പിണറായിക്ക് ചുറ്റും മുന്നോക്ക വിഭാഗദൂഷിത വലയം; വെള്ളാപ്പിള്ളി

379
Advertisement
ഇരിങ്ങാലക്കുട: ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് പിറകില്‍ പിണറായിക്ക് ചുറ്റുമുള്ള ഇവരുടെ ദൂഷിതവലയമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. മുകുന്ദപുരം എസ്.എന്‍.ഡി.പി യൂണിയന്‍ പുല്ലൂര്‍ ശാഖ യോഗം കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 ശതമാനം മാത്രമുള്ള മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ 28 ശതമാനമുള്ള ഈഴവ സമുദായത്തിന് എത്രശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് വെള്ളാപ്പിള്ളി ചോദിച്ചു. സി.പി.ഐ മന്ത്രിമാര്‍ ഇല്ലാതിരുന്ന മന്ത്രിസഭായോഗത്തിലാണ് ഈ തിരുമാനമെടുത്തത്. നായര്‍ മുതല്‍ നമ്പൂതിരി വരെയുള്ള കൂട്ടായ്മയില്‍ വിള്ളല്‍ വിഴ്ത്താനുള്ള കുതന്ത്രമാണ് ഇതിന് പിറകിലെന്നും വെള്ളാപ്പിള്ളി ആരോപിച്ചു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അധ്യക്ഷനായിരുന്നു. യൂണിയന്‍ സെക്രട്ടറി പി.കെ പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. ദീര്‍ഘകാലം ശാഖായോഗം ഭാരവാഹികളായിരുന്ന എം.വി ഗംഗാധരന്‍, രാമദാസ് കാരയില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യോഗം ഡയറക്ടര്‍മാരായ കെ.കെ ബിനു, സജീവ്കുമാര്‍ കല്ലട, കെ.കെ ചന്ദ്രന്‍, എസ്.എന്‍.ബി.എസ് സമാജം പ്രസിഡന്റ് എം.കെ വിശ്വംഭരന്‍, മാലതി പ്രേംകുമാര്‍, സുലഭ മനോജ്, എന്‍.ബി ബിനോയ്, വാസന്തി ദേവദാസ്, എം.വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍ സമ്മാനദാനം നടത്തി.
Advertisement