കാരുമാത്ര: കാരുമാത്ര ഗവ: യു പി സ്‌കൂള്‍ 95ാം വാര്‍ഷികവും, യാത്രയയപ്പ് സമ്മേളനവും വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ടി കെ ഷറഫുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. KBരജനി ടീച്ചര്‍ സ്വാഗതം പറഞ്ഞു. TV ഓമന ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഉണ്ണികൃഷ്ണന്‍കുറ്റി പറമ്പില്‍ ഉപഹാര സമര്‍പ്പണവും, MK മോഹനന്‍ എന്റോവ് മെന്റ് വിതരണവും, സീമന്തിനി സുന്ദരന്‍ പ്രതിഭാ പുരസ്‌കാരവും വിതരണം ചെയ്തു.PKM അഷ്‌റഫ് ,ടി എസ് വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വ്വഹിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ ശോഭന പി മേനോന്‍, മുംതാജ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. മേഘനPK, കുമാരി ലുബാബ ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
രാത്രിയുടെ സുരക്ഷ തേടി സെന്റ് ജോസഫ് വിദ്യാര്‍ത്ഥിനികള്‍ റോഡിലിറങ്ങി.
ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്‌സ് കോളജ് എന്‍ എസ് എസ് യൂണിറ്റുകളുടെ ദ്വിദിന സൗഹാര്‍ദ്ദ ക്യാമ്പ് ‘തളിര് ‘ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. കോളജിലേക്കുള്ള റോഡിലെ സീബ്രാ ലൈന്‍ വരയ്ക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ക്യാമ്പിന്റെ ഭാഗമായി അവര്‍ ഏറ്റെടുത്തത്. പെയിന്റും ബ്രഷുമായി രാത്രി 10 മണിക്കു ശേഷം റോഡിലിറങ്ങിയ പെണ്‍കുട്ടികള്‍ക്കു പലര്‍ക്കും സന്തോഷം അടക്കാനായില്ല. രാത്രികള്‍ക്ക് സുരക്ഷയും ഉറപ്പുമുണ്ടെങ്കില്‍ ഏതു ജോലിയും ചെയ്തു കാണിക്കാമെന്ന ആവേശം മറ്റു ചിലര്‍ക്ക് . കൃത്യമായ അളവുകളില്‍ പെയ്ന്റടിച്ചതും അത് ഉണങ്ങും വരെ ട്രാഫിക്ക് ഗതാഗതം നിയന്ത്രിച്ചതും പെണ്‍കുട്ടികളായ എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ തന്നെ. പിന്തുണയുമായി ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസും ട്രാഫിക് പൊലീസും ഒപ്പമുണ്ടായിരുന്നു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ അഞ്ജു ആന്റണി, വീണ സാനി,മിനി ജോസ്, ബിജോയ് പോള്‍, തിസ്‌ന ടി. ടി,അന്ന റോസ്, നയന ഫ്രാന്‍സിസ്, രാജശ്രീ ശശിധരന്‍, സാന്ദ്ര, അനഘ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മോട്ടിവേഷന്‍ ക്ലാസുകള്‍ക്കൊപ്പം ജൈവ നെല്‍കൃഷി പദ്ധതി ഉര്‍വ്വരതയ്ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു.
വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.
മാടായിക്കോണം : ചാത്തന്‍ മാസ്റ്റര്‍ സ്‌കൂള്‍ 67മത് വാര്‍ഷികത്തോടനുബന്ധിച്ചു ഇരിഞ്ഞാലക്കുട നേച്ചര്‍ ക്ലബ് വന്യജീവി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു.പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കൗണ്‍സിലര്‍ പ്രജീഷ് നിര്‍വഹിച്ചു .സ്‌കൂള്‍ പ്രധാന അദ്ധ്യാപിക വി ആര്‍ കനകവല്ലി മറ്റു അധ്യാപകര്‍ ,പി ടി എ അംഗങ്ങള്‍ ,രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു .ക്ലബ് അംഗങ്ങളായ നിഖില്‍കൃഷ്ണ ,ജിതിന്‍ രാജ് ,ജയപ്രസാദ് ,സജിത്ത് ക്രിസ്മ ,മിനി ആന്റോ ,സ്റ്റെഫിന ,സന്ദീപ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ കുട്ടികള്‍ക്ക് വന്യജിവികളുടെ ചിത്രങ്ങളെടുക്കാന്‍ വനത്തില്‍ പോകുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു.
