മനുഷ്യത്വം മറക്കുന്ന വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണം : ജിജു അശോകന്‍

986

ഇരിങ്ങാലക്കുട : മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനുഷ്യന്‍ മറന്ന് തുടങ്ങിയ വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് സിനിമാസംവിധായകന്‍ ജിജു അശോകന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്ന ജ്യോതിസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.ഇരിങ്ങാലക്കുടയില്‍ നടന്ന സുജിത്തിന്റെ കൊലപാതകവും അട്ടപ്പാടിയില്‍ നടന്ന മധുവിന്റെ കൊലപാതകവും മനുഷ്യന്‍ മനുഷ്യത്വം മറന്ന് പോകുന്നതിന്റെ ഉദാഹരണങ്ങളാണെന്ന് അദേഹം കൂട്ടിചേര്‍ത്തു.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എ എം വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കാത്തലിക്ക് സെന്റര്‍ അഡ്മിന്‍സ്ട്രര്‍ ജോണ്‍ പാലിയേക്കര അനുഗ്രഹപ്രഭാഷണം നടത്തി.സിനിമാ താരം സുധീഷ് അഞ്ചേരിയും കലഭവന്‍ രഞ്ചിവും മുഖ്യാതിഥികളായിരുന്നു.ജ്യോതിസ് കോളേജ് ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സമ്മാനദാനം നിര്‍വഹിച്ചു.എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബിജു പൗലോസ്,സ്റ്റാഫ് പ്രതിനിധി അനൂജ സഞ്ജു,വിദ്യാര്‍ത്ഥി പ്രതിനിധി ഗോകുല്‍ ടി എം തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement