക്കങ്ങളില്‍ പങ്കാളിയായ ക്യാപ്റ്റന്‍ പി കെ ദാസന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിന്റെ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസ് സി എം ഐ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഭാരത സൈന്യത്തിന് നല്‍കിയ സേവനത്തിന് ക്യാപ്റ്റന്‍ പി കെ ദാസനെ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി ഡേവിസും പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തെരേസ ജോഷി, ടി പി കാര്‍ത്തിക, പ്രോഗ്രാം ഓഫീസര്‍ ഫെബിന്‍ രാജു, വളണ്ടിയര്‍ സെക്രട്ടറി എം എസ് അഭിനവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മിഷന്‍ഹോമില്‍ ഉണ്ടായിരുന്ന ഫാ.ഗബ്രിയേല്‍ നിര്യാതനായി
ഇരിങ്ങാലക്കുടയിലും പരിസരത്തും ഏറെ സുപരിചിതനായ ബ്രദര്‍ ഗബ്രിയേല്‍ നിര്യാതനായി. ഇന്ന് രാവിലെ മാര്‍ പോളി കണ്ണൂക്കാടന്റേയും ഹൊസൂര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിലും തിരുകര്‍മ്മങ്ങള്‍ നടന്നു. പിന്നീട് മൃതദേഹം മരിയാപുരം മിഷന്‍ഹോം ആശ്രമ ദേവാലയത്തില്‍ പൊതുദശനത്തിന് വെയ്ക്കും. ശേഷം മൃതസംസ്‌കാരചടങ്ങ് ഉച്ചതിരിഞ്ഞ് 3.15 ന് മരിയാപുരം മിഷന്‍ ഹോം ആശ്രമദേവാലയത്തില്‍വെച്ച് തൃശ്ശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ എന്നീ പിതാക്കന്മാരുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ കര്‍മ്മങ്ങള്‍ നടത്തും.