കേശദാനം സ്‌നേഹദാനം പരിപാടി നടത്തി

16

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കേശദാനം സ്‌നേഹദാനം പരിപാടി നടത്തി. അമല ഹോസ്പ്പില്‍ലില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ന് വിഗ് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേക്ക് 30വിദ്യാര്‍ത്ഥികള്‍ മുടി ദാനം ചെയ്തു.ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍ലിപ്പല്‍ സി.എന്‍സണ്‍ ഡൊമിനിക് പി. അദ്ധ്യക്ഷനായി.ഇരിങ്ങാലക്കുട എസ്‌ഐ ജോര്‍ജ്ജ ചടങ്ങ് ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത് സ്റ്റാഫ് സെക്രട്ടറി സിബിന്‍ ലാസര്‍ എന്നിവര്‍ ആശംസ നല്കി. എന്‍സിസി ഓഫീസര്‍ മായഎന്‍.വി സ്വാഗതം പറഞ്ഞു.എന്‍സിസി സീനിയര്‍ മാസ്റ്റ്ര്‍ ജോ ജോസഫ് നന്ദിയും അര്‍പ്പിച്ചു.

Advertisement