ജനറൽ ആശുപത്രിയിൽ ജെറിയാട്രിക് വാർഡ് കെട്ടിടം യാഥാർഥ്യമായി

81
Advertisement

ഇരിങ്ങാലക്കുട:നഗരസഭാ ജനകീയാസൂത്രണ പദ്ധതി പ്രകാരം പണി കഴിപ്പിച്ച ജനറൽ ആശുപത്രി ജെറിയാട്രിക് വാർഡ് കെട്ടിടം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.30 ലക്ഷം രൂപയാണ് കെട്ടിടം നിർമ്മിക്കാൻ ചെലവഴിച്ചത് .ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു .നഗരസഭാ സെക്രട്ടറി കെ.എസ് അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു .മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കുര്യൻ ജോസഫ് ,മീനാക്ഷി ജോഷി ,വത്സല ശശി വാർഡ് കൗൺസിലർ സംഗീത ഫ്രാൻസിസ് എന്നിവർ ആശംസകൾ അർപ്പിച്ചു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ അബ്ദുൾ ബഷീർ സ്വാഗതവും ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.മിനിമോൾ നന്ദിയും പറഞ്ഞു

Advertisement