കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ ശതമോഹനം മോഹിനിയാട്ട കച്ചേരി ആസ്വാദകര്‍ക്ക് നവ്യാനുഭവമായി.

ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരോടി കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉണ്ണായിവാരിയര്‍ കലാനിലയത്തില്‍ നടന്ന കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ ശതമോഹനം മോഹിനിയാട്ട കച്ചേരിയും ശില്‍പ്പശാലയും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. കലാമണ്ഡലം ലീലാമ്മ ആവിഷ്‌ക്കരിച്ച് ആദിതാളത്തില്‍ രാഗമാലികയായി തയ്യാറാക്കിയ ചൊല്‍ക്കൊട്ടോടെയാണ് പ്രജീഷ ഗോപിനാഥ് മോഹിനിയാട്ട കച്ചേരി ആരംഭിച്ചത്. രണ്ടാമതായി കലാനിലയം ഗോപിനാഥന്‍ എഴുതി സാവേരി രാഗത്തില്‍ ആദിതാളത്തില്‍ പ്രഷീജ ചിട്ടപ്പെടുത്തിയ കരുണ ചെതതും എന്ന വര്‍ണ്ണം അരങ്ങേറി. തുടര്‍ന്ന് യാഹി മാധവ എന്ന ഗീര്‍ത്തനം രാഗമാലികയായി ആദിതാളത്തില്‍ ചിട്ടപ്പെടുത്തി കാണിച്ചു. തുടര്‍ന്ന് ആദിതാളത്തില്‍ ധനശ്രീ രാഗത്തില്‍ തില്ലാനയും തുടര്‍ന്ന് നാരായണീയത്തിലെ ആദ്യശ്ലോകവും അവതരിപ്പിച്ചതോടെ മോഹിനിയാട്ടകച്ചേരി സമാപിച്ചു. കലാനിലയം ഗോപിനാഥന്‍ നട്ടുവാങ്കവും രജുനാരായണന്‍ വായ്പാട്ടും കലാമണ്ഡലം ഷൈജു മൃദംഗവും വിനോദ് അങ്കമാലി വയലിനും പി. നന്ദകുമാര്‍ ഇടയ്ക്കയും വായിച്ചു. നേരത്തെ നടന്ന സമ്മേളനത്തില്‍ എ. അഗ്‌നി ശര്‍മ്മന്‍ അധ്യക്ഷനായി. നിര്‍വ്വാഹക സമിതി അംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം വൈസ് ചാന്‍സിലര്‍ ഡോ. ടി.കെ. നാരായണന്‍, രാജേഷ് തമ്പാന്‍, പി. ശിവദാസ് എന്നിവര്‍ സംസാരിച്ചു.

 

Hot this week

Topics

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ശിൽപശാലയ്ക്ക് തുടക്കം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ...

റെയിൽവേ സ്റ്റേഷൻ വികസനസമിതിമുനിസിപ്പൽ ചെയർമാന് നിവേദനം നൽകി

ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരിഞ്ഞാലക്കുട മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി...
spot_img

Related Articles

Popular Categories

spot_imgspot_img