പുല്ലൂര്‍ : ഗ്രീന്‍ പൂല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പൂല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുരുയാട് കൃഷിഭവനുമായി സഹകരിച്ച് കൊണ്ട് സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശോധനക്ക് ശേഷം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. മണ്ണ് പരിശോധനക്ക് വരുന്നവര്‍ ശാസ്ത്രീയമായ രീതിയില്‍ ശേഖരിച്ച മണ്ണ് സാമ്പളിനോടൊപ്പം ആധാര്‍കാര്‍ഡിന്റെ കോപ്പി, പേര്, സര്‍വ്വേ നമ്പര്‍, മൊബൈല്‍ നമ്പര്‍, കൃഷിചെയ്യുന്ന വിള എന്നീ വിവരങ്ങളും ക്യാമ്പില്‍ നല്‍കേണ്ടതാണ്. 2018 ഫെബ്രുവരി 14 ന് പുല്ലൂര്‍ സഹകരണ മിനിഹാളില്‍വച്ച് നടക്കുന്ന ക്യാമ്പില്‍ മണ്ണ് പരിശോധനക്ക് താത്പര്യമുളളവര്‍ ഫെബ്രുവരി 12ന് മുന്‍പായി പേര് രജിസ്റ്റ്രര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും9544085557 എന്ന നമ്പറില്‍ ബന്ധപ്പെടുക.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ബസിടിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതനിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളുമായി വരുകയായിരുന്ന ഓട്ടോറിക്ഷയുടെ പുറകില്‍ ബസിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ചെവ്വാഴ്ച്ച വൈകീട്ട് 4.30 തോടെയായിരുന്നു സംഭവം.കോളേജ് റോഡില്‍ നിന്നും ഇടവഴിലേയ്ക്ക് കടക്കുന്നതിനിടെ ഓട്ടോയുടെ പുറകില്‍ ബസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഓട്ടോ സമിപത്തേ മതില്‍ ഇടിച്ച് തകര്‍ക്കുകയുമായിരുന്നു.ഓട്ടോറിക്ഷ ഭാഗിഗമായി തകര്‍ന്നു.ചാലക്കുടി ഇരിങ്ങാലക്കുട റൂട്ടിലോടുന്ന അനുകൃഷ്ണ ബസാണ് ഓട്ടോയുടെ പുറകിലിടിച്ചത്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്രൈസ്റ്റ് വിദ്യാനികേതനിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളായ ആര്യന്‍ മുഹമ്മദ് (6),ആരൂഷ് സൂരജ് (7),അഭിനവ് ബിനു (10),ആരോണ്‍ ഷീബു (9). എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ആയൂഷിന്റെയും കൈയ്ക്കും അഭിനവിന്റെ പല്ലിനും സരമായ പരിക്കേറ്റിട്ടുണ്ട്.
എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 70 തികഞ്ഞ സഹകാരികള്‍ക്ക് പെന്‍ഷന്‍ പദ്ധതി
ഇരിങ്ങാലക്കുട : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 70 വയസ്സ് പൂര്‍ത്തീകരിച്ച സഹകാരികള്‍ക്ക് വയോജന മിത്ര പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നു. ഫെബ്രുവരി 9- ാം തിയ്യതി ഉച്ചതിരിഞ്ഞ് 2:30 ന് പെന്‍ഷന്‍ പദ്ധതിയുടേയും, കോടംകുളത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെയും ഉദ്ഘാടനം സംസ്ഥാന സഹകരണ ദേവസ്വം -ടൂറിസം വകുപ്പ് മന്ത്രി കടകംപ്പിളളി സുരേന്ദ്രന്‍ നിര്‍വഹിക്കുന്നു. പ്രൊഫ. കെ.യു. അരുണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.ലോക്കറിന്റെ ഉദ്ഘാടനം സി എന്‍ ജയദേവന്‍ എം പി നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. നിര്‍ധന യുവതികള്‍ക്ക് വിവാഹധന സഹായം നല്‍ക്കുന്ന മംഗല്യനിധി, സമ്പൂര്‍ണ്ണ കോഴിമുട്ട -ജൈവ പച്ചക്കറി ഉത്പ്പാദനം ലക്ഷ്യമാക്കി കോഴിയും, കൂടും, അടുക്കളതോറും പദ്ധതികള്‍ ബാങ്ക് നടപ്പിലാക്കുന്നുണ്ട്. പത്രസമ്മേളനത്തില്‍ എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ.വി. ഹജീഷ് , ബാങ്ക് സെക്രട്ടറി സി.കെ. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട ; ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളിലെ ക്ലാസ്സ് ലൈബ്രറികളുടെ ഉത്ഘാടനം മുന്‍ സിപ്പല്‍ കൗണ്‍സിലര്‍ സോണിയഗിരീ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോയ് അധ്യക്ഷത വഹിച്ചു ഓള്‍ഡ് സ്റ്റുഡന്‍സ് പ്രസിഡന്റ് പ്രൊഫ ദേവി മുഖ്യ പ്രഭാക്ഷണം നടത്തി പി.ടി.എ വൈസ് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ വി.എച്ച്. സി. ഇ പ്രിന്‍സിപ്പാള്‍ ഹേന കെ. ആര്‍ ഹെഡ്മിസ്ട്രസ് ടി.വി. രമണി സ്റ്റാഫ് സെക്രട്ടറി സി.എസ് അബ്ദുള്‍ ഹഖ് . എന്നിവര്‍ സംസാരിച്ചു
സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുന്‍ സബ് ജയിലേയ്ക്ക്
ഇരിങ്ങാലക്കുട ; സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് നഗരമദ്ധ്യത്തില്‍ കമ്പിവടി കൊണ്ട് കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനേ തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തിലെ പ്രതി മിഥുനേ തൃശ്ശൂരിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലില്‍ അടച്ചു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ മിഥുന്‍ പീന്നീട് തിരിച്ചെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പ്രതി മിഥുനേ ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.ഇവിടെ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് പ്രതിയെ ഠാണവിലെ സബ്ജയിലിലോയ്ക്ക് മാറ്റുകയായിരുന്നു.ആത്മഹത്യശ്രമത്തില്‍ മിഥുന് പറ്റിയ പരിക്കുകള്‍ പൂര്‍ണ്ണമായും മാറിയിട്ടില്ല.
കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ മിഥുനെ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.
ഖാദര്‍ പട്ടേപ്പാടത്തിന്റെ ‘നിലാവും നിഴലും’ പ്രകാശനം ചെയ്തു
പട്ടേപ്പാടം: ഇരിങ്ങാലക്കുട പട്ടേപ്പാടം സ്വദേശിയായ ഖാദര്‍ പട്ടേപ്പാടം രചിച്ച ‘നിലാവും നിഴലും’ എന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി അന്താരാഷ്ട്ര പുസ്തകോല്‍സവത്തോടനുബന്ധിച്ച് ഡോ.എസ്.കെ.വസന്തന്‍ പ്രകാശനം ചെയ്തു. അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. ഡോ.കാവുമ്പായി ബാലകൃഷണന്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ.കെ.പി.ജോര്‍ജ്ജ് കഥകള്‍ പരിചയപ്പെടുത്തി. ഇ.ഡി.ഡേവീസ് സംസാരിച്ചു. കെ.രാജേന്ദ്രന്‍ സ്വാഗതവും പി.ഗോപിനാഥന്‍ നന്ദിയും പറഞ്ഞു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ ഖാദര്‍ പട്ടേപ്പാടം സംസ്ഥാന റവന്യൂ വകുപ്പില്‍ തഹസില്‍ദാരായി റിട്ടയര്‍ ചെയ്ത വ്യക്തിയാണ്. തുടര്‍ന്ന് ലോനപ്പന്‍ നമ്പാടന്‍ എം.പി.യുടെ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. അതിനു ശേഷം മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയായി. പട്ടേപ്പാടം താഷ്‌ക്കെന്റ് ലൈബ്രറിയുടെ സ്ഥാപകരില്‍ പ്രധാനിയാണ്. ആനുകാലികങ്ങളില്‍ ലേഖനങ്ങളും, കഥകളും, കവിതകളും എഴുതാറുണ്ട് . പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍ : ഉഷ:സന്ധ്യ (നാടകം), പാല്‍പായസം(ബാലസാഹിത്യം). ഇപ്പോള്‍ ഗാനരചനയിലാണ് സജീവ താല്പര്യം. ‘സ്‌നേഹിത’ , ‘കായംകുളം കൊച്ചുണ്ണി’ എന്നീ ടെലിവിഷന്‍ സീരിയലുകള്‍ക്കും ‘ആകാശത്തിന്‍ കീഴെ’ എന്ന ടെലിഫിലിമിനും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.’സൗമ്യ നിലാവെളിച്ചം’ശ്രീകുരുംബാമൃതം’,’പ്രണാമം, അത്തംപത്ത്’,’ഖിയാമ’,’മെഹന്തി’തുടങ്ങിയവയാണ് ഗാനരചന നിര്‍വ്വഹിച്ചിട്ടുള്ള ആല്‍ബങ്ങള്‍ .’നിലാവെളിച്ചം’ വൈക്കം മുഹമ്മദ് ബഷീറിന്റെ 8 കഥകളെ ആസ്പദമാക്കി മെനഞ്ഞെടുത്തിട്ടുള്ളതാണ് . ഒരു കഥാകാരന്റെ സൃഷ്ടികളെ ആധാരമാക്കി മലയാളത്തില്‍ ഇറങ്ങിയ ഒരേ ഒരു സംഗീത ആല്‍ബം എന്ന പ്രത്യേകതയും ‘നിലാവെളിച്ച’ത്തിനുണ്ട്’. പി.ജയചന്ദ്രന്‍, ബിജുനാരായണന്‍, ജി.വേണുഗോപാല്‍, അഫ്‌സല്‍, ഫ്രാങ്കോ, സുജാത, ശ്വേത തുടങ്ങി മലയാളത്തിലെ മുഖ്യ ഗായകരെല്ലാം ഇതില്‍ പാടിയിട്ടുണ്ട്. പ്രമുഖ പത്രങ്ങളും, ടി.വി.ചാനലുകളും ‘നിലാവെളിച്ച’ത്തെ സംബന്ധിച്ച് പ്രത്യേക വാര്‍ത്തകളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിരുന്നു. ‘പ്രണാമം’ മലയാളത്തിലെ എന്നത്തെയും ഏററവും നല്ല സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ള സമര്‍പ്പണമാണ്. വ്യഖ്യാത വൈണികന്‍ എ.അനന്തപത്മനാഭനാണ് സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. അനന്തപത്മനാഭന്‍ ബാബുരാജിന്റെ ഏറെ പ്രശസ്തങ്ങളായ നാല് പാട്ടുകള്‍ വീണയില്‍ വായിച്ചിരിക്കുന്നതിനു പുറമേ ജി. വേണുഗോപാല്‍ ബാബുരാജിന് പ്രണാമം അര്‍പ്പിച്ചു കൊണ്ട്പാടിയ രണ്ടു ഗാനങ്ങളും ‘പ്രണാമ’ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ‘കായംകുളം കൊച്ചുണ്ണി’യിലെ അവതരണ ഗാനത്തിന്റെ രചനയ്ക്ക് 2006ലെ ഗൃഹലക്ഷ്മി – എ.വി.ടി.പ്രിമീയം സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു. സെക്രട്ടറിയേറ്റിലെ രചന സാംസ്‌കാരിക വേദിയുടെ സംസഥാന ചെറുകഥാ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഗെയില്‍ പദ്ധതിയുടെ പേരില്‍ ജലസേചനം തടഞ്ഞു : താണ്ണിശ്ശേരിയില്‍ കൃഷിനാശം
താണ്ണിശ്ശേരി : താണ്ണിശ്ശേരി കല്ലട പുളിയന്‍പാടത്താണ് ഗെയില്‍ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിലേയ്ക്കുള്ള ജലസേചനം തടഞ്ഞിരിക്കുന്നത്.കല്ലട വീട്ടില്‍ ശശിധരന്റെ ഒന്നര ഏക്കറിലുള്ള കൃഷിയാണ് ഇത് മൂലം നശിച്ചിരിക്കുന്നത്.40 വര്‍ഷത്തോളമായി കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ഇദേഹം കെ എല്‍ ഡി സി കനാലിലെ ജലം തോടിലൂടെ എത്തിച്ച ശേഷം പറമ്പിലെ കുളത്തില്‍ ശേഖരിച്ചാണ് കൃഷി നനച്ചിരിന്നത്.കെ എല്‍ ഡി സി കനാലിലെ തോടുകള്‍ ഗെയില്‍ ഗ്യാസ് ലൈന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മൂടിയതിനേ തുടര്‍ന്നാണ് കൃഷി പ്രതിസന്ധിയിലായത്.30 ഓളം കായ്ഫലമുള്ള ജാതികള്‍,ബഡ് ചെയ്ത ജാതി തൈകള്‍ ,കുരുമുളക് തുടങ്ങിയവ നശിച്ചിട്ടുണ്ട്.രാഷ്ട്രിയ സ്വാധിനമുള്ള കൃഷിക്കാര്‍ക്ക് ഗെയില്‍ സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച് നല്‍കുന്നതായും ആരോപണമുണ്ട്.പരാതികള്‍ നിരവധി നല്‍കിയിട്ടും പരിഹാരമായിട്ടില്ല.
പടിയൂര്‍ നാലാം വാര്‍ഡ് ഭിക്ഷാടന നിരോധിത വാര്‍ഡായി പ്രഖ്യാപിച്ചു
പടിയൂര്‍ ; പഞ്ചായത്തിലെ ആദ്യത്തെ ഭിക്ഷാടന നിരോധിത വാര്‍ഡായി നാലാം വാര്‍ഡ് പ്രഖ്യാപിച്ചു. പ്രഖ്യപനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ എ എസ് ഐ ഉണ്ണികൃഷ്ണന്‍ ഭിക്ഷാടന നിരോധത്തെയും വര്‍ദ്ധിച്ചു വരുന്ന അക്രമവാസകള്‍ തടയുന്നതിന് വേണ്ടിയും ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. റസിഡന്‍സ് അസേസിയേഷന്‍ പ്രസിഡന്റ് എ കെ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് മെമ്പര്‍ വനജ ധര്‍മ്മരാജന്‍, ജാഗ്രതാ സമിതി ചെയര്‍മാന്‍ കൂടിയായ വാര്‍ഡ് മെമ്പര്‍ കെ .പി കണ്ണന്‍ സ്വാഗതവും അംഗന്‍വാടി ടീച്ചര്‍ സൗമിനി കണ്ണന്‍ നന്ദിയും രേഖപ്പെടുത്തി
ജ്യോതിസ് 2018 അവാര്‍ഡ് മഹേഷ് മഹേഷ് കുമാറിന്
ഇരിങ്ങാലക്കുട : ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പെടുത്തിയ ജ്യോതിസ് 2018 അവാര്‍ഡിന് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി മഹേഷ്‌കുമാര്‍ അര്‍ഹനായി.16-ാം വയസ്സില്‍ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി എന്ന വൈകല്യം ബാധിച്ചതിനേ തുടര്‍ന്ന് ശരീരം ആസകലം തളര്‍ന്ന് മൊട്ടോറയിസ്ഡ് വീല്‍ചെയറിന്റെ സഹായത്തോടെ ഡിആര്‍ക്കും ബിരുദവും കരസ്ഥമാക്കിയ മഹേഷ്‌കുമാര്‍ ഒരു വാസ്തു വിദഗ്ദനും കൂടിയാണ്.ഈ വൈകല്യത്തേ അതിജീവിച്ച് കൊണ്ട് നിരവധി വര്‍ഷങ്ങളായി അവിട്ടത്തൂര്‍ വീടിന് സമീപമുള്ള വിസ്ഡം ഇന്‍സ്റ്റീറ്റൂട്ടില്‍ നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കുകയും ഒപ്പം കേരളത്തിന് അകത്തും പുറത്തുമായി നൂറ്കണക്കിന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.വാസ്തുശാസ്ത്രത്തോട് കൂടിയുള്ള മഹേഷിന്റെ ഭവനനിര്‍മ്മാണ വൈവിദ്യം ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്ക വരെ എത്തി നിര്‍ക്കുകയാണ്.ശ്രീലങ്കയിലെ കൊളംബൊയില്‍ ആരംഭിച്ചിരിക്കുന്ന കേരള ശൈലിയിലുള്ള പുതിയ റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത് മഹേഷാണ്.വൈകല്യത്തേ അതിജീവിച്ച് കൊണ്ടുള്ള മഹേഷിന്റെ വിജയഗാഥയില്‍ മുന്‍പും മഹേഷിനേ തേടി ഒരുപാട് അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. ഫെബ്രുവരി 11-ാം തിയ്യതി ഞായറാഴ്ച്ച കണ്ണൂര്‍ പിലാത്തറില്‍ വച്ച് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ ജ്യോതിസ് 2018 അവാര്‍ഡ് മഹേഷ് കുമാറിന് സമ്മാനിക്കും.
ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ നിര്യാതനായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വൈദികനായ ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ (68) നിര്യാതനായി. ലിവര്‍സിറോസിസ്/ക്യാന്‍സര്‍ രോഗബാധിതനായി പരുമല മാര്‍ ഗ്രിഗോറിയോസ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഫാ. വര്‍ഗ്ഗീസ് ചൊവ്വാഴ്ച (06.02.2018) രാവിലെ 5 മണിക്കാണ് മരണടഞ്ഞത്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (09.02.2018) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ഇരിങ്ങാലക്കുട രൂപതയിലുള്ള സെന്റ് സേവിയേഴ്സ് തെക്കന്‍ താണിശ്ശേരി ദൈവാലയത്തില്‍ നടക്കും. സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച (09.02.2018) രാവിലെ 6 മുതല്‍ 6.30 വരെ ചാലക്കുടിയിലെ സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമില്‍ പൊതു ദര്‍ശനത്തിന് ശേഷം 7.30 ന് എറണാകുളം അതിരൂപതിയിലെ മൂക്കന്നൂര്‍ ഫൊറോനയിലുള്ള സെന്റ് ജോസഫ് കോക്കുന്ന് ഇടവകാതിര്‍ത്തിയിലുള്ള സഹോദരിയുടെ (ചിറയ്ക്കല്‍ പത്രോസ് മേരി) വസതിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിക്കും. മൃതദേഹ സംസ്‌കാര ശുശ്രൂഷയുടെ ആദ്യ ഘട്ടം 8.30 ന് ഇവിടെ നിന്നാംരംഭിക്കും. തുടര്‍ന്ന് 10.00 ന് തെക്കന്‍ താണിശ്ശേരി ഇടവകയില്‍ മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഘട്ട പ്രാര്‍ഥനകള്‍ നടക്കും. അതിനെ തുടര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.00 മണിക്കാരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷയ്ക്കും വിശുദ്ധ ബലിക്കും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ശുശ്രൂഷകള്‍ക്കു ശേഷം വൈദികരുടേയും ബന്ധുമിത്രാദികളുടേയും വിശ്വാസി സമൂഹത്തിന്റേയും പ്രാര്‍ഥനാ നിര്‍ഭരമായ അകമ്പടിയോടെ മൃതദേഹം എറണാകുളം അതിരൂപതിയിലെ മൂക്കന്നൂര്‍ ഫൊറോനയിലുള്ള സെന്റ് ജോസഫ് കോക്കുന്ന് ഇടവക സിമിത്തേരിയില്‍ സംസ്‌കരിക്കും. 1949 സെപ്റ്റംബര്‍ 17 ന് തെക്കന്‍ താണിശ്ശേരി ഇടവകയില്‍ തെറ്റയില്‍ ഇട്ടൂപ്പ് ആന്റണി – ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ഫാ. വര്‍ഗ്ഗീസ് തൃശൂര്‍ തോപ്പ്, ആലുവ മംഗലപ്പുഴ സെന്റ് ജോസ്ഫ് സെമിനാരികളിലെ പരിശീലനത്തിനുശേഷം 1975 ഡിസംബര്‍ 23-ാം തിയതി മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വൈദികനായതിനുശേഷം പുതുക്കാട്, അമ്മാടം ഇടവകകളില്‍ സഹ വികാരിയായും, നെടുപുഴ, താഴേക്കാട്, കരുവന്നൂര്‍, നെല്ലായി, കുഴിക്കാട്ടുശ്ശേരി, നന്തിക്കര, കുഴിക്കാട്ടുകോണം, വാടച്ചിറ, ഈസ്റ്റ് പുത്തന്‍ചിറ, വെണ്ണൂര്‍, അമ്പഴക്കാട് ഫൊറോന, കുതിരത്തടം, മതിലകം എന്നിവിടങ്ങളില്‍ വികാരിയായും ശുശ്രൂഷ ചെയ്ത ഫാ. വര്‍ഗ്ഗീസ് ദീര്‍ഘകാലം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ; പോലീസ് ജാഗ്രത പുലര്‍ത്തണമെന്ന് താലൂക്ക് വികസന സമിതി.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗര മധ്യത്തില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി നിര്‍ദ്ദേശിച്ചു. ബസ്സ് സറ്റാന്റ് പരിസരങ്ങളില്‍ പ്രത്യേകിച്ചും ട്രാഫിക് പോലീസിന്റെ സജീവ സാന്നിധ്യം സ്ഥിരമായി ഉണ്ടാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. ട്രിപ്പ് മുടക്കുന്ന വാഹനങ്ങള്‍ക്കെതിരെയും മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കാട്ടൂര്‍, കാറളം,പൂമംഗലം, പടിയൂര്‍ പ്രദേങ്ങളിലേക്കുളള കുടിവെളള വിതരണത്തിനു കെ.എസ്.ഇ.ബി ,വാട്ടര്‍ അതോറിറ്റി, പൊതു മാരാമത്ത് എന്നീ വകുപ്പുകളുടെ സംയുക്ത നടപടികള്‍ അടിയന്തിരമായി പൂര്‍ത്തികരിച്ച് ആപ്രദേശങ്ങളിലെ കുടിവെളള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ ആര്‍.ഡി.ഒ. ഓഫീസ് അനുവദിക്കുന്നതിനായി പ്രവര്‍ത്തിച്ചവരേയും അനുവദിച്ച സര്‍ക്കാരിനേയും യോഗം അഭിനന്ദിച്ചു. ഓഫീസ് ഉടന്‍ പ്രവര്‍ത്തന സജ്ജമ്ക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. വടക്കേ തൊറവ് -പാഴായി മേഖലയില്‍ വൈദ്യുതി കമ്പികള്‍ കാലപ്പഴക്കം കാരണം പൊട്ടി വീഴുന്ന സ്ഥിതി വിശേഷത്തിന് കെ.എസ്.ഇ.ബി. അടിയന്തിര പരിഹാരം കാണാണമെന്നും സമിതി നിര്‍ദ്ദേശിച്ചു. കൂത്തുമാക്കല്‍ ഷട്ടറിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ സ്ഥല പരിശോധന നടത്തി സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് വികസ സമിതി ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മാര്‍ച്ച് 3ന് നിശ്ചയിച്ചു.അതിലേക്കുളള അപേക്ഷകള്‍ ഈ മാസം 9 മുതല്‍ മാര്‍ച്ച് ഒന്നുവരെ താലൂക്ക് ഓഫീസില്‍ അപേക്ഷകള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. യോഗത്തില്‍ വെളളാങ്കല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, തഹസില്‍ദാര്‍ ഐ.ജെ.മധുസൂദനന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,മറ്റു ജനപ്രതിനിധികള്‍,വകുപ്പു തല പ്രതിനിധികള്‍ സംബന്ധിച്ചു.
പൂവലന്‍മാരുടെ സല്ലാപത്തിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ മുന്നറിയിപേകി ബോര്‍ഡുകള്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലും പരിസരത്തും പൂവലന്‍മാരുടെയും കമിതാക്കളുടെയും അമിത സല്ലാപത്തിന് മുന്നറിയപേകി പ്രണയനിരോധിത മേഖലയെന്ന് എഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.പ്രണയത്തിന്റെ പേരില്‍ ഒരു ജീവന്‍ അപഹരിക്കപ്പെടുകയും ബസ് സ്റ്റാന്റിലെ ഒഴിഞ്ഞ ഇടങ്ങളും ഇടുങ്ങിയ ഗോവണികളും പൂവലന്‍മാരുടെയും കമിതാക്കളുടെയും പ്രണയലീലകള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് പ്രണയ നിരോധിത മേഖലയെന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രണയം പവിത്രമാണെങ്കില്ലും പ്രണയത്തിന്റെ പേരിലുള്ള കാട്ടികൂട്ടലുകള്‍ യാത്രികര്‍ക്കും നാട്ടുക്കാര്‍ക്കും അസഹനീയമാകുന്നതിന്റെ സൂചനയാണോ ഇത്തരം ബോര്‍ഡുകള്‍ ഉയരാന്‍ കാരണമെന്ന് സംശയിക്കപ്പെടുന്നു.മുമ്പ് പ്രണയ സല്ലാപങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പോലീസ് ഇതുപോലെ ബസ് സ്റ്റാന്‍ഡില്‍ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.വിദ്യാര്‍ഥികള്‍ നാളെയുടെ സ്വപ്നമാണ്. അവര്‍ കമിതാക്കളായി നാളെയുടെ ശല്യമാകാതിരിക്കുവാന്‍ പൊതുജനം ശ്രദ്ധിക്കണമെന്നും ഇവരുടെ സല്ലാപം കണ്ടാലുടന്‍ പോലീസില്‍ അറിയിക്കണമെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. അന്ന് പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറുകള്‍ സഹിതമായിരുന്നു പോസ്റ്ററുകള്‍.എന്നാല്‍ ഇന്ന് അജ്ഞാതരുടെ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
സ്വര്‍ണ്ണ വ്യാപാരി വെള്ളാനിക്കാരന്‍ ജോണി (91 ) അന്തരിച്ചു.
ഇരിങ്ങാലക്കുട : പ്രമുഖ സ്വര്‍ണ്ണ വ്യാപാരി വെള്ളാനിക്കാരന്‍ ഫ്രാന്‍സിസ് മകന്‍ ജോണി എഫ് വെള്ളാനിക്കാരന്‍ (91 ) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയ്ക്കാണ് മരണം സംഭവിച്ചത്. സംസ്‌കാരം ചൊവാഴ്ച വൈകീട്ട് 3:30ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും. ഭാര്യാ ദെലീമ (പരേത). മക്കള്‍ ടോണി , മേരിക്കുട്ടി , ഫ്രാന്‍സിസ് (പരോതന്‍). മരുമക്കള്‍ റീന , ഇമ്മാനുവല്‍ മാത്യു
ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി.
ഇരിങ്ങാലക്കുട : കണ്ടംകുളത്തി ലോനപ്പന്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും ടി എല്‍ തോമസ് തൊഴുത്തും പറമ്പില്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുളള ക്രൈസ്റ്റ് കോളേജിന്റെ 57-മത് അന്തര്‍ കലാലയ അഖില കേരള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി.ക്രൈസ്റ്റ് കോളേജ് ഗ്രണ്ടില്‍ നടന്ന മത്സരം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന ജോയ്,കോളേജ് മാനേജര്‍ ഫാ.ജേക്കബ് ഞെരിഞ്ഞാംപ്പിള്ളി,ഫാ.ജോളി ആന്‍ഡ്രൂസ്,കെ ജെ പയസ് കണ്ടംകുളത്തി,ടി ജേ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫെബ്രുവരി 5 മുതല്‍ 9 വരെ മാങ്ങാടിക്കുന്നിലെ ക്രൈസ്റ്റ് കോളേജ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.വിജയികള്‍ക്കു 30000 രൂപ ക്യാഷ് പ്രൈസ് ആയും രണ്ടാം സ്ഥാനക്കാര്‍ക്ക് 25000 രൂപ ക്യാഷ് പ്രൈസ് നല്‍കുന്നു.സന്തോഷ് ട്രോഫി താരങ്ങളും കോരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ,ഐ ലീഗ് താരങ്ങളും യൂണിവേഴ്‌സിറ്റി താരങ്ങളും വിവിധ കോളേജുകള്‍ക്കായി ബൂട്ട് കെട്ടുന്നുണ്ട് .
സുജിത്ത് കൊലപാതകം : മിഥുനേ റിമാന്റ് ചെയ്തു ; സഹായിച്ച ഓട്ടോഡ്രൈവറുടെ അറസ്റ്റ് രേഖപെടുത്തി.
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ വെച്ച് നടത്തിയ ഇരിങ്ങാലക്കുടയെ നടുക്കിയ സുജിത്ത് കൊലപാതത്തിന് ശേഷം പ്രതി മിഥുനേ രക്ഷപെടുവാന്‍ സഹായിച്ച ഓട്ടോഡ്രൈവര്‍ പട്ടേപ്പാടം സ്വദേശി വാത്യാട്ട് വീട്ടില്‍ ലൈജു (32) വിനെ പോലിസ് അറസ്റ്റ് രേഖപെടുത്തി. ലൈജുവിന്റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജില്‍ രാത്രിയോടെ മിഥുനേ കൊണ്ടുവന്ന് താമസിപ്പിക്കുകയും , പിറ്റേന്ന് രാവിലെ പണവും, തന്റെ വസ്ത്രങ്ങളും മറ്റും നല്‍കി ഇയാളുടെ തന്നേ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കിയതായും പിടിയിലായ ഓട്ടോ ഡ്രൈവര്‍ പോലീസിനോട് സമ്മതിച്ചതായി അറിയുന്നു.പിടിയിലായ ഓട്ടോ ഡ്രൈവര്‍ പട്ടേപാടം സ്വദേശിയാണെങ്കിലും വീട്ടില്‍ സ്ഥിരമായി മദ്യപിച്ച് കലഹം ഉണ്ടാക്കുന്ന ആളായതിനാല്‍ വീട്ടില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ഇയാള്‍ വര്‍ഷങ്ങളായി മാപ്രാണത്ത് ഒറ്റക്കാണ് താമസിച്ചു വരുന്നത്.ഒളിവില്‍ പോയതിന് ശേഷം തിരികെയെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി മിഥുന്‍ അപകടനില തരണം ചെയ്തു.തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച്ച എത്തിയ മജിസ്ര്‌ടേറ്റ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.പ്രതിയെ ഡിസ്റ്റാര്‍ജ് ചെയ്യുന്നത് അറിയിക്കാനും ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന പ്രതിയെ ഇരിങ്ങാലക്കുട സബ് ജയിലേയ്ക്ക് മാറ്റും.പ്രത്യേക അന്യേഷണ സംഘത്തില്‍ SI Kട. സുശാന്ത്, സീനിയര്‍ CP0 മാരായ മുരുകേഷ് കടവത്ത്, മുഹമ്മദ് അഷറഫ്, അനീഷ് കുമാര്‍, Mk ഗോപി ,CP 0 ട pk മനോജ്, AK മനോജ് , Cട രാജേഷ്, രാഗേഷ് എന്നിവരാണ് ഉണ്ടായിരുന്നത്
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു
ചിറയത്ത് തെക്കൂടന്‍ ദേവസ്സി ഭാര്യ ത്രേസ്യ (90) നിര്യാതയായി.
കരുവന്നൂര്‍ : ചിറയത്ത് തെക്കൂടന്‍ ദേവസ്സി ഭാര്യ ത്രേസ്യ (90) നിര്യാതയായി.സംസ്‌ക്കാരം നടത്തി.മക്കള്‍ ബേബി,ഫ്രാന്‍സിസ്(പരേതന്‍),മൈസണ്‍,റാഫി.മരുമക്കള്‍ സേവി(പരേതന്‍),മേരി,മേരി,ലാബി.
തെങ്ങ് വീണ് വൈദ്യൂതി വിതരണം തടസപ്പെട്ടു
ഇരിങ്ങാലക്കുട : തെങ്ങ് വീണ് വൈദ്യൂതി വിതരണം തടസപ്പെട്ടു.ബസ് സ്റ്റാന്റിന് സമീപത്തേ മെട്രാഹോസ്പിറ്റലിന് എതിര്‍വശം എ ആര്‍ ഓഫിസ് റോഡില്‍ തിങ്കളാഴ്ച്ച രാവിലയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും തെങ്ങ് വൈദ്യൂതി കമ്പിയ്ക്ക് മുകളിലൂടെ വീണത്.തുടര്‍ന്ന് പ്രദേശത്ത് വൈദ്യൂതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
സി.പി.ഐ.(എം.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ് -ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട: സി.പി.ഐ.(എം.) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്സ് -ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഏരിയാതലത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരങ്ങള്‍ ഫെബ്രുവരി 13ന് പുല്ലൂരില്‍ വച്ചാണ് നടക്കുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 10ന് മുമ്പായി 9447892455, 9747727635 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ദീപിക ദിനപത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകന്‍ ഷോബി കെ പോളിന് വിവാഹവാര്‍ഷികാശംസകള്‍
ദീപിക ദിനപത്രത്തിന്റെ ഇരിങ്ങാലക്കുട ലേഖകന്‍ ഷോബി കെ പോളിന് വിവാഹവാര്‍ഷികാശംസകള്‍
അപകടകെണിയൊരുക്കി റോഡ് വാഴുന്ന കമാനങ്ങള്‍ തുടര്‍കഥയാകുന്നു.
ഇരിങ്ങാലക്കുട : പരിപാടി ഏതും ആയിക്കോട്ടോ റോഡിന്റെ ഒത്ത നടുക്ക് കമാനം അത് നിര്‍ബദ്ധമാണ്.നഗരത്തില്‍ കമാനങ്ങള്‍ വെയ്ക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും നഗരസഭയുടെ ഭാഗത്ത് നിന്നും നിയന്ത്രണങ്ങള്‍ ഏറെയുണ്ടെങ്കില്ലും ഇതെല്ലാം കാറ്റില്‍ പറത്തികൊണ്ടാണ് പലയിടങ്ങളില്ലും കമാനങ്ങള്‍ തുടര്‍ച്ചയായി എത്തുന്നത്.സംസ്ഥാനപാതയില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കമാനങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷപോലും ഒരുക്കാതെയാണ് പലയിടങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്.മാപ്രാണം വര്‍ണ്ണ തീയ്യേറ്ററിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്ന കമാനത്തിന്റെ കാലുകള്‍ ഒടിഞ്ഞ നിലയില്‍ ഏറെ അപകടഭീക്ഷണി ഉയര്‍ത്തിയാണ് നില്‍ക്കുന്നത്.ഒടിഞ്ഞ കാലുകള്‍ കയറുപയോഗിച്ച് കെട്ടിവച്ച നിലയിലാണ്.കണ്ടെയ്‌നര്‍ ലോറികള്‍ അടക്കം നിരവധി വലിയ വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ വഴിയില്‍ ഇത്തരം കമാനങ്ങള്‍ ഏത് നിമിഷവും ദുരന്തം കൈയെത്തിപിടിയ്ക്കാവുന്ന തരത്തിലാണ് വൈദ്യുതി കമ്പികള്‍ നിലകൊള്ളുന്നത്.പരിപാടി കഴിഞ്ഞ് രണ്ടാഴ്ച്ചയോളം പിന്നിട്ടിട്ടും ഇത് പോലുള്ള കമാനങ്ങള്‍ റോഡില്‍നിന്നും മാറ്റാത്തത് അധികൃതരുടെ നിസംഗതയെയാണ് ചോദ്യം ചെയ്യുന്നത്.