സുജിത്ത് കൊലപാതകം : പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

10827
Advertisement

ഇരിങ്ങാലക്കുട: പെങ്ങളെ കളിയാക്കിയത് ചോദ്യം ചെയ്ത സിജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ വച്ച് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ഞായറാഴ്ച്ച നടന്ന സംഭവത്തിന് ശേഷം മിഥുന്‍ ഒളിവില്‍ പോയിരുന്നു.പ്രതിയ്ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടിസ് അടക്കം പുറത്തിറക്കി വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് .. വെള്ളിയാഴ്ച്ച രാത്രി മിഥുന്‍ ഫേസ് ബുക്ക് ഓണ്‍ലൈനില്‍ വന്നത്.മിഥുനേ ഓണ്‍ലൈനില്‍ കണ്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചാറ്റ് ചെയ്തിരുന്നു.എന്നാല്‍ താന്‍ ഇനീ ജീവിക്കുന്ന ശവം ആയിരിക്കും എന്നാണ് മിഥുന്‍ മറുപടി നല്‍കിയത് .തുടര്‍ന്ന് രാത്രിയോടെ എടക്കുളം ഐക്കരകുന്നുള്ള സുജിത്തിന്റെ ഇളയഛന്റെ വീടിന് പിറകിലായി കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത് .തുടര്‍ന്ന് പോലീസ് എത്തി മിഥുനേ ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ നിന്ന് തുടര്‍ചികിത്സക്കായി തൃശൂര്‍ ജൂബിലി ആശുപത്രിയിലേയ്ക്ക് പ്രതിയെ മാറ്റി.

Advertisement