മൂർക്കനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ദസ്തയേവ്സ്കി അനുസ്മരണം സംഘടിപ്പിച്ചു

23

മൂർക്കനാട്: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനശാല അങ്കണത്തിൽ പ്രശസ്തനായ റഷ്യൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫിയോദർ മിഖായലോവിച്ച്‌ ദസ്തയേവ്‌സ്കിയുടെ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പരിപാടി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വത്സല ബാബു ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ദസ്തയേവ്സ്കി അനുസ്മരണ പരിപാടിയിൽ പനംങ്കുളം ഡിഎംഎൽപി സ്കൂൾ പ്രധാന അധ്യാപിക റീജ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വായന ശാല ലെബ്രറേറിയൻ ലിജി ഭരതനെ ചടങ്ങിൽ വച്ച് ആദരിച്ചു.വായനശാല സെക്രട്ടറി സജി ഏറാട്ടുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല പ്രസിഡണ്ട് ഇസി ആന്റോ സ്വാഗതവും, ഷാലി ടീച്ചർ നന്ദിയും രേഖപ്പെടുത്തി. വായനശാല കമ്മിറ്റിയംഗങ്ങളായ പി.കെ മനുമോഹൻ, സജിത സദാനന്ദൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement