ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു

9

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു. 2023-24 വര്‍ഷത്തെ വിദ്യാര്‍ത്ഥിപ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഷൈജു ടി.കെ.മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ബിനു കുറ്റിക്കാടന്‍ സിഎംഐ വിദ്യാര്‍ത്ഥികള്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യാതിഥി ഹെഡ്‌ബോയ്, ഹെഡ്‌ഗേള്‍ എന്നിവര്‍ക്ക് ബാഡ്ജ് അണിയിക്കുകയും സാഷെ നല്‍കി ആദരിക്കുകയും സ്‌കൂള്‍ ഫ്്‌ളേഗ് കൈമാറുകയും ചെയ്തു. ഡെറിക് ദീപക്-ഹെഡ് ബോയ്, റിയ ജെയ്‌സണ്‍- ഹെഡ്‌ഗേള്‍ ആഷിന്‍ ജോസഫ്-അസി.ഹെഡ്‌ബോയ്, എയ്ഞ്ചലീന പിന്‍സോ- അസി.ഹെഡ്‌ഗേള്‍, ശ്രീഹരി ഇ.എസ്- ജനറല്‍ ക്യാപ്റ്റന്‍, അന്ന ഇസബെല്‍ ജിന്നി- അസി. ജനറല്‍ ക്യാപ്റ്റന്‍, ക്ലാസ്സ് ലീഡേഴ്,്, ഇംഗ്ലീഷ് അംബാസിഡേഴ്‌സ് എന്നിവരെ ഈ വര്‍ഷത്തെ പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ.ഡോ.ജോയി വട്ടോലി സിഎംഐ, ഫിനാഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.റാഫേല്‍ പെരിഞ്ചേരി സിഎംഐ, അക്കാദമിക് അഡ്മിനിസ്‌ട്രേറ്റര്‍ ജോവാന്‍, കോഡിറേറ്റര്‍മാരായ ഷാലി ജയ്‌സണ്‍, രമ്യ ഗിരീഷ്, പിടിഎ പ്രസിഡന്റ് പയസ്സ് ടി.ജെ., എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Advertisement