ആയിരം സ്ത്രികള്‍ അണിനിരന്ന എസ് എന്‍ ഡി പി മെഗാ യോഗാപ്രദര്‍ശനം

1208
Advertisement

ഇരിങ്ങാലക്കുട : എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുന്‍ നിര്‍ത്തി യോഗമാസ്റ്റര്‍ സുജിത്ത് ബാലാജിയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനവും ദൈവദശകം,ഹരിവരാസനം എന്നി അടിസ്ഥാനമാക്കി നൃത്ത ശില്പവും അരങ്ങേറി.ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍ നടന്ന യോഗപ്രദര്‍ശനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാകുളം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി പി.കെ.പ്രസന്നന്‍,യോഗം കൗണ്‍സിലര്‍ ജയന്തന്‍ പുത്തൂര്‍,യോഗം അസിസ്റ്റന്റ് സെക്രട്ടറി ബേബി റാം,യോഗം ഡയറക്ടര്‍മാരായ കെ കെ ബിനു,സജീവ് കുമാര്‍ കല്ലട,കെ കെ ചന്ദ്രന്‍,സി കെ യുധിമാസ്റ്റര്‍,യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എന്‍ ബി ബിജോയ്,എസ് എന്‍ ബി എസ് സമാജം പ്രസിഡന്റ് എം കെ വിശ്വംഭരന്‍,എച്ച് ഡി പി സമാജം പ്രസിഡന്റ് ഭരതന്‍ കണ്ടേന്‍ക്കാട്ടില്‍,മാലിനി പ്രേംകുമാര്‍,യോഗ കോര്‍ഡിനേറ്റര്‍ സുലഭ മനോജ്,എം കെ സുബ്രഹ്മുണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.