കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നബിദിനാഘോഷങ്ങള്‍ക്ക് സമാപനം

391
ഇരിഞ്ഞാലക്കുട: നബി ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന സമ്മേളനം കാട്ടുങ്ങച്ചിറ ജുമാ മസ്ജിദില്‍ നടന്നു. മഹല്ല്  പ്രസിഡന്റ് സൈറാജുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും വൃക്ക ദാനം ചെയ്യുന്ന സെന്റ് ജോസഫസ് കോളേജ് ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസ് ആന്റോയെ ആദരിക്കുകയും ചെയ്തു . തുടര്‍ന്ന് തിലകന്‍ എന്ന വ്യക്തിക്ക് ജമാത്ത് കമ്മിറ്റിയുടെ ധനസഹായവും നല്‍കി. അന്‍സാരി സെക്രട്ടറി അലി സാബ്രി, കമ്മിറ്റി അംഗങ്ങളായ ഷെഫീക്, അസറുദ്ദീന്‍, റിയാസ്, അബ്ദുള്‍ റസാക്ക്, സലാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി
Advertisement