സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെസ്,ക്യാരംസ് മത്സരം സംഘടിപ്പിച്ചു

461
Advertisement

പുല്ലൂര്‍ : സി പി ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെസ്,ക്യാരംസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു.സി പി എം ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.ടി ജി ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ പി ദിവാകരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.ചെസ് മത്സരത്തില്‍ ജോസ് പോള്‍ ഡേവീസ് ഇരിങ്ങാലക്കുട,രാധകൃഷ്ണന്‍ കെ എസ് മൂര്‍ക്കനാട്,ബിബിന്‍ തോമസ് താണിശ്ശേരി എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.കാര്യംസില്‍ എ എന്‍ രാജന്‍,നോയല്‍ എ ഡി എന്നിവര്‍ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ശശിധരന്‍ തേറാട്ടില്‍,സുരേഷ് എ വി,രാജേഷ് പി വി,കെ സി രണദിവെ,സുധികുമാര്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement