വഴി പ്രശ്‌നത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമര്‍ദ്ദനം

942
Advertisement

ആളൂര്‍ : വീട്ടിലേയ്ക്ക് ഉള്ള വഴിയെ ചെല്ലി തര്‍ക്കത്തേ തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രുരമായി മര്‍ദ്ദിച്ചതായി പരാതി.ആളൂര്‍ ചങ്ങലഗെയ്റ്റിന് സമീപം താമസിക്കുന്ന വെങ്കിട്ടരാമ വീട്ടില്‍ നടരാജന്‍ (73) നും ഭാര്യ മല്ലിക (67) നുംമാണ് മര്‍ദ്ദനമേറ്റത്.തമിഴ്‌നാട് സ്വദേശികളായ ഇരുവരും 39 വര്‍ഷത്തോളമായി ആളൂരില്‍ സ്ഥലം വാങ്ങി താമസം തുടങ്ങിയിട്ട്.തനിച്ച് താമസിക്കുന്ന ഇരുവരും പേപ്പര്‍ ബാഗ് നിര്‍മ്മിച്ചാണ് ഉപജീവനം നടത്തുന്നത്.അയല്‍വാസിയുടെ വീടിന് സമീപത്തുടെ ഇവരുടെ വീട്ടിലേയ്ക്കുള്ള വഴിയെ ചൊല്ലി അയല്‍വാസി നിരന്തരം അസഭ്യവര്‍ഷം നടത്തുകയും ഉപദ്രവിക്കാറുമുണ്ടെന്ന് ഇവര്‍ പറയുന്നു.ശനിയാഴ്ച്ച പേപ്പര്‍ ബാഗ് വാങ്ങുവാന്‍ വന്നവരോട് വഴിയിലുടെ പ്രവേശിക്കാന്‍ സാധിക്കില്ല എന്ന് അയല്‍വാസി പറയുകയും ചോദിച്ച നടരാജനെ മര്‍ദ്ദിക്കുകയുമായിരുന്നു.പിടിച്ച് മാറ്റുവാന്‍ എത്തിയ മല്ലികയ്ക്കും മര്‍ദ്ദനമേറ്റു.നാട്ടുക്കാര്‍ ചേര്‍ന്നാണ് ഇരുവരെയും ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ആളൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.