31.9 C
Irinjālakuda
Thursday, January 16, 2025
Home Blog Page 615

യു ഡി എഫ് രാപകല്‍ സമരം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചും ഷുഹൈബിന്റെ കൊലപാതകം സിബിഐയ്ക്കു വിടണമെന്ന് അവശ്യപ്പെട്ടും യുഡിഎഫ് സംസ്ഥാനത്തെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സമരം ആരംഭിച്ചു.തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവാഴ്ച രാവിലെ 10 മണി വരെ ഇരിങ്ങാലക്കുട കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ എതിര്‍വശത്ത് സമരം നടത്തുന്നത്.ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. എം എസ് അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ഘടകകക്ഷി നേതാക്കളായ കെ എ റിയാസുധിന്‍ (മുസ്ലിം ലീഗ് ) ഡോ മാര്‍ട്ടിന്‍ പോള്‍(ഫോര്‍വേഡ് ബ്ലോക്ക് ) ജോണി സെബാസ്റ്റ്യന്‍ (കേരള കോണ്‍ഗ്രസ് ), മനോജ് (സി എം പി ), ഡി സി സി സെക്രട്ടറി മാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ കെ ശോഭനന്‍,നഗരസഭ ചെയര്‍ പേഴ്‌സണ്‍ നിമ്മ്യ ഷിജു, ടി വി ചാര്‍ളി , ജോസഫ് ചാക്കോ, െൈബെജു കുറ്റിറിക്കാട്ട്, ഐ ആര്‍ ജെയിംസ്, സോമന്‍ ചിറ്റയത്ത്, ഷാറ്റോ കുുരിയന്‍, ഷൈജു ടി ആര്‍ , യു ഡി എഫ് എന്നിവര്‍ രാപ്പകല്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Advertisement

കാറളത്ത് പുതിയ ഹോമിയോ ആശുപത്രിയ്ക്ക് അനുമതി

കാറളം : കാറളത്ത് പുതിയ ഹോമിയോ ആശുപത്രി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എം എല്‍ എ പ്രൊഫ കെ.യു അരുണന്‍ അറിയിച്ചു.ആയുഷ് വകുപ്പിന്റെ 2017-2018 ഹോമിയോപതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ആശുപത്രിയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്.പദ്ധതി പ്രകാരം സംസ്ഥാനത്തേ പത്ത് പഞ്ചായത്തുകളില്‍ ആണ് പുതിയ ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്.ഇതില്‍ തൃശൂര്‍ ജില്ലയില്‍ കാറളംവും താന്ന്യം,പറപ്പൂക്കര,ചെവ്വന്നൂര്‍ പഞ്ചായത്തും ഉള്‍പെട്ടിട്ടുണ്ട്.2017-2018 ബഡ്ജറ്റില്‍ പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ അനുവദിക്കുന്നതിന് 100 ലക്ഷം രൂപ അനുവദിക്കുകയും വകുപ്പ് തല വര്‍ക്കിംങ്ങ് ഗ്രൂപ്പ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.എന്നാല്‍ 30 ഡിസ്‌പെന്‍സറികള്‍ ആരംഭിക്കണെമെന്ന ആവശ്യത്തില്‍ ധനവകുപ്പിന്റെ വിശദമായ പരിശോധനയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കേണ്ടതു കൂടി കണക്കിലെടുത്ത് 30 ഡിസ്‌പെന്‍സറി എന്നത് 10 ആക്കുകയും പുതിയ തസ്തിക സൃഷ്ടിക്കുന്നതും മറ്റ് ചിലവുകളും ഘട്ടം ഘട്ടമായി പരിഗണിക്കാം എന്നതാണ് വ്യവസ്ഥയിലുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

Advertisement

ഇരിങ്ങാലക്കുട സ്വദേശിയും പ്രശസ്ത ഫുട്ബോള്‍ താരവുമായ ഇട്ടിമാത്യു നിര്യാതനായി

ഇരിഞ്ഞാലക്കുട : തെക്കേ അങ്ങാടി മാളിയേക്കല്‍ വെള്ളാനിക്കാരന്‍ ഇട്ട്യേര മകന്‍ ഇട്ടി മാത്യു(79 ) നിര്യാതനായി.ഇന്ത്യന്‍ ആര്‍മിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും മുന്‍ കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റനായിരുന്നു.സംസ്‌ക്കാര കര്‍മ്മം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിഞ്ഞാലക്കുട കത്ത്രീഡല്‍ ദേവാലയത്തില്‍ .ഭാര്യ ടെസ്സി മാത്യു (ത്യശ്ശൂര്‍ ഒലക്കേങ്കല്‍ കുടുംബാഗമാണ്).മക്കള്‍ മെറിന്‍ ,ജിമ്മി,എബിന്‍ മാത്യു (പ്രൊപ്രൈറ്റര്‍ എ എം ട്രേഡേഴ്സ് ഇരിഞ്ഞാലക്കുട),ലെഫ്റ്റ്ന്റ് കേണല്‍ ഡെലിന്‍ മാത്യു (ഹൈദരബാദ് ).മരുമക്കള്‍ ജിമ്മി ഊക്കന്‍ (ചീഫ് മാനേജര്‍ കാത്തലിക്ക് സിറിയന്‍ ബാങ്ക് ത്യശ്ശൂര്‍) ,ഫെനി എബിന്‍ ,(കുന്നംകുളം മണലില്‍ കുടുംബാംഗം) ,ആല്‍ഫി ഡെലിന്‍ ,(ചെങ്ങനാശ്ശേരി നടുവിലേഴം കുടുംബാംഗം)

Advertisement

ശ്രീ കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലെ മാലിന്യകുളം വൃത്തിയാക്കുന്നു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൊട്ടിലാക്കല്‍ പറമ്പില്‍ കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.ക്ഷേത്ര വെടിപ്പുരക്ക് പുറകിലുള്ള മാലിന്യം കുന്നുകൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമമാണ് ദേവസ്വം അധികൃതര്‍ വൃത്തിയാക്കി വീണ്ടെടുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 8.30 തോടെ ജെ സി ബി ഉപയോഗിച്ച് കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.കൂടല്‍മാണിക്യ ക്ഷേത്രത്തിലെ നേദ്യങ്ങള്‍ക്ക് ആവശ്യമായുള്ള വാഴയും മറ്റ് പച്ചക്കറികളും കെട്ടിലായ്ക്കല്‍ പറമ്പില്‍കൃഷി ചെയ്ത് നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയ്ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു.ഇതിലേയ്ക്കുള്ള ജലസേചനത്തിനായാണ് കുളം പുനര്‍നിര്‍മ്മിക്കുന്നത്.കാലങ്ങളായി മാലിന്യം മൂടി ഭൂരിഭാഗവും നികന്നുപോയ ഈ കുളം വൃത്തിയാക്കി കെട്ടി സംരക്ഷിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.കുളങ്ങള്‍ മൂടുക എന്നതല്ല കുളങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണ് ദേവസ്വം നയമെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭരതന്‍ കണ്ടെങ്കാട്ടില്‍ , കെ ജി സുരേഷ്, കെ കെ പ്രേമരാജന്‍ ഭക്തജനങ്ങള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

Advertisement

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ “ഫിനര്‍ജി വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു

 ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ “ഫിനര്‍ജി @IJK Edn.Dist” ഈ വര്‍ഷം സര്‍വീസല്‍ നിന്നും വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഉൗര്‍ജതന്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, എസ് സി ആര്‍ ടി യില്‍ വിവിധ പ്രോജക്ടുകളില്‍ പങ്കാളിത്തം, സംസ്ഥാന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളകളില്‍ പലവട്ടം ഒന്നാം സ്ഥാനവും ക്യാഷ് അവാര്‍ഡുകളും , ജില്ലാ പി.ടി.എ.യുടെ മാതൃകാ അദ്ധ്യാപക അവാര്‍ഡ്, അഖിലേന്ത്യ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠാ അവാര്‍ഡ്, മികച്ച എന്‍.സി.സി. ഒാഫീസര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശ്രീ.സി.സി.പോള്‍സണ്‍ മാസ്റ്റര്‍, ഉൗര്‍ജതന്ത്ര അദ്ധ്യാപനത്തില്‍ ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ശ്രീമതി.വാസന്തി ടീച്ചര്‍ (GVHSS, ചെമ്പൂച്ചിറ), ശ്രീമതി.മോളി ഇമ്മാനുവല്‍ (OLF, മതിലകം) എന്നിവരെയാണ് ആദരിച്ചത്.     ഇരിങ്ങാലക്കുട എസ് എന്‍ സ്കൂളില്‍ ചേര്‍ന്ന യാത്രയയപ്പ് യേഗത്തില്‍ പ്രധാനാധ്യാപിക ശ്രീമതി.കെ.മായ ഉപഹാരസമര്‍പ്പണം നടത്തി. പാലിശ്ശേരി എസ് എന്‍. ഡി. എച്ച് എസ് പ്രധാനാധ്യാപിക ദീപ്തി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ റിസോഴ്സ് അംഗങ്ങളായ ശ്രീ.മെല്‍വിന്‍ ഡേവിസ്, മുരളി.പി.ടി, സെബാസ്റ്റ്യന്‍ ജേസഫ്, തോമസ് തുമ്പൂര്‍, ബിന്ദു.പി.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റോസ്മോള്‍ സ്റ്റാന്‍ലി യോഗത്തിന് നന്ദി പറഞ്ഞു.
Advertisement

വഴി പ്രശ്‌നത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമര്‍ദ്ദനം

ആളൂര്‍ : വീട്ടിലേയ്ക്ക് ഉള്ള വഴിയെ ചെല്ലി തര്‍ക്കത്തേ തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രുരമായി മര്‍ദ്ദിച്ചതായി പരാതി.ആളൂര്‍ ചങ്ങലഗെയ്റ്റിന് സമീപം താമസിക്കുന്ന വെങ്കിട്ടരാമ വീട്ടില്‍ നടരാജന്‍ (73) നും ഭാര്യ മല്ലിക (67) നുംമാണ് മര്‍ദ്ദനമേറ്റത്.തമിഴ്‌നാട് സ്വദേശികളായ ഇരുവരും 39 വര്‍ഷത്തോളമായി ആളൂരില്‍ സ്ഥലം വാങ്ങി താമസം തുടങ്ങിയിട്ട്.തനിച്ച് താമസിക്കുന്ന ഇരുവരും പേപ്പര്‍ ബാഗ് നിര്‍മ്മിച്ചാണ് ഉപജീവനം നടത്തുന്നത്.അയല്‍വാസിയുടെ വീടിന് സമീപത്തുടെ ഇവരുടെ വീട്ടിലേയ്ക്കുള്ള വഴിയെ ചൊല്ലി അയല്‍വാസി നിരന്തരം അസഭ്യവര്‍ഷം നടത്തുകയും ഉപദ്രവിക്കാറുമുണ്ടെന്ന് ഇവര്‍ പറയുന്നു.ശനിയാഴ്ച്ച പേപ്പര്‍ ബാഗ് വാങ്ങുവാന്‍ വന്നവരോട് വഴിയിലുടെ പ്രവേശിക്കാന്‍ സാധിക്കില്ല എന്ന് അയല്‍വാസി പറയുകയും ചോദിച്ച നടരാജനെ മര്‍ദ്ദിക്കുകയുമായിരുന്നു.പിടിച്ച് മാറ്റുവാന്‍ എത്തിയ മല്ലികയ്ക്കും മര്‍ദ്ദനമേറ്റു.നാട്ടുക്കാര്‍ ചേര്‍ന്നാണ് ഇരുവരെയും ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആളൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

ബി ജെ പി ത്രിപുര നേടിയ ആഘോഷം ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : സി പി എം ന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ കാല്‍നുറ്റാണ്ടിന്റെ ഭരണത്തിന് അവസാനം കുറിച്ച് ബിജെപി അധികാരത്തിലെത്തി.ത്രിപുരയിലെ വിജയം ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തര്‍ ആഘോഷമാക്കി.കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ആഘോഷ പ്രകടനത്തില്‍ പടക്കം പൊട്ടിച്ചും വാദ്യഘോഷങ്ങളുമായി ഠാണവ് വരെ പ്രകടനം നടത്തി.ബിജെപി നേതാക്കളായ ടി എസ് സുനില്‍,സന്തോഷ് ചെറാക്കുളം,സന്തോഷ് ബോബന്‍,സുരേഷ് കുഞ്ഞന്‍,സുനില്‍ ഉണ്ണിക്കല്‍,അമ്പിളി ജയന്‍,സരിതാ വിനോദ്,സജീഷ് ഷൈജുകുമാര്‍,എം ഗിരിശന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.49 സീറ്റോളം ഇടത്പക്ഷത്തിന് ഭൂരിപക്ഷമുണ്ടായിരുന്ന ത്രിപുരയില്‍ 44 സീറ്റുകള്‍ നേടിയാണ് ബിജെപി വിജയിച്ചത്.15 സീറ്റുകളിലേയ്ക്ക് സിപിഎം ചുരുങ്ങി.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേവ് മുഖ്യമന്ത്രിയാകും.എന്നാല്‍ നാഗലന്റിലും മേഘാലയലിലും തൂക്കുമന്ത്രിസഭയാണ് നിലവില്‍ വരുക.മേഘാലയയില്‍ 21 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായെങ്കില്ലും എന്‍ പി എഫ് 19 സീറ്റും ബിജെപി 2 സീറ്റും നേടിയിട്ടുണ്ട്.നാഗലന്റില്‍ 29 സീറ്റ് എന്‍ പി എഫും 29 സീറ്റും ബി ജെ പിയും കരസ്ഥമാക്കുകയാണ്.

 

 

 

 

Advertisement

മനുഷ്യത്വം മറക്കുന്ന വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണം : ജിജു അശോകന്‍

ഇരിങ്ങാലക്കുട : മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനുഷ്യന്‍ മറന്ന് തുടങ്ങിയ വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് സിനിമാസംവിധായകന്‍ ജിജു അശോകന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്ന ജ്യോതിസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ഇരിങ്ങാലക്കുടയില്‍ നടന്ന സുജിത്തിന്റെ കൊലപാതകവും അട്ടപ്പാടിയില്‍ നടന്ന മധുവിന്റെ കൊലപാതകവും മനുഷ്യന്‍ മനുഷ്യത്വം മറന്ന് പോകുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് അദേഹം കൂട്ടിചേര്‍ത്തു.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്ട്രര്‍ ജോണ്‍ പാലിയേക്കര അനുഗ്രഹപ്രഭാഷണം നടത്തി.സിനിമാ താരം സുധീഷ് അഞ്ചേരിയും കലഭവന്‍ രഞ്ചിവും മുഖ്യാതിഥികളായിരുന്നു.ജ്യോതിസ് കോളേജ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സമ്മാനദാനം നിര്‍വഹിച്ചു.എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബിജു പൗലോസ്,സ്റ്റാഫ് പ്രതിനിധി അനൂജ സഞ്ജു,വിദ്യാര്‍ത്ഥി പ്രതിനിധി ഗോകുല്‍ ടി എം തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍

പൊറത്തിശ്ശേരി: നഗരസഭ പൊറത്തിശ്ശേരി സോണലില്‍പ്പെട്ട 40-ാം വാര്‍ഡില്‍ തേലപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 132-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. വള്ളിവട്ടത്തുകാരന്‍ വര്‍ഗ്ഗീസിന്റെ ഭാര്യ അമ്മിണി സൗജന്യമായി നല്‍കിയ അഞ്ചുസെന്റ് ഭൂമിയില്‍ എം.എല്‍.എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസനഫണ്ടില്‍ നിന്നും 15.60 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍പേഴ്സന്‍ രാജേശ്വരി ശിവരാമന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വത്സല ശശി, വി.സി. വര്‍ഗ്ഗീസ്, മീനാക്ഷി ജോഷി, അബ്ദുള്‍ ബഷീര്‍, എം.ആര്‍. ഷാജു, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, സിന്ധു ബൈജന്‍, സി.സി. ഷിബിന്‍, മുന്‍സിപ്പല്‍ സെക്രട്ടറി ഒ.എന്‍. അജിത്കുമാര്‍, മുനിസിപ്പല്‍ എഞ്ചിനിയര്‍ ജുവൈന പി. ഖാന്‍, അങ്കണവാടി വര്‍ക്കര്‍ ശോഭന സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement

ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് തിലകകുറിയായി പുതിയ പവലിയന്‍

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിന് പവലിയനും ശൗചാലയവും വേണമെന്ന ദീര്‍ഘകാല സ്വപ്‌നം പൂവണിയുന്നു.16 ലക്ഷം രൂപ ചിലവില്‍ കെ എസ് ഇ ലിമിറ്റഡ് നിര്‍മ്മിച്ച് നല്‍കുന്ന പവലിയന്‍ മാര്‍ച്ച് 5ന് തൃശ്ശൂര്‍ ദേവമാത സി എം ഐ സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി ആശിര്‍വാദിക്കുകയും കെ എസ് ഇ ലിമിറ്റഡ് മനേജിംങ്ങ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.1974 ല്‍ പത്മഭൂഷണ്‍ ഫാ.ഗ്രബിയോലിന്റെയും വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ഡിസ്മാസിന്റെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം ഫീല്‍ഡ്മാര്‍ഷല്‍ സാം മാനെക്ഷയാണ് ഉദ്ഘാടനം ചെയ്തത്.ഒളിംപ്യന്‍ പി ടി ഉഷ,പി യു ചിത്ര അടക്കം നിരവധി കായിക പ്രതിഭകള്‍ ഈ ഗ്രണ്ടില്‍ കായികപരിശിലനം നടത്തിയവരാണ്.ഇരിങ്ങാലക്കുടയില്‍ ഗിന്നസ് റെക്കേഡ് നേടിതന്ന തിരുവാതിര അരങ്ങേറിയത് ഈ ഗ്രണ്ടിലാണ്.

Advertisement

ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ കടന്ന്കയറ്റം അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങളുടെ അനധികൃത കൈയേറ്റം യാത്രക്കാരുടെ ജീവന് തന്നേ ഭീക്ഷണിയാകുന്നു.ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്.വേണ്ടത്ര മുന്നൊരുക്കള്‍ ഇല്ലാതെയും ബസ് സ്റ്റാന്റിന് മുന്‍വശത്തായി സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് പോലിസിനേ ഏര്‍പെടുത്താതുമാണ് വാഹനങ്ങള്‍ അധികൃതമായി ബസ് സ്റ്റാന്റിനകത്ത് കൂടെ വ്യാപകമായി കടന്ന് പോയി കൊണ്ടിരിക്കുന്നത്.ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നും വരുന്ന ബസുകള്‍ ഇപ്പോള്‍ നേരിട്ടാണ് സ്റ്റാന്റിലേയ്ക്ക് പ്രവേശിക്കുന്നത്.ഇത് കൂടാതെയുള്ള ഇരുചക്രവാഹനങ്ങളും കാറുകളും യാത്രക്കാര്‍ക്ക് ഭീക്ഷണിയായി സ്റ്റാന്റിലുടെ തലങ്ങും വിലങ്ങും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.കാട്ടൂര്‍ റോഡിലേയ്ക്ക് പ്രവേശിക്കേണ്ട വാഹനങ്ങള്‍ക്ക് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും എളുപ്പത്തില്‍ കാട്ടൂര്‍ റോഡിലേയ്ക്ക് പ്രവേശിക്കാം എന്നുള്ളതുമാണ് സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്റിലുടെ യാത്രചെയ്യുന്നതിന് ഇടയാക്കുന്നത്.

Advertisement

കൂടല്‍മാണിക്യം തെക്കേകുളത്തിലെ മുങ്ങിമരണത്തില്‍ ദുരൂഹത

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കുവശത്തായുള്ള കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മദ്ധവയ്‌സകനേ കണ്ടെത്തിയതില്‍ ദൂരുഹത.ആളൂര്‍ സ്വദേശി പേരമ്പ്രത്ത് വീട്ടില്‍ ഷാജു (45) എന്നയാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ കുളിക്കാന്‍ എത്തിയവരാണ് കുളത്തില്‍ ശവശരിരം പൊങ്ങികിടക്കുന്നത് കണ്ടെത്തിയത്.തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതിനേ തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹം കുളത്തില്‍ നിന്നെടുത്ത് ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എത്തിച്ചത്.താലൂക്കാശുപത്രിയിലെ പരിശോധനയില്‍ മൃതശരിരത്തിന്റെ നെഞ്ചിന്റെ ഭാഗത്തായി ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ട് പോവുകയായിരുന്നു.എന്നാല്‍ പോസ്റ്റ് മാര്‍ട്ടത്തില്‍ മരണകാരണം മുറിവാണോ എന്ന് ഡോക്ടര്‍മാര്‍ക്ക് സ്ഥിതികരിക്കാനായില്ല.കുളത്തില്‍ മരണശേഷം എന്തിലേങ്കില്ലും തട്ടി സംഭവിച്ച മുറിവാണോ അതോ മറ്റാരെങ്കില്ലും മുറിവേല്‍പ്പിച്ചതാണോ എന്ന് കൂടതല്‍ അന്വേഷണത്തിലൂടെയേ വ്യക്തത കൈവരിക്കാനാവു.

Advertisement

ഇരിങ്ങാലക്കുടയിലെ മാംസവ്യാപാര നിരോധനം : സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ മാംസവ്യാപാര നിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മാംസവ്യാപാരി തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടത്തി.അറവ്ശാല തുറന്ന് മാര്‍ക്കറ്റിലടക്കമുള്ള നഗരസഭ പ്രദേശത്തേ മാംസവ്യാപാര സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമെരുക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.വിവിധ ട്രേഡ് യൂണിയനകളുടെ നേതൃത്വത്തില്‍ മാംസകച്ചവട സമിതി രൂപികരിച്ചു.സമിതിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ കൈകൊള്ളാനും യോഗത്തില്‍ തീരുമാനിച്ചു.നഗരസഭ അറവ്ശാല പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലും മാംസകച്ചവടം നടക്കുന്നുവെന്ന പരാതിയില്‍ ഒരാഴ്ച്ച മുന്‍പാണ് നഗരസഭ മാംസവ്യാപാര സ്റ്റാളുകള്‍ അടച്ച് പൂട്ടിയത്.സര്‍വ്വകക്ഷിയോഗം എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ആദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍,എം വി കെ ടിയു ജില്ലാ പ്രസിഡന്റ് കെ എഫ് ഡേവീസ്,എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ എ റിയാസുദ്ദീന്‍,ഡോ.കെ പി ജോര്‍ജ്ജ്,കൗണ്‍സിലര്‍ പി വി ശിവകുമാര്‍,എ ഐടി യു സി നേതാവ് കെ വി രാമകൃഷ്ണന്‍,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി വി ആന്റു,റാഫി ആന്‍ഡ്രൂസ്,എവിടിയു ജില്ലാ സെക്രട്ടറി ടി എ സിദ്ധിക്ക്,ഏരിയ പ്രസിഡന്റ് കെ എ ഗോപി,സെക്രട്ടറി ബിനോയ്,പോള്‍ കരിമാലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.സംരക്ഷണസമിതി ഭാരവാഹികളായി കെ എ മനോജ്കുമാര്‍ ചെയര്‍മാനായും കെ പി ഗോപിയെ കണ്‍വീനറായും തിരഞ്ഞെടുത്തു.

Advertisement

ക്രൈസ്റ്റ് കോളേജില്‍ സംഘര്‍ഷം വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കേളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പേന കൊണ്ട് കുത്തേറ്റു.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിബിനാണ് പരിക്കേറ്റത്.സംഘര്‍ഷത്തേ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ നിറുത്തി വെച്ചു.കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രഥമിക ശുശ്രഷയ്ക്ക് ശേഷം സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റി.പോലീസ് സ്ഥലത്തെത്തി രണ്ട് പേരെ കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്.

Advertisement

മധുവിന് ഐക്യദാര്‍ഢ്യവുംമായി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ തെരുവ് നാടകം

ഇരിങ്ങാലക്കുട : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷ്ണകുറ്റമാരോപിച്ച് മര്‍ദ്ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും തെരുവ് നാടകവും സംഘടിപ്പിച്ചു.കോളേജില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റില്‍ അവസാനിച്ചു.തുടര്‍ന്ന് നടന്ന യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ.വി എ ആന്റോ,സോഷ്യല്‍ വര്‍ക്ക് ഡിപര്‍ട്ട്‌മെന്റ് മേധാവി റോസി മേരി,കൗണ്‍സിലര്‍ സോണിയ ഗിരി എന്നിവര്‍ സംസാരിച്ചു.

Advertisement

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്‌

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്‌

Advertisement

പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി

പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി.മക്കള്‍ വിജയന്‍ ,സുകുമാരി,ചന്ദ്രശേഖരന്‍ ,അരവിന്ദാക്ഷന്‍,ഗോപിനാഥന്‍,ഉഷാകുമാരി .മരുമക്കള്‍ അയ്യപ്പന്‍(late),സുലോചന,ലീന,ബിനു,മോഹനന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു

Advertisement

അവശനിലയില്‍ റോഡരികില്‍ കിടന്ന വൃദ്ധന് യുവാക്കള്‍ തുണയായി

ഇരിങ്ങാലക്കുട : കഠിനമായ ചൂട് ഉള്ള സമയത്ത് ചന്തകുന്നിലെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന് സമീപം വഴിയരികില്‍ വിശന്ന് തളര്‍ന്ന് വീണ വൃദ്ധന് ഒരു പറ്റം യുവാക്കള്‍ തുണയായി.കര്‍ണ്ണാടക സ്വദേശിയായ ജഗദീഷ് എന്ന 70 വയസസോളം പ്രായം തോന്നിക്കുന്ന വൃദ്ധനാണ് വഴിയരികില്‍ അവശനിലയില്‍ കിടന്നിരുന്നത്.സോഷ്യല്‍ ആക്ഷന്‍ ഫോറം ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടത്തിരിഞ്ഞി ലൈഫ് ഗാര്‍ഡ് പ്രവര്‍ത്തകരായ സദ്ധീപ് പോത്താനി,സുനീര്‍,നിഖില്‍,മാധ്യമ പ്രവര്‍ത്തകനായ ശ്രീമോന്‍ പെരുമ്പാല,സോമന്‍ വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് വൃദ്ധന് ഭക്ഷണം വാങ്ങി നല്‍കി ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ എത്തിച്ചു.ജഗദീഷ് അപകടനില പിന്നിട്ടു.

Advertisement

കേരഗ്രാമ പദ്ധതി മുരിയാട് പഞ്ചായത്തില്‍ തുടക്കമായി

മുരിയാട് : പഞ്ചായത്തില്‍ കേരഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരകര്‍ഷകര്‍ക്കുള്ള കിഴങ്ങ് വിളകിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ വിതരണം ചെയ്തു.കിഴങ്ങ് വിളകിറ്റില്‍ മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ് എന്നിവയുടെ വിത്തുകളാണ് വിതരണം ചെയ്തത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അജിത രാജന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, കവിത ബിജു, ഗംഗാദേവി സുനില്‍, പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, കൃഷി ആപ്പിസര്‍ കെ രാധിക, രജനി ഗിരിജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള റോഡില്‍ ടൈല്‍സ് വിരിയ്ക്കല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആംഭിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 14 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി നഗരസഭ അസി. എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരസഭ ഈ ഭാഗത്ത് ടൈല്‍സ് വിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ടൗണ്‍ ഹാള്‍ റോഡില്‍ നിന്ന് വരുന്ന ബസുകള്‍ നേരിട്ട് സ്റ്റാന്‍ഡില്‍ പ്രവേശിക്കും. ക്രൈസ്റ്റ് കോളേജ് കാട്ടൂര്‍ റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളില്‍ ബസ് ഒഴികെ പോസ്റ്റ് ഓഫീസ്- ബസ്റ്റാന്റ് റോഡിലേക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല . ഈ വാഹനങ്ങള്‍ റസ്റ്റ് ഹൗസ് കൂടല്‍ മാണിക്യം വഴി ബസ്റ്റാന്റ് റോഡിലെത്തണം.ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള ഈ റോഡിലെ വലിയ കുഴികള്‍ യാത്രക്കാരേയും വാഹനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല തവണ റോഡ് അറ്റകുറ്റപണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇതിനിടയില്‍ ഈ റോഡ് പി.ഡബ്ല്യൂ.ഡിയുടേതാണോ, നഗരസഭയുടേതാണോയെന്ന തര്‍ക്കംമൂലം അറ്റകുറ്റപണി വൈകിപ്പിച്ചു. എന്നാല്‍ പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡ് നഗരസഭയുടെതാണെന്നും അത് തങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ അറ്റകുറ്റപണികള്‍ നടത്താമെന്നായിരുന്നു പി.ഡബ്ല്യൂ.ഡി. നിലപാട്. ഇതിനെ തുടര്‍ന്ന് നഗരസഭ നവംബറില്‍ അറ്റകുറ്റപണികള്‍ നടത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നു. ബസ്സുകള്‍ സ്റ്റാന്റിലേക്ക് വളഞ്ഞുകയറുമ്പോള്‍ മെറ്റലുകള്‍ ഇളകി റോഡ് തകരുന്നതിനാല്‍ ഈ ഭാഗത്ത് ടൈല്‍സ് ഇടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്. അതേസമയം മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ ഗതാഗത പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും വൈകും. പരിഷ്‌ക്കരണ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി ആര്‍.ടി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് നഗരസഭ അറിയിച്ചിരുന്നെങ്കിലും ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്. അടുത്തവാരത്തോടെ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയൊള്ളൂ. അതിനിടയിലാണ് ഈ റോഡ് 14 ദിവസം അടച്ചിടുന്നത്.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe