30.9 C
Irinjālakuda
Monday, January 13, 2025
Home Blog Page 629

ഇരിങ്ങാലക്കുടയില്‍ റൂറല്‍ ആര്‍.ടി ഓഫീസ് അനുവദിക്കണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കേന്ദ്രമാക്കി പുതിയ റവന്യൂ ഡിവിഷന്‍ വരുന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുടയില്‍ പുതിയ റൂറല്‍ ആര്‍.ടി.ഒഫീസ് അനുവദിക്കണമെന്ന് തൃശ്ശൂര്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എങ്കിലും ആര്‍.ടി.ഒ. അനുവദിക്കേണ്ട വിഷയങ്ങളില്‍ തൃശ്ശൂര്‍- അയ്യന്തോളിലുള്ള ആര്‍.ടി. ഓഫീസില്‍ പോയീട്ടു വേണം കാര്യങ്ങള്‍ സാധിക്കാന്‍. മോട്ടോര്‍ വാഹനങ്ങളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പല തവണ അയ്യന്തോളില്‍ പോകേണ്ട സ്ഥിതിവിശേഷമാണുള്ളത്. ഇത് ഈ മേഖലയിലെ വാഹന ഉടമകള്‍ക്ക് സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല, തൃശ്ശൂര്‍ ആര്‍.ടി ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ മോട്ടോര്‍ വാഹന ഉടമകളും തൊഴിലാളികളും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. നിലവില്‍ ഇരിങ്ങാലക്കുടയില്‍ പുതിയ റൂറല്‍ ആര്‍.ടി ഓഫീസ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. മാര്‍ച്ചിന് മുമ്പായി ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നാണ് കേള്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി ഇരിങ്ങാലക്കുടയില്‍ ഒരു റൂറല്‍ ആര്‍.ടി. ഓഫീസ് അനുവദിക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലയിലെ മൂന്നു മന്ത്രമാര്‍ക്കും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കയ്പമംഗലം എം.എല്‍.എ മാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സീസ് എന്നിവര്‍ അറിയിച്ചു.

 

Advertisement

നീലകണ്ഠന് കിടക്കാന്‍ വട്ടേക്കാട്ടപ്പന്റെ ഗോശാല

കരുവന്നൂര്‍: വട്ടപ്പറമ്പ് മനയിലെ തൊഴുത്തില്‍ നിന്നും നീലകണ്ഠന്‍ മൂര്‍ക്കനാട് വട്ടേക്കാട്ട് മഹാദേവക്ഷേത്രപറമ്പിലെ ഗോശാലയിലെത്തി. പന്ത്രണ്ട് വര്‍ഷം മുമ്പ് ഒരു കര്‍ക്കിടക പുലരിയില്‍ ഒരു ഭക്തന്‍ വട്ടേക്കാട്ടുക്ഷേത്രത്തില്‍ നടതള്ളിയ മൂരിക്കുട്ടിയാണ് നീലാണ്ടന്‍. നാട്ടുകാര്‍ നീലണ്ടന്‍ എന്ന ഓമനപേരിട്ട് വിളിക്കുന്ന ഈ അമ്പലക്കാള വട്ടപ്പറമ്പ് മനയിലെ തൊഴുത്തിലായിരുന്നു ഇത്രയും കാലം വസിച്ചിരുന്നത്. ജല്ലിക്കെട്ടിലെ കാളയുടെ കൊമ്പും പൂഞ്ഞയും ആകാര സൗഷ്ഠവുമുള്ള നീലകണ്ഠന് ഇന്ന് അഞ്ചടിയില്‍ താഴെ ഉയരവും പത്ത് ഉപ്പിന്‍ ചാക്കിന്റെ തൂക്കവുമുണ്ട്. നീലകണ്ഠന്‍ വലുതായതോടെ അതിനെ എളുപ്പം നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയായി. മാത്രമല്ല, ഏത് സമയവും വല്ലാത്ത കരച്ചിലും. പലരും കാളയെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ചിലരെ സമീപിച്ചെങ്കിലും ഒന്നും തൃപ്തിവന്നില്ലെന്ന് മേല്‍ശാന്തി ജയരാമന്‍ പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രപറമ്പില്‍ നാല്‍പതിനായിരം രൂപ ചിലവഴിച്ച് ഗോശാല നിര്‍മ്മിച്ച് കാളയെ അങ്ങോട്ട് മാറ്റുകയായിരുന്നു. വളരെയേറെ ആഘോഷത്തോടെയാണ് നാട്ടുകാര്‍ നീലകണ്ഠനെ ഗോശാലയിലേക്ക് മാറ്റുന്നത് ഏറ്റെടുത്തത്. ഗോശാലയിലെത്തിയതോടെ നീലകണ്ഠന്‍ ശാന്തനായി. കരച്ചിലും നിന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ തലോടലിന് ശാന്തനായി നിന്ന് കൊടുക്കാനും അവര്‍ നല്‍കുന്ന പഴവര്‍ഗ്ഗങ്ങള്‍ തിന്നാനും നീലകണ്ഠന്‍ തയ്യാറായി. നീലകണ്ഠനെ കുളിപ്പിക്കാനും മറ്റുമായി ഒരു സ്ത്രീയേയും നിയോഗിച്ചിട്ടുണ്ട്. രാവിലെ തൃപ്രയാര്‍ നിയമവെടിക്ക് മൂന്ന് വിനാഴിക മുമ്പ് മൂന്ന് തവണ മുക്രയിടുന്ന നീലകണ്ഠന്റെ ശബ്ദം കേട്ടാണ് ജയരാമന്‍ ഉണരുന്നത്. ദീപാരാധന സമയത്തും മറ്റ് പൂജാസമയങ്ങളിലും ധ്യാനനിരതനായി നില്‍ക്കുന്ന നീലകണ്ഠന്‍ൃ ഭക്തര്‍ക്ക് അത്ഭുതമാണ്. ദിവസവും ഒരുകുല നേന്ത്രപഴവും നേദ്യചോറും പായസവും നീലകണ്ഠന് വേണം. കിട്ടിയില്ലെങ്കില്‍ ഇടയും. ദിവസം ആയിരം രൂപയോളം ചിലവ് വരുന്ന നീലകണ്ഠന്റെ സംരക്ഷണം ഭക്തജനങ്ങളുടെ സഹായത്തോടെ ബുദ്ധിമുട്ടില്ലാതെ നടക്കുന്നതായി ജയരാമന്‍ പറഞ്ഞു. പല ക്ഷേത്രങ്ങളിലും നടതള്ളിയ കാളകളുണ്ടാകും. എന്നാല്‍ അങ്ങനെയെത്തിയ ഒരു കാളയ്ക്കായി ഗോശാല നിര്‍മ്മിച്ച് അതില്‍ പരിപാലിക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്.

