‘വട്ടവടയ്‌ക്കൊരു പുസ്തകവണ്ടി’ ഇരിങ്ങാലക്കുടയില്‍ 18 ന് എത്തിച്ചേരും

463
Advertisement

ഇരിങ്ങാലക്കുട: വര്‍ഗ്ഗീയ വാദികളാല്‍ കൊലചെയ്യപ്പെട്ട അഭിന്യൂവിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കുന്ന വായനശാലയിലേക്ക് പുസ്തകം ശേഖരിക്കുന്നതിനു ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന’വട്ടവടയ്‌ക്കൊരു പുസ്തകവണ്ടി’ മുകുന്ദപുരം താലൂക്കിലെ കിഴുത്താനിയില്‍ 18 ബുധനാഴ്ച ഉച്ചക്ക് 12.30നു എത്തിച്ചേരും.തുടര്‍ന്ന് 1മണിക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് പരിസരം,2.30നു പുല്ലൂര്‍,3നു ആനന്ദപുരം, 3.30നു പറപ്പൂക്കര പഞ്ചായത്ത്, 4നു ആമ്പല്ലൂര്‍, 4.30നു പുതുക്കാട് പഞ്ചായത്ത് എന്നിവിടങ്ങളിലെത്തി വായനശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍,,എഴുത്തുകാര്‍,തുടങ്ങിയവരില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.