ചേലൂരില്‍ സ്‌കൂട്ടറിന് പുറകില്‍ ബസിടിച്ച് യുവാവിന് പരിക്ക്

2390
Advertisement

ഇരിങ്ങാലക്കുട : ചേലൂര്‍ പെട്രോള്‍ പമ്പിന് സമീപം ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.പാല്‍ വിതരണം കഴിഞ്ഞ് വരുകയായിരുന്ന തയ്യില്‍ സുരേഷ് മകന്‍ വിഷ്ണു വീട്ടിലേയ്ക്ക് ഉള്ള വഴിയിലേയ്ക്ക് വാഹനം വളയ്ക്കുന്നതിനിടെ പിറകില്‍ വരുകയായിരുന്ന പീ ജി ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയില്‍ സ്‌കൂട്ടര്‍ ഭാഗിഗകമായും ബസിന്റെ മുന്‍വശത്തേ ഗ്ലാസ് തകരുകയും ചെയ്തു.തലയ്ക്ക് പരിക്കേറ്റ യുവാവിനെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.

Advertisement