ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ (ഐ) പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി

83

പൊറത്തിശ്ശേരി:കെ.എസ്.ഇ.ബി യുടെ അശാസ്ത്രീയ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക, ബിപിൽ കാർക്ക് മൂന്ന് മാസത്തെ വൈദ്യുതി ചാർജ് പൂർണമായും സൗജന്യമാക്കുക, എ.പി.എൽ കാർഡ് ഉടമകളുടെ വൈദ്യുതി ചാർജ് 30% ആയി കുറക്കുക, ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ കാട്ടുങ്ങച്ചിറ സെന്ററിൽ നടത്തി. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ DCC ജനറൽ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌മാർ ആയ സത്യൻ നാട്ടുവള്ളി, ചന്ദ്രശേഖൻ, M R ഷാജു, K K അബുദുള്ളകുട്ടി, സിജു പാറേക്കാടൻ, അജോ ജോൺ, P A ഷഹീർ, P N സുരേഷ്, മണ്ഡലം ഭാരവാഹികൾ ആയ സന്തോഷ്‌ വില്ലടം, സിന്ധു അജയൻ, ബിനു മണപെട്ടി, സന്തോഷ്‌ മുതുപറമ്പിൽ, KSU ഭാരവാഹിയായ റൈഹാൻ ഷഹീർ എന്നിവർ ധർണക്ക് നേതൃത്വം നൽകി.

Advertisement