യാത്രക്കാരെ വലച്ച് ബസ് സ്റ്റോപ്പിന് മുന്നില്‍ പാര്‍ക്കിംങ്ങ്
മാപ്രാണം : ബസ് സ്റ്റോപ്പ് നിര്‍മ്മാണം നടത്തിയിട്ടും അന്യവാഹനങ്ങളുടെ പാര്‍ക്കിംങ്ങ് മൂലം പൊതുജനത്തിന് ഉപയോഗ്യമല്ലാതെയാവുകയാണ് മാപ്രാണം സെന്ററിലെ ആമ്പല്ലൂര്‍ ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പ്.മാപ്രാണം സെന്ററിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ബസ് സ്റ്റോപ്പിലാത്തതിന്റെ പേരില്‍ സമിപത്തേ കടകള്‍ക്ക് മുന്നില്‍ യാത്രക്കാര്‍ കയറി നില്‍ക്കുകയാണെന്നുള്ള പരാതികള്‍ക്ക് അവസാനമാണ് മുന്‍ എം എല്‍ എയുടെ പ്രദേശികവികസന ഫണ്ട് ഉപയോഗിച്ച് സെന്ററില്‍ നിന്നും കുറച്ച് മാറി പുതിയ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചത്.എന്നാല്‍ ഉദ്ഘാടനം നടത്താതെ ഇട്ടിരുന്ന ബസ് സ്റ്റോപ്പ് പൊതുജനങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കേണ്ട അവസ്ഥ വരെ ഇവിടെ ഉണ്ടായിരുന്നു.ഇപ്പോഴത്തേ പ്രധാന പ്രശ്‌നം അന്യവാഹനങ്ങളുടെ പാര്‍ക്കിംങ്ങാണ്.ബസ് സ്റ്റോപ്പിന് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോകുന്നതിനാല്‍ യാത്രക്കാര്‍ക്ക് ബസുകളിലേയ്ക്ക് കയറാന്‍ ഏറെ ബുദ്ധിമുട്ടുകയാണിവിടെ.മറ്റ് വാഹനങ്ങള്‍ കിടക്കുന്നതിനാല്‍ ബസുകള്‍ക്ക് ബസ് സ്‌റ്റോപ്പിലേയ്ക്ക് ബസ് നിര്‍ത്തുവാനും സാധിക്കുന്നില്ല.കൂടാതെ ബസ് സ്റ്റോപ്പിലിരിക്കുന്ന യാത്രക്കാര്‍ക്ക് ബസ് വരുന്നത് കാണുവാന്‍ തന്നേ സാധിക്കാത്ത വിധമാണ് വാഹനങ്ങള്‍ പാര്‍ക്കിംങ്ങ് നടത്തുന്നത്.സമീപത്തേ തിരക്കേറിയ തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ മാപ്രാണം സെന്ററിലെ സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ട് ഒരു വര്‍ഷവും സ്റ്റോപ്പ് നീക്കുന്നതിനാവശ്യമായ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറായി ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ്ബ് രംഗത്തെത്തിയിട്ട് ആറുമാസവും കഴിഞ്ഞു.ദിനംപ്രതി വാഹനങ്ങള്‍ പെരുകികൊണ്ടിരിക്കുകയാണ്. മാപ്രാണം സെന്ററില്‍ അപകടങ്ങളും. ഈ സാഹചര്യത്തില്‍ സ്റ്റോപ്പുകള്‍ എത്രയും പെട്ടന്ന് മാറ്റാനുള്ള നടപടിയാണ് നഗരസഭ കൈകൊള്ളേണ്ടത്. സ്റ്റോപ്പ് നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറായി റോട്ടറി ക്ലബ്ബ് നഗരസഭ അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ബോര്‍ഡും കാത്തിരിപ്പുകേന്ദ്രവും തയ്യാറായാല്‍ തൊട്ടടുത്ത ദിവസം മുതല്‍ സ്റ്റോപ്പ് മാറ്റാന്‍ തയ്യാറാണെന്ന് പോലിസും പറയുന്നു. എന്നാല്‍ തീരുമാനം നടപ്പിലാക്കേണ്ട നഗരസഭ അലംഭാവം കാണിക്കുകയാണ്.ട്രാഫിക് പരിഷ്‌ക്കരണകമ്മിറ്റിക്ക് പുറമെ താലൂക്ക് വികസന സമിതിയും വിവിധ സംഘടനകളും സ്റ്റോപ്പ് മാറ്റം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം യാഥാര്‍ത്ഥ്യമാകുന്നില്ല.
സെന്റ് ജോസഫ്‌സ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു.
ഇരിങ്ങാലക്കുട : മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ 17/3/2018 ന് ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ രണ്ട് ദിവസം മുമ്പ് തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. റിക്രൂട്ട്‌മെന്റ് ദിവസം രാവിലെ 9 ന് റിപ്പോര്‍ട്ട് ചെയ്യണം. 10 ന് ആണ് ടെസ്റ്റ് നടത്തുന്നത്.വിപ്രോ കമ്പനിക്കായി നടത്തുന്ന പ്രോഗ്രാമില്‍ സയന്‍സ്, കോമേഴ്‌സ്, ആര്‍ട്ട്‌സ് വിഷയങ്ങള്‍ പഠിയ്ക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.വിശദവിവരങ്ങള്‍ക്ക് കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുക.
www.st.josephs.edu.in
9349653312
തളിയകോണം ഗ്രണ്ടില്‍ നിര്‍മ്മാണസാമഗ്രികള്‍ ഇറക്കി കളി മുടക്കുന്നതായി പരാതി.
കരുവന്നൂര്‍ :തളിയകോണം 39-ാം വാര്‍ഡില്‍ ബാപ്പൂജി സ്മാരക സ്റ്റേഡിയത്തില്‍ റോഡ് പണിയ്ക്കായി മെറ്റലും ക്വാറി വെയ്സ്റ്റും മറ്റും ഇറക്കിയിട്ട് പ്രദേശവാസികളുടെ കായിക ഉല്ലാസത്തിന് തടയിടുന്നതായി പരാതി.മുന്‍പും ഇവിടെ റോഡ് കോണ്‍ട്രാക്ടര്‍മാര്‍ ഇത്തരത്തില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കിയിട്ടതിനേ തുടര്‍ന്ന് നഗരസഭയ്ക്ക് പരാതിയും വിവരാവകാശവും സമര്‍പ്പിച്ചതിനേ തുടര്‍ന്ന് ആര്‍ക്കും ഇത്തരത്തില്‍ ഗ്രണ്ടില്‍ സാമഗ്രികള്‍ ഇറക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചിരുന്നത്.വീണ്ടും ഗ്രണ്ട് നാശമാകുന്ന തരത്തില്‍ വ്യാപകമായി മെറ്റല്‍കഷ്ണങ്ങള്‍ കൊണ്ടിട്ടിരിക്കുകയാണ്.എത്രയും പെട്ടന്ന് മെറ്റല്‍ മാറ്റി കളിസ്ഥലം വൃത്തിയാക്കണമെന്ന് ബി ജെ പി 51-ാം ബൂത്ത് കമ്മറ്റി ആവശ്യപ്പെട്ടു.മുന്‍സിപ്പല്‍ സെക്രട്ടറി ഷാജൂട്ടന്‍ സംസാരിച്ചു. യോഗത്തില്‍ മജൂ വി .എം ,മോഹനന്‍ ,അക്ഷയ്,വിജീഷ് ,അനൂപ് എന്നിവര്‍ പങ്കെടുത്തു
ടൈല്‍സിടല്‍; കാട്ടൂര്‍ റോഡില്‍ നിന്നും സ്റ്റാന്റിലേയ്ക്കുള്ള ഗതാഗതം ശനിയാഴ്ച്ച മുതല്‍ നിരോധിച്ചു
ഇരിങ്ങാലക്കുട: കാട്ടൂര്‍ റോഡില്‍ നിന്നും ഇരിങ്ങാലക്കുട സ്റ്റാന്റിലേക്കുള്ള ഗതാഗതം ശനിയാഴ്ച മുതല്‍ 16 വരെ പൂര്‍ണ്ണമായും നിരോധിച്ചു. കാട്ടൂര്‍ റോഡില്‍ നിന്നും ബസ്സുകള്‍ സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് ടൈല്‍സ് വിരിച്ച് കോണ്‍ക്രീറ്റിങ്ങ് ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നതിനാലാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുന്നതെന്ന് നഗരസഭ അറിയിച്ചു. പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെ നഗരസഭ ഗതാഗതം നിരോധിച്ചിരുന്നെങ്കിലും വടക്കുഭാഗത്തുനിന്നും വരുന്ന ബസ്സുകള്‍ ഇതുവഴി തന്നെയാണ് സ്റ്റാന്റിലേക്ക് കയറിയിരുന്നത്. ഇതിന് പുറമെ സ്വകാര്യ വാഹനങ്ങളും സ്റ്റാന്റുവഴി പോകാന്‍ തുടങ്ങിയത് ഏറെ അപകട സാധ്യത ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സ്വകാര്യ വാഹനങ്ങള്‍ സ്റ്റാന്റുവഴി പോകാന്‍ അനുവദിക്കില്ലെന്ന് ട്രാഫിക് പോലിസ് വ്യക്തമാക്കിയിരുന്നെങ്കിലും നിര്‍ദ്ദേശം അത്രകണ്ട് പ്രാവര്‍ത്തികമായില്ല. ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ ടൈല്‍സ് വിരിക്കുന്നത് പുരോഗമിക്കുകയാണ്.
ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണോദ്ഘാടനം നിര്‍വഹിച്ചു
കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 പദ്ധതിയില്‍ ഉള്‍പ്പെട്ട ടിഷ്യുകള്‍ച്ചര്‍ വാഴ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ് വലിയ പറമ്പില്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പര്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു.
അരിയും അറിവും പദ്ധതി പ്രകാരം പുസ്തക വിതരണം നടത്തി.
പുല്ലൂര്‍ : അരിയും അറിവും എന്ന ആശയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുസ്തക വിതരണോദ്ഘാടനം പുല്ലൂര്‍ ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്‌കൂളില്‍ വച്ച് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി സ്‌കൂള്‍ ലീഡര്‍ മിലന്‍ മാത്യുവിന് പുസ്തകം നല്‍കി നിര്‍വഹിച്ചു.മദ്ധ്യവേനലവധികാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അരിയും വായിക്കാന്‍ പുസ്തകവും നല്‍കുന്നതാണ് പദ്ധതി.സഹകരണ വകുപ്പിന്റെ നിര്‍ദേശാനുസരണം സ്‌കൂളിലേയ്ക്കാവശ്യമായ പുസ്തകങ്ങള്‍ പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കി.പ്രധ്യാന അധ്യാപിക സി.ചാള്‍സ്സ്, പി ടി എ പ്രസിഡന്റ് ഗീത ബിനോയ്, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സഹകരണ സംഘം ഡയറക്ടര്‍മാരായ ഷീല, രാജേഷ്, അനില്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍
വേറിട്ട വനിതാവ്യക്തിത്വങ്ങളെ ആദരിച്ച് ക്രൈസ്റ്റ് കോളേജില്‍ വനിതാ ദിനം ആചരിച്ചു.
ഇരിഞ്ഞാലക്കുട : വന്യജീവി ഫോട്ടോഗ്രാഫറും, ബസ്, ഒാേട്ടാ ഡ്രൈവറും ആയ മൂന്ന് വനിതാരത്‌നങ്ങളെ ലോകവനിതാദിനത്തില്‍ ആദരിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് തവനീഷ് എന്ന വിദ്യാര്‍ത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി. സ്ത്രീകള്‍ പൊതുവേ കടുന്ന്‌ചെല്ലാന്‍ മടിക്കുന്ന തൊഴിലിടങ്ങളില്‍ തനിമയോടെ പ്രവര്‍ത്തിച്ച് മുന്നേറുന്ന മൂന്ന് വനിതകളും പുരുഷന്‍മാരാണ് തങ്ങളുടെ ജീവിതവിജയത്തിന്റെ രഹസ്യം എന്ന് വ്യക്തമാക്കിയത് വമ്പിച്ച കയ്യടിയോടെയാണ് പെണ്‍കുട്ടികള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന സമാദരണ സദസ്സ് സ്വീകരിച്ചത്. ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ച് പ്രശസ്ത വന്യജീവി ഫോേട്ടാഗ്രാഫര്‍ സീമ സുരേഷ്, തൃശൂര്‍ വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ ഷൈജ വാസുദേവന്‍, ഇരിഞ്ഞാലക്കുടയിലെ ഒട്ടോറിക്ഷ തൊഴിലാളിയായ സൗമ്യ സുബ്രഹ്മണ്യന്‍ എന്നിവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച തുക കൊണ്ട് പൊന്നാടയും സ്വര്‍ണ്ണ നാണയങ്ങളും നല്‍കി ആദരിച്ചു.
