ജനറല്‍ ആശുപത്രിയില്‍ സേവാഭാരതിയുടെ അന്നദാനം 11 വര്‍ഷം പിന്നിട്ടു

430
Advertisement

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതി നടത്തിവരുന്ന അന്നദാനത്തിന്റെ പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു. അന്നേദിവസത്തെ അന്നദാനപരിപാടി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.എ. മിനിമോള്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തിന്റെ ഭാഗമായി സംഗമേശ്വര വാനപ്രസ്ഥത്തില്‍ നടന്ന പൊതുയോഗം കാത്തലിക് സിറിയന്‍ റിട്ടേ. ജനറല്‍ മാനേജര്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അന്നദാനസമിതി പ്രസിഡന്റ് ഡി.പി. നായര്‍ അധ്യക്ഷനായിരുന്നു. കെ. സുരേഷ്‌കുമാര്‍ സന്ദേശം നല്‍കി. സേവാഭാരതി രക്ഷാധികാരി പി.കെ. ഭാസ്‌ക്കരന്‍ അന്നദാന സാമഗ്രികള്‍ പൊതുജനങ്ങളില്‍ നിന്നും ഏറ്റുവാങ്ങി. എസ്.എന്‍.ഡി.പി. വനിത സമാജം മുകുന്ദപുരം താലൂക്ക് ചെയര്‍പേഴ്സന്‍ മാലിനി പ്രേംകുമാര്‍, എസ്. പരമേശ്വര അയ്യര്‍, രാജേഷ് മേനോന്‍, രവീന്ദ്രന്‍ കണ്ണൂര്‍, പുരുഷോത്തമന്‍ ചാത്തംപിള്ളി എന്നിവര്‍ സംസാരിച്ചു. 2007 ജനുവരിയിലാണ് സേവാഭാരതി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദിവസവും വൈകീട്ട് അന്നദാനം ആരംഭിച്ചത്. കഞ്ഞിയും മുതിര പുഴുക്കും ആച്ചാറും ഉള്‍പ്പെട്ട ഭക്ഷണമാണ് എല്ലാദിവസവും വിതരണം ചെയ്യുന്നത്.