മാള ഹോളി ഗ്രേസ് അക്കാദമി ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

313
Advertisement

മാള വലിയപറമ്പില്‍ സ്ഥിതി ചെയ്യുന്ന ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍സിന്റെ ഏറ്റവും പുതിയ സംരംഭമായ ഹോളി ഗ്രേസ് അക്കാദമി ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ജൂലൈ 18 ,2019 രാവിലെ 10.30 നു ബഹു.ഫാ . ജോളി വടക്കന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഹോളി ഗ്രേസ് അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ചെയര്‍മാന്‍ ശ്രീ വക്കച്ചന്‍ താക്കോല്‍ക്കാരന്‍ അധ്യക്ഷത വഹിച്ചു.ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് ചെയര്‍മാന്‍ ശ്രീ സാനി എടാട്ടുകാരന്‍ , അല്‍ഫോന്‍സാ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ചെയര്‍മാന്‍ ഡോ . ഷിബു ജോസഫ് കോട്ടായില്‍, അല്‍ഫോന്‍സാ കോളേജ് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ശ്രീ ടോമി ജോസഫ് കോട്ടായില്‍ എന്നിവര്‍ സംബന്ധിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഫാ . ജോളി വടക്കന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പഠന കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് വേണ്ട അച്ചടക്കത്തിന് വേണ്ട നല്ലശീലങ്ങള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതിനെക്കുറിച്ചും പ്രതിപാദിച്ചു.നമുക്ക് ലഭ്യമായിട്ടുള്ള സൗകര്യങ്ങള്‍ നല്ലരീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് പറയുകയുണ്ടായി.നമുക്ക് ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വേണം നമ്മള്‍ ലക്ഷ്യസ്ഥാനത്തേക്കു ചുവടു വെക്കേണ്ടത് . ഏതൊരു പ്രവൃത്തിക്കും ഗുരുത്വം ആവശ്യമാണ് .പ്രത്യേകിച്ച് നല്ല വിദ്യാഭ്യാസത്തിന്റെ അടിത്തറയും ഗുരുത്വമാണ് എന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

Advertisement