ശ്രീനാരായണ ഗുരുദേവന്റെ 91-മത് മഹാസമാധി ദിനാചരണത്തില്‍ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ ഉച്ചഭക്ഷണം വിതരണം ചെയ്തു

303
Advertisement

ഇരിങ്ങാലക്കുട-ശ്രീനാരായണഗുരുദേവന്റെ 91-മത് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി ഉച്ചഭക്ഷണം വിതരണം ചെയ്തു .മുന്‍ എം .എല്‍. എ ടി .എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ഗുരുദേവന്റെ ജന്മ നാളായചതയം നാളില്‍ രാവിലെ കഞ്ഞിയും ഉച്ച ഭക്ഷണവും ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ നല്‍കാറുണ്ട് . മോഹനന്‍ മടത്തിക്കരയും കുടുംബാംഗങ്ങളുടെയും ,കാഞ്ഞിരപ്പറമ്പില്‍ ലിജിത്ത് മകള്‍ തനിഷ്‌ക്കയുടെയും എന്നിവരാണ് സമാധിദിനത്തില്‍ ഭക്ഷണം സംഭാവന ചെയ്തത് ചടങ്ങില്‍ കണ്‍വീനര്‍ വിജയന്‍ എളയേടത്ത് അദ്ധക്ഷത വഹിച്ചു ,പ്രസിഡന്റ് സുഗതന്‍ കെ കെ ,സെക്രട്ടറി കെ സി മോഹന്‍ ലാല്‍ ,ട്രഷറര്‍ മോഹനന്‍ മടത്തിക്കര,ബാലന്‍ പെരിങ്ങത്തറ,വിശ്വനാഥന്‍ പടിഞ്ഞാറൂട്ട് ,മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി തുടങ്ങിയവര്‍ സംസാരിച്ചു ,ബാലന്‍ അമ്പാടത്ത് ,രവി കുമാര്‍ മടത്തിക്കര ,ശിവരാമന്‍ എം ആര്‍ ,ഭാസി വെളിയത്ത് ,ഷിബു വെളിയത്ത് ,വിശ്വനാഥന്‍ കരവട്ട് ,ധര്‍മ്മപാലന്‍ കാഞ്ഞിരപറമ്പില്‍ ,ഷെര്‍ളി കണ്ണന്‍ തണ്ടാശ്ശേരി എന്നിവര്‍നേതൃത്വം നല്‍കി

 

Advertisement