പുല്ലൂര്‍ : സി പി ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെസ്,ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.സി പി എം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.ടി ജി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി ദിവാകരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.ചെസ് മത്സരത്തില്‍ ജോസ് പോള്‍ ഡേവീസ് ഇരിങ്ങാലക്കുട,രാധകൃഷ്ണന്‍ കെ എസ് മൂര്‍ക്കനാട്,ബിബിന്‍ തോമസ് താണിശ്ശേരി എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കാര്യംസില്‍ എ എന്‍ രാജന്‍,നോയല്‍ എ ഡി എന്നിവര്‍ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ശശിധരന്‍ തേറാട്ടില്‍,സുരേഷ് എ വി,രാജേഷ് പി വി,കെ സി രണദിവെ,സുധികുമാര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചിറ്റിലപ്പിള്ളി ജോസഫ് ഭാര്യ മേരി (90) നിര്യാതയായി.
മൂര്‍ക്കനാട് ; ചിറ്റിലപ്പിള്ളി ജോസഫ് ഭാര്യ മേരി (90) നിര്യാതയായി.സംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4ന് മൂര്‍ക്കനാട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ വര്‍ഗ്ഗീസ് (റിട്ട.കാത്തലിക്ക് സിറിയന്‍ ബാങ്ക് മനേജര്‍),ജെസി,പോള്‍ (അപ്പോളോ ടയേര്‍സ്),ജോയ്(ജിന്റല്‍ സ്റ്റീല്‍സ് ബല്ലാരി),ബാബു(പരേതന്‍),ജോബ്(ദുബായ്),ആന്റോ(ഇന്‍ഷൂറന്‍സ് കണ്‍സള്‍ന്റ്),ജോണ്‍ (ബിസിനസ് ബല്ലാരി).മരുമക്കള്‍ അച്ചാമ്മ വര്‍ഗ്ഗീസ് (റിട്ട.ഇന്‍ഡ്യന്‍ ബാങ്ക്),ഫ്രാന്‍സിസ് (പരേതന്‍),റോസ്ലിന്റ് പോള്‍ (റിട്ട.ടിച്ചര്‍),മിനി ജോയ്(ലാബ്),ജിഷ ജോബ്(അക്കൗണ്ടന്റ് ദുബായ്),ജാന്‍സി ആന്റോ (അക്കൗണ്ടന്റ് സോഷ്യല്‍ ആക്ഷന്‍),മിനി ജോണ്‍ (ടിച്ചല്‍ ബെല്ലാരി).
കുമാരന്‍ ഭാര്യ കല്യാണി (88) അന്തരിച്ചു
പൊറത്തിശ്ശേരി : കൊളത്തിപ്പറമ്പില്‍ പരേതനായ കുമാരന്‍ ഭാര്യ കല്യാണി (88) അന്തരിച്ചു മക്കള്‍ : വിജയന്‍, ഗീത, ഷിബു [ സി.പി.ഐ (എം) സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് അംഗം ] മരുമക്കള്‍ : വിജി, രാഗി, വനജ. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 11 മണിക്ക് വീട്ടുവളപ്പില്‍ നടത്തി
ക്രൈസ്റ്റ് കോളേജില്‍ ദേശിയ സെമിനാര്‍ സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനും സംയുക്തമായി ‘യൂണിയന്‍ ബഡജറ്റ് 2018-19 ; എ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ഫോര്‍ 2019 ‘ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഡോ.കെ പി മാണി,ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസിറ്റ് ഡോ.വി കെ വിജയകുമാര്‍,എറണാകുളം മഹാരാജാസ് കോളേജ് സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവി ഡോ.എസ് മുരളിധരന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഡ്ജറ്റിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ സെക്രട്ടറി ഡോ.ജി രാധാകൃഷ്ണ കുറുപ്പ്.സ്വാഗതവും ചെയര്‍മാന്‍ ഡോ.പി സുകുമാരാന്‍നായര്‍ ആശംസകളും ക്രൈസ്റ്റ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി പി ആര്‍ ബോസ് നന്ദിയും പറഞ്ഞു.
മുല്ലകാട്ടില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപികരിച്ചു.
പുല്ലൂര്‍ : മുരിയാട് പഞ്ചായത്തിലെയും ഇരിഞ്ഞാലകുട മുനിസ്സിപ്പല്‍ അതിര്‍ത്ഥി പ്രദേശമായ മുല്ലകാട്ടില്‍ റസിഡന്റ്‌സ് അസോസിയേഷന്‍ രൂപികരിച്ചു. അസോസിയേഷന്‍ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു.മുല്ല റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീനിവാസന്‍ വാണിയംപറമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു മുനി .കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി, പഞ്ചായത്ത് അംഗങ്ങളായ അജിത രാജന്‍, തോമസ് തൊകലത്ത്, സംഗമം റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്വപ്ന ദേവിദാസ്, എം.ശാലിനി, എന്നിവര്‍ പ്രസംഗിച്ചു.വനിത റൂറല്‍ സബ്ബ് ഇന്‍സ്പ്കടര്‍ പി ആര്‍ ഉഷ മുഖ്യ പ്രഭാഷണം നടത്തി
AIYF പടിയൂര്‍ പഞ്ചായത്ത് കമ്മിററി യുവജന പ്രതിരോധം സംഘടിപ്പിച്ചു.
