വയോജനങ്ങള്‍ക്ക് ആശ്രയമേകാന്‍ പോളാശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം ഉദ്ഘാടനം ആഗസ്റ്റ് 19 ന്

18

ഒറ്റപ്പെട്ട അമ്മമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നിര്യാതയായ കനകവല്ലി സുധാകരന്റെ ആഗ്രഹപ്രകാരം നിരാലംബര്‍ക്ക് കൂടിതല്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശം ലക്ഷ്യം വെച്ച് സുധാകരന്‍ പോളശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോളശ്ശേരി ഫൗണ്ടേഷന്റെ ആദ്യസംരംഭമായ ഓള്‍ഡ് ഏജ് ഹോം കെട്ടിടം ആഗസ്റ്റ് 19 ന് ഉച്ചതിരിഞ്ഞ് 7 മണിക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. ഓള്‍ഡ് ഏജ് ഹോമിന്റെ നാമകരണം ടി.എന്‍.പ്രതാപന്‍ എംപി നിര്‍വ്വഹിക്കും. ഓള്‍ഡ് ഏജ് ഹോമിന്റെ ഉദ്ഘാടനത്തോടൊപ്പം ഇതിന്റെ തന്നെ മറെറാരു സംരംഭമായ ഗീതാഞ്ജലി സോഷ്യല്‍ ക്ലബ്ബിന്റെ ഉദ്ഘാടനം അമൃത ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വൈസ് പ്രിന്‍സിപ്പല്‍ ഡോ.ആനന്ദ് കുമാര്‍ നിര്‍വ്വഹിക്കും. സിനിമാതാരം മനോജ് കെ.ജയന്‍ മുഖ്യതിഥിയായിരിക്കും. റിട്ട.ഐപിഎസ് ഓഫീസര്‍ പി.എന്‍.ഉണ്ണിരാജന്‍ ഗീതാഞ്ജലി സോഷ്യല്‍ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖല വിശദീകരിക്കും. പോളാശ്ശേരി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുധാകരന്‍ പോളാശ്ശേരി സെക്രട്ടറി അനില്‍ബാബു തുടങ്ഹിയവരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഇരിങ്ങാലക്കുട ടൗണില്‍ നിന്നും 8 കി.മീ അകലെ വെളളാനിയില്‍ 2 ഏക്കര്‍ സ്ഥലത്ത് 13000സ്‌ക്വ.ലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Advertisement