ഊര്‍ജ്ജ സംരക്ഷണത്തിന് പുത്തന്‍ മാത്യകയുമായി കണ്‌ഠേശ്വരം ക്ഷേത്രം

736
Advertisement

ഇരിങ്ങാലക്കുട: പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രമായി മാറുകയാണ് ഇരിങ്ങാലക്കുട കെ.എസ് ആര്‍.ടി.സി. സ്റ്റാന്റിന് സമീപത്തുള്ള കണ്‌ഠേശ്വരം ക്ഷേത്രം. ജില്ലയിലെ തന്നേ ഇത്തരത്തിലുള്ള ആദ്യ ക്ഷേത്രം എന്ന ഖ്യാതി ഇനി ഇരിങ്ങാലക്കുട ശ്രീ കണ്‌ഠേശ്വരം ക്ഷേത്രത്തിന് സ്വന്തം. അനെര്‍ട്ടിന്റെ സഹായത്തോടെ, ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ ചെലവില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റ് സംവിധാനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 5 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള 20 സോളാര്‍ പാനലുകളാണ് ക്ഷേത്രത്തിന് വടക്കുഭാഗത്തായി പ്രവര്‍ത്തിക്കുന്ന ഓഫീസ് കെട്ടിടത്തിന് മുകള്‍ ഭാഗത്തായി സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ പ്രതിമാസം 10,000 രൂപയോളം വൈദ്യുതി ചാര്‍ജ്ജ് ഇനത്തില്‍ കമ്മിറ്റിക്ക് മിച്ചം വെയ്ക്കാനാകും. ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ വരും തലമുറയ്ക്കായി ഊര്‍ജ്ജം കരുതി വെയ്ക്കുന്നതിനും കൂടിയാണ് ഇത്തരമൊരു സംരഭം ആരംഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.