32.9 C
Irinjālakuda
Saturday, January 11, 2025
Home Blog Page 642

മുഹമ്മദ് അഫ്‌സലിനെ അനുമോദിച്ചു

നടവരമ്പ് : സംസ്ഥാന കലോല്‍സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഉറുദു പ്രസംഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച നടവരമ്പ് ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്‌സലിനെ ഇരിങ്ങാലക്കുട എം.എല്‍ എ പ്രൊഫ. കെ യുഅരുണന്‍ സ്‌കൂളില്‍ എത്തി അനുമോദിച്ചു. എം.എല്‍.എയുടെ വകയായി ക്യാഷ് അവാര്‍ഡും നല്‍കി. മുഹമ്മദ് അഫ്‌സലിന് വീടുവക്കുന്നതിനാവശ്യമായ നാല് സെന്റ് ഭുമി അമരേന്ദ്രന്‍ എന്ന വ്യക്തി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി എം.എല്‍ എ അറിയിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ ,പി .റ്റി എ പ്രസിഡന്റ് എം.കെ മോഹനന്‍ ,പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.മുഹമ്മദ് അഫ്‌സല്‍ മറുപടി പ്രസംഗം നടത്തി.

 

Advertisement

പാര്‍ത്ഥസാരഥി ക്ഷേത്രവിമോചനയാത്ര ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : പാര്‍ത്ഥസാരഥി ക്ഷേത്രവിമോചനയാത്രയ്ക്ക ഇരിങ്ങാലക്കുടയില്‍ സ്വീകരണം. രാവിലെ തൊട്ടിപ്പാളിലെ സ്വീകരണം കഴിഞ്ഞ് ഇരിങ്ങാലക്കുട കിഴുത്താണിയില്‍ ഉച്ചത്തിരിഞ്ഞ് 3 മണിക്ക് സ്വീകരണം നല്‍കിയത്. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി നയിക്കുന്ന യാത്രയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, പി.ജി.കണ്ണന്‍, വി.ആര്‍.സത്യവാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയില്‍ വിവിധ സാമൂദായികനേതാക്കള്‍, ക്ഷേത്രഭാരവാഹികള്‍, ഹൈന്ദവസംഘടനാനേതാക്കള്‍ പങ്കെടുത്തു.

Advertisement

ബൈപ്പാസ് റോഡിന്റെ ഇരുവശത്തും നിലം നികത്തുന്നു

ഇരിങ്ങാലക്കുട: നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കിയ നഗരത്തിലെ ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലുമായി അനധികൃതമായി മണ്ണടിച്ച് നിലങ്ങള്‍ നികത്തുന്നതായി പരാതി. നഗരസഭയുടെയോ വില്ലേജ് അധികാരികളുടേയോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് പട്ടാപകല്‍ പാടം നികത്തുന്നത്. ബൈപ്പാസിന്റെ ഇരുവശത്തുമായി മൂന്നിടത്താണ് മണ്ണിട്ട് നികത്തുന്നത്. നഗരസഭ അധികൃതരേയും വില്ലേജ് അധികൃതരേയും ഇക്കാര്യം അറിയിച്ചെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അധികാരികളുടെ മൗനാനുവാദത്തോടെ, റോഡ് ലവലിങ്ങിനെന്ന വ്യാജേനെയാണ് സ്ഥലങ്ങളില്‍ മണ്ണടിക്കുന്നതെന്നാണ് ജനം കുറ്റപ്പെടുത്തുന്നത്.

Advertisement

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ചുവന്ന ഏട്- സഖാവിന്റെ പ്രിയസഖി

കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഒരു ചുവന്ന ഏട് തന്നെയാണ് ‘സഖാവിന്റെ പ്രിയസഖി’. ഒരു രാഷ്ട്രീയ സിനിമയെ മലയാളി എങ്ങനെ എടുക്കുമെന്നത് ഒരു വലിയ ചോദ്യമൊന്നുമല്ല. 1968-ല്‍ ഇറങ്ങിയ ‘പുന്നപ്ര വയലാര്‍’ തുടങ്ങി പിന്നീടങ്ങോട്ട് രാഷ്ട്രീയ സിനിമകളുടെ ശക്തമായ പ്രാതിനിധ്യം തെളിഞ്ഞ കാലഘട്ടമായിരുന്നു. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, പി.ഭാസ്‌കരന്റെ മൂലധനം, കബനീനദി ചുവന്നപ്പോള്‍, കൊടുമുടികള്‍, സ്‌ഫോടനം, മാറ്റുവിന്‍ ചട്ടങ്ങളേ, മീനമാസത്തിലെ സൂര്യന്‍, മുഖാമുഖം, രക്തസാക്ഷി എന്നിങ്ങനെയുള്ള എല്ലാ സിനിമകളും രാഷ്ട്രീയ സംസ്‌കാരത്തിന്റെ വിവിധ തലങ്ങളെ ശക്തമായി ആവിഷ്‌കരിച്ചവ തന്നെയാണ്. ആ ആവിഷ്‌കാരമികവ് ഇന്നിപ്പോള്‍ ‘സഖാവിന്റെ പ്രിയസഖി’യിലും ‘ഈട’യിലും വരെ എത്തി നില്‍ക്കുന്നു.
2018-ന്റെ ആദ്യവാരത്തില്‍ത്തന്നെ പ്രേക്ഷകമനസ്സുകളില്‍ വിപ്‌ളവത്തിലെ പ്രണയവും, പ്രണയത്തിലെ വിപ്‌ളവവുമായി ഇടം നേടിയ രണ്ടു സിനിമകള്‍… ഇതില്‍ത്തന്നെ ‘ഈട’ പറഞ്ഞുപോയ കഥകളുടെ ഒരു നൂതനാവിഷ്‌കാരമാകുമ്പോള്‍ ‘സഖാവിന്റെ പ്രിയസഖി’ തികച്ചും വ്യത്യസ്തവും, ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഒരു പ്രമേയത്തെയാണ് കൊണ്ടുവരുന്നത്. മാത്രമല്ല രാഷ്ട്രീയ സിനിമാചരിത്രത്തിലെത്തന്നെ ഒരു പുതിയ ചുവടുവെയ്പ്പാകുന്നുണ്ട് ഈ സിനിമയും കഥാപാത്രങ്ങളും. സിദ്ദിഖ് താമരശ്ശേരി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘സഖാവിന്റെ പ്രയസഖി’ ചങ്കില്‍ ചുവപ്പുമായി മടക്കിച്ചുരുട്ടിയ ഉയര്‍ന്ന മുഷ്ടിയില്‍ത്തെളിയുന്ന നക്ഷത്രവും, ആശയങ്ങളാകുന്ന അരിവാളിന്റെ മൂര്‍ച്ചയില്‍ സിരകളില്‍ പടര്‍ന്നു കയറുന്ന ആവേശവും ജീവിതവുമാകുന്നു. സമകാലിക രാഷ്ട്രീയസ്ഥിതി എന്തുമായിക്കൊള്ളട്ടെ, ‘സഖാവിന്റെ പ്രിയസഖി’ പങ്കുവയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ജീവിതത്തെത്തന്നെയാണ്. ചോരപൊടിയുന്ന രാഷ്ട്രീയ ജീവിതത്തിന്റെ നേര്‍സാക്ഷ്യം.
ചൂടുപിടിച്ച കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ വേരുകളില്‍ ഉറച്ചുനിന്ന് സഖാവ് ശിവപ്രസാദിന്റെയും രോഹിണിയുടെയും കഥ പറയുകയാണ് ‘സഖാവിന്റെ പ്രിയസഖി’. കണ്ണൂര്‍ക്കാരന്‍ സഖാവിന്റെ, രക്തസാക്ഷിയുടെ വിധവയുടെ കഥ. പതിവു പ്രമേയങ്ങളില്‍ നിന്ന് ഈ സിനിമയെ വ്യത്യസ്തമാക്കുന്നതും അതുതന്നെയാണ്. സിദ്ദിഖ് താമരശ്ശേരി ഒരു ഇന്‍ര്‍വ്യൂവില്‍ പറഞ്ഞതുപോലെ ‘എന്തെങ്കിലും പറയുകയല്ല, എന്തായാലും പറയുക’ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ അനുഭവിക്കേണ്ടി വരുന്ന സമസ്യകളും, പിന്നീടവള്‍ക്ക് എങ്ങനെയൊക്കെ സമൂഹത്തോടും കുടുംബത്തോടും പോരാടി ജീവിക്കേണ്ടി വരുന്നു എന്നതും ശിവപ്രസാദിന്റെയും രോഹിണിയുടെയും കഥ വെളിവാക്കുന്നു. പ്രമേയം രാഷ്ട്രീയമാണെങ്കിയും ശക്തമായ സ്ത്രീ കഥാപാത്രമായ രോഹിണി തന്നെയാണ് സിനിമയുടെ കേന്ദ്രബിന്ദു. ഒപ്പംതന്നെ ഒരു ധീരസഖാവ് എന്തായിരിക്കണം? എങ്ങനെയായിരിക്കണം? എന്നും സിനിമ സംവദിക്കുന്നു. അതിനുമപ്പുറം മനുഷിക മൂല്യങ്ങളെയും ഉയര്‍ത്തിപ്പിടിക്കുന്നു. കണ്ണൂര്‍ക്കാരുടെ യഥാര്‍ത്ഥ ജീവിതത്തെ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിച്ച സിദ്ദിഖ് താമരശ്ശേരി സിനിമയിലുടനീളം ഓരോ കുടുംബത്തെയും കഥയ്ക്കുമുമ്പില്‍ പിടിച്ചിരുത്തുന്ന സംവിധാനമികവ് കാഴ്ച വച്ചിട്ടുണ്ട്. സിനിമയിലെ ഓരോ ഭാഗവും തന്റെത്തന്നെ കഥയാണെന്ന് തോന്നിപ്പിക്കുമാറ് കണ്ണൂര്‍ക്കാരുടെ ജീവിത്തിലേക്കാഴ്ന്നിറങ്ങിയിരിക്കുന്നു.
ജനപ്രിയ സിനിമാസിന്റെ ബാനറില്‍ അര്‍ഷാദ് ടി.പി. നിര്‍മ്മിച്ച സിനിമയില്‍ ശിവപ്രസാദായി എത്തുന്നത് സുദീര്‍ കരമനയും, സഖാവിന്റെ പ്രിയസഖി രോഹിണിയായി എത്തുന്നത് നേഹ സക്‌സാനയുമാണ്. ഷൈന്‍ ടോം ചാക്കോ, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, മേഘ മാത്യു, ഇന്ദ്രന്‍സ്, അനൂപ് ചന്ദ്രന്‍, ഹരീഷ് കണാരന്‍, നിലമ്പൂര്‍ അയിഷ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഹരികുമാര്‍ ഹരേരാമയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

അഞ്ജലി ഇരിങ്ങാലക്കുട

Advertisement

മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു.

മുരിയാട് :2017-18 ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി മുരിയാട് പഞ്ചായത്തില്‍ ആടുകളെ വിതരണം ചെയ്തു. 6,80,000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനറല്‍ വിഭാഗത്തിലെ 68 കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് രണ്ട് ആടുകളെ കിട്ടുന്ന തരത്തില്‍ ആദ്യഘട്ടം 18 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഒരോ കുടുംബവും 10,000 രൂപ ഗുണഭോക്ത വിഹിതം അടച്ചവര്‍ക്കാണ് ഈ ആനൂകൂല്യം ലഭിക്കുകയുള്ളുവെന്ന് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി പ്രശാന്ത്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, അംഗങ്ങളായ എ എം.ജോണ്‍സണ്‍, ശാന്ത മോഹന്‍ദാസ്, കോരുകുട്ടി എം.കെ, വെറ്റിനറി ഡോക്ടര്‍ പ്രദീപ് സി എ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

സിപിഐ ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി

ഇരിഞ്ഞാലക്കുട:ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പതാക ദിനത്തില്‍ ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ നൂറോളം വരുന്ന വിവിധ പാര്‍ട്ടി കേന്ദങ്ങളില്‍ പതാക ഉയര്‍ത്തി.മണ്ഡലം സെക്രട്ടറി പി .മണി എടതിരുത്തി സെന്ററിലും ,കെ.ശ്രീകുമാര്‍ കാറളം സെന്ററിലും ,ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട ആല്‍ത്തറയില്‍ മുതിര്‍ന്ന നേതാവ് പ്രൊഫസര്‍ മീനാക്ഷി തമ്പാന്‍ പതാക ഉയര്‍ത്തി,കെ എസ്് പ്രസാദ് ,വര്‍ദ്ധനന്‍ പുളിക്കല്‍,കെ ഒ.വിന്‍സെന്റ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.പടിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേലാനി ബ്രാഞ്ചില്‍ കെ എസ് രാമകൃഷ്ണനും ,ചെട്ടിയാല്‍ സൗത്തില്‍ കെ വി രാമകൃഷ്ണനും വടക്കും മുറിയില്‍ കെ വി ശങ്കരനും ,സോഷ്യല്‍ കെ എം ഭാസ്‌കരനും ,അംബേദ്ക്കര്‍ ബ്രാഞ്ചില്‍ പി എസ് കൊച്ചപ്പനും ,മംഗാട്ടില്‍ ബ്രാഞ്ചില്‍ ഒ കെ വേലായുധനും ,പോത്താനി വെസ്റ്റില്‍ ഇ കെ പവിത്രനും ,പോത്താനി സൗത്തില്‍ എ.ജി ഷണ്‍മുഖനും,കല്ലന്തറയില്‍ പി .കെ രാഘവനും പതാക ഉയര്‍ത്തി.കാറളം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്റര്‍ ബ്രാഞ്ചില്‍ എ ആര്‍ ശേഖരനും ,പത്തനാപുരത്ത് കെ ജെ ടോണിയും ,തെക്കെമുറിയില്‍ കെ. എസ്്് ബൈജുവും ,വെള്ളാനിയില്‍ രമരാജനും ,പടിഞ്ഞാട്ടു മുറിയില്‍ എല്‍ കെ ഉദയപ്രകാശും ,വനിതാ ബ്രാഞ്ചില്‍ പ്രമീള ദാസനും ,താണിശ്ശേരിയില്‍ അനില്‍ മംഗലത്തും ,കിഴക്കും മുറിയില്‍ ടി.എ ദിവാകരനും ,കിഴുത്താണിയില്‍ പി.കെ വിശ്വനാഥനും,തൃത്താണിപ്പാടത്ത്് പി.കെ വേലായുധനും ,ചെമ്മണ്ടയില്‍ എ.യു സുനിയും,മുരിയാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍ സുന്ദരനും,തുറവന്കാട് ഷാജു വെളിയത്തും ,അമ്പലനടയില്‍ കൗസല്ലൃ മണിയും ,കുണ്ടായില്‍ സനല്‍ പി.സി യും,ചേര്‍പ്പല്‍കുന്ന് എം കെ .കൃഷ്ണനും പതാക ഉയര്‍ത്തി

Advertisement

വര്‍ണ്ണാഭമായി ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ വാര്‍ഷികാഘോഷം.

ഇരിഞ്ഞാലക്കുട : ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ വാര്‍ഷികാഘോഷവും യാത്രായയ്പ് സമ്മേളനവും വര്‍ണ്ണാഭമായി നടന്നു.സ്റ്റാഫ് പ്രതിനിധി ഇ എ കൊച്ചുത്രേസ്യാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പിയും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി വി ഇന്നസെന്റ് യോഗം ഉദ്ഘാടനം ചെയ്തു. പ്രോവിന്‍ഷ്യല്‍ സി.ജോസ്റിറ്റ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട്, പി ടി ജോര്‍ജ്ജ് റിട്ടയര്‍ ചെയ്യുന്ന ഷേളി ടീച്ചര്‍ക്ക് മെമ്മോന്റോ നല്‍കി.ലോക്കല്‍ മാനേജര്‍ മദര്‍ ജെസ്മി സമ്മാനദാനം നിര്‍വഹിച്ചു.സി. മെറീന, പ്രജീഷ ഊക്കന്‍ (അധ്യാപക പ്രതിനിധി), ജോസ് അന്തിക്കാടന്‍, അനീന ജെയ്സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി.ജീസ് റോസ് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറം പകര്‍ന്നു.
Advertisement

നടവരമ്പ് ഹയര്‍സെക്കന്റണ്ടറി സ്‌കൂളില്‍ ഓര്‍മ്മകളുടെ ഒരു സായഹ്നം ജനുവരി 14ന്

നടവരമ്പ് : ഗവ.മോഡല്‍ ഹയര്‍സെക്കന്റണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി,അദ്ധ്യാപക സംഗമം ‘ ഓര്‍മ്മകളുടെ ഒരു സായഹ്നം ‘ ജനുവരി 14 വൈകീട്ട് 4ന് നടക്കും.സ്‌കൂള്‍ ശതാബ്ദി ആഘോഷ പ്രഖ്യാപനം,ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ലോഗോ പ്രകാശനം,സ്‌കൂളിനെ സംബദ്ധിച്ച് തയ്യാറാക്കിയ മ്യൂസിക്ക് വിഡിയോ ‘ ഓര്‍മ്മപച്ച’ പ്രകാശനം,മുതിര്‍ന്ന അദ്ധ്യാപകരെ ആദരയ്ക്കല്‍.വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായവിതരണം,സ്‌കൂളില്‍ ഉത്പാദിപ്പിച്ച ജൈവഅരി വില്‍പ്പന ഉദ്ഘാടനം തുടങ്ങി ഒട്ടനവധി പരിപാടികളാണ് അന്നേദിവസം നടക്കുന്നത്.കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിയ്ക്കുന്ന യോഗത്തില്‍ സിനിമാതാരം ശ്രീനിവാസന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എം പി മാരായ സി എന്‍ ജയദേവന്‍,ടി വി ഇന്നസെന്റ്,മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍,കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍,കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍,വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജി നക്കര,വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍,കൗണ്‍സിലര്‍ സോണിയ ഗിരി എന്നിവര്‍ സംബദ്ധിക്കും.

Advertisement

എ കെ എസ് ടി യു തൃശ്ശൂര്‍ ജില്ലാസമ്മേളനം ജനുവരി 12,13 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ഓള്‍ കേരള സ്‌കൂള്‍ ടിച്ചേഴ്‌സ് യൂണിയന്‍ (AKSTU) തൃശ്ശൂര്‍ ജില്ലാസമ്മേളനം ജനുവരി 12,13 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കും.ജനുവരി 12ന് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വൈകീട്ട് 4.30ന് നടക്കുന്ന വിദ്യഭ്യാസ സമ്മേളനം എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.എ കെ എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.സ്വാഗതസംഘം ചെയര്‍മാന്‍ പി മണി അദ്ധ്യക്ഷത വഹിയ്ക്കുന്ന യോഗത്തില്‍ ടി കെ സുധീഷ്,കെ പി സന്ദീപ്,ബി ജി വിഷ്ണു,എം പി അനില്‍കുമാര്‍,എം കെ അരുണ്‍ എന്നിവര്‍ സംസാരിയ്ക്കും.ജനുവരി 13ന് എസ് എസ് ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യും.വിരമിക്കുന്ന അദ്ധ്യാപകരെ സി പി ഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് ആദരിയ്ക്കും.എ യു കബീര്‍,ഡോ.കെ വിവേക്,ഒ കെ ജയകൃഷ്ണന്‍,കെ എസ് ഭരതരാജ്,സി ജെ ജിജു,കെ ശ്രീകുമാര്‍,കെ പി ഗോവിന്ദന്‍,സി കെ ബിന്ദുമോള്‍,എം കെ സൗദാമിനി,എം കെ പ്രസാദ്,എ യു വൈശാഖ് എന്നിവര്‍ സംസാരിയ്ക്കും.12 ഉപജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 120 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും..

Advertisement

കണ്ണത്ത് വീട്ടില്‍ രാജന്‍ (65) നിര്യാതനായി.

മാപ്രാണം : കണ്ണത്ത് വീട്ടില്‍ രാജന്‍ (65) നിര്യാതനായി.സംസക്കാരം വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വടൂക്കര ശ്മാനത്തില്‍.ഭാര്യ സുബാഷിണി.മകള്‍: രാജി ഷാബു
മരുമകന്‍: കെ.ഡി.ഷാബു(ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍).

 

Advertisement

ആലപ്പാട്ട് ചിറ്റിലപ്പിള്ളി (വീട്ടിലാന്‍) ആന്റണി ഭാര്യ റോസി (71) നിര്യാതയായി.

ഇരിങ്ങാലക്കുട : ആലപ്പാട്ട് ചിറ്റിലപ്പിള്ളി (വീട്ടിലാന്‍) ആന്റണി ഭാര്യ റോസി (71) നിര്യാതയായി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 11ന് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ സി.ലൈസ,സാജു,ഷീജ,മിന്ന.മരുമക്കള്‍ റിന്റോ,പോള്‍സണ്‍,ഷാജി.

Advertisement

കേരള എന്‍ ജി ഓ യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള എന്‍ ജി ഓ യൂണിയന്‍ ഇരിങ്ങാലക്കുട 55-ാം ഏരിയ സമ്മേളനം മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ നിമല്‍രാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ആര്‍ എല്‍ സിന്ധു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി കെ എന്‍ സുരേഷ് കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.രാവിലെ പതാക ഉയര്‍ത്തല്‍,പ്രമേയങ്ങള്‍ അവതരിപ്പിക്കല്‍ എന്നിവ നടന്നു.ഏപ്രില്‍ 29,30,മെയ് 1 തിയ്യതികളില്‍ ഇടുക്കിയിലാണ് സംസ്ഥാന സമ്മേളനം.