 

Advertisement

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് തുണയായി.

മുരിയാട് : ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് തുണയായി.തിങ്കളാഴ്ച്ച രാവിലെ വെള്ളിലാംകുന്നില്‍ വെച്ചാണ് സംഭവം.സമീപവാസിയായ കൃഷ്ണന്‍കുട്ടി പശുവിനേ മേയ്ക്കാന്‍ എത്തിയപ്പോഴാണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ നിലയില്‍ യുവാവിനേ കണ്ടെത്തുന്നത്.കോഴിക്കോട് സ്വദേശി ഈട്ടിക്കല്‍ ബിനുവിനാണ് പരിക്കേറ്റത്.വീഴ്ചയില്‍ ഇദേഹത്തിന്റെ കാലുകള്‍ക്ക് ഒടിവ് സംഭവിച്ചിരുന്നു.ഇതേസമയത്ത് പ്രഭാത സവാരിക്ക് പോവുകയായിരുന്ന സരള വിക്രമനേ ഇദേഹം വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് മുരിയാട് നിന്നും ആബുംലന്‍സ് വിളിച്ച് വരുത്തി വെള്ളിലംകുന്ന് സ്വദേശി ശ്രീകാന്തും പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും ഇദേഹത്തേ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് പ്രഥമ ശുശ്രുഷക്കി ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു.എന്നാല്‍ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓടികൂടിയ പ്രദേശവാസികള്‍ ആരും തന്നേ തയ്യാറാകാതിരുന്നത് വേദനാജനകമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ പറഞ്ഞു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ അഡ്വ. മനോഹരന്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Advertisement

അവിട്ടത്തൂര്‍ തിരുന്നാള്‍ ഭക്തി നിര്‍ഭരമായി

 

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയതിത്തിലെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.ഞായറാഴ്ച്ച രാവിലെ 10ന് തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ.റാഫേല്‍ പഞ്ഞിക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.ഫാ.വിത്സന്‍ തറയില്‍ സന്ദേശം നല്‍കി.വൈകീട്ട് 5 മണിയോടെ തിരുന്നാള്‍ പ്രദക്ഷിണവും അതേ തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും അരങ്ങേറി.തിങ്കളാഴ്ച്ച പരേതരുടെ അനുസ്മരണം വൈകീട്ട് അങ്ങാടി അമ്പ് എന്നിവ നടക്കും.

 

Advertisement

കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ മിഥുനെ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.

ഇരിങ്ങാലക്കുട : നഗരമധ്യത്തില്‍ അതിദാരുണമായി വധിക്കപ്പെട്ട കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത് കൊലപാതക കേസിലെ പ്രതി മിഥുനെ കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇന്നലെ രാവിലെയാണ് മിഥുനെ കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ എടക്കുളം എസ്.എന്‍ നഗറിനു സമീപത്തെ പറമ്പില്‍ കണ്ടത്. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി മിഥുനെ തൃശൂര്‍ ജൂബിലി ആശുപതിയിലേക്ക് മാറ്റി.കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6 മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് ഓട്ടോറിക്ഷാ പേട്ടയില്‍ വച്ചാണ് മിഥുന്‍ കമ്പി വടി ഉപയോഗിച്ച് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയിലായ സുജിത്തിനെ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേയ്ക്ക് മാറ്റി.രണ്ട് ദിവസത്തിന് ശേഷം സുജിത്ത് ആശുപതിയില്‍ വെച്ച് മരിച്ചു. സുജിത്തിനെ മര്‍ദ്ദിച്ചതിന് ശേഷം മിഥുന്‍ പെരുവല്ലി പാടത്തിന് സമീപത്ത് വെച്ച് ഇളയഛനേയും മകളേയും ഓട്ടോറിക്ഷയില്‍ എത്തി തടഞ്ഞ് നിര്‍ത്തി ഭീഷണിപെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. സുജിത്തിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത് യുവാവിന്റെ മരണം അതിക്രൂര മര്‍ദ്ദനത്തേതുടര്‍ന്നെന്നാണ്്.തലക്ക് പുറകില്‍ കനത്ത അടി കിട്ടിയതായും, തലക്കേറ്റ പ്രഹരത്തില്‍ തലച്ചോറിന് കാര്യമായ ക്ഷതം സംഭവിക്കുകയുമായിരുന്നു. ചികിത്സ കിട്ടാന്‍ വൈകിയതും ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാകാന്‍ കാരണമായി.ഇരിങ്ങാലക്കുടയെ നടുക്കിയ ഈ സംഭവത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും,രാഷ്ട്രീയ നേതൃത്വവും അതിരൂക്ഷമായ രീതിയില്‍ അപലപിക്കുകയും, പ്രതിയുടെ അറസ്റ്റിന് മുറവിളി കൂട്ടുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്ന് പോലീസിന് പലയിടങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.പോലീസ് പ്രത്യേക അന്യേഷണ സംഘം രൂപീകരിക്കുകയും ,മിഥുന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം തിരുപ്പതിയില്‍ മിഥുന്റെ മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ കണ്ടതായൂം,പോലീസ് തിരുപ്പതിയിലേക്ക് പോകുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ പുലര്‍ച്ചേ ഇരിങ്ങാലക്കുടയില്‍ മിഥുന്റെ മൊബൈല്‍ ടവ്വര്‍ ലൊക്കേഷന്‍ കണ്ടതായൂം,പുലര്‍ച്ചേ മിഥുന്‍ സുഹൃത്തുമായി ചാറ്റ് ചെയ്തതായും,ശല്യം ചെയ്തിരുന്ന പെണ്‍കുട്ടിയുടെ സഹോദരന് ആത്മഹത്യ കുറിപ്പ് വാട്സ്ആപ്പില്‍ അയക്കുകയും ചെയ്തിരുന്നു.എന്നാല്‍ രാവിലെ എട്ട് മണിയോട് കൂടിയാണ് മിഥുനെ കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.ഈ ആത്മഹത്യാശ്രമം കളളത്തരമാണെന്നും, മിഥുന്റെ ബന്ധുവായ പോലീസുകാരന്റെ ബുദ്ധിയാണിതെന്നുമാണ് നാട്ടുകാരുടെ പക്ഷം.നാടിനെ നടുക്കിയ സംഭവത്തില്‍ മിഥുനെതിരെ ആളിക്കത്തിയ ജനവികാരം തണുപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും,പുറത്തുവന്ന ആത്മഹത്യകുറിപ്പായുളള വാട്സ്ആപ്പ് മെസ്സേജ് പോലും മിഥുന്റെ ഭാഷയല്ലെന്ന് സംശയിക്കുന്നതായും,അതില്‍ പറഞ്ഞിരിക്കുന്ന പലതും ശുദ്ധ നുണയാണെന്നും നാട്ടുകാര്‍ പറയുന്നു.

സുജിത്തിന്റെ മരണം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Advertisement

സുജിത്തിന്റെ മരണം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ ഓട്ടോ ഡ്രൈവര്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊരുമ്പിശ്ശേരി പുതുക്കാട്ടില്‍ സുജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പടിയൂര്‍ പത്താഴക്കാട്ടില്‍ മിഥുന്‍ (32)നെയാണ് ഇരിങ്ങാലക്കുട സി.ഐ. സുരേഷ് കുമാര്‍, എസ്.ഐ. സുശാന്ത്  ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മിഥുനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ. പറഞ്ഞു.
Advertisement

കാറളം ഒന്നാം വാര്‍ഡ് ഇനി ഭിക്ഷാടന നിരോധിത മേഖല

കാറളം : അടുത്ത കാലത്തായി ഭിക്ഷാടന മാഫിയ കുട്ടികളെ തട്ടികൊണ്ട് പോകല്‍, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വ്യാപകമായി ചെയ്ത് വരുന്നത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കാറാളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഭിക്ഷാടന നിരോധിത മേഘലയായി പ്രഖ്യാപിച്ചു. കളരിപറമ്പ് തേജസ് അംഗന്‍വാടിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെബറും ജാഗ്രതാ സമിതി ചെയര്‍മാനുമായ കെ ബി ഷമീര്‍ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ കെ ഉദയപ്രകാശ് പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് മെമ്പര്‍ ഷംല അസീസ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.കാട്ടൂര്‍ പോലീസ് Asi മന്‍സുര്‍ മുഖ്യപ്രഭാഷണം നടത്തി. ജാഗ്രതാ സമിതി കണ്‍വീനര്‍ കെ രാധ ടീച്ചര്‍ സ്വാഗതവും തേജസ് അംഗന്‍വാടി ടീച്ചര്‍ കെ കാര്‍ത്തിക നന്ദിയും പറഞ്ഞു.

Advertisement

ഊര്‍ജ്ജ സംരക്ഷണത്തിന് പുത്തന്‍ മാത്യകയുമായി കണ്‌ഠേശ്വരം ക്ഷേത്രം

ഇരിങ്ങാലക്കുട: പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രമായി മാറുകയാണ് ഇരിങ്ങാലക്കുട കെ.എസ് ആര്‍.ടി.സി. സ്റ്റാന്റിന് സമീപത്തുള്ള കണ്‌ഠേശ്വരം ക്ഷേത്രം. ജില്ലയിലെ തന്നേ ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രം എന്ന ഖ്യാതി ഇനി ഇരിങ്ങാലക്കുട ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിന് സ്വന്തം. അനെര്‍ട്ടിന്റെ സഹായത്തോടെ, ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചെലവില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 5 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള 20 സോളാര്‍ പാനലുകളാണ് ക്ഷേത്രത്തിന് വടക്കുഭാഗത്തായി പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടത്തിന് മുകള്‍ ഭാഗത്തായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ പ്രതിമാസം 10,000 രൂപയോളം വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കമ്മിറ്റിക്ക് മിച്ചം വെയ്ക്കാനാകും. ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ വരും തലമുറയ്ക്കായി ഊര്‍ജ്ജം കരുതി വെയ്ക്കുന്നതിനും കൂടിയാണ് ഇത്തരമൊരു സംരഭം ആരംഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Advertisement

കൂടല്‍മാണിക്യത്തില്‍ അശ്വമേധ പുഷ്പാഞ്ജലി പുനരാരംഭിച്ചു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഏറേ നാളുകളായി മുടങ്ങി കിടന്നിരുന്ന അശ്വമേധ പുഷ്പാഞ്ജലി ഇ മാസം മുതല്‍ വീണ്ടും തുടങ്ങുവാന്‍ തീരുമാനിച്ചിരിക്കുന്നു. കൂടല്‍മാണിക്യത്തിലെ താമരമാല വഴിപാട് പോലെ തന്നെ ഏറെ പ്രശസ്തമാണ് ഉദ്ധീഷ്ഠ കാര്യസിദ്ധിക്കായി ഭക്തര്‍ നടത്തുന്ന അശ്വമേധ പുഷ്പാഞ്ജലി. ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യന്‍ തിരുമേനിയാണ് പ്രത്യേക താന്ത്രിക മന്ത്രത്തിലൂടെ പുഷ്പാഞ്ജലി നടത്തുന്നത്. 150 രൂപയാണ് വഴിപാട് നിരക്ക് .

 

Advertisement

പോലിസും ജനങ്ങളും സോഷ്യല്‍ മീഡിയയും കൈകോര്‍ത്തു വഴി തെറ്റി വന്ന മാനസീക വൈകല്യമുള്ള വൃദ്ധന് പുനര്‍ജീവിതമായി

കാട്ടൂര്‍ : കഴിഞ്ഞ ദിവസം കാട്ടൂര്‍ താണിശ്ശേരിയില്‍ വഴി തെറ്റി വന്നതാണ് അങ്കമാലി മലയാറ്റൂര്‍ സ്വദേശിയായ 70 വയസ്സുകാരന്‍ പ്രേമചന്ദ്രന്‍. അപരിചിതനെ കണ്ട നാട്ടുകാര്‍ പേരും സ്ഥലവും മറ്റും ചോദിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളായിരുന്നു ലഭിച്ചിരുന്നത്. അവിടെ നിന്നും പെട്ടന്ന് പോകാന്‍ ശ്രമിച്ചെങ്കിലും മാനസീകനില ശരിയല്ലാത്ത ഇയാളെ തനിച്ച് വിട്ടാല്‍ രാത്രിയില്‍ എവിടെയെങ്കിലും വെച്ച് തെറ്റിദ്ധരിച്ച് ആരെങ്കിലും ഉപദ്രവിക്കുമോ എന്ന ഭയം തോന്നിയ താണിശ്ശേരി സ്വദേശികളായ അന്‍ഷാദിന്റെയും ജിഷാറിന്റെയും മനസ്സലിഞ്ഞു. ഉടനെ കാട്ടൂര്‍ പോലീസുമായും, പോലീസ് കെയര്‍ കമ്മിറ്റി അംഗം ഷെമീര്‍ എളേടത്തുമായും, പഞ്ചായത്തംഗം ശ്രീജിത്തുമായും ബന്ധപ്പെട്ടു. ഇവരും കൂടെ ചേര്‍ന്നതോടെ പ്രേമചന്ദന് തത്ക്കാല സംരക്ഷണം ഒരുക്കാന്‍ കഴിഞ്ഞു.
ഫെയ്‌സ് ബുക്ക്, വാട്‌സ്ആപ്പ്, തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ ബന്ധുക്കളെ തേടി പ്രേമചന്ദ്രന്റെ ഫോട്ടോ അടക്കമുള്ള വാര്‍ത്തയും പ്രചരിപ്പിച്ചു.
വാര്‍ത്ത അറിഞ്ഞ പ്രേമചന്ദ്രന്റെ മകന്‍ ബിജു ഫോണിലൂടെ ബന്ധപ്പെടുകയും രാവിലെ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെത്തി അച്ചനെ കൊണ്ടു പോകുകയും ചെയ്തു.നഷ്ടപെട്ടെന്നു കരുതിയ അഛനും മകനും കണ്ടുമുട്ടിയതും ഇരുവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.പലരും വഴിയില്‍ കാണപ്പെടുന്ന അപരിചിതരെ തെറ്റിദ്ധരിച്ച് ഉപദ്രവിക്കുന്ന ഈ കാലത്ത് മാനസികനില തകരാറിലായ തന്റെ അഛനെ ഭക്ഷണവും, വസ്ത്രവും,താമസവും നല്‍കി സംരക്ഷിച്ച നാട്ടുകാരോടും പോലീസിനോടും, യാത്ര പറഞ്ഞ് അഛനും മകനും യാത്രയായി.കാട്ടൂര്‍ ജനമൈത്രി പോലീസ് അഡി: എസ്.ഐ ഗംഗാധരന്‍, പി ആര്‍ ഓ A. M.ഉണ്ണികൃഷ്ണന്‍, SCPO വേലായുധന്‍, CPO സുധീര്‍, പോലീസ് കെയര്‍ കമ്മിറ്റി അംഗം ഷെമീര്‍ എളേടത്ത്,കാറളം പത്താം വാര്‍ഡ് മെമ്പര്‍ ശ്രീജിത്ത്, അന്‍ഷാദ് കറപ്പം വീട്ടില്‍, ജിഷാര്‍ അബ്ദു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ആദിനാഥ് രതീഷിന് ജന്‍മദിനാശംസകള്‍

ആദിനാഥ് രതീഷിന് ജന്‍മദിനാശംസകള്‍

Advertisement

കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഫെബ്രുവരി 5 മുതല്‍ 9 വരെ

ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്സ് ട്രോഫിക്കും ടി എല്‍ തോമസ് തൊഴുത്തും പറമ്പില്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുളള ക്രൈസ്റ്റ് കോളേജിന്റെ 57-മത് അന്തര്‍ കലാലയ അഖില കേരള ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2018 ഫെബ്രുവരി 5 മുതല്‍ 9 വരെ മാങ്ങാടിക്കുന്നിലെ ക്രൈസ്റ്റ് കോളേജ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കുന്നു.വിജയികള്‍ക്കു 30000 രൂപ ക്യാഷ് പ്രൈസ് ആയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25000 രൂപ ക്യാഷ് പ്രൈസ് നല്‍കുന്നു.സന്തോഷ് ട്രോഫി താരങ്ങളും കോരള ബ്ലാസ്റ്റേഴ്സ് താരങ്ങളും ,ഐ ലീഗ് താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും വിവിധ കോളേജുകള്‍ക്കായി ബൂട്ട് കെട്ടുന്നുണ്ട് . ഇരിഞ്ഞാലക്കുട ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഫെബ്രുവരി 5 നു വൈകീട്ട് 3:30നു ഉദ്ഘാടനം നിര്‍വഹിക്കും .

Advertisement

അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയം ദീപാലങ്കാരപ്രഭയില്‍

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ തിരുന്നാളിനോട് അനുബദ്ധിച്ച് ദീപാലങ്കാരം സ്വീച്ച് ഓണ്‍ ചെയ്തു.ശനിയാഴ്ച്ച വൈകീട്ട് നടന്ന ചടങ്ങില്‍ പള്ളി വികാരി ഫാ.ആന്റോ പാണാടന്‍ ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്തു.ചടങ്ങില്‍ തിരുന്നാളിന്റെ ഇന്റര്‍നെറ്റ് സപ്ലിമെന്റ് പ്രകാശനവും നടന്നു.ഫെബ്രുവരി 3,4,5 തിയ്യതികളില്‍ തിരുന്നാളാഘോഷം നടക്കും.3ന് രാവിലെ പ്രസുദേന്തി വാഴ്ച്ച,വി.കുര്‍ബാന,രൂപം എഴുന്നള്ളിപ്പ്,അമ്പ് എന്നിവ നടക്കും.4ന് രാവിലെ 10ന് തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ.റാഫേല്‍ പഞ്ഞിക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിയക്കും.ഫാ.വിത്സന്‍ തറയില്‍ സന്ദേശം നല്‍കും.വൈകീട്ട് പ്രദക്ഷിണം.5ന് പരേതരുടെ അനുസ്മരണം വൈകീട്ട് അങ്ങാടി അമ്പ് എന്നിവ നടക്കും.

Advertisement

തണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി ഏകദിന പഠനശിബിരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ലോകതണ്ണീര്‍ത്തട ദിനാചാരണാഘോഷങ്ങളുടെ ഭാഗമായി, ഫെബ്രുവരി 1, വ്യാഴാഴ്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍, തിരുവനന്തപുരം കെ.എസ്.സി.എസ്.റ്റി.ഇ.യുടെ സാമ്പത്തികസഹായത്തോടുകൂടി ‘സുസ്ഥിര നഗരവികസനത്തിന് തണ്ണീര്‍ത്തടങ്ങളുടെ ആവശ്യകത’ എന്ന വിഷയത്തെ സംബന്ധിച്ച് ഏകദിന പഠനശിബിരം സംഘടിപ്പിച്ചു. ചെന്നൈ സുവോളജിക്കല്‍ സര്‍വ്വേഓഫ് ഇന്ത്യയിലെ ശാസ്ത്രഞ്ജനായ ഡോ. കെ.എ. സുബ്രമഹ്ണ്യന്‍ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. പശ്ചിമഘ’ട്ടത്തിലെ തണ്ണീര്‍ത്തട ജൈവവൈവിദ്ധ്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെകുറിച്ചും അതിനുവേണ്ടിയുളള സുവോളജിക്കല്‍ സര്‍വ്വേയുടെ പ്രയത്‌നങ്ങളെകുറിച്ചും പ്രതിപാദിച്ചു. നാളെയുടെ കുടിവെളളലഭ്യത ഉറപ്പുവരുത്തുതിന് തണ്ണീര്‍ത്തടസംരക്ഷണം ഒഴിച്ചു കൂടാനാവാത്തതാണെ് ക്രൈസ്റ്റ്‌കോളേജിലെ ഭൗമ പരിസ്ഥിതിശാസ്ത്ര പഠനവകുപ്പിലെ റിട്ടയേര്‍ട് പ്രൊഫസറും റിസര്‍ച്ച് ഗൈഡുമായ ഡോ. എസ്. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. കണ്ടല്‍ കാടുകള്‍വെച്ച് പിടിപ്പിക്കുക വഴി, കേരളത്തിലെ കടല്‍തീരങ്ങളുടെ സംരക്ഷണം ഉറപ്പ്‌വരുത്താന്‍ സാധിക്കുമെന്ന് കേരള വനശാസ്ത്ര സ്ഥാപനത്തിലെ (കെ.എഫ്.ആര്‍.ഐ.)യിലെ ശാസ്ത്രഞ്ജനായ ഡോ. സുചനപാല്‍ അഭിപ്രായപ്പെട്ടു. പ്രസ്തുത പരിപാടിയില്‍ 2016ലെ ജി.വി. രാജഅവാര്‍ഡ് ജേതാവും, കോളേജിന്റെ വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോയ് പി.ടി. സി.എം.ഐ. ആദരിക്കപ്പെട്ടു. പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി.പി. ആന്റോ, ഭൗമശാസ്ത്രവകുപ്പ് മേധാവിഡോ. ലിന്റോ ആലപ്പാട്ട്, ഡോ. ടെസ്സി പോള്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

ചിറ്റിലപ്പിള്ളി കോക്കാട്ട്സേവീയര്‍ (51) നിര്യാതനായി

പുല്ലൂര്‍ : ചിറ്റിലപ്പിള്ളി കോക്കാട്ട് വര്‍ഗ്ഗീസ് മകന്‍ സേവീയര്‍ (51) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 9ന് പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ മോളി.മക്കള്‍ ലയ,സെന്ന.മരുമകന്‍ റിജോ.

Advertisement

സുജിത്തിന്റെ വീട്ടില്‍ എം പി സി എന്‍ ജയദേവന്‍ സന്ദര്‍ശിച്ചു.

ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാന്റില്‍ വച്ച് സഹോദരിയെ ശല്ല്യം ചെയ്ത ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദ്ധനമേറ്റ് മരണമടഞ്ഞ കൊരിമ്പിശ്ശേരി പുതുക്കാട്ടില്‍ വേണുഗോപാല്‍ മകന്‍ സുജിത്തിന്റെ വസതിയില്‍ സി എന്‍ ജയദേവന്‍ എം പി സന്ദര്‍ശനം നടത്തി. പ്രതിയെ എത്രയും പെട്ടന്ന് പിടിക്കാനുള്ള സംവിധാനങ്ങള്‍ പോലീസും സര്‍ക്കാരും ഒരുക്കിയിട്ടുണ്ടെന്ന് മാതാപിതാക്കളേയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു കൊണ്ട് എം പി പറഞ്ഞു. ഡല്‍ഹിയില്‍ വച്ചാണ് താന്‍ ഈ വാര്‍ത്ത അറിഞ്ഞതെന്നും നെടുമ്പാശ്ശേരിയില്‍ നിന്നും നേരിട്ട് ഇങ്ങോട്ട് വരികയുമായിരുന്നു എം പി.സി പി ഐ മണ്ഡലം കമ്മിറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബെന്നി വിന്‍സെന്റും എം പിയോടൊപ്പം ഉണ്ടായിരുന്നു.

Advertisement

സി പി ഐ (എം) സംസ്ഥാന സമ്മേളനം : ഹുണ്ടിക പിരിവ് ആരംഭിച്ചു.

ഇരിങ്ങാലക്കുട : സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഹുണ്ടിക പിരിവ് ആരംഭിച്ചു. തൃശ്ശൂരില്‍ ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സി പി ഐ (എം) സംസ്ഥാനസമ്മേളനം നടക്കുന്നത്. ജനകിയ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന ഹുണ്ടിക പിരിവ് ഇരിങ്ങാലക്കുടയില്‍ സി പി ഐ (എം) സംസ്ഥാന സമതി അംഗം എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് , ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹുണ്ടിക പിരിവ് അഞ്ചാം തിയതിവരെ തുടരും.

Advertisement

ഇരിങ്ങാലക്കുടക്കാരന്‍ റാഫിയ്ക്ക് പക്ഷിനിരീക്ഷകനുള്ള അംഗീകാരത്തിന്റെ തൂവല്‍തിളക്കം.

ആളൂര്‍ : അതിരുകളില്ലാത്ത ആകാശവഴിത്താരയില്‍ പക്ഷികളെ പിന്തുടര്‍ന്ന് പറക്കുന്ന കണ്ണുകളാണ് റാഫിയുടെ വിനോദത്തിന് അനുഭൂതി പകരുന്നത്.കിളിയഴകിന്റെ വൈവിധ്യം തേടിയിറങ്ങിയ യാത്രയില്‍ കാടും കോള്‍പാടവും കടലും പരിചയപ്പെടുത്തിയത് നാനൂറിലധികം ഇനം പക്ഷികളെയാണ്.നിശ്ശബ്ദമായ കാത്തിപ്പുകളില്‍ കൌതുകങ്ങളുടെ ചിറക് വിടര്‍ത്തി മുന്നിലെത്തിയ പക്ഷികളിലെ വര്‍ണ്ണ സ്വഭാവ വൈവിധ്യങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ കല്ലേറ്റുംകര സ്വദേശി റാഫിയ്ക്ക് മികച്ച പക്ഷിനിരീക്ഷകനുള്ള അംഗീകാരത്തിന്റെ തൂവല്‍തിളക്കം.
ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പക്ഷികളെ നിരീക്ഷിച്ച് വിവരങ്ങള്‍ ചേര്‍ത്തതിനുള്ള 2017 ലെ പുരസ്‌കാരമാണ് റാഫിയ്ക്ക് ലഭിച്ചത്.ആഗോളാടിസ്ഥാനത്തില്‍ പക്ഷികളുടെ വിവരങ്ങള്‍ ചേര്‍ക്കുന്ന ഇ.ബേര്‍ഡ് വെബ്‌സൈറ്റിന് കീഴിലുള്ള ബേര്‍ഡ് കൌണ്ട് ഇന്ത്യയാണ് കഴിഞ്ഞദിവസം പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രൊലിഫിക് ഇ ബേര്‍ഡര്‍ എന്ന ഒന്നാം കാറ്റഗറിയിലാണ് മലയാളിയായ റാഫിയെ തിരഞ്ഞെടുത്തത്. 365 ഇനം പക്ഷികളെയാണ് റാഫി ഒരുവര്‍ഷക്കാലയളവില്‍ കണ്ടത്.കേരളത്തില്‍ ആകെ കണ്ടെത്തിയിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള 519 ഇനങ്ങളില്‍ 406 പക്ഷികളെ റാഫി കണ്ടതായി രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതോടെ ഇ ബേര്‍ഡിന്റെ പട്ടികയില്‍ സംസ്ഥാനത്തെ പക്ഷി നിരീക്ഷകരില്‍ ഏറ്റവുമധികം പക്ഷികളെ കണ്ടവരില്‍ മൂന്നാംസ്ഥാനത്താണ് ഇദ്ദേഹം.വടക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നും ദേശാടനത്തിനായെത്തിയ കിഴക്കന്‍ കരുതപ്പി എന്നറിയപ്പെടുന്ന ഈസ്റ്റേണ്‍ മാര്‍ഷ് ഹാരിയര്‍ എന്ന പരുന്തിനെ കേരളത്തില്‍ ആദ്യമായി കണ്ട് രേഖപ്പെടുത്തിയത് റാഫിയുടെ മികച്ച നേട്ടമാണ്.ഇന്ത്യയില്‍ ഇതിന് മുന്‍പ് രണ്ട് തവണ മാത്രമേ ഈ പരുന്തിനെ കണ്ടിട്ടുള്ളൂ.കല്ലേറ്റുംകര കരിപ്പറമ്പില്‍ വീട്ടില്‍ റാഫിയ്ക്ക് പക്ഷികളാണ് കൂട്ടുകാര്‍.വീട്ടുമുറ്റത്തെ ചെറുനാരകമരത്തിലെ കിളിക്കൂട്ടില്‍ വിരിഞ്ഞ ചെറുകുരുവികള്‍ക്കൊപ്പമാണ് റാഫിയിലെ പക്ഷി കൗതുകത്തിന് ചിറക് മുളച്ചത്. പന്ത്രണ്ട് വര്‍ഷമായി പക്ഷികളിലെ വിസ്മയങ്ങളുടെ ചിറകൊച്ചകള്‍ തേടി റാഫിയുണ്ട്.ഇരതേടിയും പ്രജനനത്തിനുമായി കേരളത്തിലെത്തുന്ന അപൂര്‍വ്വങ്ങളായ നിരവധി ദേശാടന പക്ഷികളെ ഉള്‍പ്പടെ കണ്ടെത്തി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.യൂറോപ്പ്,അന്റാര്‍ട്ടിക്ക തുടങ്ങി നിരവധിയിടങ്ങളിലെ പ്രാപ്പിടിയന്‍ പരുന്തുകളും വിവിധയിനം താറാവുകളും നീര്‍ക്കാടകളും കൊക്കുകളും ഇദ്ദേഹത്തിന്റെ പക്ഷിപരിചിതരിലുണ്ട്.പക്ഷികളുടെ ശബ്ദവും ചിത്രങ്ങളും ക്യാമറയില്‍ പകര്‍ത്തിയെടുത്ത് വിശദമായ വിവരണങ്ങളോടെയാണ് രേഖപ്പെടുത്തുന്നത്.ഓരോ വര്‍ഷവും പുതിയതായി പക്ഷികളെ കേരളത്തില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നത് കൂടുതല്‍ ഉത്സാഹം പകരുന്നതായി റാഫി പറഞ്ഞു.പുരികപ്പുള്ള് എന്നുവിളിക്കുന്ന ഐ ബ്രോവ്ഡ് ത്രഷ് ,കറുത്ത ആളപ്പക്ഷി എന്ന ബ്ലാക്ക് ടേണ്‍ തുടങ്ങിയ പക്ഷികളെ ഈയടുത്തായാണ് കേരളത്തില്‍ പക്ഷി നിരീക്ഷകര്‍ കണ്ടത്.ഒറ്റയ്ക്കും പക്ഷി നിരീക്ഷകരായ സുഹൃത്തുക്കളോടൊപ്പം സംഘമായും കേരളത്തിലെല്ലാ ജില്ലകളിലും റാഫിയെത്തിയിട്ടുണ്ട്.കരയിലെ മാത്രമല്ല കടലില്‍ കാണപ്പെടുന്ന ഒട്ടേറെ പറവകളും ചിത്രശേഖരത്തിലെ വിസ്മയങ്ങളാണ്.ബോട്ടില്‍ സഞ്ചരിച്ചുള്ള ഒട്ടേറെ യാത്രകളില്‍ വിവിധയിനം കടല്‍ പക്ഷികളുടെ കാഴ്ചകൌതുകങ്ങളും കണ്ടറിയാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമാണെന്ന് ഇദ്ദേഹം പറയുന്നു.
കണ്ടതിലേറെയും തൃശൂരില്‍
മലനാടും ഇടനാടും തീരദേശവുവുമെല്ലാമുണ്ട് തൃശൂരിന്.വ്യത്യസ്തങ്ങളായ പക്ഷി വര്‍ഗ്ഗങ്ങള്‍ക്ക് ആവാസത്തിനനുകൂലമായ ഈ ഇടങ്ങള്‍ തൃശൂരിന്റെ പക്ഷിവൈവിധ്യത്തിന്റെ കാരണമായി റാഫി പറയുന്നു. കോള്‍പാടങ്ങളും കടല്‍തീരവും വനവും അധികം ദൂരവ്യത്യാസമില്ലാതെ തുശൂരിലുണ്ടെന്നത് സവിശേഷതയാണ്. തദ്ദേശീയരായ കിളികളും കടല്‍കടന്നെത്തുന്ന ദേശാടനപക്ഷികളും മണ്‍സൂണ്‍ പെയ്‌തൊഴിഞ്ഞാല്‍ വേനലൊഴിയും വരെയും കൗതുകങ്ങളുടെ ചിറകുവിടര്‍ത്തി എവിടെയുമുണ്ടാകും. തണ്ണീര്‍തടങ്ങളില്‍ കാണപ്പെടുന്ന 260 ഇനം നീര്‍പക്ഷികളെ തൃശൂരിന്റെ കോള്‍പാടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ആര്‍ട്ടിക് സമുദ്രം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെയുള്ള യൂറേഷ്യന്‍ ഭൂഖണ്ഡപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ,ദേശാടനപക്ഷികളുടെ ആകാശവഴിത്താരയായ സെന്‍ട്രല്‍ ഏഷ്യന്‍ ഫ്‌ലൈവേയുടെ പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ് തൃശൂരിലെ മുരിയാട് കോള്‍പാടം.അതിരപ്പിള്ളി വനമേഖലയും ചാവക്കാട് കടല്‍തീരവും നിരവധി പക്ഷികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ദേയമായ ഇടങ്ങളാണെന്ന് റാഫി സാക്ഷ്യപ്പെടുത്തുന്നു.അതിരുകളില്ലാതെ പക്ഷികളെ തേടിപ്പോകുന്നവര്‍ എന്നര്‍ഥമുള്ള ബേര്‍ഡെഴ്‌സ് സാന്‍ഡ്‌സ് ബോര്‍ഡെഴ്‌സ് എന്ന പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയുടെ പ്രസിഡന്റ് കൂടിയാണ് റാഫി.പക്ഷിനിരീക്ഷണത്തോടൊപ്പം ഒട്ടേറെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പക്ഷികളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കണം നടത്തുന്നതിലും സജീവമാണ്.

റിപോര്‍ട്ട് : രഞ്ജിത്ത് മാധവന്‍

Advertisement

സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.

ഇരിങ്ങാലക്കുട : ആത്മഹത്യയ്ക്ക് മുന്‍പായി മിഥുന്റെ വെളിപ്പെടുത്തല്‍ പുറത്ത്.ശനിയാഴ്ച്ച പുലര്‍ച്ചേ 1.30 തോടെ ഫേസ്ബുക്ക് ഓണ്‍ലൈനില്‍ വന്ന മിഥുനോട് സുഹൃത്ത് ചാറ്റിംങ്ങ് നടത്തിയിരുന്നു.നിനക്ക് നീയമത്തിന് കീഴടങ്ങി കൂടെ എന്ന ചോദ്യത്തിന് ആദ്യമായിട്ടാണ് ഒരാളെ അടിയ്ക്കുന്നതെന്നും ജീവിതം ഇനി ശവത്തിന് തുല്യമാണെന്നും മിഥുന്‍ മറുപടി നല്‍കിയിരുന്നു.അതിന് ശേഷമാണ്.മിഥുന്‍ പെണ്‍കുട്ടിയുടെ സഹോദരന് ആത്മഹത്യ കുറിപ്പ് വാട്‌സ്ആപ്പില്‍ പുലര്‍ച്ചെ അയച്ചത്.ഇതി കഴിഞ്ഞാണ് മിഥുന്‍ ആത്മഹത്യക്കു ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.വാട്ട്‌സ് അപ്പ് സന്ദേശം ഇങ്ങനേയായിരുന്നു.”അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി, ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് .’ എന്നു തുടങ്ങുന്ന ആത്മഹത്യാ കുറിപ്പില്‍ മിഥുന്‍ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് തങ്ങള്‍ക്ക് സൂചനയുണ്ടായിരുനെന്നും പോലീസ് പറയുന്നു. കേരളത്തിന് പുറത്തു പോയ മിഥുനെ അവിടെ വച്ച് പിന്തുടര്‍ന്നെന്നും, ഇതിനു ശേഷം കഴിഞ്ഞ രാത്രി ഇരിങ്ങാലക്കുട തിരിച്ചെത്തിയതായി മനസിലാക്കിയതായും പോലീസ് പറയുന്നു.

ആത്മഹത്യകുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താന്‍ പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് ഒരാള്‍ നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോള്‍ ആരായാലും പ്രതികരിക്കില്ലേ അവന്‍ മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല ഞാന്‍ സത്യം പറഞ്ഞാല്‍ ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോനുന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല ജീവിതത്തില്‍ ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാള്‍ മരിക്കന്നു എന്റെ അവസ്ഥ മനു ആലോചിച്ചു നോക്കു എത്ര ഭീകരമായ അവസ്ഥ ആണെന്ന് പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാന്‍ ശല്യം ചെയ്തിട്ടില്ല എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാന്‍ കണ്ടിട്ടില്ല അവളെ പോലെ ഒരു നല്ല കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട് ഇതു വരെയുള്ള ലൈഫില്‍ ഞാന്‍ കണ്ടിട്ടില്ല എന്തു കൊണ്ടാണ് അവള്‍ എന്റെ കണ്ണില്‍ ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ അവസാന കാലം വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ് ഇപ്പോഴത്തെ കുറെ പെണ്‍കുട്ടികള്‍ ഉണ്ട് നാല് ദിവസം ഭര്‍ത്താവിന്റെ കൂടെ അഞ്ചാം ദിവസം അവര്‍ വേറെ ആരുടെ എങ്കിലും കൂടെ ആകും അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാന്‍ പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെല്‍പ് ചെയ്യണം എല്ലാവരോടും good bye ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കല്‍ കൂടെ മാപ്പ് പറയാണ് all of you thank you and good bye’

 

Advertisement

സുജിത്ത് കൊലപാതകം : പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഇരിങ്ങാലക്കുട: പെങ്ങളെ കളിയാക്കിയത് ചോദ്യം ചെയ്ത സിജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വച്ച് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ഞായറാഴ്ച്ച നടന്ന സംഭവത്തിന് ശേഷം മിഥുന്‍ ഒളിവില്‍ പോയിരുന്നു.പ്രതിയ്ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടിസ് അടക്കം പുറത്തിറക്കി വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് .. വെള്ളിയാഴ്ച്ച രാത്രി മിഥുന്‍ ഫേസ് ബുക്ക് ഓണ്‍ലൈനില്‍ വന്നത്.മിഥുനേ ഓണ്‍ലൈനില്‍ കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചാറ്റ് ചെയ്തിരുന്നു.എന്നാല്‍ താന്‍ ഇനീ ജീവിക്കുന്ന ശവം ആയിരിക്കും എന്നാണ് മിഥുന്‍ മറുപടി നല്‍കിയത് .തുടര്‍ന്ന് രാത്രിയോടെ എടക്കുളം ഐക്കരകുന്നുള്ള സുജിത്തിന്റെ ഇളയഛന്റെ വീടിന് പിറകിലായി കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത് .തുടര്‍ന്ന് പോലീസ് എത്തി മിഥുനേ ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ നിന്ന് തുടര്‍ചികിത്സക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലേയ്ക്ക് പ്രതിയെ മാറ്റി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe