ഷീ സമാര്‍ട്ട് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

30
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ -വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച തൊഴില്‍ സംരംഭകത്വ പദ്ധതിയായ ഷീസ്മാര്‍ട്ട് ഇവന്റ് മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ ജീവനകാര്‍ക്കും ആരോഗ്യ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്് വിതരണം ചെയ്തു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സംഘം പ്രസിഡന്റ് പി.കെ.ഭാസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അബ്ദുള്‍ ബഷീറും, ആശുപത്രി സൂപ്രണ്ട് ഡോ.മിനി മോളും കൂടി സര്‍ട്ടിഫിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ് ചടങ്ങിന് നേതൃത്വം നല്‍കി. സംഘം ഡയറക്ടര്‍മാരായ അജോ ജോണ്‍, അജിത് കീരത്, ഭാസി തച്ചപ്പിള്ളി, ഇബ്രാഹിം കളക്കാട്ട്്, രാമചന്ദ്രന്‍ ആചാരി, അംബിക.എം.എ, പ്രീതി സുധീര്‍ എന്നിവര്‍ പങ്കെടുത്തു. സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതവും, ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി നന്ദിയും പ്രകാശിപ്പിച്ചു.

Advertisement