ഇരിങ്ങാലക്കുടയിലെ മാംസവ്യാപാര നിരോധനം : സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

577

ഇരിങ്ങാലക്കുട : നഗരത്തിലെ മാംസവ്യാപാര നിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മാംസവ്യാപാരി തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടത്തി.അറവ്ശാല തുറന്ന് മാര്‍ക്കറ്റിലടക്കമുള്ള നഗരസഭ പ്രദേശത്തേ മാംസവ്യാപാര സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമെരുക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു.വിവിധ ട്രേഡ് യൂണിയനകളുടെ നേതൃത്വത്തില്‍ മാംസകച്ചവട സമിതി രൂപികരിച്ചു.സമിതിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ കൈകൊള്ളാനും യോഗത്തില്‍ തീരുമാനിച്ചു.നഗരസഭ അറവ്ശാല പ്രവര്‍ത്തിക്കാത്ത സാഹചര്യത്തിലും മാംസകച്ചവടം നടക്കുന്നുവെന്ന പരാതിയില്‍ ഒരാഴ്ച്ച മുന്‍പാണ് നഗരസഭ മാംസവ്യാപാര സ്റ്റാളുകള്‍ അടച്ച് പൂട്ടിയത്.സര്‍വ്വകക്ഷിയോഗം എം എല്‍ എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ആദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എം എല്‍ എ തോമസ് ഉണ്ണിയാടന്‍,എം വി കെ ടിയു ജില്ലാ പ്രസിഡന്റ് കെ എഫ് ഡേവീസ്,എസ് ടി യു സംസ്ഥാന ട്രഷറര്‍ കെ എ റിയാസുദ്ദീന്‍,ഡോ.കെ പി ജോര്‍ജ്ജ്,കൗണ്‍സിലര്‍ പി വി ശിവകുമാര്‍,എ ഐടി യു സി നേതാവ് കെ വി രാമകൃഷ്ണന്‍,വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി വി ആന്റു,റാഫി ആന്‍ഡ്രൂസ്,എവിടിയു ജില്ലാ സെക്രട്ടറി ടി എ സിദ്ധിക്ക്,ഏരിയ പ്രസിഡന്റ് കെ എ ഗോപി,സെക്രട്ടറി ബിനോയ്,പോള്‍ കരിമാലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.സംരക്ഷണസമിതി ഭാരവാഹികളായി കെ എ മനോജ്കുമാര്‍ ചെയര്‍മാനായും കെ പി ഗോപിയെ കണ്‍വീനറായും തിരഞ്ഞെടുത്തു.

Advertisement