Advertisement

ജനറല്‍ ആശുപത്രിയില്‍ സേവാഭാരതിയുടെ അന്നദാനം 11 വര്‍ഷം പിന്നിട്ടു

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി നടത്തിവരുന്ന അന്നദാനത്തിന്റെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു. അന്നേദിവസത്തെ അന്നദാനപരിപാടി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.എ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തിന്റെ ഭാഗമായി സംഗമേശ്വര വാനപ്രസ്ഥത്തില്‍ നടന്ന പൊതുയോഗം കാത്തലിക് സിറിയന്‍ റിട്ടേ. ജനറല്‍ മാനേജര്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്നദാനസമിതി പ്രസിഡന്റ് ഡി.പി. നായര്‍ അധ്യക്ഷനായിരുന്നു. കെ. സുരേഷ്‌കുമാര്‍ സന്ദേശം നല്‍കി. സേവാഭാരതി രക്ഷാധികാരി പി.കെ. ഭാസ്‌ക്കരന്‍ അന്നദാന സാമഗ്രികള്‍ പൊതുജനങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. എസ്.എന്‍.ഡി.പി. വനിത സമാജം മുകുന്ദപുരം താലൂക്ക് ചെയര്‍പേഴ്സന്‍ മാലിനി പ്രേംകുമാര്‍, എസ്. പരമേശ്വര അയ്യര്‍, രാജേഷ് മേനോന്‍, രവീന്ദ്രന്‍ കണ്ണൂര്‍, പുരുഷോത്തമന്‍ ചാത്തംപിള്ളി എന്നിവര്‍ സംസാരിച്ചു. 2007 ജനുവരിയിലാണ് സേവാഭാരതി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദിവസവും വൈകീട്ട് അന്നദാനം ആരംഭിച്ചത്. കഞ്ഞിയും മുതിര പുഴുക്കും ആച്ചാറും ഉള്‍പ്പെട്ട ഭക്ഷണമാണ് എല്ലാദിവസവും വിതരണം ചെയ്യുന്നത്.

 

Advertisement

ആട് വിതരണം നടത്തി.

കാട്ടൂര്‍ : ഗ്രാമപഞ്ചായത്തിലെ 2017-2018 ജനകീയാസുത്രണ പദ്ധതി പ്രകാരം ആട് വിതരണം നടത്തി.പഞ്ചായത്തിലെ 28 ഗുണഭോക്താക്കള്‍ക്ക് 2 ആടിനെ വീതമാണ് വിതരണം ചെയ്തത്.കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍മാര്‍ ആശംസകള്‍ നേര്‍ന്നു.വെറ്റിനറി സര്‍ജന്‍ ഡോ.ഷൈമ ആട് വളര്‍ത്തലിനെ കുറിച്ച് ക്ലാസ്സെടുത്തു.

Advertisement

കൂടല്‍മാണിക്യം തിരുവുത്സവം ആലോചനായോഗം ജനുവരി 14ന്

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം സംബന്ധിച്ചുള്ള ആലോചനായോഗം ജനുവരി 14 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കൂടല്‍മാണിക്യം പടിഞ്ഞാറേ ഊട്ടുപുരയില്‍ നടക്കും. എല്ലാ ഭക്ത ജനങ്ങളും പങ്കെടുക്കണമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. പുതിയ ദേവസ്വം കമ്മിറ്റി ഭരണം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഉത്സവമാണിത്.2018 ഏപ്രില്‍ 27ന് കൊടിയേറുന്ന ഉത്സവം ചാലക്കുടി കൂടപുഴയില്‍ ആറാട്ടോടുകൂടി മെയ് 7 ന് അവസാനിക്കും.

Advertisement

കാട്ടൂരില്‍ ജൈവഗ്രാമം ബയോഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു.

കാട്ടൂര്‍ : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ജൈവഗ്രാമം ബയോഫാര്‍മസി എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ഭാനു ശാലിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു . ആദ്യവില്‍പ്പന രാജലക്ഷ്മി കുറുമാത്ത്( കാട്ടൂര്‍ സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്) നടത്തി.ബീന രഘു(വൈസ് പ്രസിഡന്റ്), കുമാരി ടി വി ലത( വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ജയശ്രീ സുബ്രഹ്മണ്യന്‍(ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ടി കെ രമേഷ്(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍), സ്വപ്ന നെജിന്‍(മെമ്പര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം ‘ജൈവകൃഷിയുടെ പുത്തന്‍ സാധ്യതകള്‍’ എന്ന വിഷയത്തില്‍ റിട്ട. ജില്ല കൃഷി ഓഫീസറും, എടിഎംഎ പ്രോജക്ട് ഡയറക്ടറുമായ വി എസ് റോയ് ക്ലാസ്സെടുത്തു. ശങ്കരന്‍ കാളിപറമ്പില്‍ നന്ദി പറഞ്ഞു.

Advertisement

കഥകളിസംഗീതം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ആഗ്‌നേയ് ഗംഗാ.

ഇരിങ്ങാലക്കുട : സംസ്ഥാന സ്‌ക്കൂള്‍ കലോല്‍സവത്തില്‍ കഥകളിസംഗീതം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടിയ ആഗ്‌നേയ് ഗംഗാ. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 10 ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കരുവന്നൂര്‍ ഉട്ടോളി ഗംഗായുടെയും മിനിയുടെയും മകനാണ്

Advertisement

ഡ്രൈവര്‍മാരില്ല : ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ പ്രതിസന്ധിയില്‍

ഇരിങ്ങാലക്കുട: ഡ്രൈവര്‍മാരുടെ അഭാവം മൂലം ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ പ്രതിസന്ധിയിലേക്ക്. ഇതുമൂലം ഇവിടെ നിന്നുള്ള പല സര്‍വ്വീസുകളും ഒഴിവാക്കുകയാണ്. 1987ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ട്ടി.സി. ഓപ്പറേറ്റിംഗ് സെന്ററില്‍ നാല് സൂപ്പര്‍ ഫാസ്റ്റും അഞ്ച് പാസഞ്ചറും ഉള്‍പ്പെടെ 29 ഷെഡുകള്‍ക്കായി 31 ബസ്സുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഒരു എയര്‍ ബസ്സും ഗുരുവായൂര്‍ സര്‍വ്വീസിനും വണ്ടി എത്താത്തതിനാല്‍ ആ സര്‍വ്വീസുകള്‍ നടന്നില്ല. പിന്നിട് നഷ്ടത്തിലായ ചില സര്‍വ്വീസുകളും ഒഴിവാക്കിയതോടെ അത് 26 ആയിമാറി. എന്നാല്‍ ഡ്രൈവര്‍മാര്‍ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ വീണ്ടും കുറഞ്ഞ് ഇപ്പോള്‍ 19നും 21നും ഇടയിലായി. ഇതില്‍ ഒരെണ്ണത്തിന് കേടുപാടുസംഭവിച്ചാല്‍ പകരം ബസ്സില്ലാതെ ആ ട്രിപ്പ് തന്നെ മുടക്കേണ്ട അവസ്ഥയിലാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇരിങ്ങാലക്കുടയിലുണ്ടായിരുന്ന ബസ്സുകള്‍ മറ്റ് ഡിപ്പോകള്‍ക്ക് നല്‍കിയതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പറയുന്നത്. ബസ്സുകളില്‍ രണ്ട് വീതം മണ്ണാര്‍കാട്, വടക്കുംഞ്ചേരി, ചാലക്കുടി എന്നി ഡിപ്പോകളിലേക്ക് നല്‍കി. രണ്ട് ബസ്സുകള്‍ പമ്പയ്ക്ക് സ്പെഷ്യല്‍ സര്‍വ്വീസിനായി കൊണ്ടുപോയി. ഇതൊക്കെ ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ ഡ്രൈവര്‍മാരില്ലാത്തതാണ് ഇരിങ്ങാലക്കുട സബ്ബ് ഡിപ്പോ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബസ്സുകള്‍ അധികമുണ്ടായിരുന്നെങ്കിലും അത് ഓടിക്കുവാനുള്ള ജീവനക്കാരുണ്ടായിരുന്നില്ല. ആവശ്യത്തിന് ജീവനക്കാരെ ലഭിക്കുകയാണെങ്കില്‍ വെട്ടിചുരുക്കാതെ സര്‍വ്വീസുകള്‍ നടത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരിങ്ങാലക്കുടയില്‍ തന്നെ 11 ഡ്രൈവര്‍മാരുടെ കുറവുണ്ട്. ഇതില്‍ എട്ടുപേരെയെങ്കിലും ലഭിച്ചാല്‍ സര്‍വ്വീസുകള്‍ സുഗമമായി നടത്താം. ഇരിങ്ങാലക്കുട കെ.എസ്.ആര്‍.ടി.സി സബ്ബ് ഡിപ്പോ നഗരത്തില്‍ നിന്നും അല്‍പ്പം മാറിയതിനാല്‍ പുലര്‍ച്ചെ ഡ്യൂട്ടിക്ക് കയറേണ്ട ഡ്രൈവര്‍മാര്‍ക്ക് തലേദിവസം തന്നെ ഡിപ്പോയില്‍ വന്ന് കിടക്കേണ്ട അവസ്ഥയാണ്. ഇതുമൂലം പല ഡ്രൈവര്‍മാരും ഇരിങ്ങാലക്കുടയിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസകൂലിക്ക് ജോലി ചെയ്തിരുന്ന ഡ്രൈവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇല്ലാതായി. ഡ്യൂട്ടി പരിഷ്‌ക്കരണവും സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാത്തതുമെല്ലാം ദിവസകൂലിക്കാരെ അസംതൃപ്തരാക്കിയതാണ് തിരിച്ചടിയായത്. ഇപ്പോള്‍ നാമമാത്രമായ താല്‍ക്കാലിക ഡ്രൈവര്‍മാര്‍ മാത്രമാണ് ഡിപ്പോയില്‍ ഉള്ളത്. ഡ്രൈവര്‍മാര്‍ക്കോ, ബസ്സുകള്‍ക്കോ കുറവ് വന്നാല്‍ ആദ്യം നിറുത്തുക തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകളാണെന്ന് ആരോപണമുണ്ട്. മൂന്ന് ഡിപ്പോകളില്‍ നിന്നായി 12 കെ.എസ്.ആര്‍.ടി.സി ലിമിറ്റഡ് സ്റ്റോപ്പുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് മൂന്നെണ്ണമാണ് സര്‍വ്വീസ് നടത്തുന്നത്. ചില ദിവസങ്ങളില്‍ അത് ഒന്നായി കുറയും. ഇത് വണ്ടികളുടെ കളക്ഷനേയും ബാധിച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. നേരത്തെ ഈ റൂട്ടില്‍ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കാത്തുനിന്നിരുന്നു. എന്നാല്‍ വണ്ടികള്‍ സ്ഥിരമായി ഓടാത്തതിനാല്‍ ഇപ്പോള്‍ ആരും കെ.എസ്.ആര്‍.ടി.സി. കാത്തുനില്‍ക്കുന്നില്ലെന്ന് ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോകളില്‍ ഒന്നാണ് ഇരിങ്ങാലക്കുട. എന്നിട്ടും ഡ്രൈവര്‍മാരുടെ കുറവുമൂലം ബസ്സുകളുടെ സര്‍വ്വീസ് വെട്ടിചുരുക്കുന്നത് ആശാസ്യമല്ലെന്ന് യാത്രക്കാര്‍ പറയുന്നത്. ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയമിക്കാനും വെട്ടിച്ചുരുക്കിയ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്താല്‍ ഇരിങ്ങാലക്കുട ഡിപ്പോയുടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് ജീവനക്കാരും ജനങ്ങളും

Advertisement

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂളില്‍ വാര്‍ഷികാഘോഷം

ഇരിഞ്ഞാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തില്‍ വാര്‍ഷികാഘോഷവും യാത്രായയ്പ് സമ്മേളനവും ജനുവരി 11-ാം തിയതി രാവിലെ 10 മണിക്ക് ആരംഭിക്കും. സ്റ്റാഫ് പ്രതിനിധി ഇ എ കൊച്ചുത്രേസ്യാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം പി ഇന്നസെന്റ് യോഗം ഉദ്ഘാടനം ചെയ്യും. പ്രോവിന്‍ഷ്യല്‍ സി.ജോസ്‌റിറ്റ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപതാ ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പി ടി എ പ്രസിഡണ്ട്, പി ടി ജോര്‍ജ്ജ് റിട്ടയര്‍ ചെയ്യുന്ന ഷേളി ടീച്ചര്‍ക്ക് മെമ്മോന്റോ നല്കും. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ നിമ്യ ഷിജു സംസ്ഥാനതല മത്സര വിജയികളെ ആദരിക്കും. ലോക്കല്‍ മാനേജര്‍ മദര്‍ ജെസ്മി സമ്മാനദാനം നടത്തും. ഉഷ റാണി,ടി ടി കെ ഭരതന്‍, സി. മെറീന, പ്രജീഷ ഊക്കന്‍ (അധ്യാപക പ്രതിനിധി), ജോസ് അന്തിക്കാടന്‍, അനീന ജെയ്‌സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. സി.ജീസ് റോസ് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ നന്ദിയും രേഖപ്പെടുത്തും. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപകിട്ടേകും.

Advertisement

പാരലല്‍ കോളേജ് സ്‌പോര്‍ട്സ് & ഗെയിംസ് മീറ്റ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ജില്ലാ കായിക മല്‍സരങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ വിവിധ ഗ്രൗണ്ടുകളിലായി ആരംഭിച്ചു.ജനുവരി 10, 11, 12 തിയ്യതികളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്.സമാന്തര സ്ഥാപങ്ങളില്‍ പഠിക്കുന്ന ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കായിക മല്‍സരങ്ങള്‍ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ.ജോസ് തെക്കനെ ഉദ്ഘാടനയോഗത്തില്‍ അനുസ്മരിച്ചു.പാരലല്‍ കോളേജ് ജില്ലാ അസ്സോസിയേഷന്‍ പ്രസിഡന്റ് രാജീവ്, സെക്രട്ടറി വിമല്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ കാഞ്ഞിരതിങ്കല്‍,ജില്ലാ വൈസ് പ്രസിഡന്റ് ബിജു പൗലോസ്, പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍, ജില്ലാ ട്രഷറര്‍ വിനോദ് എന്നിവര്‍ മേളക്ക് നേതൃത്വം നല്‍കുന്നു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe