പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ച രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സ്‌ ലിൻസി പി പി യും

77

ഇരിങ്ങാലക്കുട : കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ 2021 ജനുവരി 16 ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷൻ 2022 ജൂലൈ 17 ന് 200 കോടി പൂർത്തിയാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ച രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ ഒരാളായ ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സ്‌ ലിൻസി പി പി യെ ഹോസ്പിറ്റൽ പ്രസിഡന്റ് എംപി ജാക്സൺ പ്രധാനമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകികൊണ്ട് ആദരിച്ചു. തദവസരത്തിൽ ഡയറക്ടർമാർ ഡോക്ടർമാർ മറ്റു സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement