ദേവസ്വം ഭൂമി തിരികെ കിട്ടാന്‍ വീണ്ടും ജനകീയപ്രക്ഷോപം ആരംഭിയ്ക്കും : ഹിന്ദു ഐക്യവേദി

488
Advertisement

ഇരിങ്ങാലക്കുട ; ഠാണാവില്‍ കൂടല്‍മാണിക്യം ദേവസ്വം ഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഐ ഓഫിസ് ഒഴിഞ്ഞുപോയതിനെതുടര്‍ന്ന് സ്ഥലം ദേവസ്വം തിരികെ പിടിക്കണമെന്ന് ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് സമിതി ആവശ്യപ്പെട്ടു. ദേവസ്വം തിരികെ ആവശ്യപ്പെട്ടിട്ടും വീണ്ടും പോലീസ് ട്രാഫിക് യൂണിറ്റ് ആരംഭിക്കുവാന്‍ പോകുന്നത് ചില സമ്മര്‍ദ്ധശക്തികളുടെ നീക്കമാണെന്ന് യോഗം കുറ്റപ്പെടുത്തി. കോടതികള്‍ സ്ഥിതിചെയ്തിരുന്ന കച്ചേരിപറമ്പ് തിരികെ ലഭിക്കാന്‍ നടത്തിയ നിയമപരമായും ജനകീയമായുള്ള പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പുനല്‍കി. യോഗത്തില്‍ പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സംഘടനാസെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, താലൂക്ക് ജനറല്‍ സെക്രട്ടറിമാരായ പി.എന്‍.ജയരാജ്, മനോഹരന്‍ തുമ്പൂര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് സതീശന്‍ അളഗപ്പനഗര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement