ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

421
Advertisement

ഇരിങ്ങാലക്കുട : സംസ്ഥാന സമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ കല്ലേറ്റുംങ്കരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഐ പി എം നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.തിങ്കളാഴ്ച്ച രാവിലെ നടന്ന ചടങ്ങ് സംസ്ഥാന ആരോഗ്യ സമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ബി.മുഹമ്മദ് അഷീല്‍ പദ്ധതി വിശദീകരണം നടത്തി.സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പി ബി നൂഹ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി.സാമൂഹ്യസുരക്ഷാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസിന്റെ സാമ്പത്തിക സഹായത്തോടെ 76 ലക്ഷം രൂപ ചിലവിലാണ് ശ്രവണ സംസാര ഭാഷ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.പ്യുവര്‍ടോണ്‍ ഓഡിയോമെട്രി,ഇംപിഡന്‍സ് ഓഡിയോമെട്രി,ഓ എ ഇ,ബെറ തുടങ്ങിയ കേള്‍വി ടെസ്റ്റുകളും കോക്ലിയാര്‍ ഇംപ്ലാന്റേഷന് ശേഷം ആവശ്യമായി വരുന്ന ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും ഇവിടെ ലഭ്യമാകും.ചടങ്ങില്‍ ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍,മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി,ജില്ലാപഞ്ചായത്തംഗം കാതറിന്‍ പോള്‍,ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സാന്റോ,ഗ്രാമപഞ്ചായത്തംഗം ഐ കെ ചന്ദ്രന്‍,ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുലക്ഷണ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement