25.9 C
Irinjālakuda
Sunday, December 15, 2024
Home Blog Page 658

ആനന്ദപുരം ചെറുപുഷപ ദേവാലയത്തിലെ ഭീമന്‍ നക്ഷത്രം ശ്രദ്ധേയമാകുന്നു.

ആനന്ദപുരം ; ക്രിസ്തുമസിന്റെ വരവ് അറിയിച്ചു കൊണ്ട് ആനന്ദപുരം ചെറുപുഷപ ദേവാലയത്തില്‍ യുവജനങ്ങള്‍ ഒരുക്കിയ ഭീമന്‍ നക്ഷത്രം ശ്രദ്ധയാകര്‍ഷിക്കുന്നു.30 അടി ഉയരത്തില്‍ ദേവാലയത്തിന്റെ മുന്‍വശത്തായാണ് നക്ഷത്രം ഒരുക്കിയിരിക്കുന്നത്. ആനന്ദപുരം ചെറുപുഷ്പ ദേവാലയ വികാരി ഫാ. ആന്‍ഡ്രൂസ് ചെതലന്റെ നേതൃത്വത്തില്‍ യുവജന കൂട്ടായ്മ ആണ് നക്ഷത്രം ഒരുക്കിയത്.

Advertisement

മൂര്‍ക്കനാട്: മൂര്‍ക്കനാട്: മേലേടത്ത് നാരായണന്‍ നായര്‍ ഭാര്യ തെക്കേ ചേരിയില്‍ കൊച്ചമ്മിണിയമ്മ (90 ) നിര്യാതയായി. മക്കള്‍: തങ്കം, രുഗ്മിണി, ഉണ്ണികൃഷ്ണന്‍ ( എക്‌സ് സര്‍വീസ്മാന്‍ ), ഇന്ദിര. മരുമക്കള്‍: ശങ്കരന്‍കുട്ടി നായര്‍, ബാലചന്ദ്രന്‍ നായര്‍, രമണി, ശിവന്‍ പിള്ള. സംസ്‌കാരം രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ വെച്ച് നടന്നു. സഞ്ചയനം ശനിയാഴ്ച്ച (09/12/2017)

Advertisement

ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്.എസ്. യൂണിറ്റുകള്‍ ‘പ്രതിഭ 2 കെ 17’ നടത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകള്‍ സംഘടിപ്പിച്ച ‘പ്രതിഭ 2 കെ 17’ കോളേജില്‍ വച്ച് നടത്തി. കേരളത്തിലെ 15 കോളേജുകളില്‍ നിന്നായി 150ഓളം എന്‍.എസ്.എസ്. വളണ്ടിയേര്‍സ് പങ്കെടുത്തു. ലളിതഗാനം, പ്രസംഗം, ഹാന്‍ഡ് റൈറ്റിംഗ്, കവിതാരചന, പെന്‍സില്‍ ഡ്രോയിങ്, ഉപന്യാസ രചന എന്നീ 6 മത്സര ഇനങ്ങളാണ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗ്ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപ്പമ്പില്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ രമേഷ്, മുന്‍ എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. അരുണ്‍ ബാലകൃഷ്ണന്‍, പ്രൊഫ. ലിഷ കെ.കെ. എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ. മാത്യൂ പോള്‍ ഊക്കന്‍ സമ്മാനവിതരണം നിര്‍വ്വഹിച്ചു.
Advertisement

കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നബിദിനാഘോഷങ്ങള്‍ക്ക് സമാപനം

ഇരിഞ്ഞാലക്കുട: നബി ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനം കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നടന്നു. മഹല്ല്  പ്രസിഡന്റ് സൈറാജുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും വൃക്ക ദാനം ചെയ്യുന്ന സെന്റ് ജോസഫസ് കോളേജ് ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസ് ആന്റോയെ ആദരിക്കുകയും ചെയ്തു . തുടര്‍ന്ന് തിലകന്‍ എന്ന വ്യക്തിക്ക് ജമാത്ത് കമ്മിറ്റിയുടെ ധനസഹായവും നല്‍കി. അന്‍സാരി സെക്രട്ടറി അലി സാബ്രി, കമ്മിറ്റി അംഗങ്ങളായ ഷെഫീക്, അസറുദ്ദീന്‍, റിയാസ്, അബ്ദുള്‍ റസാക്ക്, സലാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
Advertisement

ക്രൈ്‌സറ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഐ.ഡി.പി.യുടെ നോഡല്‍ സെന്ററായി തെരഞ്ഞെടുത്തു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ ഇന്റര്‍നാഷണല്‍ പ്രോഗ്രാമിന്റെ (ആസ്‌ത്രേലിയ) നോഡല്‍ സെന്ററായി പ്രഖ്യാപിച്ചു. ഐ.ഇ.എല്‍.ടി.എസ്. പരിശീലന- പരീക്ഷാകേന്ദ്രമായി കോളേജ് തുടര്‍ന്ന് പ്രവര്‍ത്തിക്കും. നോഡല്‍ സെന്ററായി പ്രഖ്യാപിച്ചുകൊണ്ടുള്ള സാക്ഷ്യപത്രം ഐ.ഡി.പി. ആസ്‌ത്രേലിയയുടെ കേരള അസിസ്റ്റന്റ് മാനേജര്‍ സുനില്‍ നായര്‍, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ.യ്ക്കു നല്‍കി നിര്‍വ്വഹിച്ചു. കോളേജ് ട്രെയിനിംഗ് & പ്‌ളേയ്‌സ്‌മെന്റ് ഓഫീസര്‍ റോഷന്‍ ഡേവിഡ് സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍, ജോയിന്റ് ഡയറക്ടര്‍ ഫാദര്‍ ജോയ് പയ്യപ്പിള്ളി, ഈസി ലിംഗ് അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സോണി വര്‍ഗ്ഗീസ്, ഫൈസല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement

നടവരമ്പില്‍ പട്ടാപകല്‍ 45 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു

നടവരമ്പ് : പട്ടാപകല്‍ നടവരമ്പ് വീട് കുത്തിതുറന്ന് 45 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി.നടവരമ്പ് പെരേപ്പാടന്‍ ജോണ്‍സണ്‍ മകന്‍ ആന്റണിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇദേഹത്തിന്റെ ഭാര്യയും മകളും ഡാന്‍സ് ക്ലാസിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വീടിന് പുറത്തേയ്ക്ക് പോയ സമയത്ത് ആന്റണി വീടിന് പുറക് വശത്ത് കോഴിയെ നോക്കാന്‍ പോയപ്പോഴാണ് വീട് തുറന്ന് സ്വര്‍ണ്ണം മോഷണം പോയതായി പരാതിയില്‍ പറയുന്നു.ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് കെ എസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Advertisement

കെട്ടുചിറ ഷട്ടര്‍ അപാകം; കോള്‍കൃഷി പ്രതിസന്ധിയില്‍

പടിയൂര്‍: പടിയൂര്‍ കെട്ടുചിറ സ്ലൂയിസിയിലെ റെഗുലേറ്റര്‍ ഷട്ടറിന്റെ അപാകം മൂലം കോള്‍കൃഷി പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. റിസര്‍വോയറിലെ ജലനിരപ്പ് ക്രമപ്പെടുത്തുവാന്‍ കഴിയും വിധം ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിര്‍മ്മാണത്തിലെ അപാകമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം പൂമംഗലം, പടിയൂര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന നാനൂറ് ഹെക്ടറോളം വരുന്ന കോള്‍ മേഖലയിലെ ഭൂരിഭാഗവും വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. ഈ മേഖലയില്‍ ഇപ്പോള്‍ കൃഷി ചെയ്തുവരുന്ന 200 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്കാര്‍ കെട്ടുചിറ ഷട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ആശങ്കയിലാണ്. ഡിസംബര്‍ ആദ്യവാരം കൃഷിയിറക്കേണ്ട പാടശേഖരത്തിലാണ് ഇപ്പോഴും വെള്ളം നിറഞ്ഞുകിടക്കുന്നത്. തുലാവര്‍ഷത്തിന് ശേഷം ജലസംഭരണിയിലേക്ക് ഓരുവെള്ളം കയറാതിരിക്കാന്‍ ഷട്ടറുകളിട്ടിരുന്നു. എന്നാല്‍ പെയ്തുവെള്ളം വന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഭൂരിഭാഗം കോള്‍ ബണ്ടുകളും വെള്ളത്തിനടിയിലായതായി കര്‍ഷകര്‍ പറഞ്ഞു. അധികമുള്ള വെള്ളം ഓരു കടക്കാതിരിക്കാന്‍ ക്രമികരിക്കുന്നതിന് ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ഷട്ടര്‍ അടച്ചതിന് ശേഷവും ഓരുവെള്ളം ലീക്ക് ചെയ്ത് കടക്കാതിരിക്കാന്‍ മണ്ണ് നിറച്ച ചാക്കുകെട്ടുകള്‍ ഉപയോഗിച്ച് കെട്ടുകയാണ് ചെയ്യുന്നത്. വെള്ളം മുഴുവന്‍ ഒഴുക്കി കളഞ്ഞശേഷം ഓരുവെള്ളം കയറാതിരിക്കാന്‍ വീണ്ടും ഇത്തരത്തില്‍ ബണ്ട് കെട്ടണം. ഇത് അധികചിലവാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. മൂന്ന് പഞ്ചായത്തുകളും വര്‍ഷം തോറും കൃഷിയിറക്കാന്‍ താല്‍ക്കാലിക ബണ്ട് കെട്ടേണ്ട അവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് റെഗുലേറ്റിങ്ങ് സംവിധാനം ഒരുക്കിയത്. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകം മൂലം വര്‍ഷം തോറും ഗ്രാമപഞ്ചായത്തുകള്‍ മാറി മാറി മണ്‍ചാക്കുകള്‍ കൊണ്ട് കെട്ടുകളുണ്ടാക്കേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഈ വര്‍ഷവും മണ്‍ ചാക്കുകള്‍ ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. ഈ വര്‍ഷം ഷട്ടര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല പടിയൂര്‍ പഞ്ചായത്തിനാണ്. അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഒരു സബ്ബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലെ അധികജലം ഒഴുക്കികളയാന്‍ മദ്ധ്യത്തിലുള്ള ഷട്ടര്‍ തുറന്നിരിക്കുകയാണ്. എന്നാല്‍ എത്രയും പെട്ടന്ന് ജലവിതാനം ക്രമീകരിക്കുകയും ഷട്ടര്‍ ആവശ്യാനുസരണം പ്രവര്‍ത്തിപ്പിക്കാന്‍ കഴുയും വിധം നിര്‍മ്മാണത്തിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Advertisement

പിണറായിക്ക് ചുറ്റും മുന്നോക്ക വിഭാഗദൂഷിത വലയം; വെള്ളാപ്പിള്ളി

ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിറകില്‍ പിണറായിക്ക് ചുറ്റുമുള്ള ഇവരുടെ ദൂഷിതവലയമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ പുല്ലൂര്‍ ശാഖ യോഗം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 ശതമാനം മാത്രമുള്ള മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ 28 ശതമാനമുള്ള ഈഴവ സമുദായത്തിന് എത്രശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് വെള്ളാപ്പിള്ളി ചോദിച്ചു. സി.പി.ഐ മന്ത്രിമാര്‍ ഇല്ലാതിരുന്ന മന്ത്രിസഭായോഗത്തിലാണ് ഈ തിരുമാനമെടുത്തത്. നായര്‍ മുതല്‍ നമ്പൂതിരി വരെയുള്ള കൂട്ടായ്മയില്‍ വിള്ളല്‍ വിഴ്ത്താനുള്ള കുതന്ത്രമാണ് ഇതിന് പിറകിലെന്നും വെള്ളാപ്പിള്ളി ആരോപിച്ചു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. ദീര്‍ഘകാലം ശാഖായോഗം ഭാരവാഹികളായിരുന്ന എം.വി ഗംഗാധരന്‍, രാമദാസ് കാരയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യോഗം ഡയറക്ടര്‍മാരായ കെ.കെ ബിനു, സജീവ്കുമാര്‍ കല്ലട, കെ.കെ ചന്ദ്രന്‍, എസ്.എന്‍.ബി.എസ് സമാജം പ്രസിഡന്റ് എം.കെ വിശ്വംഭരന്‍, മാലതി പ്രേംകുമാര്‍, സുലഭ മനോജ്, എന്‍.ബി ബിനോയ്, വാസന്തി ദേവദാസ്, എം.വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍ സമ്മാനദാനം നടത്തി.
Advertisement

മതം മനുഷ്യനെ മെരുക്കാനുള്ള മരുന്ന്; ജസ്റ്റീസ് കുര്യന്‍ ജോസഫ്

ഇരിങ്ങാലക്കുട: മതം മനുഷ്യനെ മയക്കാനുള്ളതല്ല മറിച്ച്  സ്‌നേഹത്തിലൂടെയും സഹവര്‍ത്തിത്തത്തിലൂടെയും മനുഷ്യനെ മെരുക്കാനുള്ള മരുന്നാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയുടെ സമാപനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിനപ്പുറം മനുഷ്യനെ കാണാന്‍ എല്ലാവര്‍ക്കും കഴിയണം. മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കാനുള്ളതാണ് മതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു.ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഇടപ്പിള്ളി സെന്റര്‍ ഇന്‍ ചാര്‍ജ് രാജയോഗിനി ശ്രീസുധ, കാരൂര്‍ ജുമാ മസ്ജിദ് ഇമാം ജനാബ് സിദ്ധിഖ് മൗലവി എന്നിവര്‍ സന്ദേശം നല്‍കി. മുരിയാട് പഞ്ചായത്തംഗം എം.കെ.കോരുക്കുട്ടി, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, കൈക്കാരന്‍ കെ.പി.പിയൂസ്, പ്രോഗ്രാം കണ്‍വീനര്‍ ജോസ് താണി പിള്ളി, വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത്, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, പി.എല്‍.ജോസ് എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് തിരുവാതിരക്കളി, ഒപ്പന, മാര്‍ഗംകളി എന്നിവയും നൂറ്റമ്പത് പേര്‍ ചേര്‍ന്നവതരിപ്പിച്ച പുത്തന്‍പാനപാരായണവും പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മാജിക് മൊഗാഷോയും ഉണ്ടായിരുന്നു.
Advertisement

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ യാത്രയപ്പ് നല്‍കി

ഇരിങ്ങാലക്കുട : 39 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം വിരമിക്കുന്ന വില്‍സണ്‍ പി.എല്‍ നു കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട യാത്രയയപ്പു സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പീറ്റര്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ശ്രീ ടി.വി ചാര്‍ളി, സംസ്ഥാന സെക്രട്ടറി എന്‍.ജെ ജോയ്, ബാങ്ക് ഡയറക്ടര്‍മാരായ എല്‍.ഡി ആന്റോ,പി.ജെ തോമസ്, കെ.കെ ജോണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  സെക്രട്ടറി ജോസഫ് ചാക്കോ സ്വാഗതവും, സന്തോഷ് വില്ലടം നന്ദിയും പറഞ്ഞു.
Advertisement

നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിച്ചു

ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് ഓഫീസിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് മതിലില്‍ ഇടിച്ച് ഡ്രൈവര്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ പുതിയവീട്ടില്‍ അബ്ദുള്‍ നാസറിന് പരിക്കേറ്റു.ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നരയോടെയാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.ലൈഫ്ഗാര്‍ഡ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിക്കേറ്റ നാസറിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെത്തിച്ചു.
Advertisement

പാര്‍പ്പിട പദ്ധതി വാഗ്ദാന തട്ടിപ്പ്; മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിരോധന ഉത്തരവ്

ഇരിങ്ങാലക്കുട: പാര്‍പ്പിട പദ്ധതി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മുന്‍ കൗണ്‍സിലറുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനെതിരെ നിരോധന ഉത്തരവ്. പെരിഞ്ഞനം ചക്കരപ്പാടം കുരുതുകുളം വീട്ടില്‍ ബിജു, ഭാര്യ ബബിത എന്നിവര്‍ പബ്ലിക് യൂട്ടിലിറ്റി സര്‍വ്വീസുകള്‍ക്കായുള്ള പെര്‍മെനന്റ് ലോക അദാലത്തില്‍ നല്‍കിയ പരാതിയിലാണ് മുന്‍ കൗണ്‍സിലര്‍ ലോറന്‍സ് ചുമ്മാറിന്റെ ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലോറന്‍സ് ചുമ്മാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുതുമ ജീവകാരുണ്യ പ്രവര്‍ത്തന സഹായ സംഘത്തിന്റെ ” വാടക വീട്ടില്‍ നിന്ന് വീടില്ലാത്തവര്‍ക്ക് മോചനം- അയ്യായിരം രൂപയടച്ച് വീട് സ്വന്തമാക്കു” എന്ന പദ്ധതിയിലൂടെയായിരുന്നു തട്ടിപ്പെന്ന് ബിജു അദാലത്തിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പുതുമ ന്യൂ ഗോള്‍ഡന്‍ പാര്‍പ്പിട പദ്ധതിയുടെ പേരില്‍ സിജു ചിറ്റിലപ്പിള്ളി എന്നയാളുടെ ഉടമസ്ഥതിയിലുള്ള കാറളത്തെ 85 സെന്റ് വഹകളിലാണ് പാര്‍പ്പിട പദ്ധതി നടപ്പിലാക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. പദ്ധതി പ്രകാരം അഞ്ച് സെന്റ് സ്ഥലവും 600 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് 19 ലക്ഷം രൂപ ചിലവ് വരുമെന്നും മുന്‍കൂറായി മൂന്നര ലക്ഷം വേണമെന്നുമാണ് ലോറന്‍സ് പറഞ്ഞിരുന്നത്. ഇതെല്ലാം രേഖപ്പെടുത്തിയ കരാര്‍ ഒപ്പുവയ്ക്കുകയും ആദ്യഘഡുവായി മൂന്നര ലക്ഷം രൂപയും കൂടാതെ 53000 രൂപ കൂടി 2016 ഫെബ്രുവരി 28ന് ലോറന്‍സ് കൈപറ്റുകയും ചെയ്തു. ആറുമാസത്തിനകം വഹകള്‍ തീറുനല്‍കാമെന്നും ബാക്കി തുക വീട് പണി പൂര്‍ത്തിയായശേഷം താക്കോല്‍ കൈമാറുന്ന സമയം നല്‍കിയാല്‍ മതിയെന്നുമായിരുന്നു കരാറില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ലോറന്‍സ് ചുമ്മാറും മറ്റും കരാര്‍ പ്രകാരമുള്ള വഹകള്‍ തീറുനല്‍കുകയോ, വീട് നിര്‍മ്മിച്ചുനല്‍കുകയോ ഉണ്ടായില്ല. തുടര്‍ന്ന് പോലിസില്‍ പാരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു. വീട് നിര്‍മ്മിച്ചുനല്‍കാമെന്ന് ഏറ്റിരുന്ന സ്ഥലം ഒരു വലിയ പാടശേഖരത്തിന്റെ ഭാഗമാണെന്നും ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചാണ് ലോറന്‍സും കൂട്ടരും പണം തട്ടിയെടുത്തതെന്നും പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞമാസം 30ന് ഹര്‍ജി പരിഗണിച്ച പെര്‍മിനന്റ് ലോക അദാലത്ത് ചെയര്‍മാന്‍ എസ്. ജഗദീഷ്, അംഗങ്ങളായ സി. രാധാകൃഷ്ണന്‍, പി.ജി ഗോപി എന്നിവരടങ്ങിയ ബെഞ്ച് എറണാകുളം ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്.
Advertisement

ഭ്രഷ്ട്_ നമ്പൂതിരി സമുദായത്തിന് നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതി. _ഡോ.ടി.കെ.കലമോള്‍  

ഇരിങ്ങാലക്കുട ; അന്ധകാരത്തിലാഴ്ന്നു കിടന്നിരുന്ന നമ്പൂതിരി സമുദായത്തിന് മുന്നില്‍ നവോത്ഥാനത്തിന്റെ വെളിച്ചം പകര്‍ന്ന കൃതിയാണ് മാടമ്പ് കുഞ്ഞുകുട്ടന്‍ എഴുതിയ ഭ്രഷ്ട് എന്ന നോവല്‍ എന്ന് ശ്രീകേരളവര്‍മ്മ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഡോ.ടി.കെ.കലമോള്‍ അഭിപ്രായപ്പെട്ടു. ഭാഷയുടെ ശുദ്ധി കൊണ്ടും, ആഖ്യാനത്തിലെ ശക്തി കൊണ്ടും സ്വന്തം സമുദായത്തിലെ ആചാരങ്ങളെ ചെറ്യേടത്ത് പാപ്തിക്കുട്ടി എന്ന അന്തര്‍ജനത്തിലൂടെ അനാവരണം ചെയ്ത് അവരെ മലയാള സാഹിത്യത്തിലെ ഒരു ധീരവനിതയും, ചരിത്ര നായികയുമായി അവതരിപ്പിക്കുകയാണ് മാടമ്പ് ചെയ്തിരിക്കുന്നത്. ഒരു വശത്ത് സ്ത്രീയെ ശക്തിയായും, ദുര്‍ഗ്ഗയായും, ദേവിയായും സങ്കല്‍പ്പിക്കുമ്പോള്‍ മറുവശത്ത് സ്ത്രീക്കെതിരെയുള്ള അതിക്രമങ്ങളും, പീഡനങ്ങളും ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലെയുള്ള കൃതികള്‍ പുനര്‍വായനയ്ക്കും, തുടര്‍ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിഷയീഭവിക്കേണ്ടതാണെന്നും ശ്രീമതി.കലമോള്‍ അഭിപ്രായപ്പെട്ടു.എസ് എന്‍ പബ്ലിക് ലൈബ്രെറിയുടെ നോവല്‍ സാഹിത്യയാത്രയില്‍ 15-ാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു ഡോ.ടി.കെ.കലമോള്‍, ഡോ.സി.കെ.രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, പി.കെ.ഭരതന്‍, സുധ നാരായണന്‍, തുമ്പൂര്‍ ലോഹിതാക്ഷന്‍, കെ.ഹരി, ജോസ് മഞ്ഞില, സോണിയ ഗിരി, അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
Advertisement

കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്‍കൃഷ്ണയ്ക്ക് ആദരം

 ഇരിങ്ങാലക്കുട : കായിക പ്രതിഭക്ക് ബിജെപിയുടെ ആദരം. തൃശൂരില്‍ നടന്ന ജൂനിയര്‍ വിഭാഗം കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ( IFFSK ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അതുല്‍കൃഷ്ണയെ ബിജെപി പ്രവര്‍ത്തകര്‍ ആദരിച്ചു.പൊറത്തിശ്ശേരി തലയിണക്കുന്ന് സ്വദേശികളായ തേറാട്ടില്‍ സുന്ദരന്റെയും സജിതയുടെയും മകനായ അതുല്‍കൃഷ്ണ ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. മുനിസിപ്പല്‍ പ്രസിഡണ്ട് വി.സി.രമേഷ്, രാഗേഷ്.പി.ആര്‍, പ്രശാന്ത്,രഘുനന്ദനന്‍, സമീഷ്, വിനു, ജിതിന്‍, കൃഷ്ണന്‍, രാജേഷ്.എന്‍.സി. എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement

ഷോബി കെ. പോള്‍ ദേശീയ സി.എല്‍.സി. കണ്‍സള്‍ട്ടന്റ്

മുംബൈ: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകാംഗം ഷോബി  കെ. പോളിനെ ദേശീയ സി.എല്‍.സി കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തു. റാഞ്ചിയില്‍ വച്ചു നടന്ന ദേശീയ സി.എല്‍.സി. യുടെ ജനറല്‍ അസംബ്ലിയില്‍ വച്ചായിരുന്നു തെരഞ്ഞെടുത്തത്. രൂപത സി.എല്‍.സി പ്രസിഡന്റ്, സംസ്ഥാന സി.എല്‍.സി ട്രഷറര്‍, കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ്, തൃശൂര്‍ സെന്റ് തോമസ് കോളെജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി മേഖലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.  സംസ്ഥാന സിഎല്‍സി സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് ദേശീയ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്തത്. ഇരിങ്ങാലക്കുട തെക്കേ അങ്ങാടി കിഴക്കേയില്‍ കിഴക്കേപീടിക വീട്ടില്‍ പോള്‍-ആനി ദമ്പതികളുടെ മകാനാണ്. ദീപിക ദിനപത്രത്തിന്റെ ഇരിങ്ങാലക്കുടയിലെ പ്രാദേശിക ലേഖകനുമാണ് ഷോബി. അരിപ്പാലം വിതയത്തില്‍ കുടുബാംഗമായ ബെക്സിയാണ് ഭാര്യ.
Advertisement

കുടുംബത്തിന്റെ അടിസ്ഥാനം പരസ്പര സ്‌നേഹവും വിശ്വാസവും; മോണ്‍. ജോര്‍ജ് കോമ്പാറ

ഇരിങ്ങാലക്കുട: കുടുംബബന്ധങ്ങളില്‍ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ പരസ്പരമുള്ള സ്‌നേഹവും വിശ്വാസവുമാണ് കുടുംബത്തിന്റെ അടിസ്ഥാനമെന്ന് തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോമ്പാറ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയുടെ സമാപനഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് കുടുംബ സമ്മേളനങ്ങളുടെ രജത ജൂബിലിയാഘോഷവും മതബോധന – ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രൂപത ഫാമിലി അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഡോ.ജോജി കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ മുഖ്യാതിഥിയായിരുന്നു. രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ.ടോം മാളിയേക്കല്‍, രൂപത ഏകോപന സമിതി സെക്രട്ടറി ഡോ.ആന്റോ കരിപ്പായി, വികാരി ഡോ. ബെഞ്ചമിന്‍ ചിറയത്ത്, മുരിയാട് പഞ്ചായത്തംഗം ടെസി ജോഷി, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോണ്‍ ജോസഫ് ചിറ്റിലപിള്ളി, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, ഡി ഡി പി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ വിമല്‍ മരിയ, കൈക്കാരന്മാരായ കെ പി പിയൂസ്, പി.എല്‍.ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഊരകം സാന്‍ജോ കമ്യൂണിറ്റിയുടെ  പത്താം മണിക്കൂര്‍ നാടകവും നടന്നു.
Advertisement

സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റ ശതാബ്ദി ആഘോഷം

എടതിരിഞ്ഞി: 2017 ജൂണ്‍ 1ന് 100 വയസ്സു തികഞ്ഞ എടതിരിഞ്ഞി സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ വളരെ വ്യത്യസ്തമായ രീതിയില്‍ വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഓഗസ്റ്റ് 11ന് ആഘോഷങ്ങളുടെ ആദ്യഘട്ടം നടന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ തെരുവോരം മുരുകന്‍ മുഖ്യാതിഥിയായിരുന്നു. അതിന്റെ ഭാഗമായി 10 നിര്‍ധന കുടുംബത്തിന് ആടിനെ വിതരണം ചെയ്തു. ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും പഠിച്ചുകൊണ്ടിരിക്കുന്ന 10 നിര്‍ധന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ക്യാന്‍സര്‍ വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി. 8 പൂര്‍വ്വ അധ്യാപകരേയും 80 വയസ്സ് തികഞ്ഞ 17 പൂര്‍വ്വവിദ്യാര്‍ത്ഥികളേയും പൊന്നാട അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. ആഘോഷങ്ങളുടെ അടുത്ത ഘട്ടം ഡിസംബര്‍ 4-ാം തിയ്യതി ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്നു. 2-ാം ഘട്ടത്തോടനുബന്ധിച്ച് 5 നിര്‍ധന കുടുംബത്തിന് ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുന്നു. 10 നിര്‍ധന കുടുംബത്തിന് തയ്യല്‍ മെഷീനും, ജാതി തൈയും, 20 നിര്‍ധന കുടുംബത്തിന് കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നു. ഇതോടൊപ്പം പൂര്‍വ്വവിദ്യാര്‍ത്ഥിജനപ്രതിനിധികളെ ആദരിക്കുന്നു. തുടര്‍ന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗാനമേളയും നൃത്താവിഷ്‌ക്കാരവും ഉണ്ടായിരിക്കും. സി.എം.സി. ഉദയ മാനേജ്‌മെന്റ്, ചേലൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി മാസത്തിലാണ് അവസാനഘട്ടാഘോഷം നടക്കുന്നത്. വീടുകളുടെ അറ്റകുറ്റപണി, വീടുകള്‍ക്ക് ജനല്‍വാതില്‍ നല്‍കല്‍ എന്നിവയാണ് പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.സി.ബിജു, വൈസ് ചെയര്‍മാന്‍ കെ.പി. കണ്ണന്‍, ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനറും പി.ടി.എ. പ്രസിഡന്റുമായ ജെയ്‌സണ്‍ അച്ചങ്ങാടന്‍, ജോയിന്റ് കണ്‍വീനര്‍ സന്തോഷ് കെ.എസ്. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യാശയേകി സി.ഫോര്‍.സി. സംഗമം

ഇരിങ്ങാലക്കുട: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സന്മനസ്സും സമ്പത്തും ഉള്ള വീടുകളിലെ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ ചിറ്റിലപ്പിള്ളി മഹാകുടുംബയോഗം വിഭാവനം ചെയ്ത പദ്ധതിയാണ് ചില്‍ഡ്രന്‍ ഫോര്‍ ചില്‍ഡ്രന്‍. പ്രസ്തുത പദ്ധതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ ഏകദിന ശില്‍പ്പശാല മദര്‍ തെരേസ സ്‌ക്വയറിലെ ജ്യോതിസ് കോളേജില്‍ വച്ച് നടന്നു. ലക്ഷ്യബോധം, ഏകാഗ്രത, അറിവിനെ എങ്ങനെ തിരിച്ചറിവാക്കാം തുടങ്ങിയ വിഷയങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ ഡോ.എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റിലപ്പിള്ളി മഹാകുടുംബയോഗം ജനറല്‍ സെക്രട്ടറി ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സി.ഫോര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് തണ്ടിയേക്കല്‍ കല്ലേറ്റുംകര പദ്ധതി വിശദീകരിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് ജോസ് കാളന്‍ ക്‌ളാസ്സ് നയിച്ചു. സി.എ.ജോസ്, സി.എം. ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.എല്‍. ആന്റണി സ്വാഗതവും, കണ്‍വീനര്‍ ഷിജോ പി.ജോസഫ് നന്ദിയും പറഞ്ഞു. നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
Advertisement

എടതിരിഞ്ഞി: എടതിരിഞ്ഞി: കോളങ്ങാട്ടു പറമ്പില്‍ പരേതനായ മുഹമ്മദ് മാസ്റ്റര്‍ ഭാര്യ കദീജ മരണപ്പെട്ടു. ഖബറടക്കം എടതിരിഞ്ഞി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടത്തി. മക്കള്‍: ഹൈദ്രോസ് (എടതിരിഞ്ഞി മഹല്ല് പ്രസിഡണ്ട്), കൊച്ചലീമ, ജെമീല, റാബിയ. മരുമക്കള്‍: അബ്ദുള്‍ കരീം, സെയ്തു മൂഹമ്മദ്, കുഞ്ഞുണ്ണി, ജെമീല.

Advertisement

40 അടി ഉയരത്തില്‍ കത്തീഡ്രല്‍ സി എല്‍ സി യുടെ റൂബി ജൂബിലി നക്ഷത്രം ഒരുങ്ങി

ഇരിങ്ങാലക്കുട: സെന്റ്.തോമസ് കത്തീഡ്രല്‍ ഇടവകയുടെ  റൂബി ജൂബിലി യോട് അനുബന്ധിച്ച് കത്തീഡ്രല്‍  സി എല്‍ സി യുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി 40 അടി ഉയരത്തിലുള്ള നക്ഷത്രം ഉയര്‍ത്തി. നക്ഷത്രത്തിന്റെ ലൈറ്റ് ഓണ്‍ കര്‍മ്മം കത്തീഡ്രല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍ നിര്‍വ്വഹിച്ചു. അസി.വികാരിമാരായ ഫാ.ലിജോണ്‍ ബ്രഹ്മകുളം, ഫാ.ടിനോ മേച്ചേരി, ഫാ.അജോ പുളിക്കന്‍, സി എല്‍ സി പ്രസിഡന്റ് വിനു ആന്റണി, കത്തീഡ്രല്‍ ഇടവക ട്രസ്റ്റി മാരായ റോബി കാളിയങ്കര, ലോറന്‍സ് ആളുക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സി എല്‍ സി അംഗങ്ങളായ മിഥുന്‍ ആന്റോ, നെല്‍സന്‍ കെ.പി, സാമ്പു താണിയത്ത്, പോള്‍ പിയൂസ്, വിമല്‍ ജോഷി, ജിസ്റ്റോ ജോസ്, എന്നിവരുടെ നേതൃത്വത്തിലാണ് നക്ഷത്രം നിര്‍മ്മിച്ചത്. 210 കിലോ ഗ്രാം ഭാരത്തില്‍ 20 സ്വകയര്‍ ട്യൂബ് ഉപയോഗിച്ചാണ് ഈ ഭീമന്‍ നക്ഷത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe