26.9 C
Irinjālakuda
Friday, January 24, 2025
Home Blog Page 567

ഇരിങ്ങാലക്കുട-തൃശൂര്‍ സംസ്ഥാനപാതയില്‍ മരം മുറി നടക്കുന്നതിനാല്‍ ഗതാഗതനിയന്ത്രണം

കരുവന്നൂര്‍ : ഇരിങ്ങാലക്കുട-തൃശൂര്‍ സംസ്ഥാനപാതയില്‍ കരുവന്നൂര്‍ ബംഗ്ലാവ് പരിസരത്തേ കൂറ്റന്‍ മദിരാശി മരത്തിന്റെ ചില്ലകള്‍ മുറിച്ച് നീക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചു.ഇരിങ്ങാലക്കുട പരിസരത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പുത്തന്‍തോട് പരിസരത്തും തൃശൂര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വലിയപാലം പരിസരത്തും തടയുകയാണ്.ഏകദേശം 12-06-2018 ഉച്ചതിരിഞ്ഞ് 2 മണി വരെ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് കരുതുന്നു.പുത്തന്‍തോട് നിന്ന് മൂര്‍ക്കനാട് വഴി വാഹനങ്ങള്‍ കടന്ന് പോകാം ഏങ്കില്ലും ചെറിയ റോഡായതിനാല്‍ വാഹനങ്ങള്‍ ബ്ലോക്കാവുകയാണ്.തൃശൂരിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ മാപ്രാണത്ത് നിന്ന് തിരിഞ്ഞ് ഹൈവെയിലേയ്ക്ക് കയറി പോകുന്നതായിരിക്കും കൂടുതല്‍ സൗകര്യപ്രദം.

 

Advertisement

ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു.കരുതാം ഭൂമിയെ നമ്മുക്ക് വേണ്ടിയും ഭാവിയ്ക്ക് വേണ്ടിയും എന്ന ആശയത്തെ ബന്ധപെടുത്തി 2017 ജൂലൈ 1ന് ശേഷം എടുത്തതുമായ ഷോര്‍ട്ട് ഫിലിമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിയ്ക്കുക.താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് മുമ്പായി പേര് രജിസ്റ്റ്രര്‍ ചെയ്യേണ്ടതാണ്.ഫോണ്‍ 7736000405, 9946777988. സംഘാടക സമിതിയ്ക്ക് വേണ്ടി രക്ഷാധികാരി പി കെ ഭരതന്‍ ,ചെയര്‍മാന്‍ ജോഷി കലാഭവന്‍ ,കണ്‍വീനര്‍ കൃഷ്ണപ്രസാദ് ,കോഡിനേറ്റര്‍ പിന്റോ ചിറ്റിലപ്പിള്ളി.

 

Advertisement

ഞാറ്റുവേല മഹോത്സവത്തിന് ചൊവ്വാഴ്ച്ച കൊടിയേറും

 

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് ചെവ്വാഴ്ച്ച കൊടിയേറും.നഗരസഭ ടൗണ്‍ഹാളില്‍ വൈകീട്ട് മൂന്ന് മണിയ്്ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യാഷിജു കൊടിയേറ്റം നിര്‍വഹിയ്ക്കും.ജൂണ്‍ 15 മുതല്‍ 22 വരെയാണ് ഞാറ്റുവേല മഹോത്സവം ടൗണ്‍ഹാളില്‍ അരങ്ങേറുക.

 

Advertisement

പി മണി എടതിരിഞ്ഞി സഹകരണ ബാങ്ക് പ്രസിഡന്റ്

എടതിരിഞ്ഞി:എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി കൂടിയായ പി മണിയെ വീണ്ടും തിരഞ്ഞെടുത്തു.പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ,എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് .സി പി ഐ എം ലെ ടി ആര്‍ ഭുവനേശ്വരനാണ് വൈസ് പ്രസിഡന്റ് .നേരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിരുന്നു.വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് സഹകരണ ഇന്‍സ്‌പെക്ടര്‍ രശ്മി ,ബാങ്ക് സെക്രട്ടറി സി കെ സുരേഷ് ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു

 

Advertisement

കേരളത്തിന്റെയും ഭാരതത്തിന്റെയും നന്മകള്‍ സമന്വയിക്കപ്പെടുന്നു-പന്ന്യന്‍ രവീന്ദ്രന്‍

ഇരിങ്ങാലക്കുട: ദൈവസങ്കല്‍പ്പവും പുരാണങ്ങളെല്ലാം പഠിപ്പിക്കുന്ന സ്നേഹത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് അസഹിഷ്ണുതയും സ്പര്‍ദ്ദയും വളര്‍ത്താനാണ് ഭരണാധികാരികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രമമെന്ന് സി.പി.ഐ. ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാടായി കേരളം അറിയപ്പെടണമെന്നും മാനവിക പൈതൃകത്തിന്റെ കേന്ദ്രമായി ഇന്ത്യയും അറിയപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ വര്‍ഗ്ഗീയതയ്ക്കെതിരെ നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ അഭിഭേഷനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന അഡ്വ. കെ.ആര്‍. തമ്പാന്‍ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. തമ്പാന്‍ സ്മാരക ട്രസ്റ്റിന്റേയും സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നടത്തിയ അനുസ്മരണത്തില്‍ പ്രൊഫ. മീനാക്ഷി തമ്പാന്‍ അധ്യക്ഷയായിരുന്നു. കെ.ആര്‍. തമ്പാന്‍ സ്മാരക പുരസ്‌ക്കാരം ഡോ. മനോജ്കുമാര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. ശ്രീകുമാര്‍, എ.സി. പ്രസന്ന, യു. പ്രദീപ്മേനോന്‍, ഇ.ജെ. സെബാസ്റ്റിയന്‍, എം.പി. ജയരാജ്, സി.പി.ഐ. സെക്രട്ടറി പി. മണി, കെ.പി. ശ്രീകുമാരനുണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 75,76 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആദരിക്കല്‍ നടന്നു

മുരിയാട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 75,76 ബൂത്ത് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നിര്‍ദനരായ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്ക് വിതരണവും ,എസ് എസ് എല്‍ സി ,പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിക്കലും പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആദരിക്കലും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ .എം എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കൂടാതെ മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ ,വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്ത ഗംഗാദേവി സുനിലിനെയും പരിപാടിയില്‍ ആദരിച്ചു.മുരിയാട് മണ്ഡലം കോണ്‍ഗ്രസ് എക്‌സി.കമ്മിറ്റി അംഗം ജയശങ്കര്‍ ചത്രാട്ടില്‍ സ്വാഗതം പറഞ്ഞു.76-ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേമന്‍ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് ഐ ആര്‍ ജെയിംസ് നോട്ട്ബുക്ക് വിതരണം ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ ജസ്റ്റിന്‍ ജോര്‍ജ്ജ് എസ് എസ് എല്‍ സി പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. പഴയകാല പ്രവര്‍ത്തകരെ ആദരിക്കല്‍ കോണ്‍ഗ്രസ് മുരിയാട് മണ്ഡലം ജനറല്‍ സെക്രട്ടറി ലിജോ മഞ്ഞളി നടത്തി.കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി യമുനാദേവി ഷിജു ,ആനന്ദപുരം റൂറല്‍ ബാങ്ക് ഡയറക്ടര്‍ മോഹന്‍ദാസ് പിള്ളത്ത് ,മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ തുഷം സൈമണ്‍, എ കെ നാണു( കണ്ണന്‍),സുവര്‍ണ്ണ ഷിബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.75-ാം ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് താണിക്കല്‍ നന്ദി പറഞ്ഞു

Advertisement

ഇരിഞ്ഞാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ബാസ്‌ക്കറ്റ്ബാള്‍ കോര്‍ട്ട് സമര്‍പ്പിച്ചു

ഇരിഞ്ഞാലകുട:ഇരിഞ്ഞാലകുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈടെക്ക് ബാസ്‌ക്കറ്റ്ബാള്‍ കോര്‍ട്ട് ഉല്‍ഘാടനയോഗം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു നിര്‍വഹിച്ചു കോര്‍ട്ട് സ്‌കൂളിന് സൗത്ത് ഇന്‍ന്ത്യന്‍ ബാങ്ക് റിജണല്‍ ഹെഡ് ജനറല്‍ മാനേജര്‍ കെ.ജി.ചാക്കോ സമര്‍പ്പിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സി എസ് ആര്‍ ഫണ്ട് അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ട് ഈ ഹൈടെക്ക് കോര്‍ട്ട് പണി പൂര്‍ത്തികരിച്ചിരിക്കുന്നത് യോഗത്തില്‍ സ്‌ക്കൂള്‍ മാനേജര്‍ റവ.ഫാ.ആന്റൂ ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, കൈക്കാരന്‍മാരായ പ്രൊഫ. ഇ ടി ജോണ്‍, ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സിസ്‌കോക്കാട്ട്, റോബിന്‍ കാളിയേങ്കര, പ്രിന്‍സിപ്പല്‍ റെക്ടി കെ.ടി., പി ടി എ പ്രസിഡന്റ് തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement

എം എസ് എസ് അവാര്‍ഡ് വിതരണം നടത്തി

ഇരിങ്ങാലക്കുട :മുസ്ലീം സര്‍വ്വീസ് സൊസൈറ്റിയുടെ മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വള്ളിവട്ടം യൂണിവേഴ്‌സല്‍ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ താലൂക്ക് പരിധിയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മുസ്ലീം വിദ്യാര്‍ത്ഥികളെ ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡുകളും നല്‍കി ആദരിച്ചു.പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി വിജയിച്ച പാര്‍വ്വതി എം മേനോന്‍ ,അന്ന ജെറി ടി എന്നിവരേയും ആദരിച്ചു.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിനെതിര്‍വശത്തുള്ള നക്കര കോംപ്ലക്‌സ് ഹാളില്‍ നടത്തിയ യോഗത്തില്‍ വെച്ച് കൊടുങ്ങല്ലൂര്‍ എം എല്‍ എ വി ആര്‍ സുനില്‍ കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.കൂടാതെ ഇക്കഴിഞ്ഞ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ട് വിശിഷ്ടാതിഥിയായിരുന്നു.ചടങ്ങില്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റ് പി കെ എം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.എം എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി യു എം അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ ,സംസ്ഥാന കമ്മിറ്റി മെമ്പര്‍ പി വി അഹമ്മദ് കുട്ടി,ഇരിങ്ങാലക്കുട നഗര സഭ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,സംസ്ഥാന കൗണ്‍സിലര്‍ ഗുലാം മുഹമ്മദ് മാസ്റ്റര്‍ ,ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് പി എ നാസര്‍ ,യൂണിറ്റ് സെക്രട്ടറി പി എ നസീര്‍ മുന്‍ യൂണിറ്റ് സെക്രട്ടറി പി എ ഷഫീക്ക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.യൂണിറ്റുകളില്‍ പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മുസ്ലീം ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പുത്തന്‍കാട്ടില്‍ വീരാന്‍ ഹാജി ട്രസ്റ്റ് വക ഉപഹാരങ്ങള്‍ സമ്മാനിച്ചു.എം എസ് എസ് മുകുന്ദപുരം താലൂക്ക് സെക്രട്ടറി വി കെ റാഫി സ്വാഗതവും ജോ .സെക്രട്ടറി സാലിഹ് സജീര്‍ നന്ദിയും പറഞ്ഞു

Advertisement

തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ അപകട കെണിയൊരുക്കി സ്വകാര്യകമ്പനികളുടെ കേബിളുകള്‍

ഇരിങ്ങാലക്കുട : തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ യാത്രക്കാര്‍ക്ക് സ്വകാര്യകമ്പനികളുടെ കേബിളുകള്‍ അപകട കെണിയൊരുക്കുന്നു.നൂറ് മീറ്റര്‍ അകലത്തില്‍ റോഡില്‍ ടാറിംങ്ങ് കുത്തിപൊളിച്ച് വന്‍ താഴ്ച്ചയില്‍ കുഴികളെടുത്താണ് കേബിളുകള്‍ വലിക്കുന്നത്.എന്നാല്‍ മതിയായ രീതിയില്‍ കുഴികള്‍ മുടാതെ കേബിളിന്റെ പകുതിയും റോഡില്‍ തന്നേയാണ് ഇപ്പോഴും കിടക്കുന്നത്.അപകടകരമായ ഇത്തരം സ്ഥലങ്ങളില്‍ മതിയായ അപായ സൂചനകള്‍ പോലും സ്ഥാപിയ്ക്കാതെയാണ് സ്വകാര്യകമ്പനികള്‍ അവരുടെ ജോലികള്‍ മാത്രം നിര്‍വഹിക്കുന്നത്.കഴിഞ്ഞ ദിവസം കരുവന്നൂര്‍ പള്ളിയ്ക്ക് സമീപം ഇത്തരത്തില്‍ റോഡിലുള്ള കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍ പെട്ടിരുന്നു.സമീപവാസികള്‍ കണ്ടതിനേ തുടര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്.വര്‍ഷകാലത്ത് ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കുന്നത് അഴിമതിയ്ക്ക് വേണ്ടിയാണെന്നും എത്രയും വേഗം കുഴികള്‍ അടച്ച് റോഡിലെ അപകടകുരുക്ക് ഒഴിവാക്കണമെന്നും നാട്ടുക്കാര്‍ ആവശ്യപ്പെട്ടു.

Advertisement

കെ.പി.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ല മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട:കെ.പി.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ല മെമ്പര്‍ഷിപ്പ് വിതരണോത്ഘാടനം തൃശ്ശൂര്‍ ജില്ല പ്രസിഡന്റ് സി.എസ്.അബദുള്‍ ഹഖ് മാസ്റ്റര്‍ നിര്‍വഹിച്ചു കേരളത്തിലെ എല്ലാ വിദ്യാഭ്യാസ ഉപജില്ലകളിലും 2018 ജൂണ്‍ 11 ന് കെ പി .എസ് .ടി .എ മെമ്പര്‍ഷിപ്പ്് വിതരണോത്ഘാടന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടത്തിയ യോഗത്തിന് ഇരിങ്ങാലക്കുട ഉപജില്ല പ്രസിഡന്റ് അനില്‍ കുമാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു ഉപജില്ല സെക്രട്ടറി ഷെല്‍ബീ ടീച്ചര്‍ സ്വാഗതവും സംസ്ഥാന കൗണ്‍സിലര്‍മാരായ കമലം ടീച്ചര്‍ നാസ്സര്‍ മാസ്റ്റര്‍ നാദിയ ടീച്ചര്‍ സുശീലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചൂ

 

Advertisement

ഇരിഞ്ഞാലക്കുട 15 ാം വാര്‍ഡിലെ ഉന്നത വിജയം നേടിയവരെയും വാര്‍ഡില്‍ നിന്നും കുടുംബശ്രീ പുതിയ എ ഡി എസ് അംഗങ്ങളായി തിരഞ്ഞെടുത്തവരെയും അനുമോദിച്ചു

ഇരിഞ്ഞാലക്കുട:ഇരിഞ്ഞാലക്കുട 15 ാം വാര്‍ഡിലെ +2, SSLC പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മിടുക്കികളെയും, മിടുക്കന്മാരെയും, വാര്‍ഡില്‍ നിന്നും കുടുംബശ്രീ പുതിയ ADS അംഗങ്ങളായി തിരഞ്ഞെടുത്തവരെയും അനുമോദിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു സമ്മാന ദാനവും ഉദ്ഘാടനവും നിര്‍വഹിച്ചു. കോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി വി ചാര്‍ലി ആശംസകള്‍ നേര്‍ന്നു . ബൂത്ത് പ്രസിഡന്റ് അഡ്വ പി ജെ തോമസ്, വാര്‍ഡ് അംഗം ധന്യ ജിജു, സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Advertisement

ഇരിങ്ങാലക്കുട ഡോട്ട് കോം വാര്‍ത്ത ഫലം കണ്ടു കരുവന്നൂര്‍ സ്‌കൂളിന് മുന്നിലെ അപകടമരം മുറിച്ചു.

കരുവന്നൂര്‍ : ഇരിങ്ങാലക്കുട ഡോട്ട് കോം വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വന്‍ ദുരന്തഭീഷണിയായി കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിന് മുന്നിലെ കൂറ്റന്‍ മദിരാശി മരം മുറിച്ച് നീക്കി.സ്‌കൂളിലെ തെട്ട് മുന്നിലെ കാനയ്ക്ക് സമീപം നില്‍ന്നിരുന്ന മരം കഴിഞ്ഞ ദിവസത്തേ കാറ്റില്‍ ഇളകിയാടി വേരുകള്‍ മണ്ണില്‍ നിന്നും വേര്‍പ്പെട്ട് വീഴാന്‍ തുടങ്ങുകയായിരുന്നു. സമീപത്തേ കാനയുടെ സ്ലാബുകള്‍ വേരുകള്‍ക്കിടയില്‍ തടയപ്പെട്ടതിനെ തുടര്‍ന്ന് വീഴാതെ നില്‍ക്കുകയാരുന്ന മരം മുറിച്ച് മാറ്റാന്‍ അധികൃതരെ അറിയിച്ചപ്പോള്‍ ഫോറസ്റ്റ് നമ്പറിട്ട മരമായതിനാല്‍ മുറിച്ച് മാറ്റുന്നതിന് നൂലാമാലകള്‍ പറഞ്ഞ് ഒഴിയുകയായിരുന്നു.ഇതേ തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഡോട്ട് കോം സംഭവം വാര്‍ത്തയാക്കിയത്.സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്‌സും കെ എസ് ഇ ബി അധികൃതരും പോലിസും സംഭവ സ്ഥലത്ത് എത്തി സംസ്ഥാന പാതയിലെ വാഹനഗാതാഗതം തടഞ്ഞ് മരം യുദ്ധകാലടിസ്ഥാനത്തില്‍ മുറിച്ച് മാറ്റുകയായിരുന്നു.

Advertisement

ട്രഷറികളുടെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധം

ഇരിങ്ങാലക്കുട: റൂറല്‍ ജില്ലാ ട്രഷറി ഓഫീസിന്റേയും സബ്ബ് റജിസ്ട്രാര്‍ ഓഫീസിന്റേയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇരു ഓഫീസുകളിലേയും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഈ ഓഫീസുകള്‍ അടിയന്തിരമായി സിവില്‍ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ മാര്‍ച്ച് എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.എസ്. സിജോയ് അധ്യക്ഷനായിരുന്നു. പി.ആര്‍. കണ്ണന്‍, ടി.കെ. മുരളി, ദില്‍രാജ്, ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisement

പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി

വെള്ളാങ്ങല്ലൂര്‍: സി.പി.ഐ. വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനം പ്രതി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. തുടര്‍ന്ന് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.വി.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷനായി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., ടി.എം.ബാബു, എ.എസ്.സുരേഷ്ബാബു, പ്രൊഫ. കെ.എ.മുരളീധരന്‍, ശൈലജ മനോജ്, കെ.എസ്.അര്‍ജ്ജുന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍.ബാബു, സി.കെ.സുരേന്ദ്രന്‍, എം.എ.ഇക്ബാല്‍, പ്രീതി സുരേഷ്, രേണുക സുഭാഷ്, വി.പി.മോഹനന്‍, വി.വി.ഇസ്മാലി തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.

Advertisement

കനത്ത മഴയില്‍ തകര്‍ന്ന റോഡുകള്‍ എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സഞ്ചാരയോഗ്യമാക്കി

ആളൂര്‍ : പഞ്ചായത്തിലെ വെള്ളാഞ്ചിറയില്‍ കനത്ത മഴയില്‍ തകര്‍ന്ന റോഡുകള്‍ എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടിയന്തിര അറ്റകുറ്റപണികള്‍ നടത്തി.ആകെ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതിരുന്ന റോഡ് ക്വാറി വെയ്‌സറ്റും മറ്റും ഇട്ടാണ് സഞ്ചാരയോഗ്യമാക്കിയത്. എ ഐ വൈ എഫ് വെള്ളാഞ്ചിറ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണുപ്രകാശ് , സെക്രട്ടറി അക്ഷയ് ശോഭന്‍, സെല്‍ജോ ജോര്‍ജ്, ജെറിന്‍ വര്‍ഗീസ്, നവീഷ് തിലകന്‍, സജിത്ത് ബാബു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement

ദുരന്തഭീഷണിയായി കരുവന്നൂര്‍ സ്‌കൂളിന് മുന്നിലെ കൂറ്റന്‍ മരം

കരുവന്നൂര്‍: വന്‍ ദുരന്തഭീഷണിയായി കരുവന്നൂര്‍ സെന്റ് ജോസഫ് സ്‌കൂളിന് മുന്നിലെ കൂറ്റന്‍ മദിരാശി മരം . സ്‌കൂളിലെ തെട്ട് മുന്നിലെ കാനയ്ക്ക് സമീപം നില്‍ക്കുന്ന മരം കഴിഞ്ഞ ദിവസത്തേ കാറ്റില്‍ ഇളകിയാടി വേരുകള്‍ മണ്ണില്‍ നിന്നും വേര്‍പ്പെട്ട് വീഴാന്‍ തുടങ്ങുകയായിരുന്നു. സമീപത്തേ കാനയുടെ സ്ലാബുകള്‍ വേരുകള്‍ക്കിടയില്‍ തടയപ്പെട്ടതിനെ തുടര്‍ന്ന് വീഴാതെ നില്‍ക്കുകയാണ് .ഇനിയൊരു കനത്ത കാറ്റില്‍ സ്ലാബുകളും പുറകിലെ മതിലും തകര്‍ത്ത് മരം റോഡിലേയ്ക്കും സ്‌കൂളിലേയ്ക്കുമായി വീഴാവുന്ന അവസ്ഥയിലാണ്. 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ഈ ദുരന്ത ഭീഷണിയ്ക്ക് താഴെ സ്‌കൂളിലേയ്ക്ക് വന്ന് കൊണ്ടിരിക്കുകയാണ് .കൂടാതെ അപകടം തിരിച്ചറിയാതെ സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരും .എത്രയും വേഗം മരം മുറിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement

സ്ലാബ് ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു.

കോണത്ത് കുന്ന്: സ്ലാബ് വീണ് കോണത്ത്കുന്ന് സ്വദേശി യുവാവ് മരണപ്പെട്ടു. പുഞ്ചപറമ്പ് ആറ്റാശേരി ശശാങ്കൻ മകൻ വൈശാഖ് 21 വയസ്സ്മരണപെട്ടത്.അമ്മ ഗീത. സഹോദരൻ വിഷ്ണു .സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 9 ന് വീട്ട് വളപ്പിൽ.

Advertisement

ഇരിങ്ങാലക്കുടയില്‍ കാറ്റും മഴയും തുടരുന്നു:വൈദ്യൂതിബന്ധം പലയിടത്തും പുനസ്ഥാപിക്കാനായില്ല

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലും പരിസരപ്രദേശത്തും കനത്ത കാറ്റും മഴയും തുടരുന്നു. രണ്ടുദിവസങ്ങളിലായി വിവിധ ഭാഗങ്ങളിലായി 25ഓളം വീടുകള്‍ മരങ്ങള്‍ വീണ് തകര്‍ന്നു. മാടായിക്കോണം, മനവലശ്ശേരി, തൊട്ടിപ്പാള്‍, കാറളം, പറപ്പൂക്കര, കൊറ്റനെല്ലൂര്‍, മുരിയാട്, തെക്കുംകര, ആനന്ദപുരം, കല്ലൂര്‍ വില്ലേജ് ഓഫീസ് പരിധികളിലാണ് വീടുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരുവന്നൂര്‍ തെക്കൂടന്‍ സെന്റ് സാല്‍വിയോസിന്റെ വീടിന് മുകളിലേക്ക് പ്ലാവ് ഒടിഞ്ഞുവീണു. ഊരകം പൊഴോലിപറമ്പില്‍ ജോണ്‍സന്റെ വീട്ടിലെ ജാതി, തേക്ക് എന്നിവ ഒടിഞ്ഞുവീണു. അവറാന്‍ ജോര്‍ജ്ജിന്റെ പ്ലാവും തെങ്ങും വീടിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വീണതിനെ തുടര്‍ന്ന് കാറിന്റെ ഗ്ലാസ് തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ കൃഷിനാശം സംഭവിച്ചു. വെള്ളിയാഴ്ച രാത്രിയിലെ കനത്ത കാറ്റിനെയും മഴയെയും തുടര്‍ന്ന് നിലച്ച വൈദ്യുതി ബന്ധം ഞായറാഴ്ചയും പൂര്‍ണ്ണമായും പുനഃസ്ഥാപ്പിക്കാന്‍ സാധിച്ചിട്ടില്ല. മഴയിലും കാറ്റിലും വളരെയധികം വൈദ്യുതി പോസ്റ്റുകളും കമ്പികളും നശിച്ചതിനാലാണ് പുനഃസ്ഥാപ്പിക്കാന്‍ കാലതാമസം നേരിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസമായിട്ടും ഉള്‍പ്രദേശങ്ങളില്‍ പലയിടത്തും വൈദ്യൂതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷന്റെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ 25ഓളം വൈദ്യൂതി കാലുകളാണ് ഒടിഞ്ഞുവീണിരിക്കുന്നത്. അറുപതിലേറെ സ്ഥലത്ത് കമ്പി പൊട്ടി കിടക്കുകയാണ്. നമ്പര്‍ ടൂ സെക്ഷന്റെ പരിധിയില്‍ പത്തോളം വൈദ്യൂതി കാലുകള്‍ ഒടിഞ്ഞുവീണു. അമ്പത് സ്ഥലങ്ങളില്‍ വൈദ്യൂതി കമ്പി പൊട്ടികിടക്കുകയാണ്. ഹെവി ലൈനില്‍ എട്ടിടത്താണ് തകരാറുസംഭവിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പലയിടത്തും ഫീഡറുകള്‍ മാറ്റിയാണ് വൈദ്യൂതി ബന്ധം പുനസ്ഥാപിച്ചിരിക്കുന്നത്. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന കനത്ത മഴയും കാറ്റും വൈദ്യൂതി വിതരണം പുനസ്ഥാപിക്കുന്നതിന് തടസ്സമാകുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ക്രൈസ്റ്റ് ഓഡിറ്റോറിയത്തിന് സമീപമുള്ള മരം സമീപത്തെ ട്രാന്‍സ്ഫോര്‍മറിലേക്ക് വീണ് കമ്പികള്‍ പൊട്ടിയതോടെ നഗരത്തിലെ വൈദ്യൂതി ബന്ധം മണികൂറുകളോളം നിലച്ചു. മഴയും കാറ്റും തുടരുകയാണെങ്കില്‍ വൈദ്യൂതി വിതരണം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ വൈകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisement

ചെമ്മണ്ട കായലില്‍ കവിത വിതച്ചൊരു മഴയാത്ര

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഴയാത്ര ചെമ്മണ്ട കായലോരത്ത് ആവേശത്തിന്റെ അലകളുയര്‍ത്തി.കവിതകളും നാടന്‍പാട്ടുകളും പ്രഭാഷണങ്ങളുമായി മുന്നേറിയ മഴയാത്ര പ്രകൃതിസരംക്ഷണ സംഘശക്തിയുടെ വിളംബരമായി.കാറളം പുല്ലത്തറ പാലത്തില്‍ നിന്ന് ചെമ്മണ്ട വഴി കരുവന്നൂര്‍ പുത്തന്‍തോട് പാലം വരെയായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്.പുല്ലത്തറ പാലത്തിന് സമീപം പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ മഴയാത്ര ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവര്‍ത്തക സി.റോസ് അന്റോ അദ്ധ്യക്ഷത വഹിച്ചു.കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു,ഫാ.ജോണ്‍ പാലിയേക്കര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ആര്‍ ഭാസ്‌ക്കരന്‍,പഞ്ചായത്തംഗം ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍,ബാബു കോടശ്ശേരി,എം എന്‍ തമ്പാന്‍,റഷീദ് കാറളം,കൗണ്‍സിലര്‍മാരായ സിന്ധു ബൈജന്‍,അല്‍ഫോണ്‍സ തോമസ്,ബിജി അജയകുമാര്‍,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ,ലൈലാജോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വാര്‍ഡംഗവും കണ്‍വീനറുമായ ധനേഷ് സ്വഗതവും പി ആര്‍ സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.രാജേഷ് തെക്കിനിയേടത്ത്,ശ്രീല വി വി,എം ആര്‍ സനോജ്,രാധിക സനോജ് തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.ജൂണ്‍ 12 ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറും

 

Advertisement

അമ്മമാര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മുസ്ലീം ലീഗ്

ഇരിങ്ങാലക്കുട : മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗഹൃദ കൂട്ടായ്മയും ശാന്തി സദനത്തിലെ അമ്മമാരോടൊപ്പം ഇഫ്താര്‍ സംഗമവും നടത്തി. മൂസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എ റിയസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.മുന്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, കിഡ്നി ദാനം നല്‍കിയ സി.റോസ് ആന്റോയെ ഉപഹാരം നല്‍കി ആദരിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് പ്രദീപ് മേനോന്‍, കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍്, ടൗണ്‍ മസ്ജിദ്ദ് ഇമാം പി.എന്‍.എം കബീര്‍ മൗലവി. ഡി.സി.സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിളളി ,അഡ്വ. എം.എസ് അനില്‍കുമാര്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.എസ് സുനില്‍കുമാര്‍, പി.ടി.ആര്‍ അബ്ദുള്‍ സമദ്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് വി.ആര്‍ സുകുമാരന്‍, ടി.കെ വര്‍ഗ്ഗീസ്. വി.എം അബ്ദുളള, രാം കുമാര്‍ നമ്പൂതിരി, സി.പി അബ്ദുള്‍ കരീം, ഡോ. മാര്‍ട്ടിന്‍, പി.ബി മനോജ് , വി.എസ് റഷീദ്, സ്വാലിഹ് എന്നിവര്‍ സംസാരിച്ചു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe