സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വന്ന ഓട്ടോയില്‍ ബസിടിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

1731
Advertisement

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് വിദ്യാനികേതനിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളുമായി വരുകയായിരുന്ന ഓട്ടോറിക്ഷയുടെ പുറകില്‍ ബസിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ചെവ്വാഴ്ച്ച വൈകീട്ട് 4.30 തോടെയായിരുന്നു സംഭവം.കോളേജ് റോഡില്‍ നിന്നും ഇടവഴിലേയ്ക്ക് കടക്കുന്നതിനിടെ ഓട്ടോയുടെ പുറകില്‍ ബസ് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഓട്ടോ സമിപത്തേ മതില്‍ ഇടിച്ച് തകര്‍ക്കുകയുമായിരുന്നു.ഓട്ടോറിക്ഷ ഭാഗിഗമായി തകര്‍ന്നു.ചാലക്കുടി ഇരിങ്ങാലക്കുട റൂട്ടിലോടുന്ന അനുകൃഷ്ണ ബസാണ് ഓട്ടോയുടെ പുറകിലിടിച്ചത്.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്രൈസ്റ്റ് വിദ്യാനികേതനിലെ എല്‍ പി വിഭാഗം വിദ്യാര്‍ത്ഥികളായ ആര്യന്‍ മുഹമ്മദ് (6),ആരൂഷ് സൂരജ് (7),അഭിനവ് ബിനു (10),ആരോണ്‍ ഷീബു (9). എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ആയൂഷിന്റെയും കൈയ്ക്കും അഭിനവിന്റെ പല്ലിനും സരമായ പരിക്കേറ്റിട്ടുണ്ട്.

 

Advertisement