ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ നിര്യാതനായി

807
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത വൈദികനായ ഫാ. വര്‍ഗ്ഗീസ് തെറ്റയില്‍ (68) നിര്യാതനായി. ലിവര്‍സിറോസിസ്/ക്യാന്‍സര്‍ രോഗബാധിതനായി പരുമല മാര്‍ ഗ്രിഗോറിയോസ് ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഫാ. വര്‍ഗ്ഗീസ് ചൊവ്വാഴ്ച (06.02.2018) രാവിലെ 5 മണിക്കാണ് മരണടഞ്ഞത്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (09.02.2018) ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ഇരിങ്ങാലക്കുട രൂപതയിലുള്ള സെന്റ് സേവിയേഴ്സ് തെക്കന്‍ താണിശ്ശേരി ദൈവാലയത്തില്‍ നടക്കും. സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച (09.02.2018) രാവിലെ 6 മുതല്‍ 6.30 വരെ ചാലക്കുടിയിലെ സെന്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമില്‍ പൊതു ദര്‍ശനത്തിന് ശേഷം 7.30 ന് എറണാകുളം അതിരൂപതിയിലെ മൂക്കന്നൂര്‍ ഫൊറോനയിലുള്ള സെന്റ് ജോസഫ് കോക്കുന്ന് ഇടവകാതിര്‍ത്തിയിലുള്ള സഹോദരിയുടെ (ചിറയ്ക്കല്‍ പത്രോസ് മേരി) വസതിയില്‍ പ്രാര്‍ഥനയ്ക്കായി എത്തിക്കും. മൃതദേഹ സംസ്‌കാര ശുശ്രൂഷയുടെ ആദ്യ ഘട്ടം 8.30 ന് ഇവിടെ നിന്നാംരംഭിക്കും. തുടര്‍ന്ന് 10.00 ന് തെക്കന്‍ താണിശ്ശേരി ഇടവകയില്‍ മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാംഘട്ട പ്രാര്‍ഥനകള്‍ നടക്കും. അതിനെ തുടര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യമുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2.00 മണിക്കാരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷയ്ക്കും വിശുദ്ധ ബലിക്കും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ശുശ്രൂഷകള്‍ക്കു ശേഷം വൈദികരുടേയും ബന്ധുമിത്രാദികളുടേയും വിശ്വാസി സമൂഹത്തിന്റേയും പ്രാര്‍ഥനാ നിര്‍ഭരമായ അകമ്പടിയോടെ മൃതദേഹം എറണാകുളം അതിരൂപതിയിലെ മൂക്കന്നൂര്‍ ഫൊറോനയിലുള്ള സെന്റ് ജോസഫ് കോക്കുന്ന് ഇടവക സിമിത്തേരിയില്‍ സംസ്‌കരിക്കും. 1949 സെപ്റ്റംബര്‍ 17 ന് തെക്കന്‍ താണിശ്ശേരി ഇടവകയില്‍ തെറ്റയില്‍ ഇട്ടൂപ്പ് ആന്റണി – ത്രേസ്യ ദമ്പതികളുടെ മകനായി ജനിച്ച ഫാ. വര്‍ഗ്ഗീസ് തൃശൂര്‍ തോപ്പ്, ആലുവ മംഗലപ്പുഴ സെന്റ് ജോസ്ഫ് സെമിനാരികളിലെ പരിശീലനത്തിനുശേഷം 1975 ഡിസംബര്‍ 23-ാം തിയതി മാര്‍ ജോസഫ് കുണ്ടുകുളം പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. വൈദികനായതിനുശേഷം പുതുക്കാട്, അമ്മാടം ഇടവകകളില്‍ സഹ വികാരിയായും, നെടുപുഴ, താഴേക്കാട്, കരുവന്നൂര്‍, നെല്ലായി, കുഴിക്കാട്ടുശ്ശേരി, നന്തിക്കര, കുഴിക്കാട്ടുകോണം, വാടച്ചിറ, ഈസ്റ്റ് പുത്തന്‍ചിറ, വെണ്ണൂര്‍, അമ്പഴക്കാട് ഫൊറോന, കുതിരത്തടം, മതിലകം എന്നിവിടങ്ങളില്‍ വികാരിയായും ശുശ്രൂഷ ചെയ്ത ഫാ. വര്‍ഗ്ഗീസ് ദീര്‍ഘകാലം തൃശൂര്‍ സെന്റ് തോമസ് കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

 

Advertisement