കെ.എസ്‌.കെ.ടി.യു ഏരിയ സമ്മേളനം നടത്തി

117

ഇരിങ്ങാലക്കുട: പടിയൂര്‍ പൂമംഗലം കോള്‍ നിലങ്ങളിലെ തരിശ് ഒഴിവാക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്ന് കെ.എസ്‌.കെ.ടി.യു ഏരിയ സമ്മേളനം ആവശ്യപെട്ടു .വേളൂക്കര പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ (പി.കെ മാധവി നഗര്‍) ജില്ലാ സെക്രട്ടറി ടി.കെ വാസു ഉദ്ഘാടനം ചെയ്തു.കെ.കെ സുരേഷ് ബാബു അധ്യക്ഷനായി.ഏരിയ സെക്രട്ടറി കെ.വി മദനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് കെ.കെ ശ്രീനീവാസന്‍, എ.എസ് ദിനകരന്‍,ലളിതബാലന്‍, കെ.ജെ ഡിക്സ എന്നിവര്‍ സംസാരിച്ചു. ജോയ് കോക്കാട്ട് സ്വാഗതവും എം.എ ദേവാനന്ദന്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ കെ.കെ സുരേഷ്ബാബു(പ്രസിഡന്റ്) കെ.എം ദിവാകരന്‍,നീനബാബു,പി.വി സദാനന്ദന്‍(വൈസ് പ്രസിഡന്റുമാര്‍)കെ.വി മദനന്‍(സെക്രട്ടറി) എം.എ ദേവാനന്ദന്‍,എം.എ മോഹന്‍ദാസ്,എ.വിഗോകുല്‍ദാസ്(ജോയിന്റ് സെക്രട്ടറിമാര്‍)മല്ലിക ചാത്തുകുട്ടി (ട്രഷറര്‍)

Advertisement