ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് തുണയായി.

1129
Advertisement

മുരിയാട് : ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ക്ക് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് തുണയായി.തിങ്കളാഴ്ച്ച രാവിലെ വെള്ളിലാംകുന്നില്‍ വെച്ചാണ് സംഭവം.സമീപവാസിയായ കൃഷ്ണന്‍കുട്ടി പശുവിനേ മേയ്ക്കാന്‍ എത്തിയപ്പോഴാണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ നിലയില്‍ യുവാവിനേ കണ്ടെത്തുന്നത്.കോഴിക്കോട് സ്വദേശി ഈട്ടിക്കല്‍ ബിനുവിനാണ് പരിക്കേറ്റത്.വീഴ്ചയില്‍ ഇദേഹത്തിന്റെ കാലുകള്‍ക്ക് ഒടിവ് സംഭവിച്ചിരുന്നു.ഇതേസമയത്ത് പ്രഭാത സവാരിക്ക് പോവുകയായിരുന്ന സരള വിക്രമനേ ഇദേഹം വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് മുരിയാട് നിന്നും ആബുംലന്‍സ് വിളിച്ച് വരുത്തി വെള്ളിലംകുന്ന് സ്വദേശി ശ്രീകാന്തും പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും ഇദേഹത്തേ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് പ്രഥമ ശുശ്രുഷക്കി ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു.എന്നാല്‍ പരിക്കേറ്റ വ്യക്തിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓടികൂടിയ പ്രദേശവാസികള്‍ ആരും തന്നേ തയ്യാറാകാതിരുന്നത് വേദനാജനകമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ പറഞ്ഞു. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ അഡ്വ. മനോഹരന്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

Advertisement