പൊറത്തിശ്ശേരി മഹാത്മ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ ഉദ്ഘാടനം ചെയ്തു.

407
Advertisement

പൊറത്തിശ്ശേരി ; മഹാത്മ എല്‍. പി ,യു .പി സ്‌കൂളിലെ ശീതീകരിച്ച ഹൈടെക് കമ്പ്യൂട്ടര്‍ ലാബിന്റെയും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളിലെ സ്പീക്കര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനവും 58 മത് വാര്‍ഷികം, അധ്യാപക രക്ഷാകര്‍ത്ത്യദിനം ,മാത്യദിനം എന്നിവയും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍ ഷാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്പീക്കര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മഹാത്മ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം പി ഭാസ്‌ക്കരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.വി.എ മനോജ് കുമാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ,വത്സല ശശി (പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഇരിങ്ങാലക്കുട നഗരസഭ),പ്രജിത സുനില്‍ കുമാര്‍,കെ .ഡി ഷാബു ,ടി.കെ ലക്ഷ്മി ടീച്ചര്‍,ലളിത കുമാര്‍ വി.കെ ,ശശിധരന്‍ കെ.വി ,ലിനി എം.ബി,ജീജി ഇ .ബി എന്നിവര്‍ സംസാരിച്ചു.

Advertisement