താനൊരു ഫെമിനിസ്റ്റ് അല്ലെന്നും സ്ത്രീയുടെ എല്ലാ വിജയങ്ങള്‍ക്കുപിന്നില്‍ ഒരു പുരുഷന്‍ ഉണ്ട് എന്ന തിരിച്ചറിവാണ് തനിക്കുള്ളതെും സമ്മേളനം ഉദ്ഘാടനം ചെയ്ത സീമ സുരേഷ് പറഞ്ഞു. സ്ത്രീ ആയിരിക്കുത് പരിമിതിയാണെ് കരുതാതെ സ്വകീയമായ സ്വപ്നങ്ങളെ എത്തിപ്പിടിക്കാനാണ് പെണ്‍കുട്ടികള്‍ യത്‌നിക്കേണ്ടത്. വന്യജീവി ഫോട്ടോഗ്രഫര്‍ക്ക് അസാമാന്യമായ ക്ഷമയും കാട്ടിലെ ജീവികളുടെ ജീവിതചര്യയെക്കുറിച്ചുള്ള അടുത്ത പരിചയവും ആവശ്യമുണ്ട്. സ്ത്രീ ആയതുകൊണ്ട് തനിക്ക് തൊഴിലില്‍ എന്തെങ്കിലും പരിമിതി അനുഭവപ്പെട്ടിട്ടില്ലെന്ന് സീമ പറഞ്ഞു. എന്‍.എ.നസീര്‍ അടക്കമുള്ള പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പവും തനിച്ചും ഇന്ത്യയിലെ പ്രമുഖ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ള സീമ സുരേഷ് ഏതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അവ എപ്രകാരമാണ് പകര്‍ത്തിയത് എന്ന് വിവരിച്ചത് കൗതുകം ഉണര്‍ത്തി.ബസ് ഡ്രൈവറായ ഷൈജ വാസുദേവന്‍ പെണ്‍കുട്ടികള്‍ ആണുങ്ങളുടെ നിഴല്‍ ആകാതെ സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിക്കുതില്‍ അഭിമാനിക്കണം എന്ന് പറഞ്ഞു. ഒട്ടേറെ വാഹനങ്ങള്‍ നിറഞ്ഞ നിരത്തിലൂടെ ബസ് ഓടിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും തൊഴിലെടുക്കാന്‍ കഴിയുതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഇരിഞ്ഞാലക്കുടയിലെ ഏക വനിതാ ഒാട്ടോ ഡ്രൈവറായ സൗമ്യ സുബ്രഹ്മണ്യന്‍ യാത്രക്കാരില്‍നിന്നും മറ്റ് ഒാട്ടോ തൊഴിലാളികളില്‍നിന്നും നല്ല തോതില്‍ സഹകരണം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞൂ.സൗമ്യയ്ക്ക് പിന്തുണയുമായി നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുവരും വ്യത്യസ്ത തൊഴിലാളി സംഘടനകളില്‍പെട്ടവരുമായ ബിജു, രാജേഷ്, വിജിത്ത്, സെബാസ്റ്റ്യന്‍ എന്നിവര്‍ ചടങ്ങിന് എത്തിയത് ഏറെ കൗതുകമായി.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ.വി.പി.ആന്റോ, ഫാ.ജോയി പീനിക്കപ്പറമ്പില്‍, ഫാ.ഡോ. ജോളി ആന്‍ഡ്രൂസ്, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, പ്രൊഫ.കെ.ജെ.ജോസഫ് എന്നിവര്‍ വിശിഷ്ടാതിഥികളെ ആദരിച്ചു. പ്രൊഫ. മൂവീഷ് മുരളി, ഡോ.ശ്രീവിദ്യ,പ്രൊഫ. കെ.ജമാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു
കാറളം പഞ്ചായത്തില്‍ ‘വയോജനങ്ങള്‍ക്ക് കട്ടില്‍’പദ്ധതി ആരംഭിച്ചു.
കാറളം : ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വയോജനങ്ങള്‍ക്ക് കട്ടില്‍ എന്ന പദ്ധതിയുടെ ഭാഗമായി കട്ടില്‍ വിതരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് അംബിക സുഭാഷ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. പ്രസാദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി രാജന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍, കെ.ബി.ഷമീര്‍,ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍,ഷീജ സന്തോഷ്,സുനിത മനോജ്,കെ.വി.വിനീഷ്,സരിത വിനോദ്,കെ.വി.ധനേഷ്ബാബു,ഷൈജ വെട്ടിയാട്ടില്‍, സെക്രട്ടറി,പി.ബി.സുഭാഷ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സീന, സീനിയര്‍ ക്ലര്‍ക്ക് രാജേഷ്.എന്‍. എന്നിവര്‍ പങ്കെടുത്തു.
പുറമ്പോക്ക് സംരക്ഷണത്തിനായി സര്‍വേയര്‍ തസ്തിക അനുവദിക്കണം – ജോയിന്റ് കൗണ്‍സില്‍
ഇരിങ്ങാലക്കുട : പുറമ്പോക്ക് അതിര്‍ത്തിപുനര്‍ നിര്‍ണ്ണയത്തിനും സംരക്ഷണത്തിനുമായി പൊതുമരാമത്ത് സബ് ഡിവിഷന്‍ ഓഫിസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വേയര്‍ തസ്തിക അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.നിലവില്‍ താലൂക്ക് സര്‍വേയര്‍ ക്കാണ് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയ ചുമതല.മുകുന്ദപുരം താലൂക്കിന് ഒരുസര്‍വേയര്‍ മാത്രമാണുളളത്. അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനായുള്ള പൊതുഅപേക്ഷകര്‍ക്ക് ഒരുവര്‍ഷത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണിപ്പോ ഴുള്ളത്. റോഡുകളും തോടുകളും കുളങ്ങളും ഉള്‍പ്പടെ പുറമ്പോക്ക് അതിര്‍ത്തി പുനര്‍ നിര്‍ണ്ണയത്തിനായുള്ള അപേക്ഷകള്‍ ജില്ലാകളക്ടറുടെ പ്രത്യേക ഉത്തരവിന്‍ കീഴിലാണ് ഇപ്പോള്‍ തീര്‍പ്പാക്കപ്പെടുന്നത്.ജോലിത്തിരക്ക് മൂലം താലൂക്ക് സര്‍വേയറുടെ സേവനം സമയബന്ധിതമായി ലഭിക്കാത്തതിനാല്‍ പുറമ്പോക്ക് കുളങ്ങളുടെയുള്‍പ്പടെ യുള്ളവയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് നവീകരണം നടത്താന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്.ഇത് വേനല്‍ക്കാലത്തെ കുടിവെള്ളക്ഷാമം രൂക്ഷമാക്കും.ഇതേ കാരണത്താല്‍ വിവിധങ്ങളായപദ്ധതി വിഹിങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കാത്ത മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും ഏറെയാണ്. റോഡുകളുള്‍പ്പെടെയുളളവയുടെ ആസ്തി വിവരങ്ങള്‍ സബ്ഡിവിഷന്‍ ചെയ്ത് രേഖപ്പെടുത്തി സംരക്ഷിക്കാത്തതിനാല്‍ പുറമ്പോക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സ്വകാര്യ തര്‍ക്കങ്ങളും വ്യവഹാരങ്ങളും മേഖലയില്‍ ഏറിവരുന്നതായും സമ്മേളനം വിലയിരുത്തി.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്സണ്‍ ആര്‍.ഉഷ സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.എം.നൗഷാദ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി പി.മണി,ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എം.യു.കബീര്‍,സംസ്ഥാന കമ്മറ്റി അംഗം ടി.എസ്.സുരേഷ്,വനിതാകമ്മറ്റി സെക്രട്ടറി വി.വി.ഹാപ്പി, സംസ്ഥാന കൗണ്‍സില്‍ അംഗം എം.കെ.ഉണ്ണി, എന്‍.വി.നന്ദകുമാര്‍,പി.ബി.മനോജ്കുമാര്‍, സി.കെ.സുഷമ, ഇ.ജി.റാണി എന്നിവര്‍ സംസാരിച്ചു.
വൃക്കദിനത്തില്‍ വൃക്കദാനം നിര്‍വഹിച്ച സിസ്റ്റര്‍ക്ക് പോലിസിന്റെ ആദരം
ഇരിങ്ങാലക്കുട : ലോകവൃക്കദിനത്തില്‍ ഇരിങ്ങാലക്കുടയിലെ രോഗബാധിതനായ തിലകന്‍ എന്ന യുവാവിന് സ്വന്തം വൃക്കദാനം ചെയ്ത സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധാവി സി.റോസ് ആന്റോയ്ക്ക് പോലിസ് ഡിപാര്‍ട്ട്‌മെന്റിന്റെ ആദരം.ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ ട്രെയിനിംങ്ങ് സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ് ജീവകാരുണ്യത്തിന്റെ ഉത്തമപ്രതികമായി നിലകൊണ്ട സി.റോസ് ആന്റോയ്ക്ക് ആദരം കൈമാറി.വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്ന അമ്പൂരത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന പോലിസ് മെഡലിന് അര്‍ഹരായ വനിതാ പോലിസ് ഉദ്യോഗസ്ഥരെയും ആദരിച്ചു. ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്,ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍,എസ് ഐ സുശാന്ത് കെ എസ്,രാധാകൃഷ്ണന്‍ കെ കെ,രാജു കെ പി,എസ് ഐമാരയ സാബ് എന്‍ ബി, ഉഷ പി ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മഠത്തിക്കര സെന്ററില്‍ അപകടം
മഠത്തിക്കര സെന്ററില്‍ അപകടം.മഠത്തിക്കര സെന്ററില്‍ രണ്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം .രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം നടക്കുന്നത്.ഇരിഞ്ഞാലക്കുട ഭാഗത്തേക്ക് പോയി കൊണ്ടിരുന്ന മാരുതി സ്വിഫ്റ്റ് കാര്‍ സൈഡില്‍ നിര്‍ത്തിയതിനു പിന്നാലെ വന്ന് ഓട്ടോറിക്ഷ വന്നിടിക്കുകയും തുടര്‍ന്ന് ഷെവര്‍ലെയുടെ കാറ് ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.ആളപായം ഇല്ല
കാറളത്ത് സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.
കാറളം : ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ സ്ത്രികളുടെ നേതൃത്വത്തില്‍ കുളം നിര്‍മ്മിച്ചു.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 136 തൊഴില്‍ദിനങ്ങളിലായി 16 സ്ത്രി തൊഴിലാളികളാണ് കുളം നിര്‍മ്മിച്ചത്. ജല സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായിട്ടാണ് കുളം നിര്‍മ്മിച്ചത്.ലളിത ഗുരുദാസന്‍, അനിത, വാര്‍ഡ് മെമ്പര്‍ സുനിത മനോജ് എന്നവരുടെ നേത്യത്വത്തിലാണ് പ്രവര്‍ത്തി നടത്തിയത്.
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിന്റെ അവാര്‍ഡ് ദിനം
ഇരിങ്ങാലക്കുട: 2017 -2018 അധ്യായന വര്‍ഷത്തിന്റെ സമാപ്തി കുറിച്ചുകൊണ്ട് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍ റെക്ടറും മാനേജറും ആയിരുന്ന ഫാ.തോമസ് പൂവേലിക്കന്‍ അധ്യക്ഷനായിരുന്നു. ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു. തദവസരത്തില്‍ പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. റെക്ടറും മാനേജറുമായ ഫാ.മാനുവല്‍ മേവഡ, സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മനു പീടികയില്‍, എല്‍.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സി.ഓമന, പി.ടി.എ. പ്രസിഡണ്ട് ടെല്‍സണ്‍ കോട്ടോളി, സ്റ്റാഫ് സെക്രട്ടറി ബിന്ദു സ്‌കറിയ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി
കോണത്തുകുന്ന്: ചീപ്പു ചിറ ടൂറിസം, ലൈഫ് , കാര്‍ഷികമേഖല എന്നിവക്ക് പ്രാധാന്യം നല്‍കി വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. സെക്രട്ടറി സി.സുധാകരന്‍ 2017- 18 പദ്ധതിയുടെ അവലോകനവും വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ 2018- 19 പദ്ധതികളുടെ അവലോകനവും നടത്തി. വര്‍ക്കിങ് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ക്രോഡീകരിച്ച റിപ്പോര്‍ട്ട് റാബി സഖീര്‍ അവതരിപ്പിച്ചു. നിഷ ഷാജി, സീമന്തിനി സുന്ദരന്‍, എം.കെ.മോഹനന്‍, എ.കെ.മജീദ്, കെ.എച്ച്. അബ്ദുള്‍നാസര്‍, ഷിബിന്‍ ആക്‌ളിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു തദവസരത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു .
തട്ടിപ്പുവീരന്‍ ഗുലുമാല്‍ മിലന്‍ ഇരിങ്ങാലക്കുട പോലിസ് പിടിയില്‍.
ഇരിങ്ങാലക്കുട : വിവിധ ആളുകളില്‍ നിന്നും അരകോടിയോളം രൂപ തട്ടിയെടുത്ത കേസ്സില്‍ ‘ ഗുലുമാല്‍ മിലന്‍ ‘ എന്നറിയപ്പെടുന്ന മിലന്‍ 33 വയസ്സ് എന്നയാളെ ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാര്‍, എസ് ഐ കെ എസ് സുശാന്ത് എന്നിവര്‍ അറസ്റ്റു ചെയ്തു.പട്ടേപ്പാടം സ്വദേശി പള്ളായി പീടികയില്‍ ഷംനാദിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.വെള്ളാങ്ങല്ലൂരില്‍ മെബൈല്‍ഷോപ്പ് നടത്തുന്ന ഷംനാദിനോട് വിദേശത്തു നിന്ന് വിലകൂടിയ വിദേശ നിര്‍മ്മിതമായ കമ്പ്യൂട്ടറും, അനുബന്ധ ഉപകരണങ്ങളും, മറ്റ് ഇലട്രോണിക്ക് ഉല്പനങ്ങളും ഇറക്കുമതി ചെയ്തു തരാമെന്നും, തനിക്ക് ബാഗ്ലൂരിലും,കോയമ്പത്തൂരിലും, ഡല്‍ഹിയിലും , ചെന്നൈയിലും വിദ്ദേശ ഇലട്രോണിക്ക് ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനി സ്വന്തമായി ഉണ്ടെന്നും ,ഈ കമ്പനിയില്‍ പങ്കാളിത്തം തരാമെന്നും പറഞ്ഞാണ് പണം തട്ടിയെടുത്തത്.സമാന രീതിയില്‍ തട്ടിപ്പിനിരയാവര്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് പോലീസില്‍ പരാതി ഉടന്‍ നല്‍കേണ്ടതാണെന്ന് എസ് ഐ സുശാന്ത് പറഞ്ഞു.പ്രതി ഗുലുമാല്‍ മിലന്‍ പിടിയിലായതറിഞ്ഞ് തൃപ്രയാര്‍ , വാടാനപ്പിള്ളി, തളിക്കുളം , ചാവക്കാട് എന്നീ സ്ഥലങ്ങളില്‍ നിന്നും സമാന രീതിയില്‍ ലക്ഷങ്ങള്‍ തട്ടയെടുത്തതായി പുതിയ പരാതിക്കാര്‍ ഇരിങ്ങാലക്കുട പോലിസ് പരാതിയുമായി വന്നിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം നവംബറിലാണ് കേസിനാസ്പതമായി പരാതി ഉണ്ടായത്. തുടര്‍ന്ന് നടത്തിയ അന്യേഷണത്തില്‍ പ്രതി തൃശ്ശൂര്‍ ജില്ലയിലെ വിയ്യൂര്‍, മണ്ണുത്തി തുടങ്ങിയ സ്റ്റേഷനുകളില്‍ തട്ടിപ്പു കേസ്സുകളില്‍ പെട്ടിട്ടുള്ളതായി മനസ്സിലായത് . 2014ല്‍ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ 10 ലക്ഷം രുപ സമാന രീതിയില്‍ തട്ടിപ്പു കേസ്സില്‍ പെട്ട് ഒരു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ കേസ്സില്‍ ഇയാള്‍ ജാമ്യത്തിലാണ്.തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിനും വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ് ഉപയോഗിക്കുന്നതെന്ന് പ്രതി പറഞ്ഞു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്യേഷിക്കുന്നതിന് ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്തത്തില്‍ രൂപീകരിച്ച പ്രത്യേക അന്യേഷണ സംഘത്തില്‍ എ എസ് ഐ മാരായ അനീഷ് കുമാര്‍, സിജുമോന്‍, സീനിയര്‍ സി പി ഓമാരായ സുജിത്ത് കുമാര്‍, മുരുകേഷ് കടവത്ത്,സി പി ഓമാരായ രാഗേഷ് പി ആര്‍, സുനില്‍ ടി എസ്. എന്നിവരാണ് ഉണ്ടായിരുന്നത്.