31.9 C
Irinjālakuda
Wednesday, January 15, 2025
Home Blog Page 622

കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ ശതമോഹനം മോഹിനിയാട്ട കച്ചേരി ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.

ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരോടി കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉണ്ണായിവാരിയര്‍ കലാനിലയത്തില്‍ നടന്ന കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ ശതമോഹനം മോഹിനിയാട്ട കച്ചേരിയും ശില്‍പ്പശാലയും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. കലാമണ്ഡലം ലീലാമ്മ ആവിഷ്‌ക്കരിച്ച് ആദിതാളത്തില്‍ രാഗമാലികയായി തയ്യാറാക്കിയ ചൊല്‍ക്കൊട്ടോടെയാണ് പ്രജീഷ ഗോപിനാഥ് മോഹിനിയാട്ട കച്ചേരി ആരംഭിച്ചത്. രണ്ടാമതായി കലാനിലയം ഗോപിനാഥന്‍ എഴുതി സാവേരി രാഗത്തില്‍ ആദിതാളത്തില്‍ പ്രഷീജ ചിട്ടപ്പെടുത്തിയ കരുണ ചെതതും എന്ന വര്‍ണ്ണം അരങ്ങേറി. തുടര്‍ന്ന് യാഹി മാധവ എന്ന ഗീര്‍ത്തനം രാഗമാലികയായി ആദിതാളത്തില്‍ ചിട്ടപ്പെടുത്തി കാണിച്ചു. തുടര്‍ന്ന് ആദിതാളത്തില്‍ ധനശ്രീ രാഗത്തില്‍ തില്ലാനയും തുടര്‍ന്ന് നാരായണീയത്തിലെ ആദ്യശ്ലോകവും അവതരിപ്പിച്ചതോടെ മോഹിനിയാട്ടകച്ചേരി സമാപിച്ചു. കലാനിലയം ഗോപിനാഥന്‍ നട്ടുവാങ്കവും രജുനാരായണന്‍ വായ്പാട്ടും കലാമണ്ഡലം ഷൈജു മൃദംഗവും വിനോദ് അങ്കമാലി വയലിനും പി. നന്ദകുമാര്‍ ഇടയ്ക്കയും വായിച്ചു. നേരത്തെ നടന്ന സമ്മേളനത്തില്‍ എ. അഗ്‌നി ശര്‍മ്മന്‍ അധ്യക്ഷനായി. നിര്‍വ്വാഹക സമിതി അംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ടി.കെ. നാരായണന്‍, രാജേഷ് തമ്പാന്‍, പി. ശിവദാസ് എന്നിവര്‍ സംസാരിച്ചു.

 

Advertisement

സംസ്ഥാനത്തേ ബസ് സമരം പിന്‍വലിച്ചു.

ഇരിങ്ങാലക്കുട : അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ബസ്സുടമകള്‍ തീരുമാനിച്ചത്. നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്.എന്നാല്‍ പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നത്തെ ചര്‍ച്ചയിലും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് ശേഷവും ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തൃശൂര്‍ അടക്കമുള്ളിടത്ത് രാവിലെ മുതല്‍ ചില ബസ്സുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോഴാണ് പിന്‍വലിച്ചത്. സമരം പിന്‍വലിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു. മറുവിഭാഗം ഇനി സമരം തുടരാനാകില്ല എന്ന നിലപാടും എടുത്തു. അതോടെ സമരം പൊളിയും എന്ന നില വന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സമരം പ്രഖ്യാപിക്കുന്നുവെന്ന തീരുമാനം അധികം വൈകാതെ വന്നു. ഇതിനിടെ ബസ്സുടമകളുടെ സംഘടനാ തലപ്പത്ത് നിന്ന് ഒരാളെ പുറത്താക്കിയതായി മറ്റുചിലര്‍ അറിയിച്ചു.

Advertisement

യാത്രക്കാര്‍ക്ക് ആശ്വാസമായി ഡി.വൈ.എഫ്.ഐ യുടെ സമാന്തര സര്‍വ്വീസ്

ഇരിങ്ങാലക്കുട : സ്വകാര്യ ബസ് സമരത്തെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഉള്‍പ്രദേശങ്ങളിലേക്കുള്‍പ്പടെ സമാന്തര വാഹന സൗകര്യമൊരുക്കി. രാവിലെ 11 മണി മുതല്‍ ആറ് വാഹനങ്ങളിലായി ആരംഭിച്ച സര്‍വ്വീസ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍.എല്‍.ശ്രീലാല്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. മിനിമം ചാര്‍ജ്ജില്‍ ഒരു രൂപ വര്‍ധിപ്പിച്ച് നല്‍കിയിട്ടും അന്യായമായി നടത്തുന്ന ഈ സമരം ഇനിയും തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സമാന്തര സര്‍വ്വീസ് വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.ഡി.സിജിത്ത് അറിയിച്ചു. രാവിലെ 11 മണിമുതല്‍ ആരംഭിച്ച സര്‍വ്വീസ് രാത്രി 9 മണി വരെ ലഭിക്കത്തക്ക നിലയിലാണ് സര്‍വ്വീസ് നടത്തുന്നത്. അടുത്തുള്ള പ്രദേശങ്ങളിലേക്കായി 20 ഓളം ബൈക്കുകളും നിരത്തിലുണ്ടായിരുന്നു.ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ആര്‍.എല്‍.ജീവന്‍ലാല്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ വി.എച്ച്.വിജീഷ്. കെ.എന്‍.ഷാഹിര്‍, കെ.എസ്.സുമിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement

ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് പോലിസുകാര്‍

കാട്ടൂര്‍ : ജൈവകൃഷിയില്‍ നൂറുമേനി വിളയിച്ച് പോലിസുകാരനും സുഹൃത്തുകളും. ആളൂര്‍ പോലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും മൂര്‍ക്കനാട് സ്വദേശിയുമായ പി.എസ്.സാജു സുഹൃത്തുകളായ കെ.എം.അസിസ്, പി.ഐ.ഷംസുദ്ദീന്‍ എന്നിവരാണ് ജൈവവാഴ കൃഷിയില്‍ നൂറുമേനി വിളയിച്ചത്.കാട്ടൂരിലെ തരിശിട്ടിരുന്ന ആറ് ഏക്കറോളം സ്ഥലത്താണ് വാഴകൃഷിയും ഇറക്കിയത്.സാജുവും സുഹൃത്തുകളും തന്നി നാടന്‍ രീതിയിലാണ് കൃഷി പരിപാലിച്ചത്.രാവിലെയും ഒഴിവു സമയത്തും നനയും വളപ്രയോഗവും നടത്തും. സ്ഥലതിനോട് ചേര്‍ന്നുള്ള കുളത്തില്‍ ഇവര്‍ മത്സ്യകൃഷിയും നടത്തുന്നുണ്ട്. രണ്ടായിരത്തി അഞ്ഞൂറോളം വാഴയാണ് ഈ വര്‍ഷം കൃഷി ഇറക്കിയിരിക്കുന്നത്.വിളവെടുപ്പിന്റെ ഉല്‍ഘാടനം കാട്ടൂര്‍ കൃഷി ഓഫിസര്‍ എസ്.ഭാനു ശാലിനി ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ജെ.റാഫി, രാജലക്ഷ്മി കുറുമാത്ത്, അഡിഷ്ണല്‍ എസ്.ഐ.മന്‍സൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കല്ലേറ്റുംങ്കരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഐ പി എം നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.തിങ്കളാഴ്ച്ച രാവിലെ നടന്ന ചടങ്ങ് സംസ്ഥാന ആരോഗ്യ സമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ബി.മുഹമ്മദ് അഷീല്‍ പദ്ധതി വിശദീകരണം നടത്തി.സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി ബി നൂഹ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യസുരക്ഷാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസിന്റെ സാമ്പത്തിക സഹായത്തോടെ 76 ലക്ഷം രൂപ ചിലവിലാണ് ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.പ്യുവര്‍ടോണ്‍ ഓഡിയോമെട്രി,ഇംപിഡന്‍സ് ഓഡിയോമെട്രി,ഓ എ ഇ,ബെറ തുടങ്ങിയ കേള്‍വി ടെസ്റ്റുകളും കോക്ലിയാര്‍ ഇംപ്ലാന്റേഷന് ശേഷം ആവശ്യമായി വരുന്ന ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും ഇവിടെ ലഭ്യമാകും.ചടങ്ങില്‍ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍,മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി,ജില്ലാപഞ്ചായത്തംഗം കാതറിന്‍ പോള്‍,ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സാന്റോ,ഗ്രാമപഞ്ചായത്തംഗം ഐ കെ ചന്ദ്രന്‍,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുലക്ഷണ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് കിലോ കഞ്ചാവുംമായി രണ്ട് പേര്‍ പിടിയില്‍

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും രണ്ട് കിലോ കഞ്ചാവുംമായി രണ്ട് യുവാക്കള്‍ പോലിസ് പിടിയിലായി.ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവുംമാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം ബസ് സ്റ്റാന്റ് പരിസരത്ത് പോലിസ് പട്രോളിംങ്ങ് നടത്തുന്നതിനിടെ ബാഗുമായി സംശായ്പദമായ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്ത് ബാഗ് പരിശേധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.വെങ്ങിണിശ്ശേരി സ്വദേശി സുബിത്ത് (29),അവിണിശ്ശേരി സ്വദശി നിഖില്‍ (24) എന്നിവരാണ് അറസ്റ്റിലായത്.ഇരിങ്ങാലക്കുട തഹസില്‍ദാര്‍ ഐ.ജെ.മധുസൂധനന്റെ സാന്നിദ്യത്തില്‍ കഞ്ചാവ് അളന്ന് തിട്ടപ്പെടുത്തി പോലീസ് അറസ്റ്റ് രേഖപെടുത്തിയത്.കോയംമ്പത്തൂരില്‍ നിന്നുംമാണ് അറസ്റ്റിലായ പ്രതികള്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് പോലിസിന് ലഭിച്ച വിവിരം.വിദ്യാര്‍ത്ഥികളടക്കം ഇവരുടെ ഉപഭോക്താക്കളായി ഉണ്ടെന്നും കുടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും പോലിസ് പറഞ്ഞു.അന്വേഷണസംഘത്തില്‍ ട്രാഫിക്ക് എസ് ഐ തോമസ് വടക്കന്‍,സീനിയര്‍ സി പി ഓ അനീഷ് കുമാര്‍,സി പി ഓമാരായ രാഗേഷ് സി എസ്,വിനു പൗലോസ്,അനൂപ് ലാലന്‍ എന്നവരാണുണ്ടായത്.

Advertisement

ആളൂരില്‍ ബി ജെ പി പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്തു

ആളൂര്‍ : ആളുരില്‍ ബി ജെ പി പാര്‍ട്ടി ഓഫീസ് തല്ലിതകര്‍ത്ത് മോഷണം നടത്തി.ആളൂര്‍ സെന്ററില്‍ തന്നേയുള്ള പാര്‍ട്ടി ഓഫിസ് കഴിഞ്ഞ ദിവസം രാത്രിയാണ് പൂട്ട് തകര്‍ന്ന് ഉള്ളില്‍ കടന്ന അക്രമിസംഘം ഓഫീസ് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തത്.ടി വി,ഫര്‍ണ്ണിച്ചറുകള്‍,ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ നശിപ്പിച്ച സംഘം കംമ്പ്യൂട്ടറും,പാര്‍ട്ടി ഫണ്ടിലേയ്ക്ക് പിരിച്ച് വെച്ചിരുന്ന 95000 രൂപയോളവും മോഷ്ടിച്ചതായി ബി ജെ പി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ പറഞ്ഞു.സമീപത്തേ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബദ്ധിച്ച് സി പി എം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണി സംഭവമെന്നും ബി ജെ പി നേതൃത്വം ആരോപിച്ചു.ആളൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

ബസ് സ്റ്റാന്‍ഡിലെ സ്ത്രീകള്‍ക്കായി സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ചിരുന്ന ഇ-ടോയ്‌ലറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കി. വാര്‍ഷികതുക അടക്കാത്തതിനാലാണ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. 82108 രൂപയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്ന ഇ-ടോയ്‌ലറ്റിന് ചെലവായിരിക്കുന്നത്. പ്രധാനമായും സ്ത്രീകള്‍ക്കുവേണ്ടിയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ബസ് സ്റ്റാന്‍ഡില്‍ പുരുഷന്മാര്‍ തിങ്ങികൂടി നില്‍ക്കുന്ന സ്ഥലത്താണ് ഇതിന്റെ സ്ഥാനം. അതിനാല്‍ പല സ്ത്രീകളും ഇതില്‍ കയറുവാന്‍ മടിക്കാറുമുണ്ട്. ഒന്ന്, രണ്ട്, അഞ്ച് എന്നീ നാണയങ്ങള്‍ നിക്ഷേപിച്ചാണ് ടോയ്‌ലറ്റ്്് തുറക്കേണ്ടത്. എന്നാല്‍ എത്ര രൂപയാണ് നിക്ഷേപിക്കേണ്ടതെന്ന് അറിയാത്തവര്‍ നിരവധിയാണ്. 50 പൈസ നിക്ഷേപിച്ചാല്‍ മെഷീന്‍ നാണയം നിരസിക്കുന്നത് കാണുമ്പോള്‍ ആളുകള്‍ തിരിച്ചുപോകുന്നു. ഇംഗ്ലീഷ് ഭാഷയിലുള്ള വിവരങ്ങളായതിനാല്‍ പലര്‍ക്കും വായിച്ചുമനസിലാക്കാന്‍ കഴിയാത്തത് ഒരു പ്രശ്‌നമാണ്. വൈദ്യുതവിതരണ ശൃംഖലയില്‍ എന്തെങ്കിലും തകരാര്‍ വന്നാല്‍ ഇ-ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ്. രണ്ടുമാസം കൂടുമ്പോള്‍ ഇതില്‍നിന്നും 520 രൂപയോളം കളക്ഷന്‍ തുകയായി ലഭിക്കുന്നുണ്ട്. കാമറകള്‍ ഉണ്ടോ സ്വകാര്യതയുണ്ടോ എന്നെല്ലാം സ്ത്രീകളില്‍ പലരും സംശയിക്കുന്നതിനാല്‍ പലരും ഇതു ഉപയോഗിക്കാറില്ല. ഉപയോഗം കുറഞ്ഞ ഇവിടം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമായിരുന്നു. പലപ്പോഴും സ്വവര്‍ഗരതിക്കാരുടെ താവളമായും മറ്റു അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ഇതു മാറി. ഇ-ടോയ്‌ലറ്റുകളുടെ അകത്തുനിന്ന് പേപ്പര്‍ ഗ്ലാസുകളും മദ്യകുപ്പികളും കാണാറുള്ളതിനാല്‍ മദ്യപാനവും ഇവിടെ നടക്കുന്നുണ്ടെന്നു വ്യക്തമായി. മദ്യപാനികള്‍ പേപ്പര്‍ ഗ്ലാസുകള്‍ ടോയ്‌ലറ്റിലേക്ക് ഇടുന്നതുമൂലം ഇവയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൗണ്‍സില്‍ യോഗത്തില്‍ ആനുവല്‍ മെയിന്റനന്‍സ് പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു തുക നല്‍കാതിരുന്നത്. അതിനാല്‍ കമ്പനി ഇ-ടോയ്ലറ്റ് അടച്ചുപൂട്ടുകയായിരുന്നു.

Advertisement

ഇരിഞ്ഞാലക്കുടയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ സമാന്തര സര്‍വ്വീസ് ആരംഭിച്ചു

ഇരിങ്ങാലക്കുട:ഇരിഞ്ഞാലക്കുടയില്‍ ടൂറിസ്റ്റ് ബസ്സുകള്‍ സമാന്തര സര്‍വ്വീസ് ആരംഭിച്ചു.സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന സമരം ഒത്ത് തീര്‍പ്പ് ആകാത്തത് മൂലമാണ് പണിമുടക്കിനെതിരെ സാമൂഹ്യ പ്രതിപദ്ധത മുന്‍നിര്‍ത്തി കൊണ്ട് ടൂറിസ്റ്റ് ബസ്സുകള്‍ നിരത്തിലിറക്കാന്‍ തീരുമാനിച്ചത്.ബസ് സ്റ്റാന്റില്‍ നിന്ന് തൃശ്ശൂര്‍ ,കൊടുങ്ങല്ലൂര്‍ മുതലായ പ്രധാന കേന്ദ്രങ്ങളിലേക്കാണ് സര്‍വീസുകള്‍.സമരം നടത്തുന്ന സ്വകാര്യ ബസുകള്‍ സമ്മേളനങ്ങള്‍ക്കും കല്യാണങ്ങള്‍ക്കും ഓടുന്നത് ടൂറിസ്റ്റ് ബസുകള്‍ക്ക് തിരിച്ചടിയാകുന്നത് ഈ കടന്നുകയറ്റം തടയിടുന്നതിനും കൂടിയാണ് ടൂറിസ്റ്റ് ബസുകളുടെ ഈ നടപടി.പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മോഡല്‍ പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ യാത്രദുരിതം ഏറെയാണ് അനുഭവിക്കുന്നത്.ഇരിങ്ങാലക്കുടയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് സര്‍വ്വീസ് ഇല്ലാത്തത് യാത്രദുരിതം ഇരട്ടിയാക്കുന്നു. കെ എസ് ആര്‍ ട്ടി സി അധിക സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്ലും യാത്രക്ലേശം പരിഹരിക്കുവാന്‍ ഉതുകുന്നില്ല.ബസ് സ്റ്റാന്റില്‍ എത്തുന്ന കെ എസ് ആര്‍ ട്ടി സി ബസില്‍ കയറി പറ്റാന്‍ തന്നേ സ്ത്രികള്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ കഷ്ടപെടുന്നുണ്ട്.എന്നാല്‍ മറ്റ് അവസരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സോഷ്യല്‍ മീഡിയയില്‍ ബസ് സമരത്തിനെതിരെ വന്‍ ക്യാംമ്പെയുകളാണ് ഉയരുന്നത്.

Advertisement

താലൂക്കിലെ മികച്ച ലൈബ്രറിയായി സ്‌പെയ്‌സ് ലൈബ്രറി ശ്രദ്ധാകേന്ദ്രമാകുന്നു.

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട അവിട്ടത്തൂര്‍ സ്‌പെയ്‌സ് ലൈബ്രറി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധാകേന്ദ്രമാകുന്നു.എല്ലാ രണ്ടാം ശനിയാഴ്ചകളിലും ലൈബ്രറി യില്‍ നടത്തുന്ന പുസ്തകചര്‍ച്ചയില്‍ പുനര്‍വായനയ്ക്ക് സാധ്യതയുള്ള മലയാളത്തിലെ സാഹിത്യ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് ഉള്‍പ്പെടുത്തുന്നത്.എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഈ പുസ്തക ചര്‍ച്ചയുടെ പ്രത്യേകതയാണ് . കലാസാഹിത്യ മത്സരങ്ങളും സെമിനാറുകളും സമ്മേളനങ്ങളുമായി പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ലൈബ്രറിയുടെ വാര്‍ഷികാഘോഷം യഥാര്‍ത്ഥത്തില്‍ ഗ്രാമോത്സവം തന്നെയാണ്.ബാലവേദിയും ,വനിതാ വേദിയും, യുവജനവേദിയും പ്രത്യേകം പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളിലെ ജനപങ്കാളിത്തം എടുത്തു പറയേണ്ട താണ്.കേന്ദ്ര സര്‍ക്കാരിന്റെ രാജാറാം മോഹന്റായ് ലൈബ്രറി ഫൗണ്ടേഷന്റെ ഫണ്ട് ഉപയോഗിച്ച് എല്ലാ സജ്ജീകരണങ്ങളോടും കൂടി1300 ചതുരശ്ര അടിയുള്ള ഒരു കെട്ടിടമാണ് പണിതുയര്‍ത്തിയത്.അവിട്ടത്തൂര്‍ ഗ്രാമത്തില്‍ വായനശാല യൂടെ ആവശ്യം ബോധ്യപ്പെട്ട കെ പി രാഘവന്‍ മാസ്റ്റര്‍ മുന്‍കൈയെടുത്താണ് 1991 ല്‍ വായനശാല യ്ക്ക് തുടക്കം കുറിച്ചത്.അദ്ദേഹത്തിന്റെ കഠിന പ്രയത്‌നം ത്തിലൂടെയാണ് ലൈബ്രറി യ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഇന്നുള്ള സൗകര്യങ്ങളുമുണ്ടായത്.15000 പുസ്തകങ്ങളും,കംപ്യൂട്ടര്‍ സംവിധാനവും ആയിരത്തോളം മെമ്പര്‍മാരുമുള്ള ഈ ലൈബ്രറിയുടെ തുടക്കം മുതല്‍ ഇന്നുവരെ മാസ്റ്ററാണ് പ്രസിഡണ്ട്. അക്ഷരശ്ലോകം,കാവ്യകേളി എന്നിവ മാഷ് സൗജന്യമായി ഇവിടെ പരിശീലിപ്പിച്ചുവരുന്നു.സംസ്ഥാന കലോത്സവത്തില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ സമ്മാനം നേടിവരുന്നു.പി അപ്പുവാണ് വായനശാലയുടെ ഇപ്പോഴത്തെ സെക്രട്ടറി.

Advertisement

പുതുക്കി പണിത റോഡിലെ കാന കീറല്‍: വീടു പണി കഴിഞ്ഞുള്ള തറകെട്ടല്‍ പോലെ എന്ന് ജനം

ചേലൂര്‍: ചേലൂര്‍ ബ്രഹ്മകുളം അമേരിക്കക്കെട്ട് റോഡിലാണ് പുതുക്കി പണിത ശേഷം കാനകീറല്‍ നടത്തുന്നത്. വീടുപണി കഴിഞ്ഞുള്ള തറകെട്ടല്‍ എന്നാണ് ഇതിനെതിരെയുള്ള ജനങ്ങളുടെ ആക്ഷേപം. കാന കീറലിന്റെ ഭാഗമായി റോഡ് ഭാഗികമായി തകര്‍ന്ന അവസ്ഥയിലാണ്. ഇത് ചോദ്യം ചെയ്ത ജനങ്ങള്‍ക്ക് കാന വൃത്തിയാക്കുകയാണ് എന്നാണ് മറുപടി ലഭിച്ചത്. അങ്ങനെയാണെങ്കില്‍ കഴിഞ്ഞ മാസം എന്തിനാണ് റോഡ് ടാറിങ് നടത്തിയത് എന്ന് ചോദിച്ചപ്പോള്‍ ടാറിങ് കഴിഞ്ഞ വര്‍ഷത്തെ പ്രൊജക്ട് ആണെന്നും കാന വൃത്തിയാക്കല്‍ ഈ വര്‍ഷത്തെ പ്രൊജക്ട് ആണെന്നുമാണ് കോണ്‍ട്രാക്ടര്‍ മറുപടി നല്‍കിയത്. എന്നാല്‍ വീണ്ടും റോഡ് ടാറിങ് നടത്തി കിട്ടുമോ എന്ന ജനങ്ങളുടെ ആശങ്കയ്ക്ക് ഇല്ല എന്ന മറുപടിയാണ് കോണ്‍ട്രാക്ടറില്‍ നിന്നും ലഭിച്ചത്. റോഡ് വീണ്ടും ടാറിങ് നടത്തിയില്ലെങ്കില്‍ കടുത്ത വേനലിലേക്കടുത്ത ഈ സമയത്ത് സമീപ പ്രദേശങ്ങളില്‍ പൊടിശല്യം രൂക്ഷമാകും. മഴയെത്തുമ്പോഴേക്കും വീണ്ടും കുഴികള്‍ രൂപപ്പെടുകയും റോഡ് ആകെ ചളി നിറഞ്ഞ അവസ്ഥയിലുമാകും. അപകടസാധ്യതയും കൂടും. മാത്രമല്ല ഈ പ്രദേശത്തെ സുഗമമായ ഗതാഗതത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള അശാസ്ത്രീയമായ പ്രൊജക്ടുകള്‍ക്കെതിരെ സമീപവാസികള്‍ രോഷാകുലരാണ്.

Advertisement

എ ഐ വൈ എഫ് കാറളം പഞ്ചായത്തില്‍ യുവതി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് യുവതി കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് നവ്യ തമ്പി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ ബാല്യത്തിലും യൗവ്വനത്തിലും വാര്‍ദ്ധക്യത്തിലും പുരുഷന്റെ അടിമയാണെന്ന സ്ത്രീവിരുദ്ധ കാഴ്ച്ചപ്പാട് നയമാക്കി നടപ്പാക്കുന്ന സംഘമാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.ദിനാ സത്യന്‍ അധ്യക്ഷയായ യോഗത്തില്‍ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജു മുഖ്യപ്രഭാഷണം നടത്തി. പുരോഗമ സമൂഹമെന്ന് നാം അവകാശപ്പെടുന്ന കേരളത്തിലും സ്ത്രീ സുരക്ഷ ആശങ്കാജനകമാണെന്നാണ് സമീപകാലങ്ങളിലെ സംഭവവികസങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്. പ്രശസ്തയായ ചലച്ചിത്ര താരത്തിന് നേരെ വരെ നേരിടെണ്ടിവന്ന അക്രമം ഇതിന്റെ ഗൗരവം സമൂഹത്തിന് ഒരു ചൂണ്ടിക്കാണിക്കലാണ്. സ്ത്രീ സംവരണമെന്നത് സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ അവസാന വാക്കല്ല. ഓരോ വ്യക്തികളിലില്‍ നിന്നും അവ ഉണ്ടാകണം എന്നും എ ഐ വൈ എഫ് ഗൗരിലങ്കേഷ് നഗറില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ അവര്‍ കൂട്ടി ചേര്‍ത്തു.സി പി ഐ മണ്ഡലം അസി. സെക്രട്ടറി എന്‍.കെ ഉദയപ്രകാശ്, എ ഐ വൈ എഫ് നേതാക്കളായ വി.ആര്‍ രമേഷ്,എ.എസ് ബിനോയ്, എം സുധീര്‍ദാസ്, സിദ്ധി ദേവദാസ് ഷംല അസീസ്സ്, രമാ രാജന്‍, പ്രിയാ സുനില്‍, ഷീജാ സന്തോഷ്, എന്നിവര്‍ സന്നിഹിതരായിരുന്നു. എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി പ്രസൂന്‍ കെ എസ് സ്വാഗതവും ദേവിക നന്ദിയും രേഖപ്പെടുത്തി.
കണ്‍വെന്‍ഷന്‍ ദിന സത്യന്‍ കണ്‍വീനറായും ദേവിക ജോയിന്റ് കണ്‍വീനറായും ഒന്‍പതംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി പി ഐ തൃശ്ശൂര്‍ ജില്ലാ കമ്മിററി നടപ്പിലാക്കുന്ന സി. അച്യുതമേനോന്‍ ഭവന നിര്‍മ്മാണത്തിലേക്ക് എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച ഫണ്ട് സി പി ഐ ലോക്കല്‍ സെക്രട്ടറി കെ എസ് ബൈജുവിന് എ ഐ വൈ എഫ് പഞ്ചായത്ത് സെക്രട്ടറി പ്രസൂണ്‍. കെ.എസ് കൈമാറി

Advertisement

കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനം ഫെബ്രുവരി 26ന്

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ശുദ്ധികര്‍മ്മങ്ങള്‍ 23ന് വൈകീട്ട് ആരംഭിക്കും. 26ന് കലശപൂജകള്‍ രാവിലെ 5:30ന് ആരംഭിക്കും. എതൃത്തപൂജ 6 മണിക്ക്. 9 മണിക്ക് കലശാഭിഷേകങ്ങള്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് പെരുവനം പ്രകാശന്‍ മാരാര്‍ നയിക്കുന്ന പാഞ്ചാരിമേളം. ഉച്ചപൂജക്കു ശേഷം അന്നദാനം വൈകീട്ട് 5.15ന് കുമാരി അഖില ആന്റ് പാര്‍ട്ടിയുടെ തായമ്പക. വൈകീട്ട് 6.15 മുതല്‍ മോഹിനിയാട്ടം. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് ബ്രഹ്മകലശം (നെയ്യ്), ബ്രഹ്മകലശം (തേന്‍), ബ്രഹ്മകലശം (പാല്‍), ബ്രഹ്മകലശം (തൈര്) തീര്‍ത്ഥകലശം, കുംഭകലശം, പഞ്ചഗവ്യം, നാല്‍പ്പാമരകഷായാഭിഷേകം, ദ്രവ്യകലശം അഭിഷേക വഴിപാടുകള്‍ നടത്താവുന്നതാണ്. ഈ വഴിപാടുകള്‍ ക്ഷേത്രം മാനേജരുടെ ഓഫിസിലോ വഴിപാട് കൗണ്ടറിലോ മുന്‍കൂട്ടി രശീതി എടുക്കാവുന്നതാണെന്ന് കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

Advertisement

കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് നീതി ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു.

ഇരിങ്ങാലക്കുട:കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് കോലോത്തുംപടി ജംഗ്ഷനിൽ ആരംഭിക്കുന്ന ATM കൗണ്ടറിന്റെയും, നടവരമ്പിൽ തുടങ്ങുന്ന നീതി ക്ലിനിക്കിന്റേയും ഉൽഘാടനം  സി.എൻ.ജയദേവൻ, എം.പി. നിർവ്വഹിചു . ബാങ്കിനെ ക്ലാസ് 1 പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം പ്രൊഫ. കെ.യു. അരുൺ, എം.എൽ.എ. യും നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് യു പ്രദീപ് മേനോൻ അധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി ജി ശങ്കരനാരായണൻ ,എൻ.കെ ഉദയപ്രകാശ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Advertisement

‘മാണിക്യമലർ’ പാട്ടിനും രചയിതാവ് പി.എം.എ.ജബ്ബാറിനും ഐക്യദാർഢ്യവുമായി സാംസ്കാരിക കൂട്ടായ്മ

കരൂപ്പടന്ന: ഒരു പന്ത്രണ്ടു വരിപ്പാട്ടിനും അതിന്റെ രചയിതാവിനും ഐക്യദാർഢ്യവുമായി ഒരുഗ്രാമത്തിന്റെ പരിച്ഛേദം മുഴുവനും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാർ കലാകാരന്മാർ സാംസ്കാരിക പ്രവർത്തകർ എന്നിവരോടൊപ്പം ഒത്തുചേർന്നപ്പോൾ പാട്ട് ചരിത്രത്തിലെ ഒരപൂർസംഭവമായി അത് മാറി. ‘മാണിക്യ മലർ’ എന്ന പാട്ടിനും രചയിതാവ് പി.എം.എ.ജബ്ബാറിനുമെതിരെ ഉയർന്ന ഭീഷണികൾക്കെതെരെയായിരുന്നു പരിപാടി. കരൂപ്പടന്ന ഗ്രാമീണ വായനശാല ജബ്ബാറിന്റെ ജന്മനാട്ടിലൊരുക്കിയ കൂട്ടയ്മ ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഭരതൻ, മുഹമ്മദ് മുയീനുദ്ദീൻ, ഡോ.കൃഷ്ണകുമാർ, കെ.എസ്.ശ്രുതി, കെ.കെ.സുനില്കുമാർ, രാജൻ നെല്ലായി, ഐ.ബാലഗോപാൽ, യു.കെ.സുരേഷ്കുമാർ, കെ.കെ.ചന്ദ്രശേഖരൻ, മുഹമ്മദ് റഫി, പി.കെ.എം അഷറഫ് എന്നിവർ സംസാരിച്ചു. എ.കെ.മജീദ് സ്വാഗതവും നഫീസത്ത്ബീവി നന്ദിയും പറഞ്ഞു.

40 വർഷമായി ലോകത്തെങ്ങുമുള്ള മലയാളികൾ പാടിനടക്കുന്ന പാട്ടിൽ മതനിന്ദയും നബിനിന്ദയും ആരോപിച്ച് ഹൈദരാബാദിലും മഹാരാഷ്ട്രയിലുമുള്ള ചിലരാണു് ഇപ്പോൾ രംഗത്ത് വന്നിട്ടൂള്ളത്.

Advertisement

കല്ലേറ്റുംങ്കര റെയിവേ സ്റ്റേഷന് സമീപം തീപിടുത്തം

ഇരിങ്ങാലക്കുട : കല്ലേറ്റുംങ്കര റെയില്‍വേ സ്റ്റേഷന് സമീപം കരിയിലകള്‍ക്ക് തീപിടിച്ചു.ചെറുതായി പടര്‍ന്ന തീ ആളിപടരുന്നത് കണ്ട നാട്ടുക്കര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയച്ചതിനേ തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.റെയില്‍വേ സ്‌റ്റേഷന്‍ പരിസരം പക്ഷികളാലും മറ്റും വൃത്തികേടക്കുന്നതിനാല്‍ കരിയിലകള്‍ മാറ്റുന്നതിന് പോലും റെയില്‍വേ അധികൃതര്‍ മെനകെടാത്തതിനാല്‍ ഇരിങ്ങാലക്കുട റെയില്‍വെ സ്‌റ്റേഷന്‍ മോശം റെയിവേ സ്‌റ്റേഷനുകളുടെ പട്ടികയില്‍ പോലും സ്ഥാനം കൈവരിച്ചിട്ടുണ്ട്.

Advertisement

ഇരിങ്ങാലക്കുടയിലെ അനധികൃത അറവുമാംസ വില്‍പ്പനയ്ക്ക് പിടിവീഴുന്നു.

ഇരിങ്ങാലക്കുട : അംഗീകാരമുള്ള അറവുശാലകളില്‍ അറവ് നടത്തി കൊണ്ടു വരുന്ന മാംസങ്ങള്‍ മാത്രമെ ഇനി വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ അംഗീക്യത മുദ്രയില്ലാതെ നടത്തുന്ന മാംസ വില്‍പ്പനശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ഹൈക്കാടതി ഉത്തരവ് സംബന്ധിച്ച അജണ്ടയിലായിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതി ഉത്തരവു പ്രകാരം മാംസ വില്‍പ്പനശാലകള്‍ അടച്ചു പൂട്ടണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭക്ക് അറവുശാല ഇല്ലാത്ത സ്ഥിതിക്ക് മാംസ വില്‍പ്പന ശാലകള്‍ അനുവദിക്കരുതെന്നായിരുന്നു സന്തോഷ് ബോബന്റെ ആവശ്യം. ഹൈക്കോടതി ഉത്തരവു പ്രകാരം നഗരസഭ നടപടി എടുത്ത് അറിയിക്കേണ്ടതുണ്ടെന്നും അനധിക്യ മാംസ വില്‍പ്പന ശാലകള്‍ അടച്ചു പൂട്ടണമെന്നുമാണ് ഹൈക്കോടതിയിലെ നഗരസഭയുടെ അഭിഭാഷകര്‍ അറിയിച്ചതെന്ന് സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍ വിശദീകരിച്ചു. എന്നാല്‍ അംഗീകാരമുള്ള ചാലക്കുടി, കൊടുങ്ങല്ലൂര്‍ പോലുള്ള നഗരസഭകളിലെ അറവുശാലയില്‍ അറക്കുന്ന മാസം വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കണമെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷമായിട്ടും നഗരസഭയുടെ അറവുശാല പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയാതെ പോയത് ഭരണ നേത്യത്വത്തിന്റെ കഴിവുകേടാണന്ന് ചൂണ്ടിക്കാട്ടി എല്‍. ഡി. എഫ് അംഗം പി. വി. ശിവകുമാര്‍ രംഗത്തു വന്നു. അംഗീകാരമുള്ള അറവുശാലകളില്‍ നിന്നും കൊണ്ടു വരുന്ന മാസം വില്‍പ്പന നടത്തുന്നത് അനുവദിക്കണമെന്ന നിലപാട് എല്‍. ഡി. എഫ്. അംഗങ്ങളും എടുത്തു. എന്നാല്‍ മാംസ വില്‍പ്പനശാലകള്‍ക്ക് ലൈസന്‍സില്ലെന്ന് ചൂണ്ടിക്കാട്ടി ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ രംഗത്തു വന്നത്, യു. ഡി. എഫ്. അംഗങ്ങളും സന്തോഷ് ബോബനും തമ്മില്‍ നേര്‍ക്ക് നേര്‍ വാഗ്വാദത്തിന് വഴിവച്ചു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്റെ ടെക്‌നിക്കല്‍ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. .ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് അംഗീകാരമുള്ള നഗരസഭകളിലെ അറവുശാലകളില്‍ നിന്നും കൊണ്ടു വരുന്ന മാംസം വില്‍പ്പന നടത്താവുന്നതാണന്നും അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.

Realated news വര്‍ഷങ്ങളായി അടച്ചിട്ട അറവുശാല തുറക്കാനുള്ള നടപടികള്‍ വൈകുന്നു

Advertisement

ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് ആദ്യത്തോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനം : ചന്തകുന്നിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.

ഇരിങ്ങാലക്കുട : നഗരത്തില്‍ മാര്‍ച്ച് ആദ്യത്തോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ ഠാണാവില്‍ നിന്നും കാട്ടൂര്‍ ബൈപ്പാസ് വഴി തിരിഞ്ഞ് മാസ് തിയ്യറ്റര്‍ വഴി ക്രൈസ്റ്റ് കോളേജിന്റെ മുന്നിലെത്തി എ. കെ. പി. ജംഗ്ഷന്‍ വഴി ബസ്സ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം, ചന്തക്കുന്ന് ജംഗഷനില്‍ ബ്ലിങ്കിങ്ങ് ലൈറ്റ് സംവിധാനം നടപ്പിലാക്കുക, ചന്തക്കുന്ന് റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ഫിറ്റ്‌നസ്സിലാത്തതും ജീവന് ഭീഷണിയായി നില്‍ക്കുന്നതുമായ കെട്ടിടങ്ങള്‍ പോലീസ് സഹായത്തോടെ പൊളിച്ചു മാറ്റുക, ബസ്സ് സ്റ്റാന്‍ഡ് പരിസരത്തെ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ടൗണ്‍ ഹാള്‍ റോഡില്‍ പാര്‍ക്കിങ്ങ് നിരോധിക്കുക, ടൗണ്‍ ഹാളില്‍ പരിപാടി ഇല്ലാത്ത ദിവസങ്ങളില്‍ ഫീസ് ഈടാക്കി വാഹന പാര്‍ക്കിങ്ങ് അനുവദിക്കുക,പുതുതായി നിര്‍മ്മിച്ച ബൈപ്പാസ് റോഡ് വഴി ബസുകളടക്കം വാഹനങ്ങള്‍ക്ക് വണ്‍വേ സംവിധാനം ക്രമികരിക്കുക, നഗരസഭയുടെ ടൗണ്‍ പ്രദേശത്ത് പുതിയ ഓട്ടോറിക്ഷ പേട്ടകളും പെര്‍മിറ്റുകളും അനുവദിക്കാതിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ട്രാഫിക് കമ്മറ്റി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ട്രാഫിക കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്ന ബി. ജെ. പി. അംഗം രമേഷ് വാരിയര്‍ കുറ്റപ്പെടുത്തി. മാപ്രാണം ജംഗഷനില്‍ ത്യശ്ശൂര്‍ ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് വടക്കോട്ട് നീക്കി സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ട് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് രമേഷ് വാരിയര്‍ ചൂണ്ടിക്കാണ്ടി. ചന്തക്കുന്ന് റോഡില്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്നതും ഫിറ്റ്‌നസ് ഇല്ലാതെ ജീവന് ഭീഷണിയായി നില്‍ക്കുന്നതുമായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് നോട്ടീസ് നല്‍കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

Advertisement

യാത്രക്കാരെ വലച്ച് ബസ് സമരം രണ്ടാംദിനം : ചര്‍ച്ച ഞായറാഴ്ച്ച

ഇരിങ്ങാലക്കുട : യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിനവും പൂര്‍ത്തിയാക്കുന്നു.പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കടക്കം മേഡല്‍ പരിക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളും അടക്കം യാത്രദുരിതം ഏറെയാണ് അനുഭവിക്കുന്നത്.ഇരിങ്ങാലക്കുടയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് സര്‍വ്വീസ് ഇല്ലാത്തത് യാത്രദുരിതം ഇരട്ടിയാക്കുന്നു. കെ എസ് ആര്‍ ട്ടി സി അധിക സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്ലും യാത്രക്ലേശം പരിഹരിക്കുവാന്‍ ഉതുകുന്നില്ല.ബസ് സ്റ്റാന്റില്‍ എത്തുന്ന കെ എസ് ആര്‍ ട്ടി സി ബസില്‍ കയറി പറ്റാന്‍ തന്നേ സ്ത്രികള്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ കഷ്ടപെടുന്നുണ്ട്.എന്നാല്‍ മറ്റ് അവസരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സോഷ്യല്‍ മീഡിയയില്‍ ബസ് സമരത്തിനെതിരെ വന്‍ ക്യാംമ്പെയുകളാണ് ഉയരുന്നത്.കേരളത്തേ അപേക്ഷിച്ച് അന്യ സംസ്ഥാനങ്ങളിലെ ബസ് ചാര്‍ജ്ജ് ചൂണ്ടിക്കാട്ടിയാണ് ക്യാംബെയ്‌നുകള്‍ മിക്കവയും.ഇന്ത്യയിലെ തന്നേ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ്ജ് ഇടാക്കുന്ന സംസ്ഥാനമായി കേരളത്തേ മാറ്റരുതെന്ന ക്യാംബെയ്‌നുകള്‍ക്ക് വന്‍ പിന്തുണ കൈവരിക്കുന്ന സാഹചര്യത്തിലാണ് സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ബസുടമകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. നേരത്തെ ശനിയാഴ്ച്ച ചര്‍ച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഈ രീതിയില്‍ വ്യവസായം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.

Advertisement

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി.

പടിയൂര്‍: ജനകീയാസൂത്രണം 2017 ,18 പദ്ധതിയുടെ ഭാഗമായി നല്‍കിയ 500 ഓളം പച്ചക്കറി വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പുകള്‍ക്ക് നല്കിയ കാബേജ് കോളിഫ്‌ളവര്‍ മുതലായവ വിളയിച്ച് നാലാം വാര്‍ഡിലെ ദീപം ഗ്രൂപ്പ് വനിതകള്‍ മാതൃകയായത്. വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ.പി കണ്ണന്‍ നിര്‍വ്വഹിച്ചു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe