Advertisement

ഇരിങ്ങാലക്കുട : 39 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനു ശേഷം വിരമിക്കുന്ന വില്‍സണ്‍ പി.എല്‍ നു കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസഷന്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി. ഇരിഞ്ഞാലക്കുട ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട യാത്രയയപ്പു സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പീറ്റര്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ശ്രീ ടി.വി ചാര്‍ളി, സംസ്ഥാന സെക്രട്ടറി എന്‍.ജെ ജോയ്, ബാങ്ക് ഡയറക്ടര്‍മാരായ എല്‍.ഡി ആന്റോ,പി.ജെ തോമസ്, കെ.കെ ജോണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ജോസഫ് ചാക്കോ സ്വാഗതവും, സന്തോഷ് വില്ലടം നന്ദിയും പറഞ്ഞു.