സുജിത്ത് കൊലപാതക കേസിലെ പ്രതി മിഥുന്‍ സബ് ജയിലേയ്ക്ക്

7699
Advertisement

ഇരിങ്ങാലക്കുട ; സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് നഗരമദ്ധ്യത്തില്‍ കമ്പിവടി കൊണ്ട് കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനേ തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തിലെ പ്രതി മിഥുനേ തൃശ്ശൂരിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലില്‍ അടച്ചു.സംഭവത്തിന് ശേഷം ഒളിവില്‍ പോയ മിഥുന്‍ പീന്നീട് തിരിച്ചെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് പ്രതി മിഥുനേ ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.ഇവിടെ നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച് പ്രതിയെ ഠാണവിലെ സബ്ജയിലിലോയ്ക്ക് മാറ്റുകയായിരുന്നു.ആത്മഹത്യശ്രമത്തില്‍ മിഥുന് പറ്റിയ പരിക്കുകള്‍ പൂര്‍ണ്ണമായും മാറിയിട്ടില്ല.

കൈയ്യിലെ ഞെരമ്പ് മുറിച്ച് ചോര വാര്‍ന്ന നിലയില്‍ മിഥുനെ കണ്ടെത്തിയതില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍.

Advertisement