പടിയൂര്‍:- പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആര്‍.എസ്.എസ് – ബി.ജെ.പി ആക്രമണത്തിനെതിരെയും പടിയൂരിലെ ബി.ജെ.പിയുടെ കുപ്രചരണങ്ങള്‍ക്കെതിരെയും എ.ഐ.വൈ.എഫ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വളവനങ്ങാടിയില്‍ സംഘടിപ്പിച്ച യുവജന പ്രതിരോധം എ.ഐ.വൈ. എഫ്. ജില്ല പ്രസിഡന്റ് കെ. പി.സന്ദീപ് ഉല്‍ഘാടനം ചെയ്തു.AIYF പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍. ടി.വി അധ്യക്ഷത വഹിച്ച യോഗത്തില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു , കെ.എസ് .രാധകൃഷ്ണന്‍, കെ.വി.രാമകൃഷ്ണന്‍, എ.എസ്.ബിനോയ്, വി.ആര്‍. രമേശ്, എന്നിവര്‍ സംസാരിച്ചു. കെ.പി.കണ്ണന്‍ സ്വാഗതവും വിഷ്ണു ശങ്കര്‍ നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുടയുടെ വികസനത്തിന് ദീര്‍ഘവിഷണം നല്‍കിയ എം സി പോളിന് ഹൃദയാജ്ഞലി.
ഇരിങ്ങാലക്കുട : കൃത്യനിഷ്ഠയും ദീര്‍ഘവിഷണവും പ്രയോഗികഷമതയും മാനേജ്‌മെന്റ് വൈദിഗ്ദ്യവും കര്‍മ്മകാണ്ഡങ്ങളില്‍ ഉടനീളം അവസാനശ്വാസം വരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച എം സി പോള്‍ എന്ന അതികായന് ഇരിങ്ങാലക്കുട ഹൃദയാജ്ഞലി അര്‍പ്പിക്കുന്നു.രാഷ്ട്രിയ സാംസ്‌ക്കരിക രംഗത്തേ നിരവധി പേരാണ് എം സി പോളിന്റെ ചരമ വാര്‍ത്തയറിഞ്ഞ് വീട്ടിലേയക്ക് എത്തുന്നത്.രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, കത്തീഡ്രല്‍ വികാരി ഫാ. ആന്റോ ആലപ്പാടന്‍, എം എല്‍ എ പ്രൊഫ. കെ യു അരുണന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്മ്യ ഷിജു, മുന്‍ കെ പി സി സി പ്രസിഡണ്ട് ശ്രീ വി. എം സുധീരന്‍, CPM മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീ C.K ചന്ദ്രന്‍ ,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ്കുമാര്‍, സിനിമാ താരം ഇടവേള ബാബു, ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷന്‍ T. N പ്രതാപന്‍, രൂപത വികാരി മോണ്‍ ആന്റോ തച്ചില്‍, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍.തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.മക്കള്‍ എം പി ജാക്‌സണ്‍ ( കെ പി സി സി ജനറല്‍ സെക്രട്ടറി & മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍),എം പി ഉഷ (ഡോ.ഫ്രാന്‍സിസ് ആലപ്പാട്ടിനെ വിവാഹം ചെയ്ത് കാട്ടൂരില്‍ താമസിക്കുന്നു),എം പി ടോമി (എം സി പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍),എം പി ജിജി(എം സി പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍),എം പി ബ്രൈറ്റ്(എം സി പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍).മരുമക്കള്‍ എസ്റ്റ ജാക്‌സണ്‍,കേച്ചരി വീട്,ഡോ.ഫ്രാന്‍സിസ് ആലപ്പാട്ട്,മോളി ടോമി,കോനിക്കര വീട്,റീന ജിജി ആലപ്പാട്ട് പാലത്തിങ്കല്‍,പുഷ്പം ബ്രൈറ്റ് പൊറത്തൂര്‍ പള്ളിക്കുന്നന്‍.14 ാം തിയ്യതി 3 മണിക്ക് അയ്യങ്കാവ് മൈതാനത്തിന്റെ സമീപത്തെ തറവാട്ടുവീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും.15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണിക്ക് സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സംസ്‌ക്കാരം എം സി പോളിനോടുള്ള ആദരസൂചകമായി വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ഇരിങ്ങാലക്കുടയിലെ കടകമ്പോളങ്ങള്‍ അടച്ചിടണമെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു പത്രകുറിപ്പിലുടെ അഭ്യര്‍ത്ഥിച്ചു.
എം സി പോളിനേ കുറിച്ച്
മാമ്പിള്ളി ചാക്കോയുടെയും അന്നം ചാക്കോയുടെയും രണ്ടാമത്തേ മകനായി 1922 മെയ് 23ന് ജനിച്ച എം സി പോള്‍ ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.നിരവധി സാമൂഹ്യ സാംസ്‌ക്കാരിക ചാരിറ്റി സ്ഥാപനങ്ങളുടെ ഉടമയായ എം സി പോള്‍ സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയതോടെ തന്നേ സുഹൃത്തുക്കളുമായി ബിസിനസ് രംഗത്തേയ്ക്ക് ചുവടുറപ്പിക്കാന്‍ തുടങ്ങി.commercial printers limited എന്ന സ്ഥാപനത്തോടെപ്പം തന്നേ കരുവന്നൂര്‍ union tile Factory മനേജിംഗ് ഡയറക്ടറായും കാത്തലിക് ബാങ്ക് ലിമിറ്റഡ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.ബ്ലെയ്‌സ് കുറിസിന്റെ ആരംഭം മുതല്‍ ഇത് വരെയും ചെയര്‍മാനായി പ്രവര്‍ത്തിച്ചു.ഇന്ത്യയിലെ പ്രമുഖ കാലിത്തീറ്റ നിര്‍മ്മാതക്കളായ KDE Ltd ന്റെ പ്രമോട്ടര്‍ ഡയറക്ടര്‍,ഹോള്‍ ടൈം ഡയറക്ടര്‍,എക്‌സിക്യൂട്ടിവ് ഡയറക്ടര്‍,ചെയര്‍മാന്‍,മാനേജിംഗ് ഡയറക്ടര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.ബിസിനസിനൊപ്പം സാമൂഹ്യ,സാംസ്‌ക്കാരിക,രാഷ്ട്രിയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എം സി പോള്‍.30 വര്‍ഷകാലം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു.ഒരു തവണ മുന്‍സിപ്പല്‍ ചെയര്‍മാനായും നഗരസഭ പ്രദേശത്ത് വാട്ടര്‍ സപ്ലേ ഉള്‍പെടെ ഒട്ടേറേ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി.ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് നിയോജ മണ്ഡലം പ്രസിഡന്റ് ആയി 12 വര്‍ഷകാലം പ്രവര്‍ത്തിക്കുകയും കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളിജിന്റെ ആരംഭത്തിന് നേതൃത്വം നല്‍കി മനേജിംങ്ങ് ബോര്‍ഡ് അംഗമായി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചിരുന്നു.സെന്റ് ജോസഫ് കോളേജ് കമ്മിറ്റി അംഗമായും മോഡല്‍ ബോയ്‌സ് പി ടി എ പ്രസിഡന്റ് ആയി 30 വര്‍ഷകാലയളവും ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയി 8 വര്‍ഷവും ജില്ലാ പ്രസിഡന്റ് ആയി 33 വര്‍ഷകാലവും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലയണ്‍സ് ക്ലബ് റീജിണല്‍ ചെയര്‍മാനായും ഇരിങ്ങാലക്കുട റിക്രിയേഷന്‍ ക്ലബ് പ്രസിഡന്റായും ഉണ്ണായിവാരിയര്‍ സ്മാരകനിലയിന്റെ സെക്രട്ടറിയായും സോഷ്യല്‍ഫോറം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ കലാവേദിയായ ആര്‍ട്ട്‌സ് കേരളയുടെ സ്ഥാപക പ്രസിഡന്റാണ് എം സി പോള്‍.ചാരിറ്റി മേഖലയില്‍ സ്‌നേഹഭവന്റെ ആരംഭം മുതലുള്ള ബോര്‍ഡ് ആംഗം,പ്രതിക്ഷാഭവന്‍ അരംഭം മുതലുള്ള ഡയറക്ടര്‍മേഴ്‌സി ട്രസ്റ്റ് കമ്മിറ്റി അംഗം,സാന്ത്വനം കമ്മിറ്റി അംഗം,ദൈവപരിപാലന ഭവന അഡൈ്വസറി ബോര്‍ഡ് അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആരോഗ്യ മേഖലയില്‍ തൃശ്ശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍,സെന്റ് വിന്‍സെന്റ് ആശുപത്രി ഡയറക്ടര്‍ എന്നവയായിരുന്നു.ഇരിങ്ങാലക്കുട പിപ്പീള്‍സ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ആയി 14 വര്‍ഷം പ്രവര്‍ത്തിച്ചു.ഇരിങ്ങാലക്കുട പട്ടണത്തിന്റെ സാമൂഹ്യ-സാംസ്‌ക്കരിക-രാഷ്ട്രിയ-ബിസിനസ്സ് രംഗത്ത് ഏറേ മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെച്ചിട്ടുള്ള വ്യക്തിയാണ് എം സി പോള്‍.കലാ-കായിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ ഇരിങ്ങാലക്കുടയെ ഏറെ മുന്നോട്ട് നയിച്ച വ്യക്തിത്വം.നഗരസഭാദ്ധ്യന്‍,ക്രാന്തദര്‍ശിയായ ബിസിനസ്സ്‌ക്കാരന്‍ എന്നതിലേറെ ഇരിങ്ങാലക്കുട പട്ടണത്തിന്റെ വികസനത്തില്‍ തോളോട്‌തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കുശാഗ്രബുദ്ധിയും കഴിവുറ്റ സംഘാടകനും,ആസുത്രകനുമായിരുന്നു എം സി പോള്‍.
ഇരിങ്ങാലക്കുടയിലെ രാഷ്ട്രിയ വ്യവസായ പ്രമുഖന്‍ എം സി പോള്‍ അന്തരിച്ചു.
ഇരിങ്ങാലക്കുട: മുന്‍ ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം സി പോള്‍ (94) അന്തരിച്ചു.ഇരിങ്ങാലക്കുടയിലെ രാഷ്ട്രിയ വ്യവസായ രംഗത്തേ അധികായനുമായിരുന്നഎം സി പോള്‍ കെ എസ് സി എന്ന സ്ഥാപനത്തിന്റെ തലപ്പത്ത് 54 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്ന അദേഹം ഇരിങ്ങാലക്കുടക്കാര്‍ക്ക് എന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന വ്യക്തത്വമായിരുന്നു.ചൊവ്വാഴ്ച്ച രാവിലെയാണ് മകന്‍ എം.പി ജാക്സന്റെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. കുറച്ച് മാസങ്ങളായി അസുഖബാധിതനായിരുന്നു. കെ.എസ്.ഇയുടെ 54 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന മാനേജിങ്ങ് ഡയറക്ടര്‍ എം.സി പോള്‍ ഓക്ടോബര്‍ 22ന് ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചിരുന്നു. 17 വര്‍ഷക്കാലം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, 21 വര്‍ഷം ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ എന്നി സ്ഥാനങ്ങള്‍ അലങ്കരിച്ച എം.സി പോള്‍ രണ്ടുവര്‍ഷമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സംസ്‌ക്കാരം 15ന് ഭാര്യ ആനി,മക്കള്‍ എം പി ജാക്‌സണ്‍,ഡോ.ഉഷ,ടോമി,ജിജി,ബ്രൈറ്റ്.മരുമക്കള്‍ എസ്പാ,ഫ്രാന്‍സിസ്,മോളി,റീന,പുഷ്പം.
Related News click Here ഇരിങ്ങാലക്കുടയുടെ വികസനത്തിന് ദീര്‍ഘവിഷണം നല്‍കിയ എം സി പോളിന് ഹൃദയാജ്ഞലി.
സംസ്ഥാനപാത 61ലെ പുല്ലൂര്‍ അപകടവളവിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും
പുല്ലൂര്‍: പോട്ട- മൂന്നുപീടിക സംസ്ഥാനപാത 61 ലെ പുല്ലൂര്‍ മിഷന്‍ ആശുപത്രിക്കും മന്ത്രിപുരത്തിനും മദ്ധ്യേയുള്ള അപകടവളവ് ഒഴിവാക്കുന്നതിനുള്ള രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് വീണ്ടും തുടങ്ങുന്നു. ഈ മാസം തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍. ഇതിന്റെ മുന്നോടിയായി റോഡില്‍ നില്‍ക്കുന്ന ഈ ഭാഗത്തെ വൈദ്യൂതി കാലുകള്‍ നീക്കണം. എങ്കില്‍ മാത്രമെ കാനകള്‍ സ്ലാബിട്ട് മൂടി ടാറിങ്ങ് അടക്കമുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയൊള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടവളവ് ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വളവിലെ കയ്യേറ്റങ്ങള്‍ ഒഴിവാക്കി വീതി കൂട്ടി ഇരുവശങ്ങളിലും കാനകള്‍ നിര്‍മ്മിച്ച് കോണ്‍ക്രിറ്റ് ചെയ്ത് മണ്ണടിച്ചിരുന്നു. എന്നാല്‍ റോഡില്‍ നിന്നും വൈദ്യൂതി കാലുകള്‍ മാറ്റി സ്ഥാപിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്ത് വൈദ്യൂതി കാലുകള്‍ സ്ഥാപിച്ചാല്‍ ഉറപ്പുണ്ടാകില്ലെന്നുള്ളതിനാല്‍ താല്‍ക്കാലികമായി റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കുകയായിരുന്നു. മണ്ണ് നന്നായി ഉറച്ചശേഷം മാത്രമെ വൈദ്യൂതി കാലുകള്‍ നീക്കം സ്ഥാപിക്കാന്‍ കഴിയുകയയൊള്ളൂവെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്. ഇത് പൊതുമരാമത്ത് വകുപ്പും വൈദ്യൂതി വിഭാഗവും ചെന്ന് പരിശോധിച്ചശേഷം കാലുകള്‍ മാറ്റി സ്ഥാപിക്കും. അതിന് ശേഷം തുടര്‍ന്നുള്ള മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വീതി കൂട്ടിയഭാഗത്ത് ദിനംപ്രതി കച്ചവടക്കാര്‍ കയ്യേറുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നതോടെ ഇത് ഒഴിവാക്കുമെന്നും അവര്‍ പറഞ്ഞു. 2012ലാണ് പി.ഡബ്ല്യു.ഡി. വളവൊഴിവാക്കിക്കൊണ്ടുള്ള റോഡിനായി സ്ഥലം അടയാളപ്പെടുത്തിയത്. തുടര്‍ന്ന് പലയിടങ്ങളിലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവാദമായ വില്ലയുടെ മതിലടക്കമുള്ള കയ്യേറ്റങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതുമൂലം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് വിവാദ മതിലിന്റെ ഭാഗങ്ങളടക്കമുള്ളവ പൊളിച്ചുനീക്കിയാണ് റോഡ് വീതികൂട്ടല്‍ ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയുടെ പ്രവൃത്തികളാണ് ഇവിടെ നടക്കുന്നത്. നൂറിലധികം അപകടങ്ങളും ഇരുപതിലധികം വിലപ്പെട്ട ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ടെന്നാണ് ആളുകള്‍ പറയുന്നത്
കരുവന്നൂര്‍ പുഴയോരസംരക്ഷണ സമിതി രൂപികരിച്ച് വൃത്തിയാക്കല്‍ ആരംഭിച്ചു.
കരുവന്നൂര്‍ : കരുവന്നൂര്‍ പുഴയോരം വ്യാപകമായി കൈയേറുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഏകം പുഴയോര സംരക്ഷണ സമിതി രൂപികരിച്ച് പുഴയോരം വൃത്തിയാക്കല്‍ ആരംഭിച്ചു.വലിയപാലം മുതല്‍ ഇല്ലിക്കല്‍ ഡാം വരെയുള്ള പ്രദേശത്ത് മൂര്‍ക്കനാട് ബണ്ട് റോഡ് കേന്ദ്രമാക്കിയാണ് കൈയേറ്റം വ്യാപകമാകുന്നത്. നീരോലിത്തോട് എന്ന പ്രദേശത്തേ പുഴയിലേയ്ക്ക് ബണ്ട് പോലേ നിര്‍മ്മിച്ചാണ് കൈയേറ്റം നടന്നിരിക്കുന്നത്.മീന്‍ പിടിയ്ക്കാനായി നിരവധി പേരാണ് രാത്രിയെന്നേ പകലെന്നേ വ്യത്യാസമില്ലാതെ ഇവിടെ തമ്പടിക്കുകയും ഇവരില്‍ പലരും മദ്യവും മയക്ക്മരുന്നും ഉപയോഗിച്ച് വഴിയാത്രക്കാരായ സ്‌കൂള്‍ വിദ്യര്‍ത്ഥികളെ വരെ ശല്യം ചെയ്യുന്നതായി പരാതിയുണ്ട്.കരുവന്നൂര്‍ പുഴയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും കൈയേറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രദേശവാസികള്‍ പുഴയോരസംരക്ഷണസമിതിയെന്ന പേരില്‍ കൂട്ടായ്മ്മ രൂപികരിച്ച് പ്രദേശത്തേ കൈയേറ്റങ്ങള്‍ അടക്കം വൃത്തിയാക്കി കരുവന്നൂര്‍ പുഴയെ സംരക്ഷിക്കാനുള്ള ശ്രമത്തിന് ആരംഭം കുറിച്ചത്.ഷാനിത ജെയ്‌നദ്ദീന്‍ ചെയര്‍മാനും അഡ്വ.പ്രമോദ് രക്ഷാധികാരിയുമായ സമിതിയില്‍ വാര്‍ഡ് മെമ്പര്‍ അബ്ദുള്ളകുട്ടി,ചിന്താ ധര്‍മ്മരാജന്‍,ഫസല്‍ ഹഖ്,ബാലചന്ദ്രന്‍ തച്ചിലത്ത്,ഗോപിനാഥന്‍ തൊട്ടിപ്പുള്ളി,സിദ്ധീഖ് ടി എ,സുധീര്‍ സുഗുതന്‍,റിജു,ബഷീര്‍,സന്തീഷ്,ഗോപാലന്‍,കുഞ്ഞുമുഹമ്മദ്,ജയന്‍,മണികണ്ഠന്‍,ജനഗന്‍ എന്നിവരെ കമ്മിറ്റി അംഗങ്ങളുമായാണ് സമിതി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
പൊറത്തിശ്ശേരി മഹാത്മ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.
പൊറത്തിശ്ശേരി ; മഹാത്മ എല്‍. പി ,യു .പി സ്‌കൂളിലെ ശീതീകരിച്ച ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളിലെ സ്പീക്കര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനവും 58 മത് വാര്‍ഷികം, അധ്യാപക രക്ഷാകര്‍ത്ത്യദിനം ,മാത്യദിനം എന്നിവയും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്പീക്കര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മഹാത്മ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം പി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.വി.എ മനോജ് കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ,വത്സല ശശി (പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഇരിങ്ങാലക്കുട നഗരസഭ),പ്രജിത സുനില്‍ കുമാര്‍,കെ .ഡി ഷാബു ,ടി.കെ ലക്ഷ്മി ടീച്ചര്‍,ലളിത കുമാര്‍ വി.കെ ,ശശിധരന്‍ കെ.വി ,ലിനി എം.ബി,ജീജി ഇ .ബി എന്നിവര്‍ സംസാരിച്ചു.
കരിക്കുറി തിരുന്നാള്‍ ഭക്തിനിര്‍ഭരം : അമ്പത് നോമ്പിന് തുടക്കമായി.
ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍ കരുത്ത കുരുശടയാളം വരച്ചു.ആദിമ സഭയില്‍ നോമ്പിന് ചാക്കുടുത്ത് ചാരം പൂശി പ്രാര്‍ത്ഥിച്ച് ഒരുങ്ങിയിരുന്നതിന്റെ പ്രതീകമായാണ് ചാരം കൊണ്ട് നെറ്റിയില്‍ കുരിശ് വരക്കുന്നത്. നോമ്പുകാലത്തെ എല്ലാ വെളളിയാഴ്ചകളിലും വിവിധ കുടുംബ സമ്മേളന യൂണിറ്റുകളില്‍ നിന്നും കുരിശിന്റെ വഴി പ്രര്‍ത്ഥന നടക്കും. മലയാറ്റൂര്‍, കനകമല തുങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടന്ന വിഭൂതി തിരുനാളിന് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി.കാല്‍വരി മലയിലെ രക്ഷാകരബലി അനുസ്മരിച്ചാണ് ക്രിസ്തുവിന്റെ പീഢാനുഭവത്തോടുളള ഐക്യദാര്‍ഢ്യവുമായി വിശ്വാസികള്‍ അമ്പത് നോമ്പ് അനുഷ്ഠിക്കുന്നത്. സെന്റ്.തോമസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍,അസി.വികാരിമാരായ ഫാ.അജോ പുളിക്കന്‍,ഫാ.മില്‍ട്ടന്‍ തട്ടില്‍, ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി, സെക്രട്ടറി ഫാ.അനൂപ് കോലങ്കണ്ണി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു
ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ 23 ലക്ഷം രൂപ അനുവദിച്ചതായി എം എല്‍ എ കെ യു അരുണന്‍ അറിയിച്ചു. ചികിത്സാ ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു വരുന്നു.ഇരുവൃക്കകളും നഷ്ടപെട്ട് സ്വന്തം അച്ഛന്റെ വൃക്ക ദാനമായി സ്വീകരിക്കുകയും ചികിത്സയില്‍ ഏറെനാള്‍ കഴിയുകയും പീന്നീട് മരണപ്പെടുകയും ചെയ്ത കുഴിക്കാട്ട്‌കോണം സ്വദേശി കെങ്കയില്‍ വീട്ടില്‍ ശേഖരന്‍ മകന്‍ വൈശാഖിനുള്ള രണ്ട് ലക്ഷം രൂപയും അപ്ലാസ്മിക് അനാറ്റമിക എന്ന രോഗം ബാധിച്ച് ബോണ്‍ മാരോ ശസ്ത്രകിയക്കായി കാത്തിരിക്കുന്ന താണിശ്ശേരി സ്വദേശി തിരുകുളം സജിത്ത് കുമാറിന്റെ മകന്‍ അനയ് കൃഷ്ണയ്ക്കുള്ള മൂന്ന് ലക്ഷം രൂപയും ഭാര്യയ്ക്ക് അപകടമരണം സംഭവിച്ച കിഴുത്താണിയിലെ സന്ദിപിന് 1 ലക്ഷം രൂപയും ഭര്‍ത്താവിന് അപകടം മരണം സംഭവിച്ച താണിശ്ശേരിയിലെ ശാരദയ്ക്ക് ഒരു ലക്ഷം രൂപയും ഉള്‍പെടെ 83 പേര്‍ക്കായാണ് ധനസഹായം.എം എ എ പ്രൊഫ. കെ യു അരുണന്‍ ഇരുവരുടെയും വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്.മുകുന്ദപുരം താലൂക്കാഫിസര്‍ ഐ ജൈ മധുസൂദനന്‍,മാടായികോണം വില്ലേജോഫിസര്‍ കെ എ ബുഷറാ,മനവലശ്ശേരി വില്ലേജ് ഓഫീസര്‍ ടി എ പ്രമോദ് എന്നിവര്‍ എം എ എ യുടെ ഒപ്പം ധനസഹായ വിതരണത്തിനെത്തിയിരുന്നു.
ഐ സി എല്‍ മെഡിലാബ് ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പിന്റെ ആരോഗ്യ ചികിത്സ രംഗത്തേയ്ക്കുള്ള ആദ്യ ചുവട് വെയ്പ്പായി പുതിയ സംരംഭമായ ഐ സി എല്‍ മെഡിലാബ് പ്രവര്‍ത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട ആല്‍ത്തറക്ക് സമീപം വില്ലജ് ഓഫീസിനു എതിര്‍ വശത്ത് പ്രവര്‍ത്തനം ആരംഭിച്ച ഹൈടെക് ലാബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.മുതലമട സ്നേഹം ചാരിറ്റബിള്‍ ട്രസ്ററ് സ്വാമി സുനില്‍ദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ മുഖ്യാതിഥിയായിരിന്നു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്സണ്‍ നിമ്യ ഷിജു , മുന്‍.ഗവ .ചീഫ്.വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, ഐ ടി യു ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ലോകോത്തര നിലവാരത്തിലുള്ള സമ്പൂര്‍ണ്ണ രോഗ നിര്‍ണ്ണയ ലബോറട്ടറിയും ഒപ്പം കേരളത്തില്‍ ആദ്യമായി ഹാര്‍ട്ട് ബൈപാസിനും ആന്‍ജിയോപ്ലാസ്റ്റിക്കും അല്ലാതെ വേദനയില്ലാതെ ചീകിത്സിക്കുന്ന VASO മെഡിടെക് EECP ചീകിത്സാരീതിയും ഏറ്റവും കുറഞ്ഞ ചിലവില്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഐ സി എല്‍ മെഡിലാബ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ കെ.ജി. അനില്‍ കുമാര്‍ പറഞ്ഞു.എന്‍ഹാന്‍സിഡ് എക്സ്റ്റേണല്‍ കൗണ്ടര്‍ പള്‍സേഷന്‍ തെറാപ്പി,മൈന്‍ഡ് റേ മള്‍ട്ടി ഫംഗ്ഷണല്‍ ടെസ്റ്റ് മെഷീന്‍,ഹെമറ്റോളജി അനലൈസര്‍,ഫുള്ളി ഓട്ടോമേറ്റഡ് മള്‍ട്ടി ഫംഗ്ഷണല്‍ അനലൈസര്‍,ബ്രസ്റ്റ് കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള ഇലുമിനിയാ 360,ആന്തരിയ അവയവങ്ങളുടെ ബ്ലഡ് പ്ലഷര്‍ അളക്കുന്നതിനുള്ള സിമ്ര കോര്‍ഇവാലുവേഷന്‍ ഉള്‍പെടെ നൂതന രോഗനിര്‍ണ്ണയ ഉപകരണങ്ങളും മികച്ച ഡോക്ടര്‍മാരുമായണ് ഐ സി എല്‍ മെഡിലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.ഉദ്ഘാടനത്തോട് അനുബദ്ധിച്ച് ആദ്യം ബുക്ക് ചെയ്യുന്ന 100 EECP ട്രീറ്റിമെന്റുകള്‍ക്ക് 50% ഡിസ്‌കൗണ്ട് നല്‍കുന്നുണ്ടെന്നും അനില്‍ കുമാര്‍ അറിയിച്ചു.വാസോ മെഡിടെകുമായി ചേര്‍ന്ന് 2 വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയോളം മുതല്‍മുടക്കി കേരളത്തില്‍ 50 അത്യാധുനിക മെഡിക്കല്‍ സെന്ററുകള്‍ ആരംഭിയ്ക്കുമെന്നും അദേഹം പറഞ്ഞു.EECP തെറാപ്പിയ്ക്ക് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകേണ്ടതില്ല. ദിവസവും ഒരു മണിക്കൂറോളം പ്രത്യേകം സജ്ജീകരണങ്ങളോടെയുള്ള സംവിധാനത്തില്‍ വിദഗ്ദ്ധരായ സ്‌പെഷ്യലിസ്റ്റുകളുടെ നിരീക്ഷണത്തില്‍ 35 ദിവസങ്ങള്‍ തുടര്‍ച്ചയായാണ് ഈ ചീകിത്സ നല്‍കുന്നത്. EECP ട്രീറ്റ്‌മെന്റില്‍ ക്രമീകരിക്കാവുന്ന ഏതാനും കഫ്സുകള്‍ കൈകളിലും കാലുകളിലും ധരിപ്പിച്ച് രോഗിയെ പ്രത്യേകം സജ്ജമാക്കിയ ഒരു സ്‌പെഷ്യല്‍ ട്രീറ്റ്മെന്റ് ബെഡില്‍ കിടത്തുന്നു. ഓരോ മൈക്രോ സെക്കന്റിലും രോഗിയുടെ ഹൃദയമിടിപ്പിനൊപ്പം കഫ്സ് വികസിക്കുകയും ചുരുങ്ങുകയും ചെയുന്നു. ഇതിന്റെ ഫലമായി രക്തം ഹൃദയത്തിലേക്ക് തിരിച്ച് പമ്പ് ചെയ്യുകയും രക്ത പ്രവാഹം വര്‍ദ്ധിപ്പിച്ച് സ്വഭാവികമായി തന്നെ പുതിയ രക്ത വാഹിനികള്‍ സൃഷ്ടിക്കുന്നു. തിരിച്ച് ഹൃദയത്തില്‍ നിന്ന് കാലുകളിലേക്ക് രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ കഫ്സുകള്‍ ചുരുങ്ങി രക്തം സ്വീകരിക്കുന്നതിനാല്‍ ഹൃദയത്തിന്റെ വര്‍ക്ക് ലോഡ് കുറക്കുന്നു. ഈ ചീകിത്സ സമയത്ത് രോഗി ശരീരത്തില്‍ രക്ത സംക്രമണം വര്‍ദ്ധിക്കുന്ന പ്രവര്‍ത്തനങ്ങളേക്കുറിച്ച് അറിയാതെ വളരെ റിലാക്‌സ്ഡ് ആയിരിക്കുകയും ചെയുന്നു. രണ്ടാഴ്ച്ചകൊണ്ട് രോഗിയുടെ നെഞ്ചുവേദന, ശ്വാസതടസം, ക്ഷീണം എന്നിവ കുറയുകയും അവരുടെ ആരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുകയും ചെയ്യുന്നുവെന്ന് ഐ സി എല്‍ മെഡിലാബ് പ്രതിനിധികള്‍ പറയുന്നു.
ദേവസ്വം ഭൂമി തിരികെ കിട്ടാന്‍ വീണ്ടും ജനകീയപ്രക്ഷോപം ആരംഭിയ്ക്കും : ഹിന്ദു ഐക്യവേദി
ഇരിങ്ങാലക്കുട ; ഠാണാവില്‍ കൂടല്‍മാണിക്യം ദേവസ്വം ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐ ഓഫിസ് ഒഴിഞ്ഞുപോയതിനെതുടര്‍ന്ന് സ്ഥലം ദേവസ്വം തിരികെ പിടിക്കണമെന്ന് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതി ആവശ്യപ്പെട്ടു. ദേവസ്വം തിരികെ ആവശ്യപ്പെട്ടിട്ടും വീണ്ടും പോലീസ് ട്രാഫിക് യൂണിറ്റ് ആരംഭിക്കുവാന്‍ പോകുന്നത് ചില സമ്മര്‍ദ്ധശക്തികളുടെ നീക്കമാണെന്ന് യോഗം കുറ്റപ്പെടുത്തി. കോടതികള്‍ സ്ഥിതിചെയ്തിരുന്ന കച്ചേരിപറമ്പ് തിരികെ ലഭിക്കാന്‍ നടത്തിയ നിയമപരമായും ജനകീയമായുള്ള പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി. യോഗത്തില്‍ പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സംഘടനാസെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ പി.എന്‍.ജയരാജ്, മനോഹരന്‍ തുമ്പൂര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് സതീശന്‍ അളഗപ്പനഗര്‍ എന്നിവര്‍ സംസാരിച്ചു.
ചേലൂരില്‍ സ്‌കൂട്ടറിന് പുറകില്‍ ബസിടിച്ച് യുവാവിന് പരിക്ക്
ഇരിങ്ങാലക്കുട : ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.പാല്‍ വിതരണം കഴിഞ്ഞ് വരുകയായിരുന്ന തയ്യില്‍ സുരേഷ് മകന്‍ വിഷ്ണു വീട്ടിലേയ്ക്ക് ഉള്ള വഴിയിലേയ്ക്ക് വാഹനം വളയ്ക്കുന്നതിനിടെ പിറകില്‍ വരുകയായിരുന്ന പീ ജി ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയില്‍ സ്‌കൂട്ടര്‍ ഭാഗിഗകമായും ബസിന്റെ മുന്‍വശത്തേ ഗ്ലാസ് തകരുകയും ചെയ്തു.തലയ്ക്ക് പരിക്കേറ്റ യുവാവിനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
വടയമ്പാടിയും അശാന്തന്റെ മൃതദേഹത്തോടുള്ള അനാദരവും കുരിപ്പുഴക്ക് നേരെയുള്ള അക്രവും സംഘപരിവാറിന്റെ ജാതീയ വിവേചനത്തിന്റെ ഇരുള്‍ പരത്തല്‍ : കെ പി സന്ദീപ്
കാട്ടൂര്‍ :- വടയമ്പാടി സംഭവവും അശാന്തന്‍ഖെ മൃതദേഹത്തോട് കാണിച്ച അനാദരവും കുരീപ്പുഴക്ക് നേരെ കൊല്ലത്തുണ്ടായ അക്രമവും സംഘപരിവാറിന്റെ മതേതര കേരളത്തില്‍ ജാതീയ വിവേചനത്തിന്റെ അന്ധകാരം പരത്തുന്ന പുതിയ ശ്രമങ്ങളാണെന്ന് എ.ഐ.വൈ.എഫ് തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ കാട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സായാഹ്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.എ.ഐ.വൈ.എഫിനെ പോലുള്ള യുവജന പ്രസ്ഥാനങ്ങള്‍ തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ക്ക് മാത്രമേ ഇവയെ ചെറുക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.കെ എ പ്രദീപ് അധ്യക്ഷനായി. ടി ആര്‍ രമേഷ്,എ എസ് ബിനോയ്,എ ജെ ബേബി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി കെ രമേഷ് സ്വാഗതവും, സഹഭാരവാഹി ജോജോ നന്ദിയും രേഖപ്പെടുത്തി.
കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്രം കുറിച്ച് ശ്രീ ശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി
ഇരിഞ്ഞാലക്കുട : 57 -മത് കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ ചരിത്ര വിജയവുമായി ശ്രീശങ്കര സംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി വിജയികളായി .സന്തോഷ് ട്രോഫി താരങ്ങളും ,യൂണിവേഴ്‌സിറ്റി താരങ്ങളാലും ശക്തരായ സെന്റ്.തോമസ് കോളേജ് തൃശ്ശൂരിനെ ഏകപക്ഷിയമായ ഒരു ഗോളിന് പരാജയപെടുത്തി കൊണ്ടാണ് ശ്രീശങ്കരസംസ്‌കൃത യൂണിവേഴ്‌സിറ്റി കാലടി വിജയികളാകുന്നത് .ഇതു ആദ്യമായാണ് ശ്രീ ശങ്കര സംസ്‌കൃതയൂണിവേഴ്‌സിറ്റി കാലടി കണ്ടംകുളത്തി ടൂര്‍ണമെന്റില്‍ കിരീടം ചൂടുന്നത് . മികച്ച ഒരു ഫൈനല്‍ മത്സരമായിരുന്നു നടന്നത് .വിജയികള്‍ക്ക് 30000 രൂപക്യാഷ് പ്രൈസും ശ്രീകണ്ടംകുളത്തിലോനപ്പന്‍ മെമ്മോറിയല്‍ റോളിങ്ങ്‌ട്രോഫിയും പയസ്‌കണ്ടംകുളത്തിയും മുഖ്യഅഥിതിയായ അഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ആര്‍ ബിജോയും ചേര്‍ന്നു നല്‍കി , രണ്ടാം സ്ഥാനക്കാര്‍ക് 25000 ക്യാഷ്‌പ്രൈസും ടി. എല്‍ ഫ്രാന്‍സിസ് തൊഴുത്തുംപറമ്പില്‍ റണ്ണേഴ്‌സ്‌ട്രോഫിയും ടി. ജെ തോമസ് നല്‍കി .ചടങ്ങില്‍ കെ.സ്. ഇചെയര്‍മാന്‍ അഡ്വ. എ. പി. ജോര്‍ജ് കളിക്കാരെ പരിചയപെട്ടു . മികച്ചഗോള്‍കീപ്പര്‍ , ഡിഫന്‍ഡര്‍ , ഫോര്‍വേഡ് ആയി സെന്റ്, തോമസ് കോളേജ് തൃശ്ശൂര്‍ലെ ജെയ്മിജോയ് , റിജോ , ശ്രീക്കുട്ടന്‍ എന്നിവരെ തിരഞ്ഞെടുത്തു,ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള പാപ്പി മെമ്മോറിയല്‍ പുരസ്‌കാരവും , മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരവും ഫൈനലിലെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ശ്രീശങ്കരകാലടിയൂണിവേഴ്‌സിറ്റിയിലെ റഫീഖ് , ഷെഫീഖ് ,എഡ്വിന്‍ എന്നിവര്‍ കരസ്ഥമാക്കി , കളിയിലെ മികച്ചഗോളിനുള്ള പുരസ്‌കാരവും , ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി ക്രൈസ്റ്റ് കോളേജിലെ അഭിഷേകിനെ തിരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ, ജേക്കബ് ഞെരിഞ്ഞപ്പിള്ളി , കോളേജ് പ്രിന്‍സിപ്പല്‍ഡോ. മാത്യുപോള്‍ഊക്കന്‍ ,വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊ. വി.പിആന്റോ ,ഫാ. ജോയ് പീനിക്കപ്പറമ്പില്‍ ,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരായ ഡോ . ജേക്കബ് ജോര്‍ജ് ,സെബാസ്റ്റ്യന്‍ കെ.എം , ഡോ . ശ്രീജിത്ത് രാജ് ,ഡോ .അരവിന്ദബി.പി ,ഡോ വിവേകാന്ദന്‍ ,തോമസ്വി.എന്നിവര്‍ പ്രസംഗിച്ചു .
കോതറ ആറാട്ടുകടവ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.
എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആറാട്ട് നടക്കുന്ന കോതറ ആറാട്ടുകടവ് പടിയൂരിലെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.പുല്ലും ചണ്ടിയും നിറഞ്ഞു ഉപയോഗ ശൂന്യമായി കടന്നിരുന്ന കടവാണ് പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി സ.വി.ആര്‍.രമേഷ്, സ.ബിപിന്‍.ടി.വി, സ.കെ.പി.കണ്ണന്‍,സ. വിഷ്ണു ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഈ മാസം ഇരുപത്തിനാണ് എടതിരിഞ്ഞി ഉത്സവം.
ആയിരം സ്ത്രികള്‍ അണിനിരന്ന എസ് എന്‍ ഡി പി മെഗാ യോഗാപ്രദര്‍ശനം
ഇരിങ്ങാലക്കുട : എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുന്‍ നിര്‍ത്തി യോഗമാസ്റ്റര്‍ സുജിത്ത് ബാലാജിയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനവും ദൈവദശകം,ഹരിവരാസനം എന്നി അടിസ്ഥാനമാക്കി നൃത്ത ശില്പവും അരങ്ങേറി.ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ നടന്ന യോഗപ്രദര്‍ശനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി പി.കെ.പ്രസന്നന്‍,യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍,യോഗം അസിസ്റ്റന്റ് സെക്രട്ടറി ബേബി റാം,യോഗം ഡയറക്ടര്‍മാരായ കെ കെ ബിനു,സജീവ് കുമാര്‍ കല്ലട,കെ കെ ചന്ദ്രന്‍,സി കെ യുധിമാസ്റ്റര്‍,യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എന്‍ ബി ബിജോയ്,എസ് എന്‍ ബി എസ് സമാജം പ്രസിഡന്റ് എം കെ വിശ്വംഭരന്‍,എച്ച് ഡി പി സമാജം പ്രസിഡന്റ് ഭരതന്‍ കണ്ടേന്‍ക്കാട്ടില്‍,മാലിനി പ്രേംകുമാര്‍,യോഗ കോര്‍ഡിനേറ്റര്‍ സുലഭ മനോജ്,എം കെ സുബ്രഹ്മുണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.